കൊല്ലപ്പെടുന്ന
കുട്ടികളാണ്
യഥാർഥ യുദ്ധചരിത്രം

‘‘ലോകത്ത് ഏറ്റവും ഭീകരമായ കുറ്റകൃത്യങ്ങൾ ചെയ്തുകൂട്ടിയത് വെള്ളക്കാരായ മനുഷ്യരാണെന്ന് ചരിത്രം വിധിയെഴുതും. അന്ന് റാഡിക്കൽ മനുഷ്യർക്ക് ചരിത്രം വിമോചനം നൽകും’’- കുഞ്ഞുണ്ണി സജീവ് എഴുതുന്നു.

2006- ൽ വാർണർ ബ്രദേഴ്സ്, ഫ്രാങ്ക് മില്ലറുടെ വളരെ പ്രശസ്തമായ ഒരു ഗ്രാഫിക്ക് നോവൽ ‘300’ എന്ന പേരിൽ സിനിമയായി നിർമിച്ചു. കിരാതമായ പേർഷ്യൻ അധിനിവേശത്തെ ചെറുത്തുനിൽക്കുന്ന ‘പാശ്ചാത്യസംസ്കാര’ സംരക്ഷകരായ സ്പാർട്ടൻ യോദ്ധാക്കളുടെ കഥയാണ് സിനിമ.

സിനിമയിൽ പേർഷ്യൻ ജനത സംസ്ക്കാരശൂന്യരും ജനാധിപത്യ വിരോധികളും മാത്രമല്ല, ഭീകരരും, ബീഭത്സരൂപികളുമായിരുന്നു. കഥയിലെ വില്ലനായ ആക്കെമെനിഡ് സാമ്രാജ്യത്തിൻ്റെ രാജാവ് സർക്ക്സീസ് തകർച്ചയുടെയും മരണത്തിൻ്റെയും ജീർണതയുടെയും പ്രതീകമായപ്പോൾ, സ്പാർട്ടൻ യോദ്ധാക്കൾ പ്രതീക്ഷയുടെയും ജനാധിപത്യത്തിൻ്റെയും മനുഷ്യസ്നേഹത്തിൻ്റെയും പ്രതീകങ്ങളായി മാറി.

യുദ്ധസിനിമകൾ നിർമ്മിക്കുന്നതിൽ മികവ് കാട്ടാറുള്ള ഹോളിവുഡിൽ നിന്ന് പുറത്തിറങ്ങിയ അനേകം പ്രൊപ്പഗാണ്ട പടങ്ങളിൽ ഒന്നായിരുന്നു ‘300’. ചരിത്രപരമായി നോക്കിയാൽ പൂർണമായും ആധുനികമായ ആഖ്യാനമല്ല ഇത്തരം സിനിമകൾ പിൻപറ്റുക എന്ന് തിരിച്ചറിയാം.

2006- ൽ വാർണർ ബ്രദേഴ്സ്, ഫ്രാങ്ക് മില്ലറുടെ വളരെ പ്രശസ്തമായ ഒരു ഗ്രാഫിക്ക് നോവൽ ‘300’ എന്ന പേരിൽ സിനിമയായി നിർമിച്ചു. കിരാതമായ പേർഷ്യൻ അധിനിവേശത്തെ ചെറുത്തുനിൽക്കുന്ന ‘പാശ്ചാത്യസംസ്കാര’ സംരക്ഷകരായ സ്പാർട്ടൻ യോദ്ധാക്കളുടെ കഥയാണ് സിനിമ.
2006- ൽ വാർണർ ബ്രദേഴ്സ്, ഫ്രാങ്ക് മില്ലറുടെ വളരെ പ്രശസ്തമായ ഒരു ഗ്രാഫിക്ക് നോവൽ ‘300’ എന്ന പേരിൽ സിനിമയായി നിർമിച്ചു. കിരാതമായ പേർഷ്യൻ അധിനിവേശത്തെ ചെറുത്തുനിൽക്കുന്ന ‘പാശ്ചാത്യസംസ്കാര’ സംരക്ഷകരായ സ്പാർട്ടൻ യോദ്ധാക്കളുടെ കഥയാണ് സിനിമ.

ലോകത്തെ ആദ്യത്തെ ചരിത്രരചനയെന്ന് കണക്കാക്കപ്പെടുന്ന ഹെറഡോട്ടസിൻ്റെ ‘ഇസ്റ്റോറിയ’യിൽ തുടങ്ങുന്ന വംശീയ മനോഭാവവും, അപരനിർമാണവും തന്നെയാണ് ഇത്തരം സിനിമകളിലും തുടർന്നത്. സംസ്‌കാരത്തിൻ്റെയും ജനാധിപത്യത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെയും സംരക്ഷകസ്ഥാനത്തുള്ള ഒരു ശക്തി കിരാതമായ മറ്റൊരു ശക്തിയെ തോൽപിക്കുന്ന, തോറ്റ ശക്തി അധികാരം പ്രയോഗിച്ചിരുന്ന ഇടങ്ങളിലേക്കും, മനുഷ്യരിലേക്കും സ്വാതന്ത്ര്യത്തിൻ്റെ വെളിച്ചമെത്തിക്കുന്ന ചരിത്രാഖ്യാനം പ്രാചീനകാലവും കടന്ന് കുരിശുയുദ്ധങ്ങളിലും, രണ്ട് ലോകമഹായുദ്ധങ്ങളിലും ഉപയോഗിക്കപ്പെട്ടു. നായകസ്ഥാനത്തുള്ള ശക്തി മാത്രമാണ് കാലാനുസൃതമായി മാറുന്നത്.

ട്രംപും നെതന്യാഹുവും ചേർന്ന് തീർക്കുന്ന നായക- പ്രതിനായകകഥയിൽ മുസ്‌ലിം രാഷ്ട്രങ്ങളും മൂന്നാം ലോകരാഷ്ട്രങ്ങളുമാണ് പ്രതിനായകസ്ഥാനത്ത്. പലസ്തീനിൽ നടന്ന ഭീകരപ്രവർത്തനങ്ങളെ, ഇസ്രായേൽ ഇറാനിലേക്ക് വളർത്തുമ്പോൾ, ഇറാൻ തിരിച്ചടിക്കുന്നത് പശ്ചിമേഷ്യയുടെ അമേരിക്കൻ ബേസുകളിലേക്കാണ്.

ഒരു കാലത്ത് അത് ഏഥൻസും സ്പാർട്ടയുമൊക്കെ ആയിരുന്നു, പിന്നീട് അത് റോമൻ സാമ്രാജ്യമായി. ലോകത്തിൻ്റെ മുഴുവൻ അധികാരവും നിയന്ത്രണവും തങ്ങളുടെ കൈകളിലാണെന്ന ബോധ്യം പാശ്ചാത്യർക്ക് നൽകിയത് പ്രാചീന കാലം മുതൽക്കേ നിലനിൽക്കുന്ന യൂറോകേന്ദ്രിതമായ ഈ ചരിത്രാഖ്യാനമാണ്. ലോകത്തിൻ്റെ സർവ്വാധികാരം തേടി ഇറങ്ങുന്ന എല്ലാ പടിഞ്ഞാറൻ ഭരണകൂടങ്ങളും ഈ ആഖ്യാനത്തിൻ്റെ ചട്ടക്കൂട് ഉപയോഗിക്കുന്നതായി കാണാം.

ആധുനികകാലത്ത് ദേശരാഷ്ട്രങ്ങൾ ഉടലെടുത്തപ്പോൾ ജർമനിയും ഇറ്റലിയും ബ്രിട്ടനുമൊക്കെ പല കാലങ്ങളിലായി സംസ്കാരത്തിൻ്റെയും ജനാധിപത്യത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെയുമൊക്കെ സംരക്ഷകസ്ഥാനം കൈയ്യാളി. സാമ്രാജ്യത്വവും കൊളോണിയൽ നിയന്ത്രണവും യുദ്ധവും ന്യായീകരിക്കുന്നതിൽ ഇതേ ആഖ്യാനത്തെ ഉപയോഗിച്ചു.

ഭരണകൂടങ്ങൾ മാത്രമല്ല, ആശയസംഹിതകളും ഇതേ ആഖ്യാനരീതി പിന്തുടർന്നു. നാസിസവും ഫാഷിസവും കമ്മ്യൂണിസവുമൊക്കെ മേൽപ്പറഞ്ഞ ആഖ്യാനരീതിയുടെ ഘടകങ്ങൾ ഉപയോഗിച്ചിരുന്നതായി കാണ്ടെത്താം. ഒരൊറ്റ ആഖ്യാനത്തിൽ നായകനെയും വില്ലനെയും നിർമ്മിക്കുന്ന രീതി, ലോകത്തെ രണ്ടായി പകുത്ത് യുദ്ധവും വിദ്വേഷവും വളർത്തി. മനുഷ്യാവസ്ഥയുടെ സങ്കീർണതകളെ ചുരുക്കി കേവലം നായക-പ്രതിനായക വൈരം നിർമിക്കുന്നതിൻ്റെ നേട്ടം ഭരണകൂടങ്ങളും സ്വേച്ഛാധിപതികളും ചേർന്ന് കൊയ്തു.

ലോകത്തെ ആദ്യത്തെ ചരിത്രരചനയെന്ന് കണക്കാക്കപ്പെടുന്ന ഹെറഡോട്ടസിൻ്റെ ‘ഇസ്റ്റോറിയ’യിൽ തുടങ്ങുന്ന വംശീയ മനോഭാവവും, അപരനിർമാണവും തന്നെയാണ് ഇത്തരം സിനിമകളിലും തുടർന്നത്.
ലോകത്തെ ആദ്യത്തെ ചരിത്രരചനയെന്ന് കണക്കാക്കപ്പെടുന്ന ഹെറഡോട്ടസിൻ്റെ ‘ഇസ്റ്റോറിയ’യിൽ തുടങ്ങുന്ന വംശീയ മനോഭാവവും, അപരനിർമാണവും തന്നെയാണ് ഇത്തരം സിനിമകളിലും തുടർന്നത്.

2026 ഫെബ്രുവരി 28- ൻ്റെ പകലിൽ യു.എസ്- ഇസ്രായേൽ മിസൈലുകൾ ടെഹ്റാനെ ആക്രമിച്ചപ്പോൾ സംഭവിച്ചതും മേൽപ്പറഞ്ഞ നായക- പ്രതിനായക ആഖ്യാനത്തിൻ്റെ തുടർച്ചയാണ്. ഇന്നത്തെ ലോകക്രമത്തിൽ അമേരിക്കയും ഇസ്രായേലും ചേർന്ന് തീർക്കുന്ന ആഖ്യാനത്തിൻ്റെ തുടർച്ച. ട്രംപും നെതന്യാഹുവും ചേർന്ന് തീർക്കുന്ന നായക- പ്രതിനായകകഥയിൽ മുസ്‌ലിം രാഷ്ട്രങ്ങളും മൂന്നാം ലോകരാഷ്ട്രങ്ങളുമാണ് പ്രതിനായകസ്ഥാനത്ത്. പലസ്തീനിൽ നടന്ന ഭീകരപ്രവർത്തനങ്ങളെ, ഇസ്രായേൽ ഇറാനിലേക്ക് വളർത്തുമ്പോൾ, ഇറാൻ തിരിച്ചടിക്കുന്നത് പശ്ചിമേഷ്യയുടെ അമേരിക്കൻ ബേസുകളിലേക്കാണ്.

ഇറാൻ്റെ രാഷ്ട്രത്തലവൻ അലി ഖമനേയിയുടെ വധം അടുത്തൊന്നും അവസാനിക്കാനിടയില്ലാത്ത യുദ്ധത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത, ഇസ്രായേലും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ പറ്റിയാണ്. സാധാരണ യുദ്ധങ്ങൾ നടക്കുമ്പോൾ നിരീക്ഷകർ യുദ്ധബാധിതരെ മുൻനിർത്തിയാണ് വിശകലനം നടത്തുക, അത്തരമൊരു വിശകലനത്തിന് ഈ ലേഖനം മുതിരുന്നില്ല. കാരണം ഇരയെ അല്ല നാം പഠിക്കേണ്ടത്, മറിച്ച്, വേട്ടക്കാരനെയാണ്, അവർ മെനയുന്ന ആഖ്യാനത്തെയാണ്.

അമേരിക്കയും ഇസ്രായേലും തമ്മിലുള്ള ബന്ധം വളരെ വ്യക്തമായി മനസ്സിലാക്കാവുന്ന ഒന്നാണ്. രണ്ട് രാജ്യങ്ങളുടെയും ഉത്ഭവചരിത്രം ഏതാണ്ട് സമാനമാണ്. യൂറോപ്പിൽനിന്ന് പലവിധ ദുരിതങ്ങളും ചൂഷണങ്ങളും നേരിട്ട് പുതിയൊരിടത്ത് ജീവിതമാരംഭിച്ച ജനത. അമേരിക്കക്കാരും ഇസ്രായേലിലെ ഭൂരിപക്ഷം വരുന്ന ജൂതരും ഒരു ‘ഷെയേഡ് പാസ്റ്റി’ൻ്റെ പിന്തുടർച്ചക്കാരാണ്. യൂറോപ്പിൽനിന്ന് സംസ്ക്കാരത്തിൻ്റെ വെളിച്ചവുമായി പുതിയൊരു ലോകത്ത് ജീവിതം ആരംഭിച്ചവർ.

ഇറാൻ്റെ രാഷ്ട്രത്തലവൻ അലി ഖമനേയിയുടെ വധം അടുത്തൊന്നും അവസാനിക്കാനിടയില്ലാത്ത യുദ്ധത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത, ഇസ്രായേലും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ പറ്റിയാണ്.
ഇറാൻ്റെ രാഷ്ട്രത്തലവൻ അലി ഖമനേയിയുടെ വധം അടുത്തൊന്നും അവസാനിക്കാനിടയില്ലാത്ത യുദ്ധത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത, ഇസ്രായേലും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ പറ്റിയാണ്.

റൊണാൾഡ്‌ റീഗൻ ഒരിക്കൽ അമേരിക്കയും ഇസ്രായേലും ഒരേ ചരിത്രം പിന്തുടർന്നവരാണെന്ന പ്രസ്‌താവന നടത്തി. അമേരിക്കൻ ചരിത്രം കടന്നുപോയ സാഹചര്യത്തിലൂടെ തന്നെയാണ് ജൂതരും കടന്നുപോകുന്നതെന്ന് സയോണിസ്റ്റായ റിച്ചാർഡ് ക്രോസ്സ്മാനും നിരീക്ഷിക്കുന്നുണ്ട്. തദ്ദേശജനതയെ ഉന്മൂലനം ചെയ്ത് വെള്ളക്കാർക്കു വേണ്ടി അമേരിക്കയെ നിർമിച്ച പൂർവികരും, അറബ് വംശജരെ ഉന്മൂലനം ചെയ്ത് ഇസ്രായേൽ കെട്ടിപ്പടുത്ത തൻ്റെ പൂർവികരും ഒരേ കൂട്ടർ തന്നെയാണെന്ന് അയാൾ വീമ്പു പറയുന്നു. ചരിത്രപരമായ ഒരു ഐക്യം കാലങ്ങളായി അമേരിക്കയും ഇസ്രായേലും വളർത്തിവരുന്നു. പശ്ചിമേഷ്യയിൽ അധികാരം നേടുക എന്ന ലക്ഷ്യവും ഈ ഐക്യനിർമാണത്തിന്റെ ലക്ഷ്യമായി മാറുന്നു.

പശ്ചിമേഷ്യയിൽ വളരാൻ സാധ്യതയുള്ള അറബ് ദേശീയതയെ ചെറുക്കാൻ, അവശേഷിക്കുന്ന ഏക ശക്തിയും ഇസ്രായേലാണെന്ന് അമേരിക്ക തിരിച്ചറിഞ്ഞു

ലോകത്തിൻ്റെ ഏറ്റവും വിലകുറഞ്ഞ ഊർജസ്രോതസുകളിലൊന്നായ പശ്ചിമേഷ്യയിൽ അധികാരം നേടുന്ന രാഷ്ട്രത്തിന് ലോകത്തെ മുഴുവൻ നിയന്ത്രിക്കാനാകുമെന്ന ബോധ്യവും ഈ ബാന്ധവത്തിനു പിന്നിലുണ്ട്. 1948-ൽ ഇസ്രായേൽ നേടിയ യുദ്ധവിജയത്തിനുശേഷമാണ് അമേരിക്ക ഇസ്രായേലിനെ ഒരു ശക്തിയായി കണ്ട് കൂടെ കൂട്ടുന്നത്. പശ്ചിമേഷ്യയിൽ വളരാൻ സാധ്യതയുള്ള അറബ് ദേശീയതയെ ചെറുക്കാൻ, അവശേഷിക്കുന്ന ഏക ശക്തിയും ഇസ്രായേലാണെന്ന് അമേരിക്ക തിരിച്ചറിഞ്ഞു. 1967-ലാണ് ഇവർ തമ്മിലുള്ള ബന്ധം സ്ഥാപിക്കപ്പെടുന്നത്. അന്ന്, ഇസ്രായേൽ അമേരിക്കയ്ക്ക് വേണ്ടി അറബ് ദേശീയതയെ തകർത്തെറിഞ്ഞു. ആ പ്രദേശത്തെ അമേരിക്കൻ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഇസ്രായേൽ വലിയ പങ്കാണ് വഹിക്കുന്നതെന്ന് ജോ ബൈഡൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ലോകത്തിൻ്റെ ഏറ്റവും വിലകുറഞ്ഞ ഊർജസ്രോതസുകളിലൊന്നായ പശ്ചിമേഷ്യയിൽ അധികാരം നേടുന്ന രാഷ്ട്രത്തിന് ലോകത്തെ മുഴുവൻ നിയന്ത്രിക്കാനാകുമെന്ന ബോധ്യവും യു.എസ്- ഇസ്രായേൽ ബാന്ധവത്തിനു പിന്നിലുണ്ട്.
ലോകത്തിൻ്റെ ഏറ്റവും വിലകുറഞ്ഞ ഊർജസ്രോതസുകളിലൊന്നായ പശ്ചിമേഷ്യയിൽ അധികാരം നേടുന്ന രാഷ്ട്രത്തിന് ലോകത്തെ മുഴുവൻ നിയന്ത്രിക്കാനാകുമെന്ന ബോധ്യവും യു.എസ്- ഇസ്രായേൽ ബാന്ധവത്തിനു പിന്നിലുണ്ട്.

അമേരിക്കൻ സെനറ്റിലെ പശ്ചിമേഷ്യൻ വിദ്ഗ്ധൻ ഹെൻറി ജാക്സൺ ഒരിക്കൽ നടത്തിയ പ്രസ്‌താവന ശ്രദ്ധിക്കുക: ഇസ്രായേൽ, ഇറാൻ (ഷാ ഭരണത്തിനു കീഴിൽ), സൗദി അറേബ്യ എന്നീ മൂന്ന് രാജ്യങ്ങളിലാണ് ഉത്തരവാദിത്വബോധമില്ലാത്ത റാഡിക്കൽ മനുഷ്യർ ജീവിക്കുന്നത്. ആ പ്രദേശത്തിന്മേലുള്ള അധികാരം ഏതു വിധേനയും അവരുടെ കൈയിൽ നിന്ന് നാം നേടിയെടുക്കണം, പെട്രോളിയത്തിനുമേലുള്ള അധികാരം തന്നെയാണ് നമ്മെ സർവ്വാധിപത്യത്തിന് സഹായിക്കുക.

ആശയപരമായ സാമ്യതകളിൽ തുടങ്ങി വംശീയമായ അധികാരപ്രകടനങ്ങളിൽ വരെ എത്തിനിൽക്കുന്ന ചരിത്രവസ്ഥയാണിത്.

ഇറാനിൽ പൊളിറ്റിക്കൽ ഇസ്ലാമിന് വളം വെച്ചുകൊടുക്കുന്നതിൽ അമേരിക്കൻ- ഇസ്രായേൽ ബാന്ധവത്തിന് വളരെ വലിയ പങ്കുണ്ട്. അപരനെ നിർമിക്കുകവഴി ആഖ്യാനങ്ങളും യുദ്ധങ്ങളും നിർമിച്ചെടുക്കുമ്പോൾ മനുഷ്യരും കുട്ടികളും മരിച്ചു വീഴുന്നു എന്നതാണ് യഥാർത്ഥമായ ചരിത്രമായി മാറുന്നത്. ലോകത്ത് ഏറ്റവും ഭീകരമായ കുറ്റകൃത്യങ്ങൾ ചെയ്തുകൂട്ടിയത് വെള്ളക്കാരായ മനുഷ്യരാണെന്ന് ചരിത്രം വിധിയെഴുതും. അന്ന് റാഡിക്കൽ മനുഷ്യർക്ക് ചരിത്രം വിമോചനം നൽകും.

Comments