കോടികൾ ചെലവിടുന്ന ഒരുത്സവത്തിലെ
സാമ്പത്തിക വിവേചനത്തെക്കുറിച്ച്, ആശങ്കയോടെ…

സ്കൂൾ കലോത്സവത്തിലെ വിദ്യാലയതല മത്സരത്തിന് ഒരു പാട്ട് പഠിപ്പിക്കുന്നവർക്ക് കുറഞ്ഞത് 2000- 5000 രൂപ വരെ നൽകണം. മിമിക്രി പഠിപ്പിക്കുന്നവർക്ക് 7000 രൂപ മുതലാണ് ഫീസ്. നാടകത്തിന് രണ്ടു ലക്ഷം രൂപ മുതലും സംഘനൃത്തത്തിനും കോൽക്കളിക്കും മൂന്നു ലക്ഷം രൂപ മുതലും ഗുരുക്കന്മാർക്കായി ചെലവുചെയ്യണം. അനുബന്ധ ചെലവ് വേറെ- സ്കൂൾ കലോത്സവത്തിലെ സാമ്പത്തിക വിവേചനത്തെക്കുറിച്ച് എഴുതുന്നു, മനോജ് വി. കൊടുങ്ങല്ലൂർ.

റ്റൊരു സ്കൂൾ കലോത്സവ കാലത്തിലൂടെയാണ് നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവം 2025 ജനുവരി ആദ്യവാരം തിരുവന്തപുരത്ത് നടക്കും. അതിന് മുന്നോടിയായുള്ള ജില്ലാതല മത്സരങ്ങൾ നടന്നുവരികയാണ്. കലാമേളകളുടെ വിശേഷങ്ങളും വാർത്തകളും, പിണക്കങ്ങളുടെയും പരാതികളുടെയും വർത്തമാനങ്ങളായാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ, കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളുടെ ഏറ്റവും വിപുലമായ കലാമത്സരമാണ് കേരള സ്കൂൾ കലോത്സവം. 2008 വരെ സംസ്ഥാന സ്കൂൾ യുവജനോത്സവം എന്ന പേരിലറിയപ്പെട്ടിരുന്ന ഈ കലാമേള 2009 മുതലാണ് കേരള സ്കൂൾ കലോത്സവം എന്നറിയപ്പെടാൻ തുടങ്ങിയത്. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായാണ് കലോത്സവത്തെ പൊതുവിൽ വിശേഷിപ്പിക്കുന്നത്.

കുട്ടികളിൽനിന്നും അധ്യാപകരിൽനിന്നും കണ്ടെത്തുന്ന പണത്തിനുപുറമെ, ഏതാനും വർഷങ്ങളായി വിദ്യാഭ്യാസ വകുപ്പ് വലിയൊരു തുക കലോത്സവ നടത്തിപ്പിനായി ചെലവഴിക്കുന്നുണ്ട്.
കുട്ടികളിൽനിന്നും അധ്യാപകരിൽനിന്നും കണ്ടെത്തുന്ന പണത്തിനുപുറമെ, ഏതാനും വർഷങ്ങളായി വിദ്യാഭ്യാസ വകുപ്പ് വലിയൊരു തുക കലോത്സവ നടത്തിപ്പിനായി ചെലവഴിക്കുന്നുണ്ട്.

1956-ൽ കേരള സംസ്ഥാനം പിറന്നതിന്റെ അടുത്ത മാസം തന്നെ കലോത്സവം ആരംഭിച്ചു. അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ഡോ. ജി. എസ്. വെങ്കിടേശ്വരനും ഡപ്യൂട്ടി ഡയറക്ടർ രാമവർമ അപ്പൻ തമ്പുരാനും ഗണേശ അയ്യർ എന്ന പ്രഥമാധ്യാപകനും ചേർന്നതാണ് ആദ്യ കലോത്സവത്തിന്റെ സംഘാടനം നടത്തിയത്. ജി. എസ്. വെങ്കടേശ്വരയ്യർ മുന്നൊരിക്കൽ ഡൽഹിയിൽ നടന്ന ഒരു അന്തർ സർവ്വകലാശാല കലോത്സവത്തിൽ കാഴചക്കാരനായിരുന്നു. ഈ പരിപാടിയിൽ നിന്നുള്ള ആവേശമുൾക്കൊണ്ടാണ്‌, കേരളത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി അത്തരമൊരു മത്സരം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്. ആ വർഷം ജനുവരി 25 മുതൽ 26 വരെ എറണാകുളം എസ്. ആർ. വി. ഗേൾസ് ഹൈസ്കൂളിൽ ആദ്യ യുവജനോൽസവം അരങ്ങേറി. അന്ന് ഒരു ദിവസം മാത്രമാണ് കലോത്സവം നടന്നത്. 200-ഓളം കുട്ടികൾ സ്കൂൾ തലത്തിൽ നിന്ന് നേരിട്ട് ഈ ഏകദിന കലോത്സവത്തിൽ പങ്കെടുത്തുവെന്ന് പറയപ്പെടുന്നു.

1975-ൽ കോഴിക്കോട് നടന്ന കലോത്സവം കലോത്സവ ചരിത്രത്തിലെ വഴിത്തിരിവായിരുന്നു. കേരളത്തനിമയുള്ള ഇനങ്ങളെന്ന പേരിൽ കഥകളി സംഗീതം, മോഹിനിയാട്ടം, അക്ഷരശ്ലോകം തുടങ്ങിയ ഇനങ്ങൾ മത്സര ഇനങ്ങളായി ചേർത്തത് ഈ വർഷമായിരുന്നു. ഘോഷയാത്ര ആരംഭിച്ചതും ഇതേ വർഷം തന്നെ.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ, കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളുടെ ഏറ്റവും വിപുലമായ കലാമത്സരമാണ് കേരള സ്കൂൾ കലോത്സവം
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ, കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളുടെ ഏറ്റവും വിപുലമായ കലാമത്സരമാണ് കേരള സ്കൂൾ കലോത്സവം

കലോത്സവത്തിൽ ഏറ്റവും കൂടുതൽ വ്യക്തിഗത പോയന്റ് നേടുന്ന പെൺകുട്ടിക്ക് 'കലാതിലകം' എന്ന പട്ടവും, ആൺകുട്ടിക്ക് 'കലാപ്രതിഭ' എന്ന പട്ടവും നൽകുന്ന പതിവുണ്ടായിരുന്നു. 1986-ൽ ടി. എം. ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് ഇതാരംഭിച്ചത്. കവി ചെമ്മനം ചാക്കോയാണ് പ്രതിഭ എന്ന പേരു നിർദ്ദേശിച്ചത്. ആദ്യത്തെ പ്രതിഭാപട്ടം നേടിയത് പിന്നീട് ചലച്ചിത്ര നടനായി മാറിയ വിനീത് ആയിരുന്നു. കലാതിലകം പൊന്നമ്പളി അരവിന്ദും. സ്‌കൂൾ കലോത്സവത്തിന്റെ സ്വഭാവത്തിലുണ്ടായ അനഭിലഷണീയ മത്സരത്തെ തുടർന്ന് 2006-ലെ കലോത്സവം മുതൽ തിലക- പ്രതിഭാ പട്ടങ്ങൾ നൽകുന്ന പതിവ് ഉപേക്ഷിച്ചു.

അപൂർവം ചിലർ ദാരിദ്ര്യത്തോട് മല്ലടിച്ച് കലാപ്രവർത്തനം നടത്താൻ ശ്രമിക്കുന്നുണ്ട്, അവരുടെ കദനകഥകളാണ് കലോത്സവ കാലത്ത് 'വാഴ്ത്തുപാട്ടുകളായി' മാധ്യമങ്ങളിൽ ആഘോഷിക്കപ്പെടുന്നത്.

117.5 പവൻ വരുന്ന സ്വർണ്ണക്കപ്പ് ഹൈസ്കൂൾ തലത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന റവന്യൂ ജില്ലക്ക് നൽകുന്ന പതിവ് 1986-ൽ തുടങ്ങി. വിദ്യാഭ്യാസ മന്ത്രി ടി. എം. ജേക്കബിന്റെ കാലത്തു തന്നെയാണ് ഈ സ്വർണക്കപ്പ് പണികഴിപ്പിച്ചത്. എല്ലാ സർക്കാർ - സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിലേയും കുട്ടികൾ നിന്ന് നിർബന്ധ പിരിവ് നടത്തിയാണ് സ്വർണക്കപ്പ് നിർമിക്കാൻ പണം സമാഹരിച്ചത്.

വൈലോപ്പിള്ളിയുടെ നിർദ്ദേശത്തിൽ ചിറയിൻകീഴ് ശ്രീകണ്ഠൻ നായർ എന്ന ശില്പിയാണ് കപ്പ് പണിതത്. 2008 വരെ ഹൈസ്കൂൾ തലത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്കായിരുന്നു സ്വർണക്കപ്പ് നൽകിയിരുന്നത്. 2009-ൽ ഹയർസെക്കന്ററി വിഭാഗം കൂടി സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായി. അന്നുമുതൽ ഈ കപ്പ് ഹൈസ്കൂൾ - ഹയർസെക്കന്ററി തലങ്ങൾക്കായി നടക്കുന്ന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന റവന്യൂ ജില്ലക്കായി നൽകിവരുന്നു.

1975-ൽ കോഴിക്കോട് നടന്ന കലോത്സവം കലോത്സവ ചരിത്രത്തിലെ വഴിത്തിരിവായിരുന്നു. കേരളത്തനിമയുള്ള ഇനങ്ങളെന്ന പേരിൽ കഥകളി സംഗീതം, മോഹിനിയാട്ടം, അക്ഷരശ്ലോകം തുടങ്ങിയ ഇനങ്ങൾ മത്സര ഇനങ്ങളായി ചേർത്തത് ഈ വർഷമായിരുന്നു.
1975-ൽ കോഴിക്കോട് നടന്ന കലോത്സവം കലോത്സവ ചരിത്രത്തിലെ വഴിത്തിരിവായിരുന്നു. കേരളത്തനിമയുള്ള ഇനങ്ങളെന്ന പേരിൽ കഥകളി സംഗീതം, മോഹിനിയാട്ടം, അക്ഷരശ്ലോകം തുടങ്ങിയ ഇനങ്ങൾ മത്സര ഇനങ്ങളായി ചേർത്തത് ഈ വർഷമായിരുന്നു.

1987 മുതൽ, മുൻവർഷം സ്വർണക്കപ്പിന് പിരിച്ച അത്രയും തുക കലോത്സവ ഫീസ് എന്ന നിലയിൽ കുട്ടികളിൽ നിന്ന് 'പിരിവായി' എടുത്തുതുടങ്ങി. അക്കാലത്ത് സ്‌പെഷൽ ഫീസായി കുട്ടികളിൽ നിന്ന് പിരിച്ചെടുക്കുന്ന തുക സർക്കാർ ട്രഷറിയിലെ പ്രത്യേക അക്കൗണ്ടിൽ പ്രധാന അധ്യാപകർ നിക്ഷേപിക്കണം എന്നായിരുന്നു നിയമം. 2009-ലെ വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിൽവരുന്നതുവരെ അത് അതുപോലെ തുടർന്നു.

വിദ്യാഭ്യാസ അവകാശ നിയമത്തിൽ രാജ്യത്തെ എട്ടാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികൾക്കും സൗജന്യ വിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്ന് അനുശാസിക്കുന്നു. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് കുട്ടികളിൽനിന്ന് യാതൊരു ഫീസും പിരിക്കരുത് എന്ന കർശന നിർദ്ദേശമുള്ളതുകൊണ്ട്, ഔദ്യോഗികമായ നിർബന്ധ പരിവ് നിലവിൽ 9, 10, 11, 12 ക്ലാസുകളിലും, മറ്റ് ക്ലാസുകളിലെ കുട്ടികളിൽനിന്ന് വികസന നിധിയുടെ പേരിലും മേളകളുടെ നടത്തിപ്പിന് സാമ്പത്തിക സമാഹരണം നിർബാധം തുടരുകയാണ്.

ചില 'പ്രത്യേക' ഇനങ്ങളിൽ ഉയർന്ന തലങ്ങളിലേക്ക് എത്തപ്പെടാൻ ജഡ്ജസിനെ സ്വാധീനിക്കാനും അപ്പീൽ നൽകാൻ കോടതിചെലവിനും മറ്റുമായി ലക്ഷങ്ങൾ ചെലവഴിക്കുന്നവരും ധാരാളം.

കുട്ടികളിൽനിന്നും അധ്യാപകരിൽനിന്നും കണ്ടെത്തുന്ന പണത്തിനുപുറമെ, ഏതാനും വർഷങ്ങളായി വിദ്യാഭ്യാസ വകുപ്പ് വലിയൊരു തുക കലോത്സവ നടത്തിപ്പിനായി ചെലവഴിക്കുന്നുണ്ട്.

വൻതോതിലുള്ള പണമാണ് ഇത്തരം മേളകളുടെ സംഘാടനത്തിന് വിദ്യാഭ്യാസ വകുപ്പ് ചെലവഴിക്കുന്നത്. സംസ്ഥാനത്തെ 163 ഉപജില്ലാ മേളകൾക്ക് (ഒരു ഉപജില്ലയിലേക്ക് കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി) 1.5 ലക്ഷം മുതൽ 3.0 ലക്ഷം രൂപ വരെയും, 14 ജില്ലാ കലാമേളകൾക്ക് 15 ലക്ഷം മുതൽ 35 ലക്ഷം രൂപ വരെയും പൊതുവിദ്യാഭ്യാസ വകുപ്പിന് അനുവദിച്ച സംസ്ഥാന ബഡ്ജറ്റു വിഹിതം എന്ന നിലയിൽ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്. ഏതാണ്ട് ആറു മുതൽ എട്ടു കോടി രൂപവരെ ഇത്തരത്തിൽ ചെലവാക്കപ്പെടുന്നുണ്ട്. സംസ്ഥാന തലത്തിൽ നടക്കുന്ന സ്‌കൂൾ കലാമേളക്കായി ചെലവഴിക്കുന്ന തുക ഇതിനുപുറമെയാണ്. അതേതാണ്ട് 6-7 കോടി രൂപയോളം വരും.

ഹൈസ്കൂൾ തലത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന റവന്യൂ ജില്ലക്ക് 117.5 പവൻ വരുന്ന സ്വർണ്ണക്കപ്പ്  നൽകുന്ന പതിവ് 1986-ൽ തുടങ്ങി. എല്ലാ സർക്കാർ - സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിലേയും കുട്ടികൾ നിന്ന് നിർബന്ധ പിരിവ് നടത്തിയാണ് സ്വർണക്കപ്പ് നിർമിക്കാൻ പണം സമാഹരിച്ചത്.
ഹൈസ്കൂൾ തലത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന റവന്യൂ ജില്ലക്ക് 117.5 പവൻ വരുന്ന സ്വർണ്ണക്കപ്പ് നൽകുന്ന പതിവ് 1986-ൽ തുടങ്ങി. എല്ലാ സർക്കാർ - സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിലേയും കുട്ടികൾ നിന്ന് നിർബന്ധ പിരിവ് നടത്തിയാണ് സ്വർണക്കപ്പ് നിർമിക്കാൻ പണം സമാഹരിച്ചത്.

ഇതുകൂടാതെ 163 ഉപജില്ലാമേളകൾക്കുമായി ശരാശരി ഏഴു മുതൽ 10 ലക്ഷം രൂപയെങ്കിലും പ്രദേശികമായി കണ്ടെത്താറുണ്ട്. അപ്പോൾ ഒരു ഉപജില്ലാ കലാമേള നടത്താൻ സർക്കാർ വിഹിതവും പ്രാദേശിക വിഹിതവും കൂട്ടി 10-12 ലക്ഷം രൂപ ശരാശരി കണക്കാക്കിയാൽ ആകെ ചെലവ് 16-19 കോടി രൂപയാണ്. ജില്ലാ മേളകൾക്കായി മൂന്നു കോടിയോളം രൂപ സർക്കാർ ചെലവാക്കുന്നുണ്ട്. പ്രാദേശികമായി മൂന്നു കോടി രൂപയെങ്കിലും ജില്ലാ മേളകൾക്കായി കണ്ടെത്തേണ്ടി വരുന്നുണ്ട്. അപ്പോൾ മൊത്തം ജില്ലാമേളകളുടെ ചെലവ് ആറു കോടി രൂപയോളം വരും. കുട്ടികളും രക്ഷിതാക്കളും വിദ്യാലയങ്ങളും ചെലവഴിക്കുന്ന തുക കൂടാതെയാണിത്. അതേക്കുറിച്ച് ആർക്കും ഒരു ധാരണയുമില്ല.

അതിസമ്പന്നർക്കും സമ്പന്നർക്കും വേണ്ടിയുള്ള കെട്ടിയാട്ടത്തിന്റെ പേരായി സ്‌കൂൾ കലോത്സവങ്ങൾ മാറിപ്പോയിട്ടില്ലേ എന്ന ചോദ്യത്തിന്റെ മുന്നിൽനിന്ന്, വിദ്യാഭ്യാസ അധികൃതർക്കും കലാസംഘടകർക്കും ഒളിച്ചോടാനാകില്ല.

കുട്ടികളെ പരിശീലിപ്പിക്കുന്ന കലാകാരർക്കുവേണ്ടി ഇത്തരം മേളകൾ നിലനിർത്തേണ്ടതുണ്ട് എന്ന വാദമുയരുന്നുണ്ട്. മുഴുവൻ സമയ കലാ പ്രവർത്തകരെ സഹായിക്കുക എന്നത് പരിഗണിക്കുമ്പോൾ, ഈ വാദത്തിൽ ചില ശരികളുമുണ്ട്.

എന്നാൽ, എന്താണ് ഇന്ന് സംഭവിക്കുന്നത്? വിദ്യാലയതല മത്സരത്തിനായി ഒരു പാട്ട് പഠിപ്പിക്കുന്നവർക്ക് കുറഞ്ഞത് 2000- 5000 രൂപ വരെ നൽകണം. മിമിക്രി പഠിപ്പിക്കുന്നവർക്ക് 7000 രൂപ മുതലാണ് ഫീസ്. നാടകത്തിന് രണ്ടു ലക്ഷം രൂപ മുതലും സംഘനൃത്തത്തിനും കോൽക്കളിക്കും മൂന്നു ലക്ഷം രൂപ മുതലും ഗുരുക്കന്മാർക്കായി ചെലവുചെയ്യണം. അനുബന്ധ ചെലവ് വേറെ.

ചില 'പ്രത്യേക' ഇനങ്ങളിൽ ഉയർന്ന തലങ്ങളിലേക്ക് എത്തപ്പെടാൻ ജഡ്ജസിനെ സ്വാധീനിക്കാനും അപ്പീൽ നൽകാൻ കോടതിചെലവിനും മറ്റുമായി ലക്ഷങ്ങൾ ചെലവഴിക്കുന്നവരും ധാരാളം. ഇങ്ങനെ പണം ചെലവഴിക്കാൻ കഴിവുള്ളവരാണ് കലോത്സവങ്ങളിൽ 'പ്രതിഭ’കളായി തീരുന്നത്, തീരുകയല്ല, അവരെ 'പ്രതിഭകളാക്കി' തീർക്കുകയാണ്.

പണം ചെലവഴിക്കാൻ കഴിവുള്ളവരാണ്  കലോത്സവങ്ങളിൽ 'പ്രതിഭ’കളായി തീരുന്നത്, തീരുകയല്ല, അവരെ 'പ്രതിഭകളാക്കി' തീർക്കുകയാണ്.   Photo: Nidhin Ashok
പണം ചെലവഴിക്കാൻ കഴിവുള്ളവരാണ് കലോത്സവങ്ങളിൽ 'പ്രതിഭ’കളായി തീരുന്നത്, തീരുകയല്ല, അവരെ 'പ്രതിഭകളാക്കി' തീർക്കുകയാണ്. Photo: Nidhin Ashok

വിദ്യാലയതലം മുതൽ ഇത്തരക്കാർ മാത്രമാണ് കലാകാരരെന്ന നിലയ്ക്ക് പ്രാഥമിക തെരഞ്ഞെടുപ്പിനായി 'വരി'നിർത്തപ്പെടുന്നത്. ആദ്യഘട്ട മത്സരം കഴിഞ്ഞെത്തുന്നവർ പലപ്പോഴും സമൂഹത്തിലെ ഉന്നത 'കുലജാതർ' മാത്രമാകുന്നു. ഈ വർഷം മുതൽ ഗോത്രകലകൾ മത്സരഇനമായി വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന തിരുവനന്തപുരം ജില്ലാ കലോത്സവത്തിൽ, ഗോത്രവിഭാഗം കുട്ടികൾ താമസിച്ച് പഠിക്കുന്ന സർക്കാർ മോഡൽ റസിഡൻഷ്യൽ സ്കൂളിനെ പ്രതിനിധീകരിച്ച് ഗോത്രകലയിൽ മത്സരിക്കാനെത്തിയ യഥാർഥ ഗോത്രവിഭാഗം കുട്ടികളെ പിന്തള്ളി, നഗരങ്ങളിലെ സമ്പന്നരുടെ മക്കൾ പഠിക്കുന്ന വിദ്യാലയങ്ങൾ സമ്മാനം കൈയ്യടക്കിയത് വലിയ വാർത്തയായിരുന്നു. ഗോത്രവിഭാഗം കുട്ടികളുടെ ആടയാഭരണങ്ങൾക്ക് തിളക്കം കുറവായിരുന്നത്രേ.

അപൂർവം ചിലർ ദാരിദ്ര്യത്തോട് മല്ലടിച്ച് കലാപ്രവർത്തനം നടത്താൻ ശ്രമിക്കുന്നുണ്ട്, അവരുടെ കദനകഥകളാണ് കലോത്സവ കാലത്ത് 'വാഴ്ത്തുപാട്ടുകളായി' മാധ്യമങ്ങളിൽ ആഘോഷിക്കപ്പെടുന്നത്.

അധ്യാപകരും അവരുടെ സംഘടനകളും മാത്രമല്ല കലോത്സവ ‘ഗുണഭോക്താക്കൾ’, അവർ വലക്കണ്ണികൾക്കിടയിലെ ചെറു മീനുകൾ മാത്രം. വലിയ ഇവെന്റ് മാനേജുമെന്റ് കമ്പനികൾക്കും മറ്റും താൽപ്പര്യമുള്ള ഒന്നായിട്ടുണ്ട് നമ്മുടെ കൗമാര കലോത്സവം.

നമ്മുടെ വിദ്യാഭ്യാസ മേഖലക്ക് വലിയ മുതൽക്കൂട്ടായി മാറേണ്ട അഥവാ മാറ്റേണ്ട ഒന്നാകണം വിദ്യാലയങ്ങളിൽ നടക്കുന്ന 'കലാ-സാംസ്കാരിക' പ്രവർത്തനങ്ങൾ എന്നത് ഏറെക്കാലമായി നാം ചർച്ചചെയ്യുന്ന ഒന്നാണ്. അതിസമ്പന്നർക്കും സമ്പന്നർക്കും വേണ്ടിയുള്ള കെട്ടിയാട്ടത്തിന്റെ പേരായി സ്‌കൂൾ കലോത്സവങ്ങൾ മാറിപ്പോയിട്ടില്ലേ എന്ന ചോദ്യത്തിന്റെ മുന്നിൽനിന്ന്, വിദ്യാഭ്യാസ അധികൃതർക്കും കലാസംഘടകർക്കും ഒളിച്ചോടാനാകില്ല.

ഇന്ന് സ്കൂൾ തലം മുതൽ സംസ്ഥാനതലം വരെ പണക്കൊഴുപ്പിന്റെയും ധൂർത്തിന്റെയും അരങ്ങ് വാഴുന്ന ഒരുതരം അണിയറ വ്യാപാരമായി ഇത് മാറിയിരിക്കുന്നുവെന്ന സത്യം ആർക്കാണ് നിഷേധിക്കാനാവുക? കുട്ടികൾക്കുള്ള അവസരങ്ങളുടെ പേരിൽ എല്ലാ കൊല്ലവും പാലിച്ചുപോരുന്ന ചിലരുടെ 'കൊയ്ത്തുത്സവം’ മാത്രമായി നമ്മുടെ കലാമേളകൾ ചുരുങ്ങിയിരിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന കുറച്ച് കുട്ടികൾക്കുവേണ്ടി, വലിയ തോതിൽ അധ്യയന സമയം നഷ്ടപ്പെടുന്നു എന്ന വിമർശനവും ശക്തമാണ്.

അധ്യാപകരും അവരുടെ സംഘടനകളും മാത്രമല്ല കലോത്സവ ‘ഗുണഭോക്താക്കൾ’, അവർ വലക്കണ്ണികൾക്കിടയിലെ ചെറു മീനുകൾ മാത്രം. വലിയ ഇവെന്റ് മാനേജുമെന്റ് കമ്പനികൾക്കും മറ്റും താൽപ്പര്യമുള്ള ഒന്നായിട്ടുണ്ട് നമ്മുടെ കൗമാര കലോത്സവം.

തിരുവനന്തപുരം ജില്ലാ കലോത്സവത്തിൽ,  ഗോത്രവിഭാഗം കുട്ടികൾ താമസിച്ച് പഠിക്കുന്ന സർക്കാർ മോഡൽ റസിഡൻഷ്യൽ സ്കൂളിനെ പ്രതിനിധീകരിച്ച് ഗോത്രകലയിൽ മത്സരിക്കാനെത്തിയ യഥാർഥ ഗോത്രവിഭാഗം കുട്ടികളെ പിന്തള്ളി, നഗരങ്ങളിലെ സമ്പന്നരുടെ മക്കൾ പഠിക്കുന്ന വിദ്യാലയങ്ങൾ സമ്മാനം കൈയ്യടക്കിയത് വലിയ വാർത്തയായിരുന്നു.
തിരുവനന്തപുരം ജില്ലാ കലോത്സവത്തിൽ, ഗോത്രവിഭാഗം കുട്ടികൾ താമസിച്ച് പഠിക്കുന്ന സർക്കാർ മോഡൽ റസിഡൻഷ്യൽ സ്കൂളിനെ പ്രതിനിധീകരിച്ച് ഗോത്രകലയിൽ മത്സരിക്കാനെത്തിയ യഥാർഥ ഗോത്രവിഭാഗം കുട്ടികളെ പിന്തള്ളി, നഗരങ്ങളിലെ സമ്പന്നരുടെ മക്കൾ പഠിക്കുന്ന വിദ്യാലയങ്ങൾ സമ്മാനം കൈയ്യടക്കിയത് വലിയ വാർത്തയായിരുന്നു.

മേളകളുടെ ചാലകശക്തി ഗ്രേസ് മാർക്കാണ്. കൂടുതൽ മാർക്ക് വാങ്ങാനുള്ള ചിലരുടെ കുറുക്കുവഴിയാണത്. മേളകളിൽ പങ്കെടുക്കുന്ന പലരും അവരുടെ ഇനങ്ങൾ മത്സരത്തിന് മാത്രമായി പരിശീലിക്കുന്നവയാണ്. ഗ്രേസ് മാർക്ക് ഒത്തുകിട്ടിയാൽ പിന്നെ ആട്ടവുമില്ല, പാട്ടുമില്ല. ഒരുകാലത്ത് കലാമേളകൾ തുടങ്ങിയത് ഗ്രേസ് മാർക്കിനല്ലായിരുന്നില്ല, ആ നാളുകളിൽ അധ്യാപക കേന്ദ്രീകൃതമായ വരണ്ട ക്ലാസ് മുറികളുടെ ഉണർത്തുപാട്ടുകളായിരുന്നു അത്.

പുതിയ കാലത്ത്, കലാപ്രതിഭകളെ ക്ലാസ് മുറിയിൽനിന്ന് കണ്ടെത്താനാകണം. കുട്ടികളുടെ കഴിവുകൾ അവതരിപ്പിക്കുന്നതിന് പരീക്ഷകൾക്കും അക്കാദമിക പ്രവർത്തനങ്ങൾക്കും ശേഷം സമയം കണ്ടെത്തി സ്കൂൾ തലത്തിൽതന്നെ വിപുലമായ അവസരം നൽകാൻ കഴിയണം.

നമ്മുടെ ക്ലാസ് മുറികൾ പലതും ഇപ്പോൾ, മുൻപത്തെക്കാൾ ശിശു കേന്ദ്രീകൃതവും ചലനാത്മകവുമാണ്. ഓരോ കുട്ടിയുടെയും കഴിവുകൾ പ്രത്യേകം കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന കാലം. എല്ലാ ദിവസവും പഠനം ഉത്സവമാകേണ്ട കാലം. പുതിയ കാലത്ത്, കലാപ്രതിഭകളെ ക്ലാസ് മുറിയിൽനിന്ന് കണ്ടെത്താനാകണം. കുട്ടികളുടെ കഴിവുകൾ അവതരിപ്പിക്കുന്നതിന് പരീക്ഷകൾക്കും അക്കാദമിക പ്രവർത്തനങ്ങൾക്കും ശേഷം സമയം കണ്ടെത്തി സ്കൂൾ തലത്തിൽതന്നെ വിപുലമായ അവസരം നൽകാൻ കഴിയണം.

ആർക്കുവേണ്ടിയാണ്, എന്തിന് വേണ്ടിയാണ്?  സ്കൂൾ കലോത്സവങ്ങൾ ഇങ്ങനെ നടത്തുന്നത് എന്ന ചോദ്യം ഉറക്കെയുറക്കെ ഉന്നയിക്കാൻ നമുക്കാവണം.
ആർക്കുവേണ്ടിയാണ്, എന്തിന് വേണ്ടിയാണ്? സ്കൂൾ കലോത്സവങ്ങൾ ഇങ്ങനെ നടത്തുന്നത് എന്ന ചോദ്യം ഉറക്കെയുറക്കെ ഉന്നയിക്കാൻ നമുക്കാവണം.

മികവു പുലർത്തുന്നവർക്ക് മികച്ച പരിശീലനത്തിന് പ്രാദേശികമായി കേന്ദ്രങ്ങൾ തുടങ്ങണം. അവധി ദിനങ്ങളിലും മധ്യ വേനലവധിക്കാലത്തും കുട്ടികൾ അവർക്കിഷ്ടമുള്ള / താൽപ്പര്യമുള്ള മേഖലകളിൽ പ്രാവീണ്യം നേടട്ടെ. മത്സരങ്ങൾ ഉപേക്ഷിച്ച്, കലയുടെ അവതരണങ്ങൾക്കുവേണ്ടിയുള്ള കലാ-സാസ്‌കാരികോത്സവങ്ങൾ നാടെങ്ങും ഉണ്ടാകണം. ജനങ്ങളുടെ ഉത്സവങ്ങളായി അവ മാറണം. ആർക്കുവേണ്ടിയാണ്, എന്തിന് വേണ്ടിയാണ്? സ്കൂൾ കലോത്സവങ്ങൾ ഇങ്ങനെ നടത്തുന്നത് എന്ന ചോദ്യം ഉറക്കെയുറക്കെ ഉന്നയിക്കാൻ നമുക്കാവണം.

Comments