പല പ്രതിലോമ എഴുത്തുകാരെയും
എനിക്കിഷ്ടമാണ്,
എന്തുകൊണ്ട്?
പല പ്രതിലോമ എഴുത്തുകാരെയും എനിക്കിഷ്ടമാണ്, എന്തുകൊണ്ട്?
മുമ്പ് നമ്മുടെ എഴുത്തുകാർ നേരിട്ട ‘എഴുത്തോ നിന്റെ കഴുത്തോ’ എന്ന ചോദ്യം, അതിനേക്കാൾ തീവ്രമായി ഈ കാലഘട്ടത്തിലെ എഴുത്തുകാർ അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്. എന്നാൽ, എത്രത്തോളം സർഗാത്മകമായും ധീരമായും പ്രതികരണോന്മുഖമായും ഈ കാലവും അതിന്റെ എഴുത്തും എഴുത്തുകാരും രാഷ്ട്രീയപ്രഖ്യാപനം നടത്തുന്നുണ്ട്? ട്രൂ കോപ്പി വെബ്സീനിൽ പ്രമുഖ എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും തുറന്നെഴുതുന്നു.
2 Jul 2022, 03:39 PM
ഷാജഹാന്‍ മാടമ്പാട്ട് എഴുതുന്നു:
‘‘എഴുത്തുകാര്‍ രാഷ്ട്രീയം പറയാന്‍ ബാധ്യസ്ഥരാണോ എന്ന ചോദ്യത്തിന് വസ്തുനിഷ്ഠമായ ഉത്തരം നല്‍കുക അത്ര എളുപ്പമല്ല. എഴുത്ത് അതിന്റെ സമഗ്രതയില്‍ അത്ര ധാര്‍മികമോ കാല്പനികമോ ആയ ഒരു വ്യവഹാരമല്ല എന്നതുതന്നെയാണ് അതിന്റെ അടിസ്ഥാനകാരണം. അതേസമയം, വ്യക്തിപരമായി നമ്മുടെ കാലത്തോട് കലഹികളായി തുടരുകയും പ്രതിലോമതയുടെ സകലശക്തികളോടും എഴുത്തുകൊണ്ടും പ്രസംഗം കൊണ്ടും പോരാടുകയും ചെയ്യുന്ന എഴുത്തുകാരെയാണ് ഞാനേറ്റവും ആരാധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നത്. അരുന്ധതി റോയ് മുതല്‍ സക്കറിയ വരെ അത്തരം എഴുത്തുകാരുടെ നീണ്ടനിര നമുക്കിടയിലുണ്ട് എന്നത് ജീവിക്കുന്ന കാലത്തിന്റെ സൗഭാഗ്യമായിത്തന്നെയാണ് ഞാന്‍ കരുതുന്നത്.’’
‘‘പക്ഷെ, ആ പ്രവണതയുടെ നേരെതിര്‍വശത്തുള്ള, പ്രാതിലോമ്യത്തിന്റെ കുഴലൂത്തുകാരായ പല എഴുത്തുകാരെയും ഞാന്‍ ഇഷ്ടപ്പെടുന്നുണ്ട് - അവരുടെ എഴുത്തിന്റെ കലാമൂല്യം കൊണ്ടും സൗന്ദര്യമൂല്യം കൊണ്ടും. അവരോട് രാഷ്ട്രീയമായും നൈതികമായും ഇടഞ്ഞുനില്‍ക്കുമ്പോള്‍ തന്നെ അവരുടെ സാഹിത്യത്തെ അക്കാരണത്താല്‍ തിരസ്‌കരിക്കുന്നത് അഭിലഷണീയമല്ലെന്ന് മാത്രമല്ല ഗാര്‍ഹണീയമാണെന്ന് പോലും ഞാന്‍ കരുതുന്നു. കേരളത്തില്‍നിന്നുതന്നെയുള്ള ഉദാഹരണങ്ങള്‍ നമുക്കാദ്യമെടുക്കാം. അക്കിത്തവും സുഗതകുമാരിയും മുതല്‍ വിഷ്ണുനാരായണന്‍ നമ്പൂതിരിയും മാടമ്പും വരെ എനിക്കിഷ്ടപ്പെട്ട എത്രയോ എഴുത്തുകാര്‍ നമ്മുടെ കാലത്തിന്റെ ഏറ്റവും വലിയ ഭീഷണിയുടെ കൂടെ പ്രത്യക്ഷമായോ പരോക്ഷമായോ നിലകൊണ്ടവരാണ്. അതിന്റെ പേരില്‍ ഞാനടക്കം അവരെ വിമര്‍ശിച്ചുപോന്നിട്ടുമുണ്ട്. പക്ഷെ അവരുടെ സാഹിത്യത്തെ തിരസ്‌കരിക്കാന്‍ അത് ന്യായമാണോ? അല്ല എന്നാണ് എനിക്ക് തോന്നുന്നത്.’’
‘‘ഒരുനിലയ്ക്ക് നോക്കിയാല്‍ പൊതുകാര്യങ്ങളിലൊന്നും ഇടപെടാതിരിക്കുകയും അതേസമയം നല്ല സാഹിത്യം രചിക്കുകയും ചെയ്യുന്ന എഴുത്തുകാരേക്കാള്‍ സാമൂഹികമായി ഉപദ്രവം ചെയ്യുന്നവര്‍ പുരോഗമനത്തിന്റെ പേരില്‍ ചില രാഷ്ട്രീയകക്ഷികളുടെ മൂടുതാങ്ങി പദവികളും സ്ഥാനമാനങ്ങളും സംഘടിപ്പിച്ച് നിരന്തരമായി ശബ്ദമലിനീകരണം നടത്തുന്ന എഴുത്തുകാരാണ്. കേരളത്തെ സംബന്ധിച്ച് ഈ വര്‍ഗം വലിയൊരു ഇത്തിക്കണ്ണി വിഭാഗമാണ്. നാം അങ്ങേയറ്റം ആദരിക്കുന്ന വലിയ എഴുത്തുകാര്‍ പോലും ഈ കൂട്ടത്തിലുണ്ട്. പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രം തീയിട്ടു നശിപ്പിച്ചപ്പോള്‍ സി.പി.എമ്മിനെ ന്യായീകരിച്ച് എം. എന്‍. വിജയന്‍ രംഗത്തുവന്നത് ഈ അശ്ലീലതയുടെ ഒരുദാഹരണമാണ്. അതേ വിജയന്‍ മാഷ് പിന്നീട് അതിന്റെ വിപരീതദിശയിലേക്ക് യാത്ര ചെയ്തതും അതിന്റെ പേരില്‍ ശകാരങ്ങളേറ്റുവാങ്ങിയതും നമ്മുടെ സാംസ്‌കാരിക ചരിത്രത്തിന്റെ ഭാഗമാണ്.’’
Truecopy Webzine
Jul 02, 2022
2.3 minutes Read
Truecopy Webzine
Jul 02, 2022
1.6 minutes Read
National Desk
Jul 08, 2021
2 minutes read
അരുണ്‍ ടി. വിജയന്‍
Jun 26, 2021
4 Minutes Read
National Desk
Apr 29, 2021
8 minutes read
വിജു നായരങ്ങാടി
Dec 24, 2020
7 minutes read