ഇന്നത്തെ കൊച്ചി എറണാകുളത്തിന്റെ, കേരളത്തിന്റെ ചരിത്രത്തിലേക്ക് കടന്നു വരുന്നത് ഫോർട്ട് കൊച്ചി - മട്ടാഞ്ചേരി വഴിയാണ്. അതിനകത്തുള്ള പോഞ്ഞിക്കരക്കാരൻ ബോണി തോമസ് ഇന്ന് ബിനാലേയുടെ സൃഷ്ടി / നിർമാണ മേഖലയിലെ വലിയ ആർട്ടിസ്റ്റ് തന്നെയാണ്. എന്തുകൊണ്ട് കൊച്ചി മുസിരിസ് ബിനാലെയുടെ ആസ്ഥാനം ഫോർട്ട് കൊച്ചി - മട്ടാഞ്ചേരി തന്നെയായി എന്ന് ആലോചിക്കുന്നു, നേരത്തെ, ജേണലിസ്റ്റും ഇക്കണോമിക്ക് ടൈംസിൻ്റെ കാർട്ടൂണിസ്റ്റും ആയിരുന്ന ബോണി. അതിൽ കേരളത്തിലെ ഇന്നത്തെ ഏറ്റവും വലിയ ഫിക്ഷൻ റൈറ്ററിൽ ഒരാളായ എൻ.എസ് മാധവൻ, സഖാവ് പാട്യം ഗോപാലൻ്റെ മകനും ജേണലിസ്റ്റുമായ എൻ.പി ഉല്ലേഖ്, റിയാസ് കോമു, ബോസ് കൃഷ്ണമാചാരി ഇവരുടെയൊക്കെ പങ്ക് എന്താണ്? ബോണി പറയുന്നു.
