തന്ത്രപ്രധാനമായ
തായ്‍വാൻ;
ഇന്ത്യൻ താൽപര്യങ്ങളും

യു.എസ് പ്രസിഡന്റ് ഡോണൾട്ര് ട്രംപിന്റെ ചൈന സന്ദർശനം, തായ്‍വാൻ വിഷയത്തെ വീണ്ടും ആഗോളശ്രദ്ധയിൽ കൊണ്ടുവന്നിരിക്കുകയാണ്. ഇന്ത്യ- ചൈന ബന്ധത്തിൽ നിർണായക ഘടകമായ തായ്‌വാൻ വിഷയം ഈ സാഹചര്യത്തിൽ ഇന്തയെ എങ്ങനെയാണ് ബാധിക്കുക? അമൽ എം. എഴുതുന്നു.

അമൽ എം.

മേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചൈന സന്ദർശനം തായ്‌വാൻ വിഷയത്തെ അന്താരാഷ്ട്ര തലത്തിൽ വീണ്ടും ചർച്ചാവിഷയമാക്കിയിരിക്കുകയാണ്. അമേരിക്കക്കൊപ്പംനിന്ന് ചൈനയെ എതിർക്കുന്ന തായ്‌വാന്റെ പരമാധികാരത്തെ ചൈന അംഗീകരിച്ചിട്ടില്ല. തായ്‌വാനെതിരെ പടക്കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിക്കുന്നതിന്റെ അളവ് കൂട്ടി ചൈന വലിയ സമ്മർദ്ദമാണ് ദ്വീപിനുമേൽ സൃഷ്ടിച്ചിരിക്കുന്നത്. മാവോ സേ തുങ് തുടങ്ങിവെച്ച ചൈനീസ് എകീകരണം തായ്‌വാനിലൂടെ നേടിയെടുക്കാൻ ഷി ജിങ് പിങ് ശ്രമിക്കുമ്പോൾ, തായ്‌വാനിലേക്കു ഉറ്റുനോക്കുകയാണ് ഇന്ത്യയും ലോകവും.

തായ്‌വാന്റെ രാഷ്ട്രീയചരിത്രം

ചൈനീസ് വൻകരയുടെ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ദ്വീപാണ് തായ്‌വാൻ. ഡച്ച്, സ്പെയിൻ, ജപ്പാൻ പോലുള്ള സാമ്രാജ്യത്വ ശക്തികൾക്കുകീഴിൽ കോളനിയായും ക്വിങ് സാമ്രാജ്യത്തിന്റെ ഭാഗമായും പ്രവർത്തിച്ച തായ്‌വാൻ, രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെയാണ് ദേശീയവാദികൾ നയിക്കുന്ന റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ അധികാര പരിധിയിലെത്തുന്നത്.

 മാവോ സേ തുങ് തുടങ്ങിവെച്ച ചൈനീസ് എകീകരണം തായ്‌വാനിലൂടെ നേടിയെടുക്കാൻ ഷി ജിങ് പിങ് ശ്രമിക്കുമ്പോൾ, തായ്‌വാനിലേക്കു ഉറ്റുനോക്കുകയാണ് ഇന്ത്യയും ലോകവും.
മാവോ സേ തുങ് തുടങ്ങിവെച്ച ചൈനീസ് എകീകരണം തായ്‌വാനിലൂടെ നേടിയെടുക്കാൻ ഷി ജിങ് പിങ് ശ്രമിക്കുമ്പോൾ, തായ്‌വാനിലേക്കു ഉറ്റുനോക്കുകയാണ് ഇന്ത്യയും ലോകവും.

1949-ൽ കമ്യൂണിസ്റ്റുകളുമായുള്ള ആഭ്യന്തരയുദ്ധത്തിൽ പരാജയപ്പെട്ട ദേശീയവാദികൾ, ചാൻ കായ് ഷേക്കിന്റെ നേതൃത്വത്തിൽ തായ്‌വാനിലേക്ക് പലായനം ചെയ്യുകയും തായ്പേയ് കേന്ദ്രമായി ചൈന ഭരിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. ദേശീയവാദികൾക്കുകീഴിൽ പട്ടാള ഭരണത്തിനു കീഴിലായി തായ്‌വാനിൽ, ദേശീയവാദികളുടെ ക്വൊമിന്റാങ് ഭരണകൂടം വലിയ അടിച്ചമർത്തലുകൾക്ക് നേതൃത്വം കൊടുക്കുന്നതാണ് പിന്നീട് ലോകം കണ്ടത്. "വൈറ്റ് ടെറർ" എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ കാലഘട്ടം 1987 വരെ നീണ്ടുനിന്നു. 1986-ൽ കാഓസിയൂങിലെ ജനാധിപത്യപ്രക്ഷോഭവും, അതിനെ തുടർന്നുണ്ടായ, ഇന്നത്തെ ഭരണകക്ഷിയായ, ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി രൂപീകരണവും, തായ്‌വാന്റെ രാഷ്ട്രീയരൂപം തന്നെ മാറ്റിമറിച്ചു. ദേശീയവാദികളുടെ ചൈനീസ് പൈതൃകത്തെക്കാളും, തങ്ങളുടെ തനതായ തായ്‌വാനീസ് സത്വത്തിന് പ്രാധാന്യം കൊടുക്കുന്ന ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി തുടർച്ചയായി മൂന്നാം തവണയും തായ്‌വാൻ ഭരിക്കുകയാണ്.

തായ്‌വാന്റെ
തന്ത്രപ്രാധാന്യം

ശീതയുദ്ധത്തിന്റെ തുടക്കത്തിലാണ് തായ്‌വാൻ അന്താരാഷ്ട്ര തലത്തിൽ ചർച്ചാവിഷയമായി ഉയർന്നുവന്നത്. മാവോയുടെ ചൈന സോവിയറ്റ് ചേരിയിൽ നിലയുറപ്പിച്ചപ്പോൾ, തായ്‌വാൻ അമേരിക്കക്കൊപ്പം അടിയുറച്ചുനിന്നു. 1950-കളിലെ കൊറിയൻ യുദ്ധകാലഘട്ടത്തിൽ അമേരിക്കയുമായി ശക്തമായ പ്രതിരോധകരാറിൽ ഏർപ്പെടാനും തായ്‌വാനായി. വിയറ്റ്‌നാം യുദ്ധത്തിന്റെ അവസാന കാലങ്ങളിൽ അമേരിക്ക ചൈനയോടടുത്തപ്പോൾ, ഈ കരാർ അവസാനിച്ചെങ്കിലും, 1979-ൽ അമേരിക്കൻ കോൺഗ്രസ് പാസാക്കിയ തായ്‌വാൻ റിലേഷൻസ് ആക്ട് പ്രകാരം തായ്‌വാന്റെ സ്വയ-പ്രതിരോധത്തിനായി അമേരിക്ക ഇന്നും ആയുധങ്ങൾ നൽകിവരുന്നുണ്ട്.

സോവിയറ്റ് യൂണിയന്റെ പതനത്തിനും തുടർന്നുണ്ടായ അമേരിക്കൻ അപ്രമാദിത്വത്തിനും ശേഷം, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ചൈന വൻശക്തിയായി വളരാൻ തുടങ്ങി. ചൈനീസ് ഇടപെടലുകൾ അമേരിക്കൻ താല്പര്യങ്ങളെ ബാധിക്കാൻ തുടങ്ങിയതോടെ പുതിയ ‘ശീതയുദ്ധ’ത്തിന്നു തുടക്കമായി. ഇങ്ങനെ വളരുന്ന ചൈനയെ പ്രതിരോധിക്കാനുള്ള അമേരിക്കൻ ശ്രമത്തിൽ തായ്‌വാന് വലിയ പ്രാധാന്യമുണ്ട്. ഇതിനു പ്രധാന കാരണം ചൈനയോടും ശാന്തസമുദ്രത്തോടും ചേർന്നുകിടക്കുന്ന തായ്‌വാന്റെ തന്ത്രപ്രധാനമായ സ്ഥാനമാണ്. തായ്‌വാനു ചുറ്റുമുള്ള മൂന്ന് കടലിടുക്കുകൾ ഇതിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്.

വളരുന്ന ചൈനയെ പ്രതിരോധിക്കാനുള്ള അമേരിക്കൻ ശ്രമത്തിൽ തായ്‌വാന് വലിയ പ്രാധാന്യമുണ്ട്. ഇതിനു പ്രധാന കാരണം ചൈനയോടും ശാന്തസമുദ്രത്തോടും ചേർന്നുകിടക്കുന്ന തായ്‌വാന്റെ തന്ത്രപ്രധാനമായ സ്ഥാനമാണ്.
വളരുന്ന ചൈനയെ പ്രതിരോധിക്കാനുള്ള അമേരിക്കൻ ശ്രമത്തിൽ തായ്‌വാന് വലിയ പ്രാധാന്യമുണ്ട്. ഇതിനു പ്രധാന കാരണം ചൈനയോടും ശാന്തസമുദ്രത്തോടും ചേർന്നുകിടക്കുന്ന തായ്‌വാന്റെ തന്ത്രപ്രധാനമായ സ്ഥാനമാണ്.

ചൈനീസ് വൻകരയും തായ്‌വാനുമായുള്ള ദൂരം 130 കിലോമീറ്റർ മാത്രമാണ്. ഇരു രാജ്യങ്ങളെയും ഈ ദൂരം വേർതിരിക്കുന്നത് തായ്‌വാൻ കടലിടുക്കാണ്. കിഴക്കൻ ചൈന ഉൾക്കടലിനെയും തെക്കൻ ചൈന ഉൾക്കടലിനെയും ബന്ധിപ്പിക്കുന്നതും ഈ കടലിടുക്ക് തന്നെയാണ്. ചൈനയുടെ മൊത്തം വ്യാപാരത്തിന്റെ 21% -വും കടന്നുപോകുന്ന ഈ കടലിടുക്ക് ചൈനക്ക് വളരെ പ്രധാനപ്പെട്ടതാണ്, പ്രത്യേകിച്ച് വടക്കു കിഴക്കൻ തുറമുഖങ്ങളിലൂടെ എണ്ണ ഉൾപ്പെടെയുള്ള ചരക്കുനീക്കത്തിന്റെ കാര്യത്തിൽ.

തായ്‌വാന് തെക്കും വടക്കുമായുള്ള മിയാക്കോ കടലിടുക്കും, ബാഷി കടലിടുക്കും, ചൈനക്ക് ശാന്ത സമുദ്രത്തിലേക്കുള്ള കവാടങ്ങളാണ്. അമേരിക്കൻ സഖ്യകക്ഷികളായ ജപ്പാനും, ദക്ഷിണ- കൊറിയക്കും, ഫിലിപ്പിൻസിനും മദ്ധ്യേ തായ്‌വാനും കൂടിചേരുമ്പോൾ, ചൈനീസ് കപ്പലുകൾക്ക് ശാന്തസമുദ്രത്തിലേക്കുള്ള സഞ്ചാരപാത ഉപരോധിക്കാൻ അമേരിക്കക്ക് അനായാസം ആകും. ഈ സ്ട്രാറ്റജിക് എൻസർക്കിൾമെൻറ് തന്നെയാണ്, ഇന്ന് ചൈനയെ ഏറ്റവും അധികം ഭയപ്പെടുത്തുന്നത്. അമേരിക്കക്കാകട്ടെ, തായ്‌വാനില്ലാതെ ചൈനയെ ശാന്തസമുദ്രത്തിൽ പിടിച്ചുകെട്ടുകയെന്നത്, വിഷമകരമായിരിക്കും. ഇത് തായ്‌വാനെ അമേരിക്ക- ചൈന വൈര്യത്തിലെ നിർണായക ഘടകമാക്കി മാറ്റുകതന്നെ ചെയ്യും.

സെമികണ്ടക്ടറുകളുടെ ദ്വീപ്

ജനാധിപത്യത്തിലെന്നപോലെ സാങ്കേതികവിദ്യയിലും തായ്‌വാൻ വലിയ കുതിപ്പാണ് നടത്തിയത്. ഇതിന്റെ ഫലമായി, ലോകത്തെ ഏറ്റവും മുൻ ശ്രേണിയിലുള്ള സെമികണ്ടക്ടർ ചിപ്പ് ഫാബ്രിക്കേഷന്റെ ഭൂരിഭാഗവും ഉത്പ്പാദിപ്പിക്കുന്നത് തായ്‌വാനിലെ തായ്‌വാൻ സെമികണ്ടക്ടർ മാനുഫാച്ചറിങ് കമ്പനി ഉൾപ്പടെയുള്ള സാങ്കേതിക ശക്തികളാണ്. ഭാവിയിലുള്ള സാങ്കേതിക കുതിച്ചുചാട്ടങ്ങൾക്കു നിർണായകമായ ഈ സെമികണ്ടക്ടറുകൾ അമേരിക്ക പോലുള്ള രാജ്യങ്ങളുടെ പ്രതിരോധ സംവിധാനങ്ങളിൽ നിർണായക ഘടകമാണ്. ഉത്പ്പാദനത്തിൽ ഉണ്ടാകുന്ന ഏതൊരു പ്രതിസന്ധിയും, ലോക രാഷ്ട്രീയ- സാമ്പത്തിക-സാങ്കേതിക രംഗങ്ങളെ പിടിച്ചുകുലുക്കാൻ പോന്നതാണ്.

ലോകത്തെ ഏറ്റവും മുൻ ശ്രേണിയിലുള്ള സെമികണ്ടക്ടർ ചിപ്പ് ഫാബ്രിക്കേഷന്റെ  ഭൂരിഭാഗവും ഉത്പ്പാദിപ്പിക്കുന്നത് തായ്‌വാനിലെ തായ്‌വാൻ സെമികണ്ടക്ടർ മാനുഫാച്ചറിങ് കമ്പനി ഉൾപ്പടെയുള്ള സാങ്കേതിക ശക്തികളാണ്.
ലോകത്തെ ഏറ്റവും മുൻ ശ്രേണിയിലുള്ള സെമികണ്ടക്ടർ ചിപ്പ് ഫാബ്രിക്കേഷന്റെ ഭൂരിഭാഗവും ഉത്പ്പാദിപ്പിക്കുന്നത് തായ്‌വാനിലെ തായ്‌വാൻ സെമികണ്ടക്ടർ മാനുഫാച്ചറിങ് കമ്പനി ഉൾപ്പടെയുള്ള സാങ്കേതിക ശക്തികളാണ്.

തായ്‌വാൻ പിടിച്ചെടുക്കാനുള്ള ചൈനീസ് ശ്രമങ്ങൾ, ഈ രംഗത്തെ ആധിപത്യത്തിന് വേണ്ടിയുള്ളതു കൂടിയാണ്. 2024-ലെ അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ കണക്കുപ്രകാരം, ലോകത്തിലെ അപൂർവ മൂലകങ്ങളുടെ 60% ഖനനവും, 91% ശുദ്ധീകരണവും നടത്തുന്നത് ചൈനയാണ്. തായ്‌വാൻ ചൈനയുടെ അധീനതയിൽ വരുന്നതോടെ, അപൂർവ മൂലകങ്ങൾക്കു പുറമെ, സെമികണ്ടക്ടർ ചിപ്പുകളുടെ വിപണനശൃംഖല കൂടി ചൈനയുടെ പരിധിയിലാകും. ഇത് ലോകരാജ്യങ്ങൾക്കുമുകളിൽ ചൈനക്ക് നയതന്ത്രപരമായുള്ള മേൽകൈ വർധിപ്പിക്കും.

തായ്‌വാനും ഇന്ത്യൻ താൽപര്യവും

ചൈനയിലെ മാവോ സർക്കാരിനെ തുടക്കത്തിൽ തന്നെ അംഗീകരിക്കുന്ന ഇന്ത്യ, ഈ കാലയളവിലെല്ലാം തായ്‌വാനിലെ ചാൻ ഭരണകൂടവുമായി അനൗദ്യോഗികബന്ധം തുടർന്നു പോരുന്നുണ്ടായിരുന്നു. 1961-ലെ ഇന്ത്യ- ചൈന യുദ്ധം ചൈനയോടുള്ള ഇന്ത്യയുടെ സമീപനത്തിൽ വലിയ മാറ്റമാണ് കൊണ്ടുവന്നത്. ശീതയുദ്ധത്തിനു ശേഷം വന്ന ലുക്ക് ഈസ്റ്റ് പോളിസിയും, 2014-ലെ ആക്ട് ഈസ്റ്റ് പോളിസിയും, പശ്ചിമേഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ രാഷ്ട്രീയ-സാമ്പത്തിക- സാംസ്കാരിക ബന്ധങ്ങൾ മെച്ചപ്പെടുത്തിയത്തോടുക്കൂടി, ഇന്ത്യ- തായ്‌വാൻ ബന്ധം കൂടുതൽ ദൃഢമാകാൻ തുടങ്ങി.

വ്യാപാരരംഗത്ത് വലിയ കുതിപ്പാണ് ഇന്ത്യയും തായ്‌വാനും നടത്തുന്നത്. കഴിഞ്ഞവർഷം മാത്രം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര മൂല്യം 17.95% ഉയർന്ന് 12.5 ബില്യൺ അമേരിക്കൻ ഡോളർ എത്തി. ചൈനയെ അമിതമായി ആശ്രയിക്കുന്നത് മറികടക്കാനായി തായ്‌വാൻ രൂപീകരിച്ച പുതിയ സൗത്ത്ബൗണ്ട് പോളിസി, ഇന്ത്യ പോലുള്ള രാജ്യങ്ങൾക്കു വലിയ അവസരങ്ങളാണ് തുറന്നു കൊടുക്കുന്നത്. ചൈനയിലേക്കുള്ള വിദേശ നിക്ഷപം 2016-ലെ 10 ബില്യൺ അമേരിക്കൻ ഡോളറിൽ നിന്നും 1.5 ബില്യൺ അമേരിക്കൻ ഡോളർ ആയി 2023-ൽ തായ്‌വാൻ കുറച്ചിട്ടുണ്ട്. ഇതേ കാലഘട്ടത്തിൽ ഇന്ത്യയിലേക്കുള്ള തായ്‌വാന്റെ വിദേശ നിക്ഷേപം 23 മില്യണിൽ നിന്ന് 1000 മില്യൺ അമേരിക്കൻ ഡോളർ ആയി ഉയരുകയാണ് ഉണ്ടായത്. ഇതിനുപുറമെ, ഗുജറാത്തിലെ ധോലേറയിൽ 91,000 കോടി രൂപ നിക്ഷേപത്തിൽ തുറക്കുന്ന രാജ്യത്തെ ആദ്യത്തെ സെമി കണ്ടക്ടർ ഫാബ്രിക്കേഷൻ ശാല തായ്‌വാനുമായി ചേർന്നാണ് ഇന്ത്യ നിർമിക്കുന്നത്. ഇതെല്ലം ഇന്ത്യ- തായ്‌വാൻ നയതന്ത്ര ബന്ധത്തിലെ സാധ്യതകളെ തുറന്നു കാട്ടുന്നതാണ്.

ഇന്ത്യ- ചൈന ബന്ധത്തിലും തായ്‌വാൻ നിർണായക ഘടകമാണ്. തായ്‌വാൻ ചൈനയുടെ ഭാഗമാണെന്ന് ചൈന അവകാശപ്പെടുമ്പോൾ, 2010-നുശേഷമുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനകൾ ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ് ചെയ്യുന്നത്.
ഇന്ത്യ- ചൈന ബന്ധത്തിലും തായ്‌വാൻ നിർണായക ഘടകമാണ്. തായ്‌വാൻ ചൈനയുടെ ഭാഗമാണെന്ന് ചൈന അവകാശപ്പെടുമ്പോൾ, 2010-നുശേഷമുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനകൾ ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ് ചെയ്യുന്നത്.

ഇന്ത്യ- ചൈന ബന്ധത്തിലും തായ്‌വാൻ നിർണായക ഘടകമാണ്. തായ്‌വാൻ ചൈനയുടെ ഭാഗമാണെന്ന് ചൈന അവകാശപ്പെടുമ്പോൾ, 2010-നുശേഷമുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനകൾ ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ് ചെയ്യുന്നത്. അരുണാചൽ പ്രദേശിൽ അവകാശവാദം ഉന്നയിക്കുകയും, കശ്മീർ വിഷയത്തിൽ പാക്കിസ്ഥാനെ പിന്തുണക്കുകയും ചെയ്യുന്ന ചൈന, ‘വൺ ഇന്ത്യ’ പോളിസി അംഗീകരിക്കാത്തിടത്തോളം കാലം, ചൈനയുടെ ‘വൺ ചൈന’ പോളിസി ഇന്ത്യ എന്തിന് അംഗീകരിക്കണം എന്ന് മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയുടെ ഇൻഡോ- പസിഫിക് തന്ത്രങ്ങളിലും തായ്‍വാന് വലിയ പ്രാധാന്യമുണ്ട്.

സെന്റർ ഓഫ് സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ കണക്കുപ്രകാരം, ഇന്ത്യയുടെ വാപരത്തിന്റെ 15% തായ്‌വാൻ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. ഈ പ്രദേശത്തുണ്ടാകുന്ന ചെറിയ സംഘർഷങ്ങൾ പോലും ഈ ചരക്കുനീക്കത്തെ കാര്യമായി ബാധിക്കും. ഇത് ഇന്ത്യക്ക് തായ്‌വാൻ വിഷയത്തിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

ഭാവി സാധ്യതകൾ

തായ്‌വാൻ വിഷയത്തിൽ ഭാവിയിൽ മൂന്ന് സാഹചര്യങ്ങൾ ഉടലെടുക്കാം.

  • ഒന്ന്: തായ്‌വാൻ ഇന്ന് കാണുന്നപോലെ ഒരു സ്വതന്ത്ര സ്വയംഭരണപ്രദേശമായി തുടരാം.

  • രണ്ട്: ചൈന- തായ്‌വാൻ യുദ്ധം ഉണ്ടാകാം.

  • മൂന്ന്: തായ്‌വാൻ ചൈനയുടെ ഭാഗമായി തീരാം.

ആദ്യത്തെ സാഹചര്യം സംഭവിക്കാനുള്ള സാധ്യത, ലോകക്രമത്തിൽ അമേരിക്ക ശക്തരായി തുടരുന്നതനുസരിച്ചായിരിക്കും. ചൈനയെ നേരിടാനുള്ള സൈനിക- സാമ്പത്തിക- സാങ്കേതിക ബലം ലോകരാജ്യങ്ങളിൽ ഇന്ന് അമേരിക്കക്ക് മാത്രമാണുള്ളത്. ഇറാനിലെയും, റഷ്യയിലെയും, പലസ്‌തീനിലെയും യുദ്ധങ്ങൾ നീണ്ടുപോകുന്നത് ഈ ശ്രമങ്ങളുടെ വേഗത കുറയ്ക്കും. യുദ്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന അമേരിക്ക, തായ്‌വാനിൽ ചൈനക്ക് ഗുണമേ ചെയ്യുകയുള്ളൂ.

രണ്ടാമത്തെ സാഹചര്യത്തിലേതുപോലെ ചൈന തായ്‍വാനെ ആക്രമിച്ചാൽ, യുദ്ധം മറ്റു രാജ്യങ്ങളിലേക്കു പടരും. അമേരിക്കയുടെയും ചൈനയുടെയും ഒരു തുസ്സിഡിഡീസ് ട്രാപ് ആയി തായ്‌വാൻ മാറും. യുദ്ധം ലോകസാമ്പത്തിക മേഖലയെ തകിടം മറിക്കും. ലോകക്രമത്തിന്റെ മാറ്റത്തിനാകാം നാം പിന്നീട് സാക്ഷ്യം വഹിക്കേണ്ടിവരുന്നത്. ചൈന യുദ്ധം വിജയിക്കുകയാണെങ്കിൽ, അത് ലോകത്തെ ശക്തി സമവാക്യം ചൈനയ്ക്ക് അനുകൂലമായി മാറ്റാനിടയാക്കും. മറിച്ച്, പരാജയപ്പെട്ടാൽ ടിബറ്റും ഹോംഗ് കോങും, ഷിഞ്ജിയങ്ങും പോലുള്ള പ്രദേശങ്ങളിലെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങൾക്ക് ശക്തി പകരുകയും, അത് കമ്യൂണിസ്റ്റ് ചൈനയെ ദുർബലമാക്കുകയും ചെയ്യും.

തായ്‌വാൻ വിഷയത്തിൽ ഭാവിയിൽ മൂന്ന് സാഹചര്യങ്ങൾ ഉടലെടുക്കാം.
തായ്‌വാൻ വിഷയത്തിൽ ഭാവിയിൽ മൂന്ന് സാഹചര്യങ്ങൾ ഉടലെടുക്കാം.

മൂന്നാമത്തെ സാഹചര്യത്തിലേതുപോലെ, തായ്‌വാൻ ചൈനയുടെ ഭാഗമാകാം. ഇത് യുദ്ധത്തിലൂടെയോ അല്ലാതെയോ സംഭവിക്കാം. തായ്‌വാൻ പരമാധികാരവാദികളും ഭരണകക്ഷിയുമായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിക്ക്, 2024 -ലെ നിയമനിർമാണസഭാതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാനായിരുന്നില്ല. തായ്‌വാനിലെ മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോവ്‌മിൻതാങ് അധ്യക്ഷ ചെങ് ലി-വുൻ ഈ വർഷം ഏപ്രിലിൽ ചൈന സന്ദർശിക്കുകയും, ചൈനീസ് പ്രസിഡന്റ് ഷിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. 1992 -ലെ സമവായ കരാറിലെ ‘ഏക ചൈന നയം’ അംഗീകരിക്കുകയും ചൈനയോട് മൃദുസമീപനം സ്വീകരിക്കുകയും ചെയുന്ന രാഷ്ട്രീയ പാർട്ടിയാണ് കോവ്‌മിൻതാങ് എന്നത് ശ്രദ്ധേയമാണ്. ഇങ്ങനെ സംഭവിച്ചാൽ, ചൈനക്ക് ശാന്തസമുദ്രത്തിലേക്കുള്ള കവാടമായി തായ്‌വാൻ മാറും. ഇതിലൂടെ ഈ മേഖലയിലുള്ള അമേരിക്കൻ പടനീക്കങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാനും ചൈനക്കാകും. സെമികണ്ടക്ടർ ചിപ്പുകളുടെ വിപണനശൃഖലയിലും പിടിമുറുക്കുന്ന ചൈന, തായ്‌വാൻ വിഷയത്തിൽ നേരിട്ടേക്കാവുന്ന അന്താരാഷ്ട്ര ഉപരോധങ്ങളെ, കയറ്റുമതി നിരോധനകളിലൂടെയായിരിക്കും മറികടക്കാൻ ശ്രമിക്കുക.

ഇന്ത്യക്കുമുന്നിലെ വഴികൾ

തായ്‌വാനിൽ എന്തുതന്നെ സംഭവിച്ചാലും, ഇന്ത്യക്ക് അത് അവസരങ്ങളും വെല്ലുവിളികളും സൃഷ്ടിക്കും. അവസരങ്ങളെ ഉപയോഗപ്പെടുത്തി, വെല്ലുവിളികൾകൊണ്ട് ഉണ്ടേയാക്കാവുന്ന ആഘാതം കുറച്ചുവേണം ഇന്ത്യ തായ്‌വാനിൽ മുന്നോട്ടുപോകാൻ. ‘ഏക ചൈന നയം’ അംഗീകരിക്കേണ്ടത്, കാശ്മീരിലെയും ലഡാക്കിലെയും അരുണാചലിലെയും ചൈനീസ് സമീപനം കണക്കിലെടുത്താകണം.

സെമികണ്ടക്ടർ ചിപ്പുകൾ നയതന്ത്ര ആയുധങ്ങളാകുന്നതിനു മുന്നേ, അപൂർവ ലോഹ ഖനികളിൽ നിക്ഷേപം വർധിപ്പിക്കുകയും, ചിപ്പ് നിർമാണത്തിൽ സ്വയപര്യാപ്തത കൈവരിക്കുകയും ചെയ്യണം. ഇന്ത്യ- ചൈന അതിർത്തി സുരക്ഷിതമാകുന്നതിനൊപ്പം, മ്യാന്മർ, നേപ്പാൾ, ഭൂട്ടാൻ അതിർത്തി പ്രദേശങ്ങളിലെയും തായ്‌വാൻ കടലിടുക്കിനോട് ചേർന്നുള്ള പ്രദേശങ്ങളിലെയും ഇന്റലിജിൻസ് ശേഖരണം വർധിപ്പിക്കണം. തായ്‌വാൻ കടലിടുക്കിൽ ഉടലെടുത്തേക്കാവുന്ന സംഘർഷസാഹചര്യം മുന്നിൽ കണ്ട്, ഇന്ത്യൻ മഹാസമുദ്രത്തിലും ശാന്ത സമുദ്രത്തിലും ഇന്ത്യൻ നാവികസേനയുടെ സാനിധ്യം വർധിപ്പിക്കണം. സംഘർഷമുണ്ടായാൽ ഇന്ത്യൻ ചരക്കുകപ്പലുകൾക്ക് സുരക്ഷിത പാതയൊരുക്കാൻ, ഇത് ഇന്ത്യയെ സഹായിക്കും.

‘ക്വാഡ്’ (The Quad: Australia, India, Japan, and the United States) കൂട്ടായ്മയെ ശക്തിപ്പെടുത്തേണ്ടതും, വിപുലീകരിക്കേണ്ടതും അനിവാര്യമാണ്. ക്വാഡ് രാജ്യങ്ങളായ അമേരിക്കക്കും, ജപ്പാനും, ഓസ്ട്രയിലേക്കും പുറമെ, ആസിയാൻ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തിൽ ഇന്ത്യ പ്രത്യേക പരിഗണന കൊടുക്കണം. ഇത് പശ്ചിമേഷ്യയിലെ ചൈനീസ് സ്വാധീനം ചെറുക്കാനും, സംഘർഷ സാഹചര്യത്തിൽ ഇന്ത്യൻ പൗരരെ നാട്ടിൽ തിരിച്ചെത്തിക്കാനും, മേഖലയിലെ സമാധാനത്തിനായുള്ള ഇന്ത്യൻ ശ്രമങ്ങൾക്കും ശക്തി പകരും.

സ്വാതന്ത്രമായൊരു തായ്‌വാൻ നയമാണ് ഇന്ന് ഇന്ത്യക്ക് ആവശ്യം. രാജ്യതാല്പര്യം മുൻനിർത്തി, ചരിത്രത്തിൽ നിന്ന് പാഠമുൾക്കൊണ്ട്, ദീർഘകാടിസ്ഥാനത്തിൽ പ്രായോഗികമായി ചിന്തിക്കുന്ന നയതന്ത്രത്തിന് തായ്‌വാനിലെ വെല്ലുവിളി അവസരമാക്കി മാറ്റാൻ സാധിക്കും.


Summary: Donald Trump’s China visit has revived global focus on Taiwan. As the issue shapes India-China ties, what could it mean for India’s strategic interests? Amal M writes.


അമൽ എം.

അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ച് എഴുതുന്ന സ്വതന്ത്ര ഗവേഷകൻ. പഞ്ചാബ് കേന്ദ്രസർവകലാശാലയിൽ നിന്ന് ബിരുദാന്തര ബിരുദം.

Comments