നിക്കൊളാസ് മദുറോ.

അന്ന് പനാമ, ഇന്ന് വെനസ്വേല; അമേരിക്ക തുടരുന്ന കയ്യൂക്കിന്റെ ആഗോളഗുണ്ടായിസം

“മയക്കുമരുന്നിനും ഭീകരവാദത്തിനുമെതിരായ അമേരിക്കയുടെ യുദ്ധം തങ്ങൾക്കനഭിമതരായ രാഷ്ട്രങ്ങളെയും ഭരണാധികാരികളെയും അവസാനിപ്പിക്കാനുള്ള അധിനിവേശപദ്ധതി മാത്രമാണ്. സമകാലീന ലോകത്തിലെ ഏറ്റവും ഭീകരമായ മയക്കുമരുന്നു സിൻഡിക്കേറ്റുകളെല്ലാം സിഐഎയുടെ ഭീകരപ്രവർത്തനത്തിനും രാഷ്രീയ അട്ടിമറിക്കുമുള്ള ധനസമാഹരണ ലക്ഷ്യത്തോടെ രൂപം കൊണ്ടതും പ്രവർത്തിക്കുന്നതുമാണ്,” കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതുന്നു.

ണ്ണയും ധാതുവിഭവങ്ങളും കുത്തി കവർന്നുകൊണ്ടുപോകാനാണ് ട്രംപ് ഭരണകൂടം വെനസ്വേലൻ ജനതയുടെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിന് മേലും കടന്നു കയറി ആ രാജ്യത്തിന്റെ പ്രസിഡണ്ടിനെ അമേരിക്കയിലേക്ക് തട്ടിക്കൊണ്ടു പോയത്. ഒരു സ്വതന്ത്ര പരമാധികാരരാജ്യത്തിന്റെ പ്രസിഡണ്ടിനെയാണ് യുഎസ് മിന്നൽപിണർസേന ആ രാജ്യത്തിന്റെ തലസ്ഥാന നഗരിയിലേക്ക് ഇരച്ച് കയറി അറസ്റ്റ് ചെയ്ത് കയ്യാമം വെച്ച് അമേരിക്കയിലേക്ക് തട്ടിക്കൊണ്ടു വന്നത്. ജനവാസ കേന്ദ്രങ്ങളിലും സൈനികത്താവളങ്ങളിലും ബോംബിംഗ് നടത്തി ഭീകരത സൃഷ്ടിച്ച ശേഷമാണ് സൈനിക കേന്ദ്രത്തിനടുത്ത് നിന്ന് പ്രസിഡണ്ടിനെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയത്. വ്യോമ, നാവികത്താവങ്ങളിലും സിവിലിയർ താമസിക്കുന്ന മേഖലകളും യു.എസ് ബോംബാക്രമണം നടത്തുകയായിരുന്നു. നിരവധി വെനസ്വേലൻ പൗരർ കൊല്ലപ്പെട്ടു. എല്ലാ അന്താരാഷ്ട്രനിയമങ്ങളും മര്യാദകളും കാറ്റിൽപറത്തിയാണ് അമേരിക്കയുടെ സേന മഡുറൊയെ അറസ്റ്റ് ചെയ്ത് കയ്യാമം വെച്ച് ഇങ്ങനെ അമേരിക്കയിലേക്ക് കൊണ്ടുപോയത്. എന്തൊരു അനീതിയാണിത്! എന്തൊരു മര്യാദയാണിതെന്ന് ലോകം ആശ്ചര്യപ്പെടുകയാണ്.

കയ്യൂക്കിന്റെയും ആഗോളഗുണ്ടായിസത്തിന്റെയും മറ്റൊരു പേരാണ് അമേരിക്കൻ സാമ്രാജ്യത്വമെന്നതെന്ന വസ്തുതയാണ് ഇപ്പോഴത്തെ വെനസ്വേലൻ സംഭവങ്ങൾ ഒരിക്കൽ കൂടി അടിവരയിടുന്നത്. 36 വർഷങ്ങൾക്ക് മുമ്പാണ്, 1989-ൽ ഇതേ പോലൊരു ജനുവരി ദിനത്തിൽ പനാമയിലെ പ്രസിഡണ്ടായിരുന്ന നൊറീഗയെ ഡ്രഗ് ട്രാഫിക്കിംഗ് ആരോപിച്ച് അമേരിക്കൻ സേന അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. 2012-ൽ ലിബിയയിൽ ഗദ്ദാഫിയെ വധിച്ചതും 2003-ൽ ഇറാഖിൽ കടന്നുകയറി സദ്ദാമിനെ അവസാനിപ്പിച്ചതും ഇതേ അമേരിക്കൻ ഡെൽറ്റാഫോഴ്സ് തന്നെയായിരുന്നു. തങ്ങൾക്ക് അനഭിമതരായ രാഷ്ട്രനേതാക്കളെ ഇല്ലാതാക്കാനുള്ള പെന്റഗണിന്റെയും സിഐഎയുടെയും ഓപ്പറേഷൻ ഫോഴ്സാണ് ഡെൽറ്റ ഫോഴ്സ് എന്നത്. 1970-കളിലെ എണ്ണ പ്രതിസന്ധിയെ തുടർന്നു ലാറ്റിനമേരിക്കൻ നാടുകളിലും അറബ് നാടുകളിലും ശക്തിപ്പെട്ടു വന്ന ഒപെക് സംഘടനയെയും അമേരിക്കൻ എണ്ണ താല്പര്യങ്ങൾക്കെതിരെ ഉയർന്നു വരുന്ന രാഷ്ട്രങ്ങളെയും നേരിടാനുള്ള പെന്റഗൺ-സി ഐ എ പര്യാലോചനകളിലാണ് ഡെൽറ്റ ഫോഴ്സ് ഉൾപ്പെടെയുള്ള സൈനികഓപ്പറേഷൻ ഗ്രൂപ്പുകൾ രൂപം കൊള്ളുന്നത്.

എണ്ണയും ധാതുവിഭവങ്ങളും കുത്തി കവർന്നുകൊണ്ടുപോകാനാണ് ട്രംപ് ഭരണകൂടം വെനസ്വേലൻ ജനതയുടെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിന് മേലും കടന്നു കയറി ആ രാജ്യത്തിന്റെ പ്രസിഡണ്ടിനെ അമേരിക്കയിലേക്ക് തട്ടിക്കൊണ്ടു പോയത്.
എണ്ണയും ധാതുവിഭവങ്ങളും കുത്തി കവർന്നുകൊണ്ടുപോകാനാണ് ട്രംപ് ഭരണകൂടം വെനസ്വേലൻ ജനതയുടെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിന് മേലും കടന്നു കയറി ആ രാജ്യത്തിന്റെ പ്രസിഡണ്ടിനെ അമേരിക്കയിലേക്ക് തട്ടിക്കൊണ്ടു പോയത്.

ബാഗ്ദാദ് കേന്ദ്രമായി രൂപം കൊണ്ട എണ്ണ കയറ്റുമതി ചെയ്യുന്ന ഒപെക് സംഘടനയുമായി ലാറ്റിനമേരിക്കയിലെ പല ഭരണകൂടങ്ങളും സഹകരിച്ചിരുന്നു. പശ്ചിമേഷ്യയിലെ എണ്ണ സമ്പത്തിനുമേൽ നിയന്ത്രണമേർപ്പെടുത്തിയ ഒപെക് രാജ്യങ്ങളെ സോവിയറ്റ് യൂണിയനും ലാറ്റിനമേരിക്കൻ നാടുകളിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളും പിന്തുണച്ചിരുന്നു. തങ്ങളുടെ നാട്ടിൽ നിന്നും ഖനനം ചെയ്തു കൊണ്ടുപോകുന്ന എണ്ണയ്ക്ക് ന്യായമായ വില നൽകുന്നില്ലെങ്കിൽ എണ്ണപ്പാടങ്ങൾ അടച്ചിടുമെന്ന് ഒപെക് രാജ്യങ്ങൾ അമേരിക്കയ്ക്കും യൂറോപ്യൻ രാജ്യങ്ങൾക്കും താക്കീത് നൽകുകയും ചെയ്തിരുന്നു. ഒപെക് രാജ്യങ്ങളുടെ ദേശാഭിമാനപരമായ നിലപാടുകളിൽ പ്രകോപിതനായിട്ടാണ് അക്കാലത്തെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി കിസിഞ്ജർ എണ്ണപ്പാടങ്ങൾ സൈന്യത്തെ വിട്ട് പിടിച്ചെടുക്കുമെന്ന് ഭീഷണി മുഴക്കിയത്.

എണ്ണയും ധാതുവിഭവങ്ങളും ലക്ഷ്യം വെച്ചാണ് അറബ്നാടുകളെയും ലാറ്റിനമേരിക്കയെയും നൂറ്റാണ്ടുകളായി സാമ്രാജ്യശക്തികൾ കടന്നാക്രമിച്ചു കൊണ്ടിരിക്കുന്നത്. ആ നാടുകളുടെ ദേശീയമായ രാഷ്ട്രീയ ഉണർവ്വുകളെ തകർക്കാനാണ് സിഐഎയും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും നാനാവിധമായ അസ്ഥിരീകരണ പദ്ധതികളും അട്ടിമറികളും നടത്തി കൊണ്ടിരിക്കുന്നത്. ലാറ്റിനമേരിക്കയുടെ സംഘർഷങ്ങളുടെയും ബാഹ്യ ശക്തികളുടെ ഇടപെടലിന്റെയും ചരിത്രം പതിനാറാം നൂറ്റാണ്ടിലെ കൊളോണിയൽ അധിനിവേശത്തോടെയാണ് ആരംഭിക്കുന്നത്. സ്പാനിഷ്, പോർച്ചുഗൽ രാഷ്ട്രങ്ങളുടെ കീഴിലുള്ള രാജ്യങ്ങളെ സൂചിപ്പിക്കാനായിരുന്നു ലാറ്റിൻ നാടുകളെന്ന് ഉപയോഗിച്ചിരുന്നത്. ആംഗ്ലോ-സാക്സൺ ആയ വടക്കേ അമേരിക്കൻ കോളനിയിൽ നിന്നും ഭിന്നമായിരിക്കുന്ന നാടുകളെന്ന അർത്ഥസൂചനയാണ് ലാറ്റിൻ എന്ന പ്രയോഗത്തിനുള്ളത്. ലോക മുതലാളിത്തത്തിന്റെ ഉത്ഭവത്തിന്റെയും വളർച്ചയുടെയും ചരിത്രത്തിൽ ഇഷ്ടം പോലെ വെള്ളിയും ചെമ്പും ഇന്ധനങ്ങളും ജൈവസമ്പത്തും നൽകിയ നാടാണ് ലാറ്റിനമേരിക്ക. അവിടുത്തെ ധാതുക്കളും അമൂല്യങ്ങളായ വിഭവങ്ങളും ചേർന്നാണ് യുറോപ്പിൽ പതിനേഴാം നൂറ്റാണ്ടിലെ വാണിജ്യവിപ്ലവത്തിന് പശ്ചാത്തലമൊരുക്കിയത്. അധിനിവേശ ശക്തികൾ നൂറ്റാണ്ടുകളോളം നിലനിന്ന പെറൂവിയൻ - ഇൻകാ - ആസ്റ്റക്ക് സംസ്കാരങ്ങളെ തകർക്കുകയും അവരുടെ സ്വർണ്ണവും വെള്ളിയും കവരുകയും ലക്ഷക്കണക്കിന് തദ്ദേശീയ ജനതയെ കൊന്നൊടുക്കുകയും ചെയ്തു. പ്രാകൃത മൂലധന സമാഹരണത്തിന്റെ രൂപങ്ങളായിരുന്നു ഇത്. മുതലാളിത്ത വളർച്ചയ്ക്ക് അടിത്തറയിട്ട ചോരയും ചെളിയും ചേർന്നൊഴുകിയ ചരിത്രമെന്ന് പറയാം. 1998-ൽ നിയോലിബറൽ കൊള്ളയ്ക്കും നവ കൊളോണിയൽ ശക്തികൾക്കും ബദൽ നയങ്ങളുമായാണ് ഹ്യൂഗോ ഷാവേസ് അധികാരത്തിൽ വരുന്നത്.

വെനസ്വേലയിലെ ഈ സംഭവങ്ങൾ ഇറാന് കൂടിയുള്ള ട്രംപിൻെറ മുന്നറിയിപ്പാണെന്ന് കൂടി കാണണം. എണ്ണയ്ക്കും ധാതുവിഭവങ്ങൾക്കും വേണ്ടിയാണ് അമേരിക്ക കാരക്കസ്സിലേക്ക് കടന്നു കയറി വെനസ്വേലയുടെ പ്രസിഡണ്ടിനെ പിടിച്ചു കെട്ടി കൊണ്ടുപോയി കള്ളക്കേസ് ചാർത്തി വിചാരണ ചെയ്യാനൊരുങ്ങുന്നത്.

ലാറ്റിനമേരിക്കയുടെ പുരോഗതിക്കും സ്വാതന്ത്ര്യത്തിനും ഭീഷണിയായ യു.എസ് സാമ്രാജ്യത്വത്തോട ഏറ്റുമുട്ടി കൊണ്ടാണ് ഷാവേസ് ബൊളിവേറിയൻ ബദൽ വികസിപ്പിച്ചത്. ഇറാനും ലാറ്റിനമേരിക്കയിലെ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുമായി ചേർന്ന് "പെട്രോ കരീബിയ" എന്ന എണ്ണ വിപണന രംഗത്തെ ബദൽ കൊണ്ടുവരികയും അമേരിക്കൻ എണ്ണ കുത്തകകൾക്ക് വെല്ലുവിളി ഉയർത്തുകയും ചെയ്തു. ഇതെല്ലാം അമേരിക്കയെ അങ്ങേയറ്റം പ്രകോപിപ്പിച്ച നീക്കങ്ങളായിരുന്നു. അമേരിക്കയും സിഐഎയും ഷാവേസിനെതിരായി പലഘട്ടങ്ങളിലായി അട്ടിമറി നീക്കങ്ങൾ നടത്തി. അതിനെയെല്ലാം സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയും പശ്ചിമേഷ്യയിലെ ഇറാൻ ഉൾപ്പെടെയുള്ള അമേരിക്കൻ വിരുദ്ധ നിലപാടുള്ള റിപ്പബ്ലിക്കുകളുടെയും പിന്തുണയോടെ അതിജീവിച്ച ചരിത്രമാണ് വെനസ്വേലയുടേത്. ഷാവേസിന്റെ തുടർച്ചയിൽ മഡുറോയും യു.എസ് സ്പോൺസേഡായ പ്രതിപക്ഷ പ്രക്ഷോഭങ്ങളെയും കടുത്ത ഉപരോധങ്ങളെയും ആഗോള വിപണിയിലെ എണ്ണവിലത്തകർച്ച സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെയും നേരിട്ടാണ് ഭരണം നടത്തിയത്. അമേരിക്കൻ ഫൈനാൻസ് മൂലധനവുമായി ഉദ്ഗ്രഥിക്കപ്പെട്ട വെനസ്വേലയിലെ ബിസിനസ് ലോബിയും അവരുടെ പിൻബലമുള്ള വലതുപക്ഷവുമാണ് ഇപ്പോഴത്തെ അമേരിക്കൻ ഇടപെടലുകൾക്ക് കളമൊരുക്കി കൊടുത്തത്.

36 വർഷങ്ങൾക്ക് മുമ്പാണ്, 1989-ൽ ഇതേ പോലൊരു ജനുവരി ദിനത്തിൽ പനാമയിലെ പ്രസിഡണ്ടായിരുന്ന നൊറീഗയെ ഡ്രഗ് ട്രാഫിക്കിംഗ് ആരോപിച്ച് അമേരിക്കൻ സേന അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്.
36 വർഷങ്ങൾക്ക് മുമ്പാണ്, 1989-ൽ ഇതേ പോലൊരു ജനുവരി ദിനത്തിൽ പനാമയിലെ പ്രസിഡണ്ടായിരുന്ന നൊറീഗയെ ഡ്രഗ് ട്രാഫിക്കിംഗ് ആരോപിച്ച് അമേരിക്കൻ സേന അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്.

മയക്കുമരുന്നിനും ഭീകരവാദത്തിനുമെതിരായ അമേരിക്കയുടെ യുദ്ധം തങ്ങൾക്കനഭിമതരായ രാഷ്ട്രങ്ങളെയും ഭരണാധികാരികളെയും അവസാനിപ്പിക്കാനുള്ള അധിനിവേശപദ്ധതി മാത്രമാണ്. സമകാലീന ലോകത്തിലെ ഏറ്റവും ഭീകരമായ മയക്കുമരുന്നു സിൻഡിക്കേറ്റുകളെല്ലാം സിഐഎയുടെ ഭീകരപ്രവർത്തനത്തിനും രാഷ്രീയ അട്ടിമറിക്കുമുള്ള ധനസമാഹരണ ലക്ഷ്യത്തോടെ രൂപം കൊണ്ടതും പ്രവർത്തിക്കുന്നതുമാണ്. നിക്കാരാഗ്വ തുടങ്ങിയ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ഇടതുപക്ഷ സർക്കാരുകളെ അടിമറിക്കാൻ ഇത്തരം ഡ്രഗ് ട്രാഫിക്കിംഗ് ശൃംഖലകളെ സിഐഎ ഉണ്ടാക്കിയതായി അമേരിക്കൻ സെനറ്റ് കമ്മിറ്റികൾക്ക് മുമ്പിൽ തന്നെ വെളിവാക്കപ്പെട്ടതാണ്.

അഫ്ഗാനിൽ നജീബുള്ള സർക്കാറിനെ അടിമറിക്കാനുള്ള മുജാഹിദ്ദീൻ മിലിറ്റന്റുകളുടെ "വിശുദ്ധ യുദ്ധ"ത്തിനായി ആയുധമിറക്കി കൊടുത്ത അമേരിക്കൻ കപ്പലുകൾ തിരിച്ചുപോയത് കറുപ്പ് കയറ്റിയായിരുന്നു. ഇക്കാര്യങ്ങളെല്ലാം അക്കാലത്തെ സിഐഎ മേധാവിയായിരുന്ന വില്യം കാസി തന്നെ പിന്നീട് സെനറ്റ് കമ്മിറ്റിക്ക് മുമ്പിൽ വെളിപ്പെടുത്തിയിട്ടുള്ളതാണ്. വെനസ്വേലയിലെ എണ്ണയും ധാതുവിഭവങ്ങളും കവർന്നെടുക്കാൻ കാത്തിരിക്കുന്ന അമേരിക്കൻ കുത്തകകൾക്ക് വേണ്ടിയാണ് ട്രംപ് മഡുറോയെ വിലങ്ങുവെച്ച് പിടിച്ചു കൊണ്ടുപോകുന്നതെന്ന് തിരിച്ചറിയണം.

മയക്കുമരുന്നിനെതിരായ ധാർമ്മിക യുദ്ധമെന്നൊക്കെ പറഞ്ഞ് കള്ളക്കേസ് ചാർജ് ചെയ്ത് ലോകത്തെ കബളിപ്പിച്ച് അമേരിക്കൻ മൂലധന താല്പര്യങ്ങൾക്ക് തടസ്സമായി നിൽക്കുന്ന ഭരണകൂടങ്ങളെ അട്ടിമറിക്കുകയാണ് അമേരിക്ക. വെനസ്വേലയിലെ ഈ സംഭവങ്ങൾ ഇറാന് കൂടിയുള്ള ട്രംപിൻെറ മുന്നറിയിപ്പാണെന്ന് കൂടി കാണണം. എണ്ണയ്ക്കും ധാതുവിഭവങ്ങൾക്കും വേണ്ടിയാണ് അമേരിക്ക കാരക്കസ്സിലേക്ക് കടന്നു കയറി വെനസ്വേലയുടെ പ്രസിഡണ്ടിനെ പിടിച്ചു കെട്ടി കൊണ്ടുപോയി കള്ളക്കേസ് ചാർത്തി വിചാരണ ചെയ്യാനൊരുങ്ങുന്നത്.

Comments