ഇന്ത്യ - കാനഡ നയതന്ത്ര പ്രതിസന്ധിയിലെ ‘ട്രൂഡോ ഫാക്ടർ’

ഇന്ത്യാവിരുദ്ധരായ ഖലിസ്ഥാൻ വാദികൾ നിരവധിയുള്ള എൻ.ഡി.പി യുടെ പിന്തുണ ഉറപ്പാക്കൽ തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽ ജസ്റ്റിൻ ട്രൂഡോയ്ക്ക് നിർബന്ധമാണ്. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിൽ അൽപം വിള്ളൽ വീണാലും കുഴപ്പമില്ലെന്നാണ് ട്രൂഡോ കരുതുന്നത്.

ലിസ്ഥാൻവാദി ഹർദീപ് സിംഗ് നിജ്ജർ ( Hardeep Singh Nijjar ) വധവുമായി ബന്ധപ്പെട്ട കേസിൽ ഇന്ത്യൻ ഹൈക്കമ്മീഷനെയടക്കം പ്രതിയാക്കാനുള്ള കാനഡ സർക്കാരിന്റെ നീക്കത്തിൽ ഇന്ത്യ - കാനഡ ( India - Canada )നയതന്ത്ര ബന്ധം ആടിയുലയുകയാണ്. നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള സംഭവ വികാസങ്ങളാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളാകാനുള്ള പ്രധാന കാരണം. നിജ്ജർ കൊലപാതകവുമായി ബന്ധപ്പെട്ട് കനേഡിയൻ ഭരണകൂടമെടുക്കുന്ന നിലപാടുകളും അവർ പുറപ്പെടുവിക്കുന്ന പ്രസ്ഥാവനകളുമെല്ലാം ഇന്ത്യക്കെതിരെയുള്ള നിശിതവിമർശനങ്ങളായിരുന്നു. അതുകൊണ്ടാണ്‌ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ( Justin Trudeau) പേരെടുത്ത് തന്നെ ഇന്ത്യ വിമർശിക്കുന്നത്. ഏറ്റവും ഒടുവിൽ കാനഡയിൽ നിന്ന് ഹൈക്കമ്മീഷണറെ തിരികെ വിളിക്കാനും കാനഡയുടെ ആറ് നയതന്ത്ര പ്രധിനിധികളെ പുറത്താക്കാനുമുള്ള ഇന്ത്യയുടെ തീരുമാനം ഇരു രാജ്യങ്ങളെയും കൂടുതൽ ശത്രുക്കളാക്കി നിർത്തുന്നുണ്ട്.

2023 ജൂൺ 18 നാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ വാൻകുവിലെ ഗുരുധ്വാരക്ക് പുറത്ത് വെച്ച് നജ്ജർ വെടിയേറ്റ് മരിക്കുന്നത്. നജ്ജറിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജന്റുമാർക്ക് പങ്കുണ്ടെന്നാണ് തുടക്കം മുതൽ കാനഡയുടെ വാദം. എന്നാൽ അതിനുള്ള തെളിവ് നിരന്തരം ആവശ്യപ്പെട്ടിട്ടും കാനഡ നൽകുന്നില്ലെന്ന് ഇന്ത്യൻ വിദേശ മന്ത്രാലയം കുറ്റപ്പെടുത്തി. കാനഡയുടെ ഇപ്പോഴത്തെ നീക്കം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും വിദേശ മന്ത്രാലയം ആരോപിക്കുന്നു. പൊതുതിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കിയുള്ളതും ട്രൂഡോ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നതായി ന്യൂ ഡെമോക്രാറ്റിക് പാർട്ടി ( New Democratic Party ) തീരുമാനിച്ചതുമാണ് പുതിയ നീക്കത്തിന് പിന്നിലെ കാരണമെന്നാണ് ഉയരുന്ന വിമർശനങ്ങൾ. ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻ.ഡി.പി) യുടെ ബാഹ്യമായ പിന്തുണയോടെയാണ് ട്രൂഡോ സർക്കാർ നിലനിൽക്കുന്നത്. അതിനാൽ ഇന്ത്യാവിരുദ്ധരായ ഖലിസ്ഥാൻ വാദികൾ നിരവധിയുള്ള എൻ.ഡി.പിയുടെ പിന്തുണ ഉറപ്പാക്കൽ തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽ ട്രൂഡോയ്ക്ക് നിർബന്ധവുമാണ്. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിൽ അൽപം വിള്ളൽ വീണാലും കുഴപ്പമില്ലെന്നാണ് ട്രൂഡോ കരുതുന്നത്.

തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിൽ അൽപം വിള്ളൽ വീണാലും കുഴപ്പമില്ലെന്നാണ് ട്രൂഡോ കരുതുന്നത്.
തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിൽ അൽപം വിള്ളൽ വീണാലും കുഴപ്പമില്ലെന്നാണ് ട്രൂഡോ കരുതുന്നത്.

രണ്ട് മാസം മുമ്പാണ് ട്രൂഡോ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നതായി എൻ.ഡി.പി പ്രഖ്യാപിച്ചത്. അതേസമയം നിലവിലുള്ള സർക്കാറിനെ താഴെയിറക്കുന്ന നടപടികളൊന്നും അവർ ചെയ്തിട്ടില്ല. ജഗ്മീത് സിംഗ് എന്ന സിഖ് വംശജൻ നേതൃസ്ഥാനത്തെത്തിയതോടെയാണ് എൻ.ഡി.പിയിൽ ഖലിസ്ഥാൻ വാദികൾ നിറഞ്ഞത്. ശേഷിക്കുന്ന ഒരു വർഷം ഭരണം കൈവിട്ടു പോകാതിരിക്കാനും അടുത്ത തെരഞ്ഞെടുപ്പിലും ഖലിസ്ഥാൻ വാദികളുടെ പിന്തുണ ഉറപ്പാക്കാനുമാണ് ട്രൂഡോ ശ്രമിക്കുന്നതെന്ന് കാനഡയിലെ പ്രതിപക്ഷമായ കൺസെർവേറ്റീവ്‌സ് ആരോപിക്കുന്നത്. ഇന്ത്യക്കെതിരെ വിഘടന പ്രവർത്തനങ്ങൾ ചെയ്യുന്ന ഒരു രാഷ്ട്രീയപാർട്ടിയുടെ പിന്തുണയിലാണ് ട്രൂഡോ സർക്കാർ നിലനിൽക്കുന്നതെന്ന് ഇന്ത്യയും കുറ്റപ്പെടുത്തി.

ശേഷിക്കുന്ന ഒരു വർഷം ഭരണം കൈവിട്ടു പോകാതിരിക്കാനും അടുത്ത തെരഞ്ഞെടുപ്പിലും ഖലിസ്ഥാൻ വാദികളുടെ പിന്തുണ ഉറപ്പാക്കാനുമാണ് ട്രൂഡോ ശ്രമിക്കുന്നതെന്ന് കാനഡയിലെ പ്രതിപക്ഷമായ കൺസെർവേറ്റീവ്‌സ് ആരോപിക്കുന്നത്.

വിദ്യാഭ്യാസ, സാമ്പത്തിക രംഗത്തെ മികച്ച ബന്ധം നിലനിൽക്കുമ്പോഴും ഇന്ത്യക്കും കാനഡക്കുമിടയിൽ എന്ത് കൊണ്ടാണ് ഇങ്ങനെയൊരു തുറന്ന പോര് ഉണ്ടായതെന്നത് അതിശയകരമാണ്.

ഇന്ത്യ കാനഡ തമ്മിലുള്ള വ്യാപാര ബന്ധം

ഇന്ത്യയടക്കമുള്ള അതിവേഗം വളരുന്ന രാജ്യങ്ങളുമായി വ്യാപാര ബന്ധം നിലനിർത്തുന്നതും നിക്ഷേപം വർധിപ്പിക്കുന്നതും കാനഡ സർക്കാരിന്റെ പോളിസി തന്നെയായിരുന്നു. 2019-ൽ ഇന്ത്യയും കാനഡയും തമ്മിൽ 10 ബില്യൺ ഡോളറിന്റെ ഉഭയകക്ഷിവ്യാപാരമാണ് നടന്നത്. 2020 ലെ കൊവിഡ് സാഹചര്യങ്ങളിൽ ഇത് 8.7 ബില്യൺ ഡോളറായി കുറഞ്ഞിരുന്നെങ്കിലും ഇന്ത്യ കാനഡ ഉഭയകക്ഷി ബന്ധം പൊതുവെ വിള്ളലുകളില്ലാത്തതായിരുന്നു. കാനഡയുടെ അതിവേഗം വളരുന്ന കയറ്റുമതി വിപണികളിലൊന്നാണ് ഇന്ത്യ. മരുന്നുകൾ, രാസവസ്ഥുക്കൾ, എഞ്ചിനീയറിംഗ് സാധനങ്ങൾ, വൈദ്യുത ഉപകരണങ്ങൾ, വസ്ത്രങ്ങൾ, പെട്രോളിയം എണ്ണകൾ, മാർബിൾ, ഗ്രാനേറ്റ്, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, ആഭരണങ്ങൾ, നെയ്ത വസ്ത്രങ്ങൾ എന്നിവയാണ് ഇന്ത്യയിൽ നിന്നും കാനഡയിലേക്ക് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.

രണ്ട് മാസം മുമ്പാണ് ട്രൂഡോ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നതായി എൻ.ഡി.പി പ്രഖ്യാപിച്ചത്.
രണ്ട് മാസം മുമ്പാണ് ട്രൂഡോ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നതായി എൻ.ഡി.പി പ്രഖ്യാപിച്ചത്.

പയർവർഗങ്ങൾ, രാസവളങ്ങൾ, ന്യൂസ് പ്രിന്റ്, എയർഗ്രാഫ്റ്റ് , ഏവിയേഷൻ ഉപകരണങ്ങൾ, വജ്രങ്ങൾ, ചെമ്പ് അയിരുകൾ, ബിറ്റുമിനസ് കൽക്കരി, വുഡ് പൾപ്പ്, നിക്കൽ, മെലിഞ്ഞെടുക്കാത്ത അലുമിനിയം തുടങ്ങിയവയാണ് പ്രധാനമായും കാനഡയിൽ നിന്ന് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്. അഹമ്മദാബാദ്, ബാംഗ്ലൂർ, ചണ്ഡീഗഡ്, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽ കാനഡയുടെ വ്യാപാര ഓഫീസുകൾ ഉണ്ട്. അതെപോലെ Bombardier, SNC Lavalin, CAE, Inc തുടങ്ങി 400-ൽ അധികം കനേഡിയൻ കമ്പനികൾ ഇന്ത്യയിലുണ്ട്.

ഐ.സി.ഐ.സി.ഐ ബാങ്ക് (ICICI Bank) , സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ( State Bank of India) , മഹീന്ദ്ര ട്രാക്ടറുകൾ (Mahindra Tractors), ടാറ്റ സ്റ്റീൽ മിനറൽസ് കാനഡ (Tata Steel Minerals Canada), ടാറ്റ കൺസൾട്ടൻസി സർവീസസ് (Tata Consultancy Services), ജാഗ്വാർ ലാൻഡ് റോവർ (Jaguar Land Rover), ടാറ്റ കമ്മ്യൂണിക്കേഷൻസ്(Tata Communications), സീ ഗ്രൂപ്പ് (Zee Entertainment Enterprises), ആദിത്യ ബിർള ഗ്രൂപ്പ് (Aditya Birla Group), ജൂബിലന്റ് ലൈഫ് സയൻസസ് (Jubilant Life Sciences), ഇൻഫോസിസ് ടെക്‌നോളജീസ് ലിമിറ്റഡ് (Infosys) തുടങ്ങിയ പ്രമുഖ ഇന്ത്യൻ കമ്പനികൾ കാനഡയിലും നിക്ഷേപം നടത്തിയിട്ടുണ്ട്.

കാനഡയുമായുള്ള വിദ്യാഭ്യാസ ബന്ധം

ഉന്നതവിദ്യാഭ്യാസത്തിനും തൊഴിലിനുമായി നിരവധി ഇന്ത്യക്കാരാണ് കാനഡയിലെത്തുന്നത്. ഉന്നതവിദ്യാഭ്യാസം നേടാൻ കാനഡയടക്കമുള്ള വിദേശരാജ്യങ്ങൾ ഇന്ത്യൻ വിദ്യാർഥികളുടെ ഇഷ്ടകേന്ദ്രങ്ങളാണ്. അഞ്ച് ലക്ഷത്തോളം ഇന്ത്യൻ വിദ്യാർഥികളാണ് കാനഡയിൽ ഉപരിപഠനവും തൊഴിലും ചെയ്യുന്നത്. 2024 ന്റെ ആദ്യ പകുതിയിൽ മാത്രം 55,500 പോസ്റ്റ് സെക്കണ്ടറി സ്റ്റഡി പെർമിറ്റുകളാണ് ഇന്ത്യൻ വിദ്യാർഥികൾക്ക് കാനഡ നൽകിയത്. കാനഡയിലെത്തുന്ന മൊത്തം ഇന്റർനാഷണൽ വിദ്യാർഥികളുടെ 49 ശതമാനമാണിത്. 2023 ൽ 111934 ഇന്ത്യൻ വിദ്യാർഥികൾക്കും 2024 ൽ 55525 ഇന്ത്യൻ വിദ്യാർഥികൾക്കും കാനഡ സ്റ്റഡി പെർമിറ്റ് നൽകിയിട്ടുണ്ട്. 2022-ൽ പഠനാനുമതി നൽകിയ 2225450 ഇന്ത്യൻ വിദ്യാർഥികളിൽ 1.36 ലക്ഷം വിദ്യാർഥികൾ പഞ്ചാബിൽ നിന്നുള്ളവരാണ്. പ്രതിവർഷം പഞ്ചാബിൽ നിന്നുള്ള വിദ്യാർഥികൾ മാത്രം 68000 കോടി രൂപ കാനഡയിലെ വിദ്യാഭ്യാസത്തിന് ചെലവാക്കുന്നതായാണ് കണക്കുകൾ. നിലവിൽ കാനഡയിലുള്ള ഇന്ത്യൻ വിദ്യാർഥികളിൽ ഏകദേശം 3.4 ലക്ഷം പേരും പഞ്ചാബിൽ നിന്നുള്ളവരാണ്.

കഴിഞ്ഞ കുറച്ചു കാലമായി കാനഡയിലേക്കുള്ള ഇന്ത്യൻ വിദ്യാർഥികളുടെ ഒഴുക്ക് കുറഞ്ഞതായി കാണാം.
കഴിഞ്ഞ കുറച്ചു കാലമായി കാനഡയിലേക്കുള്ള ഇന്ത്യൻ വിദ്യാർഥികളുടെ ഒഴുക്ക് കുറഞ്ഞതായി കാണാം.

കാനഡയുമായുള്ള ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ ധാരണാപത്രം 2018 ഫെബ്രുവരിയിൽ പുതുക്കിയിരുന്നു. 2020 ലെ കണക്കനുസരിച്ച് 69 പ്രശസ്ഥ കനേഡിയൻ ഫാക്കൽറ്റി അംഗങ്ങൾ ഇതുവരെ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണങ്ങൾക്ക് വേണ്ടി കാനഡയും ഇന്ത്യയും തമ്മിലുള്ള ഗവേഷണ സഹകരണവും നിലവിലുണ്ട്. ഇന്ത്യയുടെ അക്കാദമിക് ആൻഡ് റിസർച്ച് സഹകരണത്തിന്റെ കീഴിൽ വരുന്ന 28 രാജ്യങ്ങളിലൊന്ന് കാനഡയാണ്.

എന്നാൽ കഴിഞ്ഞ കുറച്ചു കാലമായി കാനഡയിലേക്കുള്ള ഇന്ത്യൻ വിദ്യാർഥികളുടെ ഒഴുക്ക് കുറഞ്ഞതായി കാണാം. 2023-ൽ 3.2 ലക്ഷം ഇന്ത്യക്കാരാണ് പഠന വിസയിൽ കാനഡയിലെത്തിയത്. പിന്നീട് കാനഡ പഠന അനുമതികൾ 35% വെട്ടിക്കുറക്കുകയായിരുന്നു. ഖലിസ്ഥാൻ വാദി നജ്ജാറിന്റെ വധത്തിന് ശേഷവും കാനഡയിലേക്കുള്ള ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്.

ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം തകരുന്നതും ഇന്ത്യയെ എതിർക്കുന്ന ഖലിസ്ഥാൻ വാദികളുടെ പിന്തുണ ട്രൂഡോ സർക്കാരിന് ആവശ്യമായി വരുന്നതും ഇരു രാജ്യങ്ങളിലുമുള്ള സാമ്പത്തിക വിദ്യാഭ്യാസ ബന്ധങ്ങളെ കൂടിയുമാണ് ബാധിക്കുന്നത്. ഇന്ത്യ - കാനഡ നയതന്ത്ര തർക്കം അതീവ നിർണായകവും തന്ത്ര പ്രധാനവുമാണെന്നും പ്രധാനമന്ത്രി പ്രതിപക്ഷവുമായും പ്രധാന രാഷ്ട്രീയ കക്ഷികളുമായും ചർച്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എക്‌സിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

Comments