സൊഹ്റാൻ മംദാനി

ട്രംപ് തോറ്റു, 'കമ്മ്യൂണിസ്റ്റ്' മംദാനി ന്യൂയോർക്ക് മേയ‍ർ

ഡെമോക്രാറ്റ് സോഷ്യലിസ്റ്റായ സൊഹ്റാൻ മംദാനിയെ കമ്മ്യൂണിസ്റ്റെന്നാണ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചിരുന്നത്. മംദാനി മേയറായാൽ ന്യൂയോർക്കിന് ഫണ്ട് അനുവദിക്കില്ലെന്ന ഭീഷണിയൊന്നും വിലപ്പോയില്ല. വൈസ് പ്രസിഡൻറ് ജെ.ഡി. വാൻസിസിന്റെ സഹോദരനും മേയർ തെരഞ്ഞെടുപ്പിൽ തോറ്റിരിക്കുന്നു. അമേരിക്കയിൽ ട്രപ് ഭരണകൂടം വലിയ തിരിച്ചടികൾ നേരിടുകയാണ്…

“സുഹൃത്തുക്കളേ നിങ്ങൾക്ക് നന്ദി… ഇന്ന് വൈകുന്നേരം സൂര്യൻ അസ്തമിച്ചിരിക്കാം. എന്നാൽ, യൂജിൻ ഡെബ്സ് ഒരിക്കൽ പറഞ്ഞത് പോലെ: മനുഷ്യത്വത്തിൻെറ നല്ല നാളുകളുടെ ഒരു സൂര്യോദയം എനിക്ക് കാണാനാവുന്നു,” ന്യൂയോർക്കിൻെറ ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യൻ അമേരിക്കൻ മുസ്ലീം മേയറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സൊഹ്റാൻ മംദാനിയെന്ന 34-കാരൻ തൻെറ പ്രസംഗം തുടങ്ങുന്നത് ഇങ്ങനെയാണ്. അമേരിക്കൻ സോഷ്യലിസ്റ്റ് നേതാവും ട്രേഡ് യൂണിയനിസ്റ്റുമായിരുന്ന യുജിൻ വി ഡെബ്സിനെ തന്നെ മംദാനി ആദ്യം ഉദ്ധരിച്ചത് കാവ്യനീതിയല്ലാതെ മറ്റെന്താണ്? ന്യൂയോർക്കിലെ പണിയെടുക്കുന്ന തൊഴിലാളികളുടെ അന്തസ്സിനും മെച്ചപ്പെട്ട ജീവിതത്തിനും വേണ്ടി പ്രവർത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് കൊണ്ടാണ് മംദാനി തുടരുന്നത്. ന്യൂയോർക്ക് ഒരു മാറ്റത്തിന് വഴി തെളിക്കുകയാണ്. ഇന്ത്യൻ വംശജയായ ചലച്ചിത്ര സംവിധായിക മീര നായരുടെയും ചരിത്രകാരനും അക്കാദമിക് വിദഗ്ദനുമായ മഹ്മൂദ് മംദാനിയുടെയും ഉഗാണ്ടയിൽ ജനിച്ച മകൻ സൊഹ്റാബ് മംദാനി അതിന് നേതൃത്വം നൽകുകയാണ്.

മേയർ തെരഞ്ഞെടുപ്പ് പ്രചാരണം നടന്ന സമയത്ത് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മംദാനിയെ അവതാരക സോഷ്യലിസ്റ്റ് എന്ന് വിശേഷിപ്പിച്ചപ്പോൾ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് തിരുത്തുന്നുണ്ട്. “അയാളൊരു സോഷ്യലിസ്റ്റല്ല, കമ്മ്യൂണിസ്റ്റാണ്.” മംദാനി തോൽക്കുകയെന്നതായിരുന്നു ട്രംപിൻെറ ലക്ഷ്യം. തൻെറ ജൻമനാട് കൂടിയായ ന്യൂയോർക്കിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ മംദാനി ജയിച്ച് വരാതിരിക്കാൻ എടുക്കാവുന്ന പണിയെല്ലാം ട്രംപ് എടുത്ത് നോക്കി. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർടിസ് സ്ലിവ ജയിക്കാനുള്ള സാധ്യത കുറവാണെന്ന് മനസ്സിലായതിനാൽ മുൻ ഗവർണർ ആൻഡ്രൂ ക്വോമോ ജയിക്കാൻ എല്ലാ സഹായവും ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. മംദാനി ജയിക്കാതിരിക്കാൻ അമേരിക്കൻ ഭരണകൂടത്തിന് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്തു ട്രംപ്. പലവിധ ഭീഷണികൾ മുഴക്കി. ക്വോമോ ജയിച്ചാൽ അയാൾ ട്രംപിൻെറ പാവയായിരിക്കുമെന്ന് മംദാനി പറഞ്ഞിരുന്നു. മംദാനി ജയിച്ചാൽ, ന്യൂയോർക്ക് നഗരത്തിൻെറ നിയന്ത്രണം ട്രംപ് നേരിട്ട് ഏറ്റെടുക്കുമെന്ന് ക്വോമോയും പറഞ്ഞിരുന്നു. ഒരു പരിധിവരെ ലോകത്തിൻെറ ഗതിവിഗതികൾ പോലും നിയന്ത്രിക്കുന്ന ന്യൂയോർക്കിൽ ട്രംപിൻെറ ഭീഷണികളൊന്നും വിലപ്പോയില്ല. 50 ശതമാനത്തിലധികം വോട്ടുകൾ നൽകിയാണ് അവർ മംദാനിയെ വിജയിപ്പിച്ചിരിക്കുന്നത്. ക്വോമോയ്ക്ക് 40 ശതമാനത്തിലധികം വോട്ട് ലഭിച്ചപ്പോൾ ട്രംപിൻെറ സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിക്ക് ലഭിച്ചത് വെറും 7 ശതമാനം വോട്ടാണ്. കനത്ത തോൽവി ഏറ്റുവാങ്ങിയെങ്കിലും ട്രംപ് അടങ്ങിയിരിക്കാൻ സാധ്യതയില്ല. ഭരണകൂട തീരുമാനങ്ങളിലൂടെ മംദാനിയെ സമ്മർദ്ദത്തിലാക്കാനായിരിക്കും ഇനി നീക്കം. മംദാനി ജയിച്ചാൽ ന്യൂയോർക്കിന് കൂടുതൽ സാമ്പത്തിക സഹായം നൽകാൻ തനിക്ക് ബുദ്ധിമുട്ടായിരിക്കുമെന്ന് നേരത്തെ തന്നെ അദ്ദേഹം പറഞ്ഞിട്ടുണ്ട് “ഒരു കമ്മ്യൂണിസ്റ്റ് ന്യൂയോർക്ക് ഭരിക്കുകയാണെങ്കിൽ നമ്മൾ അവിടേക്ക് പണം നൽകുന്നത് വെറും പാഴ്ച്ചെലവായി മാറും,” ട്രംപ് മുൻപ് പറഞ്ഞു.

സൊഹ്റാൻ മംദാനി. ന്യൂയോർക്കിലെ പണിയെടുക്കുന്ന തൊഴിലാളികളുടെ അന്തസ്സിനും മെച്ചപ്പെട്ട ജീവിതത്തിനും വേണ്ടി പ്രവർത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് കൊണ്ടാണ് മംദാനി തുടരുന്നത്. ന്യൂയോർക്ക് ഒരു മാറ്റത്തിന് വഴി തെളിക്കുകയാണ്.
സൊഹ്റാൻ മംദാനി. ന്യൂയോർക്കിലെ പണിയെടുക്കുന്ന തൊഴിലാളികളുടെ അന്തസ്സിനും മെച്ചപ്പെട്ട ജീവിതത്തിനും വേണ്ടി പ്രവർത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് കൊണ്ടാണ് മംദാനി തുടരുന്നത്. ന്യൂയോർക്ക് ഒരു മാറ്റത്തിന് വഴി തെളിക്കുകയാണ്.

ട്രംപ് ഭരിക്കുന്ന അമേരിക്കയിൽ ഒരു മാറ്റത്തിൻെറ കാറ്റ് അലയടിക്കുന്നുവെന്ന സൂചന നൽകുന്നുണ്ട് മംദാനിയുടെ വിജയത്തോടൊപ്പം മറ്റ് തെരഞ്ഞെടുപ്പ് ഫലങ്ങൾ. വിർജീനിയയുടെ ആദ്യ വനിതാ ഗവർണറായി ഡെമോക്രാറ്റുകാരിയായ അബിഗെയ്ൽ സ്പാൻബർഗർ തെരഞ്ഞെടുക്കപ്പെട്ടു. ന്യൂ ജഴ്സിയിൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥി മിക്കി ഷെറിലും വിജയം നേടി ഗവർണറായിരിക്കുന്നു. കാലിഫോർണിയയിലും ഡെമോക്രാറ്റ് മുന്നേറ്റം. പൊതുവിൽ റിപ്പബ്ലിക്കൻ പാർട്ടി വലിയ തിരിച്ചടികൾ നേരിടുന്നുണ്ട്. ട്രംപ് ഒട്ടും സന്തോഷവാനായിരിക്കില്ല ഈ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ. മംദാനിയുടെ വിജയം ട്രംപിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. തൻെറ മുന്നറിയിപ്പ് അവഗണിച്ച ജനതയ്ക്കെതിരെ ഇനി പ്രതികാരനടപടികൾക്കാണ് അദ്ദേഹം ശ്രമം നടത്താൻ പോവുന്നത്. തന്നെ വോട്ട് ചെയ്ത വിജയിപ്പിച്ചവർക്ക് വേണ്ടി, പുതിയ സമ്മർദ്ദങ്ങളെയും അതിജീവിച്ച് മുന്നോട്ട് പോവുകയെന്നതാണ് മംദാനിക്ക് മുന്നിലെ വെല്ലുവിളി. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു നഗരം കെട്ടിപ്പടുക്കുമെന്ന് പലയാവർത്തി വാഗ്ദാനം ചെയ്ത മംദാനി, വലിയ ആത്മവിശ്വാസത്തിലാണ്. ട്രംപ് എത്രതന്നെ ആക്രമിച്ചാലും അതിനെയെല്ലാം മറികടന്ന് ജനങ്ങളെ കൂടെ ചേർത്തുകൊണ്ട് മാതൃക കാണിക്കാനുള്ള അവസരമാണ് അദ്ദേഹത്തിന് കൈവന്നിരിക്കുന്നത്.

ട്രംപ് ഭരിക്കുന്ന അമേരിക്കയിൽ ഒരു മാറ്റത്തിൻെറ കാറ്റ് അലയടിക്കുന്നുവെന്ന സൂചന നൽകുന്നുണ്ട് മംദാനിയുടെ വിജയത്തോടൊപ്പം മറ്റ് തെരഞ്ഞെടുപ്പ് ഫലങ്ങൾ.  വിർജീനിയയുടെ ആദ്യ വനിതാ ഗവർണറായി ഡെമോക്രാറ്റുകാരിയായ അബിഗെയ്ൽ സ്പാൻബർഗറും ന്യൂ ജഴ്സിയിൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥി മിക്കി ഷെറിലും  വിജയം നേടി ഗവർണറായിരിക്കുന്നു.
ട്രംപ് ഭരിക്കുന്ന അമേരിക്കയിൽ ഒരു മാറ്റത്തിൻെറ കാറ്റ് അലയടിക്കുന്നുവെന്ന സൂചന നൽകുന്നുണ്ട് മംദാനിയുടെ വിജയത്തോടൊപ്പം മറ്റ് തെരഞ്ഞെടുപ്പ് ഫലങ്ങൾ. വിർജീനിയയുടെ ആദ്യ വനിതാ ഗവർണറായി ഡെമോക്രാറ്റുകാരിയായ അബിഗെയ്ൽ സ്പാൻബർഗറും ന്യൂ ജഴ്സിയിൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥി മിക്കി ഷെറിലും വിജയം നേടി ഗവർണറായിരിക്കുന്നു.

ജെ.ഡി. വാൻസിനും തിരിച്ചടി

ഒരു ഭാഗത്ത് ന്യൂയോർക്കിൽ ട്രംപ് പിന്തുണച്ച സ്ഥാനാർത്ഥി തോറ്റ് തുന്നംപാടിയപ്പോൾ അമേരിക്കൻ വൈസ് പ്രസിഡൻറ് ജെ.ഡി. വാൻസിൻെറ അർദ്ധ സഹോദരൻ കോറി ബോമാൻ സിൻസിനാറ്റിയിൽ പരാജയപ്പെട്ടു. ഇന്ത്യൻ ടിബറ്റൻ വംശജനായ ഡെമോക്രാറ്റ് നേതാവ് അഫ്താബ് പുരേവാലാണ് റിപ്പബ്ലിക്കനായ ബോമാനെ പരാജയപ്പെടുത്തിയത്. 2022-ൽ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സിൻസിനാറ്റിയിലെ ആദ്യ ഏഷ്യൻ അമേരിക്കൻ മേയറായിരുന്നു പുരേവാൽ. അദ്ദേഹം ഇപ്പോൾ രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.

Comments