സൊഹ്‌റാൻ മംദാനി

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് പറയുന്ന മംദാനി ന്യൂയോ‍ർക്ക് മേയറാവുമ്പോൾ

യാഥാസ്ഥിതിക താല്പര്യങ്ങളെയും റിപ്പബ്ലിക്കൻ രാഷ്ട്രീയത്തെയും പരാജയപ്പെടുത്തുന്നതിലൂടെ അമേരിക്കയിൽ നടക്കുന്ന ജനകീയ വിരുദ്ധതയുടെയും വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും സമകാലീന ഭൂപടം മാറ്റി വരയ്ക്കാനുള്ള ശ്രമം മംദാനി നടത്തുന്നുണ്ടെന്ന് വിശദീകരിക്കുകയാണ് അരവിന്ദ് എസ്.എസ്.

മകാലിക ആഗോള രാഷ്ട്രീയത്തിൽ അമേരിക്കയുടെ സാമ്പത്തിക തലസ്ഥാനമായ ന്യൂയോർക്കിൽ, ആൻഡ്രൂ ക്യൂമോ എന്ന സ്ഥാനാർത്ഥിയെ പ്രൈമറി റൗണ്ടിൽ പരാജയപ്പെടുത്തുമ്പോൾ മുതൽ തന്നെ സൊഹ്‌റാൻ മംദാനിയും, അദ്ദേഹം മുന്നോട്ടുവെച്ച ജനകീയ വിഷയത്തെ സംബന്ധിച്ചുള്ള ഇലക്ഷൻ മാനിഫെസ്റ്റോയും ക്യാമ്പയിൻ പ്രവർത്തനങ്ങളും ഉയർത്തിപ്പിടിച്ച രാഷ്ട്രീയനിലപാടുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. സങ്കീർണമായ രാഷ്ട്രീയ ഭൂപ്രകൃതിയുള്ള ഒരു നഗരത്തിൽ, വലതുപക്ഷ സാമ്രാജ്യത്വ മുതലാളിത്ത താൽപര്യങ്ങളെയും അവരുടെ മൂലധന ശക്തികളെയും പരാജയപ്പെടുത്തി കൊണ്ടാണ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ലോകത്തിലെ ഏറ്റവും സമ്പന്നമായ ആഗോള സാമ്പത്തിക നഗരത്തിലെ മേയർ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മംദാനിയുടെ ജനാധിപത്യ സോഷ്യലിസ്റ്റ് കാഴ്ചപ്പാടിന്റെ ആശയ പ്രധാന്യത്തെയും കൂടുതൽ ആഴത്തിൽ സമൂലമായി തന്നെ വിലയിരുത്തപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ വ്യവസ്ഥാപിതവും പരസ്പരബന്ധിതവും ഘടനാപരമായ മുതലാളിത്ത-മധ്യ വർഗ താല്പര്യങ്ങൾക്ക് മേലുള്ള ജനാധിപത്യപരമായുള്ള പ്രതിരോധവും മുന്നേറ്റവും എന്ന നിലയിൽ ഈ വിജയത്തെ വിലയിരുത്തപ്പെടേണ്ടിയിരിക്കുന്നു.

മത്സരാധിഷ്ഠിത വിപണികളാൽ നിരന്തരം പരിണാമം സംഭവിക്കുന്ന മുതലാളിത്ത അടിത്തറയുള്ള ഒരു നഗരത്തിൽ പുരോഗമന നിലപാടുകൾക്കും സാമ്പത്തിക പുനർവിതരണ ജനകീയ പദ്ധതികൾക്കുമുള്ള രാഷ്ട്രീയ അംഗീകാരം പ്രതിഫലിക്കപ്പെടുകയാണ്. ന്യൂയോർക്ക് നിവാസികളുടെ നിരന്തരമായ ദൈനംദിന ജീവിത പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന വേളയിൽ തന്നെ അമേരിക്കയുടെ സാമ്പത്തിക തലസ്ഥാനം എത്രമാത്രം അസ്ഥിരവും വിഭജിതമായിരിക്കുന്നെന്ന് കൂടുതൽ ബോധ്യപ്പെടുകയാണ്.

ലോകത്തിൽ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ നിലനിൽക്കുന്ന നഗരമാണ് ന്യൂയോർക്ക്. ഏറ്റവും വലിയ ജി.ഡി.പി റാങ്ക് ചെയ്യപ്പെടുന്നയിടം. അത്തരമൊരു പ്രദേശത്തെ നിവാസികളുടെ നിരന്തരമായ ദൈനംദിന ജീവിതപ്രശ്നങ്ങളെയും അവരുടെ ചെലവുകളെയും പരിഗണിച്ചുകൊണ്ട് സൗജന്യ ശിശുസംരക്ഷണം, ക്രമാതീതമായി വർദ്ധിക്കുന്ന വാടക നയങ്ങൾ നിയന്ത്രണവിധേയമാക്കൽ, സിറ്റി ബസുകൾ, സബ് വേകൾ എന്നിവ സൗജന്യമാക്കൽ, മിതമായ നിരക്കിൽ സർക്കാർ നിയന്ത്രിത ഫുഡ് ഷോപ്പുകൾ ക്രമീകരിക്കൽ, മിനിമം വേതനം 30 ഡോളറായി ഉയർത്തുന്നതടക്കമുള്ള നയങ്ങൾ എന്നിവ ജനങ്ങളിലേക്ക് ബോധ്യപ്പെടുത്താൻ മംദാനിക്ക് സാധിച്ചു. ഇതിലൂടെ സാമൂഹിക സാമ്പത്തിക ജനാധിപത്യത്തിന്റെ പുതിയ സാധ്യതകൾ സമാശ്വാസ പദ്ധതിയായി തീർന്നു.

സങ്കീർണമായ രാഷ്ട്രീയ ഭൂപ്രകൃതിയുള്ള ഒരു നഗരത്തിൽ, വലതുപക്ഷ  സാമ്രാജ്യത്വ മുതലാളിത്ത താൽപര്യങ്ങളെയും അവരുടെ മൂലധന ശക്തികളെയും പരാജയപ്പെടുത്തി കൊണ്ടാണ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ലോകത്തിലെ ഏറ്റവും സമ്പന്നമായ ആഗോള സാമ്പത്തിക നഗരത്തിലെ മേയർ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
സങ്കീർണമായ രാഷ്ട്രീയ ഭൂപ്രകൃതിയുള്ള ഒരു നഗരത്തിൽ, വലതുപക്ഷ സാമ്രാജ്യത്വ മുതലാളിത്ത താൽപര്യങ്ങളെയും അവരുടെ മൂലധന ശക്തികളെയും പരാജയപ്പെടുത്തി കൊണ്ടാണ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ലോകത്തിലെ ഏറ്റവും സമ്പന്നമായ ആഗോള സാമ്പത്തിക നഗരത്തിലെ മേയർ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ആഗോള സാമ്രാജ്യത്വ താൽപര്യങ്ങളുടെ ചൂഷണങ്ങളും ക്യാപിറ്റലിസത്തിന്റെ പരിമിതികളും ആഴത്തിൽ വേരൂന്നിയ അസമത്വങ്ങളും സാമൂഹിക-രാഷ്ട്രീയ പ്രതിസന്ധികളും അതിനായി മുന്നോട്ടു വയ്ക്കേണ്ട ബദൽ മാർഗ്ഗങ്ങളും മംദാനി ഈ തെരഞ്ഞെടുപ്പിൻെറ വിവിധ ഘട്ടങ്ങളിൽ ലോകത്തിനു മുന്നിൽ വെളിപ്പെടുത്തിയിരുന്നു. മറ്റൊരു പ്രത്യേകത ക്യാപിറ്റലിസ്റ്റ് സാമൂഹ്യ വ്യവസ്ഥയിൽ ദൃശ്യമാകുന്ന യാഥാസ്ഥിതികത്വത്തിന്റെയും വംശീയ രാഷ്ട്രീയത്തിന്റെയും അധീശത്വമാണ്. നവചിന്തകൾക്ക് വിരുദ്ധമായി വംശീയ അസമത്വങ്ങളും കുടിയേറ്റ വിരുദ്ധതകളും സൃഷ്ടിക്കുകയും നിലനിർത്തുകയും ചെയ്യുന്ന സ്ഥാപന താല്പര്യങ്ങൾ പ്രകടമായിരുന്നു. അമേരിക്കയുടെ രാഷ്ട്രീയത്തെ എല്ലാകാലത്തും നിയന്ത്രിച്ചിരുന്നത് സാമൂഹ്യ സാമ്പത്തിക പൊതു അവകാശ ബോധങ്ങൾക്കപ്പുറമുള്ള വംശീയതയെ മുൻനിർത്തിയുള്ള രാഷ്ട്രീയമാണ്. ട്രംപിന്റെ കാലത്ത് കുടിയേറ്റ വിരുദ്ധതയുടെ രാഷ്ട്രീയം കൂടി ആഴത്തിൽ വേരൂന്നി. ട്രംപിന്റെ ഇന്നത്തെ നയങ്ങളിൽ പോലും കുടിയേറ്റ വിരുദ്ധതയും വംശീയതയും പ്രകടമാണ്.

വംശീയ കുടിയേറ്റ ചുറ്റുപാടുകൾ ബോധപൂർവ്വം നിലനിർത്തി വിഭജന രാഷ്ട്രീയം സൃഷ്ടിക്കാൻ ട്രംപിന്റെ നേതൃത്വത്തിലുള്ള യാഥാസ്ഥിതികത്വം പരിശ്രമം നടത്തുന്നുണ്ട്. സാമൂഹ്യ വിപത്തിന്റെ ഘടനാപരമായ സൃഷ്ടികൾ രൂപപെടുത്തുന്നുണ്ട്. രാഷ്ട്രീയ തുടർച്ചക്കായി ഇത്തരം പ്രവണതകളെ ബോധപൂർവ്വം നിലനിർത്തുകയോ സൃഷ്ടിക്കുകയോ ചെയ്യുമ്പോൾ അമേരിക്കൻ ജനതയുടെ അടിസ്ഥാനപരമായ സ്വഭാവ ഘടന എബ്രഹാം ലിങ്കന്റെ പോരാട്ടങ്ങൾ മുതൽ തുടങ്ങി വെയ്ക്കുന്നുണ്ട്. എന്നാൽ അതിന്റെ പരിണാമ പ്രക്രിയകളിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിലും പൂർണ്ണമായ അടിസ്ഥാനതത്വം നഷ്ടപ്പെട്ടിട്ടില്ല. അത്തരത്തിൽ പുരോഗമനപരമായ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥിതികൾ സൃഷ്ടിക്കപ്പെട്ട ചരിത്രമുള്ള ഒരു രാജ്യത്ത് പ്രതീക്ഷാനിർഭരമായ സാധ്യതകൾക്ക് ജീവൻ വെയ്ക്കുന്നത് സമൂഹത്തിൽ താൽക്കാലികമായി എങ്കിലുമുണ്ടാകുന്ന അഭിവൃദ്ധിയുടെ സാധ്യതയായാണ് ജനങ്ങൾ കാണുന്നത്. അതുകൊണ്ട് തന്നെയാണ് ന്യൂയോര്‍ക്ക് മേയറായി തെരഞ്ഞെടുത്തതിന് ശേഷം നടത്തിയ പ്രസംഗത്തിൽ കുടിയേറ്റക്കാരെയും കറുത്ത വർഗ്ഗക്കാരെയും ക്വീർ വിഭാഗത്തിൽ പെട്ട മനുഷ്യരുമെല്ലാം ചേർക്കപെട്ടത്.

കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന അഭിമുഖത്തിൽ പ്രമുഖ ജേണലിസ്റ്റായ മഹദി ഹസൻ സൊഹ്‌റാൻ മംദാനിയോട് ചോദിക്കുന്നുണ്ട്, "നിങ്ങൾ ന്യൂയോർക്ക് മേയറായി തെരഞ്ഞെടുക്കുന്ന പക്ഷം ബെഞ്ചമിൻ നെതന്യാഹു ന്യൂയോർക്കിൽ എത്തിയാൽ സ്വാഗതം ചെയ്യുമോ എന്ന്." ആ ചോദ്യത്തിന് ഒട്ടും സങ്കോചമില്ലാതെ മംദാനി പറഞ്ഞത് ഇപ്രകാരമായിരുന്നു ''ഇല്ല… മേയർ എന്ന നിലയിൽ, ന്യൂയോർക്ക് സിറ്റി ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും. അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായ ഒരു നഗരമാണിത്. നമ്മുടെ പ്രവർത്തനങ്ങളും അങ്ങനെ ചെയ്യേണ്ട സമയമാണിത്." ലോകത്തിൽ ഏറ്റവും കൂടുതൽ ജൂതരുള്ള ഒരു നഗരത്തിൽ നിന്നുകൊണ്ടാണ് ധാർമിക സ്ഥിരതയോട് കൂടി പലസ്തീന് വേണ്ടി നിലയുറപ്പിക്കുന്നു എന്നത് ശ്രദ്ധേയമാണ്. യഥാസ്തിക താല്പര്യങ്ങളെയും റിപ്പബ്ലിക്കൻ രാഷ്ട്രീയത്തെയും പരാജയപ്പെടുത്തുന്നതിലൂടെ അമേരിക്കയിൽ നടക്കുന്ന ജനകീയ വിരുദ്ധതയുടെയും വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും സമകാലീന ഭൂപടം മാറ്റി വരയ്ക്കാനുള്ള ശ്രമം മംദാനി നടത്തുന്നുണ്ട്.

ആഗോള സാമ്രാജ്യത്വ താൽപര്യങ്ങളുടെ ചൂഷണങ്ങളും ക്യാപിറ്റലിസത്തിന്റെ പരിമിതികളും ആഴത്തിൽ വേരൂന്നിയ അസമത്വങ്ങളും സാമൂഹിക-രാഷ്ട്രീയ പ്രതിസന്ധികളും അതിനായി മുന്നോട്ടു വയ്ക്കേണ്ട ബദൽ മാർഗ്ഗങ്ങളും മംദാനി ഈ തെരഞ്ഞെടുപ്പിൻെറ വിവിധ ഘട്ടങ്ങളിൽ ലോകത്തിനു മുന്നിൽ വെളിപ്പെടുത്തിയിരുന്നു.
ആഗോള സാമ്രാജ്യത്വ താൽപര്യങ്ങളുടെ ചൂഷണങ്ങളും ക്യാപിറ്റലിസത്തിന്റെ പരിമിതികളും ആഴത്തിൽ വേരൂന്നിയ അസമത്വങ്ങളും സാമൂഹിക-രാഷ്ട്രീയ പ്രതിസന്ധികളും അതിനായി മുന്നോട്ടു വയ്ക്കേണ്ട ബദൽ മാർഗ്ഗങ്ങളും മംദാനി ഈ തെരഞ്ഞെടുപ്പിൻെറ വിവിധ ഘട്ടങ്ങളിൽ ലോകത്തിനു മുന്നിൽ വെളിപ്പെടുത്തിയിരുന്നു.

മംദാനിയുടെ വിജയം വർഗാടിസ്ഥാനമായ കാഴ്ചപാടിൽ ക്ലാസ്സ്‌ പോരാട്ടമായി വിലയിരുത്തേണ്ടതില്ല. എന്നാൽ സോഷ്യലിസ്റ്റ് സാമ്പത്തിക ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥകൾ സംയോജിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. മംദനിയുടെ വിജയത്തിനുമേലുള്ള വലതുപക്ഷ യാഥാസ്ഥിക പ്രത്യയശാസ്ത്രങ്ങളുടെ പ്രതിരോധം വ്യക്തമായി കാണാൻ സാധിക്കുന്നതും ഇതിനാലാണ്. മംദാനി എന്ന വ്യക്തിക്കപ്പുറം യാഥാസ്ഥികത്വത്തെ ഭയപ്പെടുത്തുന്നത് അയാൾ മുന്നോട്ടുവയ്ക്കുന്ന നിലപാടുകളും സാമൂഹിക സാമ്പത്തിക പുനർവിതരണ പരീക്ഷണ സാധ്യതകളുമാണ്. അമേരിക്കയുടെ യഥാർത്ഥ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ ജനങ്ങളിൽ സൃഷ്ടിക്കുന്ന പുനർചിന്തനങ്ങളെ നവ മുതലാളിത്ത- വംശീയതയുടെ വക്താക്കൾ നിരീക്ഷിക്കുന്നുണ്ട്. കൂടുതൽ സങ്കീർണതകൾ അവരുടെ താൽപര്യധിഷ്ഠിത രാഷ്ട്രീയത്തെ ദുർബലപ്പെടുത്തുമെന്നുള്ള ആശങ്കകൾ അത്തരം കേന്ദ്രങ്ങളിൽ രൂപപ്പെടുന്നുണ്ട്.

കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രങ്ങളും മുതലാളിത്ത നവ യാഥാസ്ഥികത്വ പ്രത്യയശാസ്ത്രങ്ങളും തമ്മിൽ ഖണ്ഡിക്കുന്ന രാഷ്ട്രീയ സാമൂഹിക സാമ്പത്തിക പരിസ്ഥിതിയുടെ നേരിയ സാധ്യത പോലും സൃഷ്ടിക്കാൻ കേന്ദ്രീകൃത താൽപര്യങ്ങൾ അനുവദിക്കില്ല. മുതലാളിത്തത്തിനുള്ളിൽ പ്രവർത്തിക്കുന്ന, നവീകരണ റാഡിക്കൽ പ്രത്യയശാസ്ത്രത്തിന്റെ പ്രകടമായ സാധ്യതകളെ രാഷ്ട്രീയ സൂചനകളായി കണ്ട് മംദാനിയുടെ വിജയവുമായി കൂട്ടിച്ചേർത്ത് വായിക്കാം. പക്ഷേ അതിന് എത്രത്തോളം പ്രതിരോധശേഷിയുണ്ടാകുമെന്ന് ഒരു ചോദ്യം നിലനിലക്കുന്നു. പ്രത്യേകിച്ച് പൂർണമായും മുതലാളിത്ത താൽപര്യങ്ങളിൽ അധിഷ്ഠിതമായ ഒരു സാമ്പത്തിക സാഹചര്യത്തിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നയപ്രഖ്യാപനങ്ങൾക്ക് മുകളിൽ മംദാനിയ്ക്ക് പരിമിതമെങ്കിലും ചെയ്തു വയ്ക്കാൻ കഴിയുന്ന സാധ്യതകൾ ഏറെയാണ് താനും. മുതലാളിത്ത സാമൂഹ്യ-സാമ്പത്തിക ഘടന നിയന്ത്രിക്കുന്നിടത്ത്, സാമൂഹിക ക്ഷേമ പദ്ധതികളുടെയും അടിസ്ഥാന പ്രശ്നങ്ങളുടെയും സ്വീകാര്യത ന്യൂയോർക്ക് നഗരത്തിനപ്പുറത്തേക്കും പ്രതിഫലിക്കും. അത് പ്രത്യയശാസ്ത്രപരമായും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പ്രാധാന്യം നൽകുന്ന രാഷ്ട്രീയ പദ്ധതിയായും.

Comments