ലേബർ പാർട്ടിക്ക് തകർപ്പൻ ജയം;
കിയർ സ്റ്റാമർ അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി

ഋഷി സുനാക് നേതൃത്വം നൽകുന്ന കൺസെർവറ്റീവ് പാർട്ടി ഭരണത്തിന് പുറത്തേക്ക്.

ബ്രിട്ടനിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഋഷി സുനാക് നേതൃത്വം നൽകുന്ന കൺസെർവറ്റീവ് പാർട്ടി ഭരണത്തിന് പുറത്തേക്ക്. വമ്പൻ ജയത്തിലൂടെ ലേബർ പാർട്ടി അധികാരത്തിലേക്ക്. ലേബർ പാർട്ടിക്ക് 410 സീറ്റും കൺസെർവറ്റീവുകൾക്ക് 131 സീറ്റും ലഭിക്കുമെന്ന എക്സിറ് പോൾ ഫലങ്ങൾ ശരിവെക്കുന്നതാണ് പുറത്തുവരുന്ന ഫലങ്ങളും.

സെന്റർ-ലെഫ്റ്റ് പാർട്ടിയായ ലേബറിന് 170 സീറ്റുകളുടെയെങ്കിലും ഭൂരിപക്ഷം കിട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 1945ൽ ക്ലമെന്റ് അറ്റ്‍ലീയുടെ നേതൃത്വത്തിൽ ലേബർ പാർട്ടി നേടിയ 145 സീറ്റിന്റെ ഭൂരിപക്ഷമാണ് നിലവിലെ റെക്കോർഡ്.

Comments