വെനസ്വേലയെക്കുറിച്ച്
മിണ്ടാതിരിക്കരുത്

കേരളത്തിലടക്കം, വെനസ്വേലയ്ക്കെതിരായ യു.എസ് ആക്രമണത്തെക്കുറിച്ച് വലതുപക്ഷ ബുദ്ധിജീവികൾ നടത്തുന്ന കാമ്പയിനുകൾക്കുപുറകിലെ താൽപര്യങ്ങൾ തുറന്നുകാട്ടുകയാണ്, ഡോ. സനന്ദ് സദാനന്ദൻ.

വെനസ്വേലയിൽ ട്രംപിന്റെ അമേരിക്കൻ പട്ടാളം കടന്നുകയറി പ്രസിഡൻ്റ് റോബർട്ട് മഡുറോയെയും ജീവിതപങ്കാളി സിലിയ ഫ്ലോറസിനെയും അമേരിക്കയിലേക്ക് തട്ടിക്കൊണ്ടു പോയതിനെക്കുറിച്ച് വ്യത്യസ്ത പ്രതികരണങ്ങളാണുണ്ടായത്.

ഒരു വലിയ വിഭാഗം, ഇത് ഒരു പരമാധികാര രാഷ്ട്രത്തിനുമേലുള്ള അമേരിക്കൻ നവസാമ്രാജ്യത്വത്തിന്റെ കടന്നുകയറ്റമായി വിലയിരുത്തുന്നു. എന്നാൽ, മറുവാദങ്ങൾ ദിനംപ്രതി പെരുകുകയും മുഖ്യധാരാ വ്യവഹാരങ്ങളുടെ ഭാഗമായി മാറുകയും ചെയ്തുകഴിഞ്ഞു. ഇവയുടെ രാഷ്ട്രീയ ശരി ന്യായങ്ങൾ പരിശോധിക്കുകയാണിവിടെ.

മഡുറോയെ സ്ഥാനഭ്രഷ്ടനാക്കിയതിൽ ജനക്കൂട്ടം ആഹ്ലാദം പ്രകടിപ്പിക്കുന്ന വീഡിയോകൾ വലതു പ്രൊഫൈലുകൾ പ്രചരിപ്പിക്കുന്നുണ്ട്. അതിനൊപ്പം, വെനസ്വേലയുടെ വളർച്ചാ മുരടിപ്പും പട്ടിണിയും ദാരിദ്ര്യവും മുഖ്യ ചർച്ചാവിഷയമാകുന്നു. പട്ടിണി മൂലം 80 ലക്ഷം ആളുകളാണ് വെനസ്വേല വിട്ട് വിദേശത്തേക്കു പോയതെന്ന് റിപ്പോർട്ടുകൾ വരുന്നു. മികച്ച രീതിയിൽ അമേരിക്കൻ കമ്പനികൾ പ്രവർത്തിച്ചുവന്നിരുന്ന എണ്ണ വ്യവസായമേഖലയെ ദേശസാൽക്കരിച്ചതുവഴി രാജ്യത്തെ വർഷങ്ങൾ പുറകോട്ടടിപ്പിച്ചതായി GDP കണക്കുകൾ നിരത്തി സമർത്ഥിക്കുന്നു.

കണ്ണുംപൂട്ടിയുള്ള ഇടതുപക്ഷ വിരോധമാണ് പല വിമർശനങ്ങളുടെയും അടിസ്ഥാന ചോദന. അമേരിക്കൻ സൈനിക നടപടിയിലൂടെ അതിദരിദ്രരായ ജനതയുടെ മോചനം സാധ്യമാണോ? ഇത് മനസ്സിലാക്കണമെങ്കിൽ വെനസ്വേലയിലെ നിലവിലെ സാമൂഹിക- സാമ്പത്തിക സാഹചര്യങ്ങൾ എന്താണെന്ന് പരിശോധിക്കണം, അത് രൂപം കൊണ്ട ചരിത്രപാശ്ചാത്തലവും മനസ്സിലാക്കണം.

2025-ൽ 9% GDP വളർച്ചയുണ്ടായി എന്നാണ് മഡുറോ സർക്കാർ അവകാശപ്പെട്ടിരുന്നത്. പക്ഷേ അന്താരാഷ്ട്ര നാണയനിധിയുടെ കണക്കുപ്രകാരം വളർച്ചാനിരക്ക് കേവലം 0.5% മാത്രമായിരുന്നു. വേണ്ടത്ര വിഭവങ്ങളുണ്ടായിട്ടും നരകതുല്യമായ ജീവിതമാണ് വെനസ്വേലയിൽ എന്നാണ് പലരും ആരോപിക്കുന്നത്. ഈ അവസ്ഥയിൽ GDP വളർച്ചയ്ക്കപ്പുറം, മറ്റു ആഗോള മാനദണ്ഡങ്ങൾ കൂടി പരിശോധിക്കുന്നത് നന്നായിരിക്കും.

മഡുറോയെ സ്ഥാനഭ്രഷ്ടനാക്കിയതിൽ ജനക്കൂട്ടം ആഹ്ലാദം പ്രകടിപ്പിക്കുന്ന വീഡിയോകൾ വലതു പ്രൊഫൈലുകൾ പ്രചരിപ്പിക്കുന്നുണ്ട്. അതിനൊപ്പം, വെനസ്വേലയുടെ വളർച്ചാ മുരടിപ്പും പട്ടിണിയും ദാരിദ്ര്യവും മുഖ്യ ചർച്ചാവിഷയമാകുന്നു.
മഡുറോയെ സ്ഥാനഭ്രഷ്ടനാക്കിയതിൽ ജനക്കൂട്ടം ആഹ്ലാദം പ്രകടിപ്പിക്കുന്ന വീഡിയോകൾ വലതു പ്രൊഫൈലുകൾ പ്രചരിപ്പിക്കുന്നുണ്ട്. അതിനൊപ്പം, വെനസ്വേലയുടെ വളർച്ചാ മുരടിപ്പും പട്ടിണിയും ദാരിദ്ര്യവും മുഖ്യ ചർച്ചാവിഷയമാകുന്നു.

ഈ മാനകങ്ങളിൽ ഇന്ത്യയുമായുള്ള താരതമ്യം, കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാക്കിത്തരും.

  • ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഹ്യുമൻ ഡെവലപ്മെൻറ് ഇൻഡക്സ് (HDI) എന്ന മനുഷ്യ വികസന സൂചികയിൽ 193 രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം 130 ആണെങ്കിൽ വെനസ്വേലയുടേത്, ഇന്ത്യക്കു മുൻപിൽ 121ാം സ്ഥാനത്താണ്.

  • ആഗോള വിശപ്പ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 105 എന്ന ഗുരുതരമായ വിഭാഗത്തിലാണെങ്കിൽ വെനസ്വേല 71ാം റാങ്കിൽ മിതമായ വിഭാഗത്തിലാണ്.

  • 2025- ലെ ലോക സന്തോഷസൂചികയിൽ (world Happiness Index) വെനസ്വേല 82-ാം സ്ഥാനം അലങ്കരിക്കുമ്പോൾ ഇന്ത്യയുടേത് 118 ആണ്.

  • ആയുർദൈർഘത്തിന്റെ കാര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ പുതിയ കണക്കനുസരിച്ച് ഇന്ത്യയുടേത് 70. 4 ആണെങ്കിൽ 72 - 73 ആണ് ശരാശരി വെനസ്വേലക്കാരുടെ ആയുർദൈർഘ്യം.

  • ശിശുമരണനിരക്കിൽ 1000- ൽ 23 - 25 ആണ് ഇന്ത്യയിലെ മരണനിരക്കെങ്കിൽ വെനസ്വേലയിൽ 21 -22 ആണ്.

  • ഇന്ത്യയിൽ മൊത്തം ജനസംഖ്യയുടെ 77- 81% സാക്ഷരരെങ്കിൽ വെനസ്വേലയിൽ അത് 97.6 ശതമാനമാണ്.

  • മാധ്യമസ്വാതന്ത്ര്യത്തിന്റെ കണക്കെടുത്താൽ 2025- ലെ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്റെ റാങ്കിംഗ് പ്രകാരം 180 രാഷ്ട്രങ്ങളിൽ ഏറ്റവും പുറകിലായി 151 എന്ന സ്ഥാനം ഇന്ത്യ അലങ്കരിക്കുമ്പോൾ തൊട്ടു മുൻപിൽ 150ാം സ്ഥാനത്ത് വെനസ്വേലയുണ്ട്.

ഈ കണക്കുകൾ കാണിക്കുന്നത്, ലോകത്ത് ഏറ്റവും ജീവിക്കാൻ കൊള്ളാത്ത, പട്ടിണി മൂലം ജനങ്ങൾ നെട്ടോട്ടമോടുന്ന ദരിദ്രരാഷ്ട്രങ്ങളുടെ പട്ടികയിലല്ല വെനസ്വേലയുടെ സ്ഥാനം എന്നാണ്. ഹ്യൂഗോ ഷാവേസിൻ്റ കാലം മുതൽ നടപ്പിലാക്കിയ സോഷ്യലിസ്റ്റ് നയങ്ങൾ വലിയ രീതിയിൽ ജനങ്ങളുടെ ജീവിതം നിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ട് എന്നു തന്നെയാണ് കണക്കുകൾ പറയുന്നത്.

ഹ്യൂഗോ ഷാവേസിൻ്റെ
പരിഷ്ക്കാരങ്ങൾ

ലാറ്റിനമേരിക്കൻ രാഷ്ട്രീയചരിത്രത്തിലെ വേറിട്ട നേതാക്കളിലൊരാളാണ് ഹ്യൂഗോ റാഫയേൽ ഷാവേസ് ഫ്രിയാസ്. 1999 മുതൽ 2013 വരെ വെനസ്വേലയെ ഭരിച്ച ഷാവേസ് രാജ്യത്തിന്റെ രാഷ്ട്രീയഘടനയെയും സാമ്പത്തിക ദിശയെയും അന്തർദേശീയ നിലപാടുകളെയും പൊളിച്ചെഴുതി. ലാറ്റിനമേരിക്കയുടെ വിമോചകനായ സിമോൻ ബൊളിവറിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ദേശീയത, സോഷ്യലിസം, സാമ്രാജ്യത്വവിരോധം, ലാറ്റിനമേരിക്കൻ ഐക്യം എന്നീ ഘടകങ്ങളെ ചേർത്ത് ഷാവേസ് ‘ബെളിവേറിയൻ’ എന്ന പുതിയ രാഷ്ട്രീയ ദർശനം രൂപപ്പെടുത്തി. ഇത് പരമ്പരാഗത മാർക്സിസത്തിൽ നിന്ന് വ്യത്യസ്തമായിരുന്നു. ജനാധിപത്യ പങ്കാളിത്തവും സാംസ്കാരിക തിരിച്ചറിവും ഇതിന്റെ കേന്ദ്രബിന്ദുക്കളായി വർത്തിച്ചു.

ലിബറൽ പ്രാധിനിധ്യ ജനാധിപത്യത്തിന്റെ പതിവു മാതൃകയെ ഷാവേസ് പങ്കാളിത്തഭരണരീതി കൊണ്ട് പുതുക്കിപ്പണിയാൻ ശ്രമിച്ചു. തിരഞ്ഞെടുപ്പുകൾ തുടർച്ചയായി നടന്നുവെങ്കിലും, കമ്യൂണൽ കൗൺസിലുകൾ, പ്രാദേശിക സഭകൾ, ജനകീയ സംഘടനകൾ എന്നിവ വഴി നേരിട്ടുള്ള ജനപങ്കാളിത്തം അദ്ദേഹം പ്രോത്സാഹിപ്പിച്ചു. പിന്തുണക്കുന്നവർ ഇതിനെ സാധാരണ ജനങ്ങൾക്ക് അധികാരം കൈമാറുന്ന നടപടിയായി കണ്ടപ്പോൾ, വിമർശകർ ഭരണഘടനാപരമായ സ്ഥാപനങ്ങൾ ദുർബലമായതായി വിലയിരുത്തി.

എണ്ണപ്പണം കൊണ്ട് 2003 മുതൽ ഷാവേസ് നടപ്പിലാക്കിയ സാമൂഹ്യക്ഷേമ പദ്ധതികൾ ബൊളിവേറിയൻ മിഷനുകൾ എന്നറിയപ്പെട്ടു. ആരോഗ്യ മേഖലയിൽ ‘മിഷൻ ബാരിയോ അസെൻട്രോ’ വഴി ക്യൂബൻ ഡോക്ടർമാരുടെ സഹായത്താൽ ചേരിപ്രദേശങ്ങളിലും ഉൾഗ്രാമങ്ങളിലും സൗജന്യ ആരോഗ്യസേവനം എത്തിച്ചു. ‘മിഷൻ മിലാഗ്രോ’ വഴി പാവപ്പെട്ടവർക്ക് സൗജന്യ തിമിര ശാസ്ത്രക്രിയ ഉറപ്പാക്കി.

ലാറ്റിനമേരിക്കൻ രാഷ്ട്രീയചരിത്രത്തിലെ വേറിട്ട  നേതാക്കളിലൊരാളാണ് ഹ്യൂഗോ റാഫയേൽ ഷാവേസ്  ഫ്രിയാസ്. 1999 മുതൽ 2013 വരെ വെനസ്വേലയെ ഭരിച്ച ഷാവേസ് രാജ്യത്തിന്റെ രാഷ്ട്രീയഘടനയെയും സാമ്പത്തിക ദിശയെയും അന്തർദേശീയ നിലപാടുകളെയും പൊളിച്ചെഴുതി.
ലാറ്റിനമേരിക്കൻ രാഷ്ട്രീയചരിത്രത്തിലെ വേറിട്ട നേതാക്കളിലൊരാളാണ് ഹ്യൂഗോ റാഫയേൽ ഷാവേസ് ഫ്രിയാസ്. 1999 മുതൽ 2013 വരെ വെനസ്വേലയെ ഭരിച്ച ഷാവേസ് രാജ്യത്തിന്റെ രാഷ്ട്രീയഘടനയെയും സാമ്പത്തിക ദിശയെയും അന്തർദേശീയ നിലപാടുകളെയും പൊളിച്ചെഴുതി.

വിദ്യാഭ്യാസ മേഖലയിൽ ‘മിഷൻ റോബിൻസൺ’ വഴി നിരക്ഷരത ഒട്ടുമിക്കവാറും തുടച്ചുമാറ്റി. ‘മിഷൻ റിവാസ്’ വഴി വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിച്ചവർക്ക് പൂർത്തിയാക്കാനുള്ള അവസരം, ‘മിഷൻ സുക്രെ’ വഴി ഉന്നത വിദ്യാഭ്യാസം ഏവർക്കും സാധ്യമാക്കുന്ന പ്രവർത്തനങ്ങൾ, പാവപ്പെട്ടവർക്ക് സബ്സിഡി നിരക്കിൽ ഗുണനിലവാരമുള്ള ഭക്ഷണം നൽകുന്ന ‘മിഷൻ മെർക്കൽ’, ഭവനരഹിതർക്ക് ലക്ഷക്കണക്കിന് വീടുകൾ നിർമ്മിച്ചു നൽകിയ പദ്ധതികൾ, തെരുവിൽ കഴിയുന്നവർക്കും ലഹരിക്ക് അടിമപ്പെട്ടവർക്കുമുള്ള പുനരധിവാസം തുടങ്ങി നിരവധി സാമൂഹികക്ഷേമ പദ്ധതികളാൽ സാധാരണ ജനങ്ങൾക്കിടയിൽ ഹീറോ പരിവേഷമാർജിക്കാൻ ഷാവേസിനായി.

സ്വദേശിവൽക്കരിച്ച അമേരിക്കൻ എണ്ണക്കമ്പനികളിൽ നിന്നുള്ള എണ്ണ വരുമാനമായിരുന്നു വരുമാനത്തിൻ്റെ നട്ടെല്ല്. വെനസ്വേലയുടെ പൊതുമേഖല എണ്ണക്കമ്പനിയായ PDVSA ഇതിന് ചുക്കാൻ പിടിച്ചു. ദീർഘകാലം വെനസ്വേലയിലെ എണ്ണസമ്പത്ത് കുറച്ചുപേർക്കു മാത്രം പ്രയോജനപ്പെട്ടിരുന്നുവെന്ന യാഥാർത്ഥ്യം ഷാവേസ് ഭരണകാലത്ത് മാറി. ദരിദ്രവർഗ്ഗങ്ങൾ, ആദിവാസികൾ, ആഫ്രോ- വെനസ്വേലൻ സമൂഹങ്ങൾ എന്നിവരെ കേന്ദ്രസ്ഥാനത്ത് കൊണ്ടുവന്നതായിരുന്നു ഈ കാലഘട്ടത്തിന്റെ പ്രധാന സവിശേഷത.

യു.എസിനോടുള്ള തുറന്ന കടുത്ത വിമർശനവും പ്രതിരോധവും ഷാവേസിന്റെ വിദേശനയത്തെ വേറിട്ടുനിർത്തി. സാമ്രാജ്യത്വത്തിന്റെ പ്രതീകമായി അമേരിക്കയെ അവതരിപ്പിച്ച ഷാവേസ്, പശ്ചാത്യ രാജ്യങ്ങളുടെ കണ്ണിലെ കരടായെങ്കിലും ആഗോളതലത്തിൽ സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങളുടെ നായകനായി മാറി. സൈന്യത്തെ ഭരണത്തിന്റെ വിവിധ തലങ്ങളിൽ ഉൾപ്പെടുത്തി. സിവിൽ ഭരണത്തിലും സാമൂഹ്യക്ഷേമ പദ്ധതികളിലും സൈന്യത്തിന്റെ പങ്കാളിത്തം വർധിച്ചു. ഇത് രാഷ്ട്രീയസ്ഥിരത ഉറപ്പാക്കാൻ സഹായിച്ചെങ്കിലും, ജനാധിപത്യത്തിന്റെ പൊതുജന സ്വഭാവം ദുർബലപ്പെടുന്നു എന്ന വിമർശനവും ഉയർന്നു.

1823- ൽ ‘മൺറോ സിദ്ധാന്ത’ത്തിലൂടെയും പിന്നീട് 1904- ൽ ‘റൂസ് വെൽറ്റ് കൊറോളറി’യിലൂടെയും ഇപ്പോൾ ‘ഡോൺട്രോ സിദ്ധാന്ത’ത്തിലൂടെയും അമേരിക്ക മുന്നോട്ടുവെച്ചത് മേഖലയിൽ തങ്ങളുടെ മാത്രം ആധിപത്യം ഉറപ്പിക്കുക എന്ന പ്രഖ്യാപിത നയമാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ നടന്ന സംഭവങ്ങൾ ചരിത്രത്തിന്റെ ആവർത്തനമായി വേണം കാണാൻ.

‘അലോ പ്രസിഡൻ്റേ’ (Hello President) എന്ന ടെലിവിഷൻ പരിപാടിയിലൂടെ ഷാവേസ് എല്ലാം ഞായറാഴ്ചകളിലും നേരിട്ട് ജനങ്ങളുമായി സംവദിച്ചു. മണിക്കൂറുകളോളം നീളുന്ന ഈ പരിപാടി അദ്ദേഹത്തിന്റെ വ്യക്തിപരമായ ആകർഷണവും ജനബന്ധവും ശക്തമാക്കി നിർത്തി. എന്നാൽ ഈ ഷാവേസ് മാതൃക ദീർഘകാലം പ്രതിസന്ധികളെ അതിജീവിക്കാൻ പോന്ന വഴി ആയിരുന്നില്ല. അമേരിക്കൻ കമ്പനികളിൽ നിന്ന് പിടിച്ചെടുത്ത എണ്ണ ഉൽപാദനം വർദ്ധിപ്പിക്കാനോ നിലനിർത്താനോ ഉള്ള സാങ്കേതിക പരിജ്ഞാനം പൊതുമേഖലക്കില്ലാതെ പോയി. എണ്ണ വരുമാനത്തിൽ മാത്രം കേന്ദ്രീകരിച്ചുള്ള സേവന സമ്പദ് വ്യവസ്ഥ അധികകാലം സുഖമായി മുന്നോട്ട് പോയില്ല. ഷാവേസിൻ്റെ കാലത്തുതന്നെ തിരിച്ചടികൾ നേരിട്ടു തുടങ്ങിയിരുന്നു.

അമേരിക്ക ഏർപ്പെടുത്തിയ കടുത്ത ഉപരോധങ്ങൾ എണ്ണ വ്യാപാരത്തെ സാരമായി ബാധിച്ചു. ഉൽപാദനത്തിലുണ്ടായ കാര്യമായ കുറവും വില്പനയ്ക്ക് അനുകൂലമല്ലാത്ത അന്താരാഷ്ട്ര സാഹചര്യവും രാജ്യത്തിന് കടുത്ത തിരിച്ചടിയായി. അതിനൊപ്പം, ഷാവേസിനുശേഷം അധികാരത്തിൽ വന്ന മഡുറോക്ക് മുൻ പ്രസിഡൻ്റിൻ്റെ കരിസ്മാറ്റിക് പരിവേഷം നിലനിർത്താനായില്ല. ഉപരോധങ്ങളാൽ സമ്പദ് വ്യവസ്ഥ ഞെരിഞ്ഞമർന്നു. ഇതിന്റെ ഫലമായി പണപ്പെരുപ്പം വർദ്ധിച്ചു. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിലയിലുണ്ടായ ഉയർച്ച താഴ്ചകളും വെനസ്വേലയെ സാരമായി ബാധിച്ചു.

വാസ്തവത്തിൽ വൻ ജനപിന്തുണയുണ്ടായിരുന്ന വെനസ്വേലൻ മാതൃകയെ സാമ്പത്തിക ഉപരോധങ്ങളും കച്ചവടനിയന്ത്രണങ്ങളും വരിഞ്ഞു മുറുക്കി മൃതപ്രായമാക്കിയത് അമേരിക്കൻ നയങ്ങളാണ് എന്ന് കാണാം. എന്നാൽ പൊയ്പോയ കാലത്തിൻ്റെ അവശേഷിപ്പുകൾ എന്ന പോലെ ഇപ്പോളും പല ജീവിതസാഹചര്യങ്ങളിൽ വെനസ്വേല ഇന്ത്യയേക്കാളും മികച്ചുനിൽക്കുന്നു. അവിടെയാണ് ഇപ്പോൾ ഉയർന്നുവരുന്ന പല വലതുപക്ഷ വിമർശനങ്ങളും കാമ്പില്ലാത്തതാകുന്നത്.

അമേരിക്ക മറ്റൊരു രാജ്യത്ത് കടന്നുകയറി ആക്രമണം നടത്ത്‍യത് ന്യായീകരിക്കാൻ വലതുപക്ഷ പ്രൊഫൈലുകൾ ഉപയോഗിക്കുന്ന മറ്റൊരു വാദം, അത് രാജ്യതാത്പര്യം സംരക്ഷിക്കാൻ എന്നതാണ്. 1971-ൽ ഇന്ത്യ കിഴക്കൻ പാക്കിസ്ഥാനിൽ സൈനികമായി ഇടപെട്ടതും, ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ പാകിസ്ഥാൻ മണ്ണിൽ ആക്രമണം നടത്തിയതും ഇതിന് ഉദാഹരിക്കാനായി എടുത്തു കാണിക്കുന്നുണ്ട്. എന്നാൽ ലാറ്റിനമേരിക്കയുടെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ ഇപ്പോഴത്തെ സംഭവങ്ങളുടെ ചരിത്രഗതി മനസ്സിലാകും.

ഷാവേസിനുശേഷം അധികാരത്തിൽ വന്ന മഡുറോക്ക് മുൻ പ്രസിഡൻ്റിൻ്റെ കരിസ്മാറ്റിക് പരിവേഷം നിലനിർത്താനായില്ല. ഉപരോധങ്ങളാൽ സമ്പദ് വ്യവസ്ഥ ഞെരിഞ്ഞമർന്നു. ഇതിന്റെ ഫലമായി പണപ്പെരുപ്പം വർദ്ധിച്ചു.
ഷാവേസിനുശേഷം അധികാരത്തിൽ വന്ന മഡുറോക്ക് മുൻ പ്രസിഡൻ്റിൻ്റെ കരിസ്മാറ്റിക് പരിവേഷം നിലനിർത്താനായില്ല. ഉപരോധങ്ങളാൽ സമ്പദ് വ്യവസ്ഥ ഞെരിഞ്ഞമർന്നു. ഇതിന്റെ ഫലമായി പണപ്പെരുപ്പം വർദ്ധിച്ചു.

ബനാന റിപ്പബ്ലിക്കുകളുടെ
ലാറ്റിനമേരിക്ക

ബനാന റിപ്പബ്ലിക്ക് എന്ന പദം ആദ്യം ഉപയോഗിച്ചത് അമേരിക്കൻ എഴുത്തുകാരനായ ഒ. ഹെൻറി ആണ്. പ്രധാനമായും ഹോണ്ടുറാസിനെ വിശേഷിപ്പിക്കാനാണ് ഈ പദം ഉപയോഗിച്ചതെങ്കിൽ പിന്നീട് ഇത് മധ്യ അമേരിക്കയിലെയും കരീബിയൻ പ്രദേശങ്ങളിലെയും നിരവധി രാജ്യങ്ങളുടെ സൂചിപ്പിക്കുന്ന പൊതു പദമായി മാറി. പ്രധാനമായും വാഴകൃഷി അടിസ്ഥാനമാക്കിയ സാമ്പത്തിക വ്യവസ്ഥയുള്ള ഈ രാജ്യങ്ങളെ നിയന്ത്രിച്ചുപോന്നത് യുണൈറ്റഡ് ഫ്രൂട്ട് കമ്പനി, സ്റ്റാൻഡേർഡ് ഫ്രൂട്ട് കമ്പനി തുടങ്ങിയ അമേരിക്കൻ ബഹുരാഷ്ട്ര കുത്തകകളായിരുന്നു. കച്ചവടത്തിൽ ലാഭത്തിന്റെ മുഴുവൻ പങ്കും ഈ കമ്പനികൾ കയ്യടക്കുകളും ജനങ്ങൾ കടുത്ത ചൂഷണങ്ങൾക്ക് വിധേയരാവുകയും ചെയ്തു. ഭരണകൂടങ്ങളെ കമ്പനികൾ നിയന്ത്രിച്ചുവന്നു. പലയിടത്തും അവർക്ക് അനുകൂലമല്ലാത്ത ഭരണകൂടങ്ങളെ അട്ടിമറിച്ച് പാവ സർക്കാരുകളെ നിയമിച്ചു. ഭൂപരിഷ്കരണം പോലുള്ള ജനക്ഷേമ നടപടികൾക്ക് ശ്രമിച്ച ഭരണകൂടങ്ങളെ അട്ടിമറിച്ചു.

1954- ൽ ഗോട്ടിമാലയിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ജാക്കോബോ ആർബെൻസ് സർക്കാരിനെ അട്ടിമറിച്ചത് ഒരു ഉദാഹരണം മാത്രം. 1973-ല്‍ ചിലിയിലെ സോഷ്യലിസ്റ്റ് നേതാവായിരുന്ന സാൽവദോർ അലൻ്റെയെ CIA പട്ടാളഅട്ടിമറിയിൽ പുറത്താക്കിയതാണ്. 1989-ൽ പനാമയിലെ മാനുവൽ നൊറിൻങ്ങിനെ അമേരിക്ക സൈനിക നീക്കത്തിലൂടെ മഡുറോയെ പോലെ അറസ്റ്റ് ചെയ്തപ്പോൾ പറഞ്ഞ കാരണം സമാനമാണ്, ലഹരി മരുന്ന് കച്ചവടത്തിലുള്ള പങ്കാളിത്തം.

ഒരുകാലത്ത് അമേരിക്കൻ കമ്പനികൾ യഥേഷ്ടം ലാഭം വാരിയിരുന്ന എണ്ണ ഖനികളിലേക്ക് മാർച്ച് ചെയ്യാനാണ് ട്രംപ് ഓപ്പറേഷനുശേഷം ആഹ്വാനം നൽകിയത്.

കേരളത്തിലെ ചില വലതുപക്ഷ ബുദ്ധിജീവികൾ പറയുന്നതുപോലെ, ലോകത്തെ സംരക്ഷിക്കുന്ന അമേരിക്കയുടെ വിശാല മനസ്കത ഒന്നുമല്ല ഇത്തരം നടപടികൾക്ക് പുറകിൽ. 1823- ൽ ‘മൺറോ സിദ്ധാന്ത’ത്തിലൂടെയും പിന്നീട് 1904- ൽ ‘റൂസ് വെൽറ്റ് കൊറോളറി’യിലൂടെയും ഇപ്പോൾ ‘ഡോൺട്രോ സിദ്ധാന്ത’ത്തിലൂടെയും അമേരിക്ക മുന്നോട്ടുവെച്ചത് മേഖലയിൽ തങ്ങളുടെ മാത്രം ആധിപത്യം ഉറപ്പിക്കുക എന്ന പ്രഖ്യാപിത നയമാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ നടന്ന സംഭവങ്ങൾ ചരിത്രത്തിന്റെ ആവർത്തനമായി വേണം കാണാൻ.

തെക്കേ അമേരിക്കയിൽ ഹെജിമണി ഉറപ്പിക്കുക, അമേരിക്കക്കെതിരെ വിമതസ്വരം ഉയർത്തുന്ന ക്യൂബ, നിക്വരാഗെ പോലുള്ള ഇടതുപക്ഷ ഭരണകൂടങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് കൊടുക്കുക, ഉയർന്നുവരുന്ന സെലക്ക് പോലെയുള്ള പ്രദേശത്തെ രാഷ്ട്രങ്ങളുടെ കൂട്ടായ്മകളെ മുളയിലേ നുള്ളുക, മേഖലയിൽ വർദ്ധിച്ചുവരുന്ന ചൈനീസ് ആധിപത്യത്തെ തടയുക, തെക്കൻ ഭൂഗോള രാഷ്ട്രങ്ങളുടെ കൂട്ടായ്മയെ പൊളിക്കുക തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങളാണ് ഇപ്പോൾ നടന്ന സൈനിക നടപടിയുടെ പുറകിലുള്ളത്. ഇതിൽ പലതും പരസ്യപ്രഖ്യാപനങ്ങളിലൂടെ പതിവിനു വിപരീതമായി അമേരിക്കൻ പ്രസിഡണ്ട് തന്നെ വെളിവാക്കിയിട്ടുള്ളതുമാണ്.

ഇതിനൊപ്പമാണ് വെനസ്വേലയിലെ എണ്ണ എന്ന മുഖ്യകാരണവും. ഒരുകാലത്ത് അമേരിക്കൻ കമ്പനികൾ യഥേഷ്ടം ലാഭം വാരിയിരുന്ന എണ്ണ ഖനികളിലേക്ക് മാർച്ച് ചെയ്യാനാണ് ട്രംപ് ഓപ്പറേഷനുശേഷം ആഹ്വാനം നൽകിയത്. ഇതിനൊപ്പം നോക്കിക്കാണേണ്ട മറ്റൊന്നാണ് പെട്രോൾ ഡോളറിന്റെ ഭീഷണിയും. 2003- ൽ ഇറാക്കിൽ സദ്ദാം ഹുസൈൻ എണ്ണ വ്യാപാരം ഡോളറിൽ നിന്ന് മാറ്റാൻ ശ്രമിച്ചപ്പോഴും 2009- ൽ ലിബിയയിലെ ഗദ്ദാഫി ഡോളർ വിട്ട് സ്വർണത്തിൽ എണ്ണക്കച്ചവടം ചെയ്യാൻ തുടങ്ങിയപ്പോഴുമാണ് അമേരിക്ക രണ്ടുപേരുടെ ഭരണകൂടങ്ങളെയും അവരെത്തന്നെയും ഇല്ലാതാക്കിയത്. മഡുറോ സമ്മാന രീതിയിലാണ് ചൈനയുമായും റഷ്യയുമായും എണ്ണ കച്ചവടം നടത്തിവന്നത്.

വൻ ജനപിന്തുണയുണ്ടായിരുന്ന വെനസ്വേലൻ മാതൃകയെ സാമ്പത്തിക ഉപരോധങ്ങളും കച്ചവടനിയന്ത്രണങ്ങളും വരിഞ്ഞു മുറുക്കി മൃതപ്രായമാക്കിയത് അമേരിക്കൻ നയങ്ങളാണ്. അവിടെയാണ് ഇപ്പോൾ ഉയർന്നുവരുന്ന പല വലതുപക്ഷ വിമർശനങ്ങളും കാമ്പില്ലാത്തതാകുന്നത്.
വൻ ജനപിന്തുണയുണ്ടായിരുന്ന വെനസ്വേലൻ മാതൃകയെ സാമ്പത്തിക ഉപരോധങ്ങളും കച്ചവടനിയന്ത്രണങ്ങളും വരിഞ്ഞു മുറുക്കി മൃതപ്രായമാക്കിയത് അമേരിക്കൻ നയങ്ങളാണ്. അവിടെയാണ് ഇപ്പോൾ ഉയർന്നുവരുന്ന പല വലതുപക്ഷ വിമർശനങ്ങളും കാമ്പില്ലാത്തതാകുന്നത്.

ഇത്രയും വ്യക്തമായ കാരണങ്ങൾ പകൽപോലെ വ്യക്തമായിട്ടും ജനാധിപത്യത്തിനായാണ്, അവിടത്തെ ജനങ്ങൾക്കുവേണ്ടിയാണ് അധിനിവേശം എന്ന് വ്യാഖ്യാനിക്കുന്നവരുടെ ഉദ്ദേശ്യം മറ്റു പലതുമാണ്.

മേഖലയിലെ മയക്കുമരുന്ന് കച്ചവടത്തിൻ്റെ മുഖ്യ കേന്ദ്രം കൊളംബിയയും, അമേരിക്കയിലേക്ക് ഇവ എത്തുന്നത് മെക്സിക്കോ വഴിയാണ് എന്നുള്ളതും ലോകത്തിന് അറിയാവുന്ന സത്യമാണ്. പക്ഷേ, ആണവായുധങ്ങളുണ്ട് എന്നത് സദ്ദാം ഹുസൈനെ ആക്രമിക്കാനുള്ള കാരണമായി പറഞ്ഞതുപോലെ, ഇവിടെ ഒരു കാരണമായി അമേരിക്ക ഉപയോഗിക്കുന്നതാണ് ലഹരി ബന്ധങ്ങൾ.

മറ്റൊരു ന്യായീകരണവുമുണ്ട്. സർക്കാർ കയ്യടക്കി വെച്ചിരിക്കുന്ന മേഖലയിലേക്ക് അമേരിക്കൻ കമ്പനികൾ കടന്നുവരുന്നതോടെ കൂടുതൽ കച്ചവടം നടക്കുകയും അതിന്റെ അനുകൂല്യങ്ങൾ ജനങ്ങൾക്ക് ലഭിക്കുകയും ചെയ്യും എന്നതാണത്. എന്നാൽ ലാറ്റിനമേരിക്കൻ സാഹചര്യത്തിൽ തുറന്ന രാജ്യ വിപണി എന്നത് അമേരിക്കൻ കുത്തകക്കമ്പനികൾക്ക് യഥേഷ്ടം ചൂഷണം ചെയ്യാനും രാഷ്ട്രീയത്തെ നിയന്ത്രിക്കാനുമുള്ള അവസരം മാത്രമാണ്.

ഈ രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞ ഏതൊരാൾക്കും വെനസ്വേലയെപ്പറ്റി, അമേരിക്കയുടെ നവ സാമ്രാജ്യത്യ നയങ്ങളെപ്പറ്റി സംസാരിച്ചുകൊണ്ടിരുന്നേ പറ്റൂ.

Comments