ആണുറകളെപ്പറ്റി - മനുഷ്യരാശിയുടെ ജീവിതത്തെ മാറ്റിത്തീർത്ത ഉറയുടെ ചരിത്രം

വലിയ ഒരു ആശയം ചെറിയ ഒരു ഉപകരണമായിത്തീർന്ന് വ്യക്തിജീവിതത്തിലെ ഏറ്റവും സ്വകാര്യമായ പ്രവൃത്തിയിൽ ഇടപെട്ട് മനുഷ്യസംസ്‌ക്കാരത്തെ സ്വാധീനിച്ചതിന്റെ, മനുഷ്യരാശിയുടെ ജീവിതത്തെ മാറ്റിത്തീർത്തതിന്റെ ചരിത്രമാണ് ഉറയുടെ ചരിത്രം- പ്രമുഖ കോൺഡം നിർമാതാക്കളായ എച്ച്. എൽ. എൽ ലൈഫ്കെയർ ലിമിറ്റഡിൽ എഞ്ചിനീയറായ ലേഖിക, കോൺഡത്തിന്റെ സാമൂഹിക ശാസ്ത്രത്തെക്കുറിച്ച്.

തൊണ്ണൂറുകളുടെ ആദ്യം. അന്ന് ഞാൻ ജോലിയിൽ പ്രവേശിച്ചിട്ട് അധികകാലമായിട്ടില്ല. ഒരു ശനിയാഴ്ച വൈകുന്നേരം ഫാക്ടറിയിൽ നിന്ന് നേരത്തേ ഇറങ്ങി നേരേ ഓടിച്ചെന്ന് അഞ്ചുമണിയുടെ തീവണ്ടി പിടിച്ചു. വണ്ടിയിൽ നല്ല തിരക്ക്. വാതിലിനടുത്തുള്ള സീറ്റിന്റെ കമ്പിയിൽ ചാരി നിന്ന്, കാഴ്ചയുടെ ചട്ടം മുറിച്ചു പറക്കുന്ന വീടുകൾ, മരങ്ങൾ, പുഴകൾ, പാലങ്ങൾ എന്നിങ്ങനെ കണ്ടു കണ്ട് കുടുങ്ങിയുമുലഞ്ഞും നിൽക്കുമ്പോൾ കൊല്ലം കഴിഞ്ഞിട്ടുണ്ടാവണം, ലേശം തിരക്കൊഴിഞ്ഞു, പതിവില്ലാതെ ടിക്കറ്റ് എക്‌സാമിനർ വന്നു. കുപ്പായത്തിന്റെ ഒരു വശത്തെ കീശയിൽ നിന്ന് ടിക്കറ്റ് പുറത്തേക്കെടുക്കുമ്പോൾ ഒപ്പം ഒരു പിടി ആണുറകൾ പുറത്തേക്ക്, നിറമില്ലാത്തതും പാടലവുമായ, പായ്ക്കു ചെയ്യാത്ത ലോലമായ ഉറകൾ, കാറ്റിൽ അവ കമ്പാർട്ട്‌മെന്റിന്റെ നിലത്തും സീറ്റുകൾക്കിടയിലേക്കും ചിതറിപ്പറന്നു...

ചില നിമിഷങ്ങളിലെ ലോകാവസാനത്തിനു ശേഷം, ഞാൻ കുനിഞ്ഞ് തൊട്ടടുത്ത് വീണുകിടന്നവ പെറുക്കി കീശയിൽ തിരികെ നിക്ഷേപിച്ചു, തീവണ്ടിക്കു പുറത്തെ ലോകത്ത് പിന്നെയും പറക്കുന്ന വണ്ടികൾ, വൈദ്യുതത്തൂണൂകൾ, അവയിലിരിക്കുന്ന പറവകൾ... അടുത്ത സ്റ്റേഷനിൽ ഞാൻ കമ്പാർട്ട്‌മെന്റ് മാറിക്കയറി.

ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് രണ്ടിൽ പ്രസിദ്ധീകരിച്ച ലേഖനം


അനിത തമ്പി

കവി, വിവർത്തക. ആദ്യ കവിതാസമാഹാരം മുറ്റമടിക്കുമ്പോൾ. അഴകില്ലാത്തവയെല്ലാം, ആലപ്പുഴ വെള്ളം എന്നിവ മറ്റു സമാഹാരങ്ങൾ​. ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, സ്വീഡിഷ് ഭാഷകളിലേക്ക്​ കവിതകൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

Comments