വിചാരണ ചെയ്യട്ടെ, അധ്യാപകനെന്ന നിലയ്ക്കുള്ള എന്റെ കലോത്സവ കാലത്തെ…

ഒരു വ്യാഴവട്ടക്കാലം സ്കൂൾ കലോത്സവങ്ങൾക്കായി അധ്യാപക ജീവിതത്തെത്തന്നെ പകുത്തുകൊടുത്ത ഒരാളെന്ന നിലയിൽ, കലോത്സവങ്ങളിലെ വിദ്യാർഥിവിരുദ്ധതയും കലയുടെ പേരിൽ അരങ്ങേറുന്ന ആഭാസങ്ങളും തുറന്നെഴുതുന്നു, പി. പ്രേമചന്ദ്രൻ.

കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ എടുത്തുകാട്ടപ്പെട്ട മേന്മകളിൽ ഒന്നായിരുന്നു സ്കൂൾ തലം മുതൽ സംസ്ഥാനതലം വരെ വിദ്യാർത്ഥികളുടെ കലാപരമായ ആവിഷ്കാരത്തിന് മത്സരാടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെടുന്ന കലോത്സവങ്ങൾ. ഏഷ്യയിലെ ഏറ്റവും വലിയ കലാമേള എന്നാണ് അത് വിശേഷിപ്പിക്കപ്പെടുന്നത്. സ്കൂൾ അടിസ്ഥാനത്തിൽ ഒറ്റയ്ക്കും സംഘമായും ഹൗസ് അടിസ്ഥാനത്തിലുള്ള മത്സരവും തുടർന്ൻ ഉപജില്ല / ജില്ലാ തല മത്സരങ്ങളുമാണ് നടക്കുക. എൽ.പി തല മത്സരങ്ങൾ ഉപജില്ലാ തലത്തിൽ സമാപിക്കും. യു.പിയുടേത് ജില്ലയിലും. ഹൈസ്കൂൾ, ഹയർ സെക്കന്ററി /വോക്കേഷണൽ ഹയർ സെക്കന്ററി തലത്തിലാണ് സംസ്ഥാന മത്സരം. ഇതോടൊപ്പം സംസ്കൃതം ഒന്നാംഭാഷയായി പഠിക്കുന്ന കുട്ടികൾക്കായി സംസ്കൃതോത്സവവും അറബിക് പഠിക്കുന്ന കുട്ടികൾക്കായി അറബിക് കലോത്സവവും ഉപജില്ല- ജില്ല- സംസ്ഥാന തലത്തിൽനടക്കും.

വിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ചും സ്കൂളിലെ അക്കാദമിക പ്രവർത്തനങ്ങളെ സംബന്ധിച്ചും ഇന്ന് ഏറ്റവും പ്രാധാന്യമുള്ള ഒന്നായി കലോത്സവങ്ങൾ മാറിയിരിക്കുന്നു. ഒരുപക്ഷേ, സ്കൂൾ തലം മുതൽ ദേശീയ തലം വരെ നടത്തപ്പെടുന്ന സ്കൂൾ കായികമേളയെപ്പോലും നിഷ്പ്രഭമാക്കി.

സംസ്ഥാന തലത്തിൽ ആദ്യ മൂന്നു സ്ഥാനക്കാർക്ക് സർട്ടിഫിക്കറ്റിനും ട്രോഫികൾക്കും പുറമേ നിശ്ചിത സമ്മാനത്തുകയും ലഭിക്കും. ഇപ്പോൾ സ്ഥാനങ്ങൾ പ്രത്യേകം രേഖപ്പെടുത്താറില്ല. ഒന്നാം സ്ഥാനവും ഗ്രേഡുകളുമാണ് പ്രഖ്യാപിക്കാറുള്ളത്. എ, ബി, സി എന്നിങ്ങനെ നിശ്ചയിച്ച ഗ്രേഡുകൾക്ക് എസ് എസ് എൽ സി- പ്ലസ് ടു പൊതുപരീക്ഷകളിൽ ലഭിക്കുന്ന ഗ്രേസ് മാർക്കുകളാണ് ഇന്ന് കലോത്സവത്തിലെ ഏറ്റവും വിലപിടിച്ച സമ്മാനം. സംസ്കൃതം, അറബിക് ഉൾപ്പെടെ എല്ലാ കലോത്സവങ്ങൾക്കും സംസ്ഥാനതലത്തിൽ എ, ബി, സി ഗ്രേഡുകൾ ലഭിക്കുന്നവർക്ക് ആകെ സ്കോറിന്റെ അഞ്ച്, മൂന്ന്, ഒന്ന് ശതമാനം വീതം ഗ്രേസ് മാർക്കുണ്ട്.

വിദ്യഭ്യാസം എന്നത് കേവലം പാഠപുസ്തക /പരീക്ഷ കേന്ദ്രിതമായ ഒന്നല്ലെന്നും കുട്ടികളുടെ കലാപരമായ കഴിവുകൾ അംഗീകരിക്കപ്പെടേണ്ടതുണ്ടെന്നും ഉള്ള സുപ്രധാനമായ ഒരാശയലോകത്തിൽ നിന്നാണ് കലോത്സവങ്ങൾ ഇപ്രകാരം ചിട്ടപ്പടിയായി സ്കൂൾ തലം മുതൽ സംസ്ഥാനതലം വരെ വിഭാവനം ചെയ്യപ്പെട്ടിട്ടുണ്ടാവുക.
വിദ്യഭ്യാസം എന്നത് കേവലം പാഠപുസ്തക /പരീക്ഷ കേന്ദ്രിതമായ ഒന്നല്ലെന്നും കുട്ടികളുടെ കലാപരമായ കഴിവുകൾ അംഗീകരിക്കപ്പെടേണ്ടതുണ്ടെന്നും ഉള്ള സുപ്രധാനമായ ഒരാശയലോകത്തിൽ നിന്നാണ് കലോത്സവങ്ങൾ ഇപ്രകാരം ചിട്ടപ്പടിയായി സ്കൂൾ തലം മുതൽ സംസ്ഥാനതലം വരെ വിഭാവനം ചെയ്യപ്പെട്ടിട്ടുണ്ടാവുക.

വിദ്യഭ്യാസം എന്നത് കേവലം പാഠപുസ്തക /പരീക്ഷ കേന്ദ്രിതമായ ഒന്നല്ലെന്നും കുട്ടികളുടെ കലാപരമായ കഴിവുകൾ അംഗീകരിക്കപ്പെടേണ്ടതുണ്ടെന്നും ഉള്ള സുപ്രധാനമായ ഒരാശയലോകത്തിൽ നിന്നാണ് കലോത്സവങ്ങൾ ഇപ്രകാരം ചിട്ടപ്പടിയായി സ്കൂൾ തലം മുതൽ സംസ്ഥാനതലം വരെ വിഭാവനം ചെയ്യപ്പെട്ടിട്ടുണ്ടാവുക. 1957- ൽ സംസ്ഥാനതലത്തിൽ ആദ്യമായി കലോത്സവങ്ങൾ സംഘടിപ്പിച്ചപ്പോൾ 12 ഇനങ്ങളിലായിരുന്നു മത്സരം. പല കാരണങ്ങളാൽ വിവിധ ജനവിഭാഗങ്ങളുടെ കലാരൂപങ്ങൾ കലോത്സവങ്ങളിൽ കാലാകാലം കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടിരുന്നു. ഇന്ന് നൂറിലധികം ഇനങ്ങളിലായി പത്തോ ഇരുപതോ സ്റ്റേജുകളിൽ പല ദിവങ്ങളിലായാണ് സംസ്ഥാന സ്കൂൾ കലോത്സവം നടത്തപ്പെടുന്നത്. വിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ചും സ്കൂളിലെ അക്കാദമിക പ്രവർത്തനങ്ങളെ സംബന്ധിച്ചും ഇന്ന് ഏറ്റവും പ്രാധാന്യമുള്ള ഒന്നായി കലോത്സവങ്ങൾ മാറിയിരിക്കുന്നു. ഒരുപക്ഷേ, സ്കൂൾ തലം മുതൽ ദേശീയ തലം വരെ നടത്തപ്പെടുന്ന സ്കൂൾ കായികമേളയെപ്പോലും നിഷ്പ്രഭമാക്കി.

സ്കൂൾ കലോത്സവങ്ങൾ, വിദ്യാഭ്യാസം, കല എന്നിവ കൊണ്ട് നമ്മൾ വ്യവച്ഛേദിക്കുന്ന എല്ലാ ആശയസംഹിതകളുടെയും സർവേ നമ്പറിൽ നിന്നുതന്നെ അകന്നുപോവുകയും പണക്കൊഴുപ്പ്, ധൂർത്ത്, അഴിമതി, സ്വജനപക്ഷപാതം, ശത്രുത തുടങ്ങിയവയുടെ മലീമസ ഭൂഖണ്ഡങ്ങളിൽ നങ്കൂരമിട്ടുകിടക്കയും ചെയ്യാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇത്രമാത്രം വിദ്യാഭ്യാസ വിരുദ്ധവും വിദ്യാർത്ഥി വിരുദ്ധവുമായ മറ്റൊരേർപ്പാട് സ്കൂൾ പരിസരവുമായി ബന്ധപ്പെട്ട് ഇന്നില്ല. കലയുടെ ഒരു നിർവ്വചനത്തിലും ഉൾപ്പെടുന്ന ഒരു വാക്കുപോലും ഇന്ന് അതിന്റെ വേദികൾക്ക് സമീപത്തില്ല.

വിദ്യാഭ്യാസവകുപ്പ് ഭരിക്കുന്നവർക്ക് മേനി നടിക്കാനും അവരുടെ അധികാരവും ധാർഷ്ട്യവും പ്രകടിപ്പിക്കാനും, ഉദ്യോഗസ്ഥർക്ക് അവരുടെ പദവി ആസ്വദിക്കാനും, അധ്യാപക സംഘടനകൾക്ക് നടത്തിപ്പിന്റെ ആലഭാരങ്ങളണിയാനും കിട്ടുന്ന നക്കാപ്പിച്ച കമീഷനടിക്കാനും, കലാപരിശീലകർക്ക് കുട്ടികളുടെ മേൽ എന്ത് ദുശ്ശാസനകളും അടിച്ചേൽപ്പിക്കാനും അവരെ പിഴിഞ്ഞെടുക്കാനും, രക്ഷിതാക്കൾക്ക് അവരുടെ മാന്യതയും സ്റ്റാറ്റസും പ്രകടിപ്പിക്കാനും, സ്കൂളുകൾക്ക് അവരുടെ വിജയപരസ്യവാക്യങ്ങൾക്ക് തിളക്കം നൽകാനുമുള്ള സുവർണ്ണാവസരമായി മാറി, സ്കൂൾ കലോത്സവം. അക്കാദമികമായ യാതൊരു പ്രയോജനവുമില്ലാത്തതാണെന്ന് മാത്രമല്ല, പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന എല്ലാ നന്മകളുടെയും ശവപ്പെട്ടിക്ക് ആണിയടിക്കുന്ന ഒരേർപ്പാട് മാത്രം.

ഏതാനും ചില വരിഷ്ഠ രക്ഷിതാക്കൾക്കും കലാപരിശീലകർക്കും വിധിനിർണ്ണയ ശ്രേഷ്ഠർക്കും മാത്രം സന്തോഷവും അഭിമാനവും തലക്കനവും നൽകുന്ന ഒന്നായി കലോത്സവങ്ങൾ അധഃപതിച്ചിരിക്കുന്നു
ഏതാനും ചില വരിഷ്ഠ രക്ഷിതാക്കൾക്കും കലാപരിശീലകർക്കും വിധിനിർണ്ണയ ശ്രേഷ്ഠർക്കും മാത്രം സന്തോഷവും അഭിമാനവും തലക്കനവും നൽകുന്ന ഒന്നായി കലോത്സവങ്ങൾ അധഃപതിച്ചിരിക്കുന്നു

കേരളത്തിലെ പൊതുവിദ്യാഭ്യാസധാരയിലുള്ള 40 ലക്ഷത്തോളം കുട്ടികളിൽ മഹാഭൂരിപക്ഷത്തിനും യാതൊരു പ്രയോജനവുമില്ലാത്ത, അവർക്ക് സമയനഷ്ടവും സാമ്പത്തികബാധ്യതയും മാത്രമുള്ള ഒന്ന്. പങ്കെടുക്കുന്നവരിൽതന്നെ മഹാഭൂരിപക്ഷത്തിനും കണ്ണീരും അപമാനവും വിലപ്പെട്ട അക്കാദമിക പിന്തുണാനഷ്ടവും മാത്രം സമ്മാനിക്കുന്ന ഒന്ന്. ഏതാനും ചില വരിഷ്ഠ രക്ഷിതാക്കൾക്കും കലാപരിശീലകർക്കും വിധിനിർണ്ണയ ശ്രേഷ്ഠർക്കും മാത്രം സന്തോഷവും അഭിമാനവും തലക്കനവും നൽകുന്ന ഒന്നായി അത് അധഃപതിച്ചിരിക്കുന്നു. വീണ്ടെടുക്കാനാവാത്തവിധം നാമാവശേഷമാവുകയും ദുർഗന്ധപൂർണ്ണമായിത്തീരുകയും ചെയ്തിരിക്കുന്നു. മെച്ചപ്പെടുത്താൻ എന്ന ഭാവേന കാലാകാലങ്ങളിൽ സിമന്റും പെയിന്റും വാരിപ്പൂശി, അടിസ്ഥാനഭാവം തന്നെ നഷ്ടപ്പെട്ട പുരാതന ശിൽപം പോൽ വികലമാക്കപ്പെട്ട ഒന്നായി അത് ഭയപ്പെടുത്തുന്നു. ഇതൊക്കെയാണ് ഇന്ന് കേരളത്തിൽ കൊണ്ടാടപ്പെടുന്ന സ്കൂൾ കലോത്സവങ്ങൾ എന്ന്, അതിൽനിന്ന് അൽപം മാറിനിന്നാലോചിച്ചാൽ, കലയിലും വിദ്യാഭ്യാസത്തിലും താത്പര്യമുള്ള ആർക്കും എളുപ്പത്തിൽ ബോധ്യപ്പെടാവുന്നതേയുള്ളൂ.

പാഠ്യപദ്ധതിയുടെ
അന്തകവിത്ത്

ഒരു വ്യാഴവട്ടക്കാലം സ്കൂൾ കലോത്സവങ്ങൾക്കായി അധ്യാപക ജീവിതത്തെത്തന്നെ പകുത്തുകൊടുത്തിരുന്ന ഒരാളെന്ന നിലയിൽ കൂടിയാണ് ഇക്കാര്യങ്ങൾ പറയുന്നത്. കുട്ടികളുടെ സർഗ്ഗാത്മകമായ എല്ലാ പ്രവർത്തനങ്ങൾക്കും ഒപ്പം നിന്നുകൊണ്ട് നാടകങ്ങളും മറ്റും രചിച്ചും നിശ്ചലദൃശ്യങ്ങൾ (Tableau) സംവിധാനം ചെയ്തും സംസ്ഥാനതലത്തിൽ എല്ലാതവണയും സമ്മാനങ്ങൾനേടിയ ഒരു കാലത്തിന്റെ ഓർമകളെ കൂടി വിചാരണ ചെയ്തുകൊണ്ടാണ് ഇതെഴുതുന്നത്.

പാഠ്യപദ്ധതി പരിഷ്കരണം നടന്നിട്ടും സ്കൂളിന്റെ പഴയകാല ഘടനയിൽ ഒരിഞ്ചുപോലും മാറ്റം വരുത്താൻ ഭരണകർത്താക്കൾക്ക് സാധിച്ചില്ല. സ്കൂളിനെ അതിന്റെ ഏറ്റവും സാമ്പ്രദായികമായ വഴിയിൽ തളച്ചിടാൻ അധികാരികളും ഉദ്യോഗസ്ഥരും വലിയൊരു വിഭാഗം അധ്യാപകരും മസിലുപിടിച്ചു.

അക്കാലം സ്കൂൾ മറ്റൊന്നും ചെയ്യാൻ അധ്യാപകരോട് ആവശ്യപ്പെട്ടിരുന്നില്ല. സ്ഥിരമായി ആവർത്തിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കാണാതെ പഠിപ്പിച്ചും നോക്കിയെഴുതിച്ചും കേട്ടെഴുത്ത് നൽകിയും, അതിൽ പിന്നിൽ നിൽക്കുന്നവരെ നിരന്തരം ശിക്ഷിച്ചും സ്കൂൾവിദ്യാഭ്യാസം അതിന്റെ ജീർണ്ണതയുടെ പടുകുഴിയിൽ വീണുകിടക്കുന്ന കാലമായിരുന്നു അത്. അധ്യാപകവൃത്തി ഒട്ടും സർഗ്ഗാത്മകമല്ലാത്ത ഒരു കാലത്ത്, അപ്രകാരം എന്തെങ്കിലും ചെയ്യാൻ അനുവദിക്കപ്പെട്ടിരുന്നത് സ്കൂൾ കലോത്സവങ്ങളിൽ മാത്രമായിരുന്നു. എന്നാൽ പുതിയ പാഠ്യപദ്ധതി വരുന്നതോടെ പാഠപുസ്തകങ്ങൾ മാറുന്നു, പഠനസമീപനം മാറുന്നു, അധ്യാപക- വിദ്യാർത്ഥി ബന്ധത്തിൽ മാറ്റം വരുന്നു, ക്ലാസ് മുറി കുറേക്കൂടി സംവാദാത്മകവും സർഗ്ഗാത്മകവുവുന്നു, അവിടെ പലതരം ആവിഷ്കാരങ്ങൾക്കും അവതരണങ്ങൾക്കും ഇടം ലഭിക്കുന്നു. അങ്ങനെ സുപ്രധാനമായ ഒരു മാറ്റമാണ് പുതിയ പാഠ്യപദ്ധതിയിൽ വിഭാവനം ചെയ്യപ്പെട്ടത്. സർഗ്ഗാത്മകമായ നാടകാവതരണങ്ങളും കലാവതരണങ്ങളും അതാവാശ്യപ്പെട്ടിരുന്നു. കുട്ടികളെ സർവ്വതലത്തിലും ഉണർത്താനും അവരുടെ ഉള്ളിലെ കഴിവുകളെ വികസിപ്പിക്കാനും ആ വഴി സൂക്ഷ്മതരമാക്കിയിരുന്നെങ്കിൽ സാധിച്ചേനെ.

എന്നാൽ പാഠ്യപദ്ധതി പരിഷ്കരണം നടന്നിട്ടും സ്കൂളിന്റെ പഴയകാല ഘടനയിൽ ഒരിഞ്ചുപോലും മാറ്റം വരുത്താൻ ഭരണകർത്താക്കൾക്ക് സാധിച്ചില്ല. സ്കൂളിനെ അതിന്റെ ഏറ്റവും സാമ്പ്രദായികമായ വഴിയിൽ തളച്ചിടാൻ അധികാരികളും ഉദ്യോഗസ്ഥരും വലിയൊരു വിഭാഗം അധ്യാപകരും മസിലുപിടിച്ചു.

ക്ലാസ് മുറിക്കകത്ത് സൂക്ഷ്മമായും കാര്യക്ഷമമായും വളർത്തിയെടുക്കാമായിരുന്ന സർഗ്ഗാത്മകതയുടെ മുകുളങ്ങളെ അപ്പാടെ കരിച്ചുകളയുകയും അതൊക്കെ കലോത്സവ പന്തലിൽ എന്ന് അധിക്ഷേപിക്കുകയും ചെയ്യാനുള്ള ഇടമായാണ് ഇന്ന് കലോത്സവങ്ങൾ സ്കൂളിൽ നിലനിൽക്കുന്നതുതന്നെ. പല മത്സര ഇനങ്ങളിലൂടെയും കണ്ണോടിച്ചാൽ നമ്മൾ മൂക്കത്തു വിരൽവെക്കും. പദ്യോച്ചാരണം, കഥ പറയൽ, ഗദ്യപാരായണം, കയ്യെഴുത്ത്, സംഭാഷണം, പോസ്റ്റർ നിർമ്മാണം എന്നിങ്ങനെപോകുന്നു ആ പട്ടിക. സംസ്ഥാനതലത്തിൽ ഗ്രേഡ് നേടിയാൽ ഗ്രേസ് മാർക്ക് ലഭിക്കുന്ന ഇനങ്ങളാണിവ. ഇങ്ങനെ ക്ലാസ് മുറിയിൽ നടക്കേണ്ട മിക്ക പ്രവർത്തനങ്ങളുമാണ് ഗ്രേസ് മാർക്കിനും മറ്റു പൊങ്ങച്ചങ്ങൾക്കുമായി കലോത്സവ മത്സരഇനങ്ങളായി മാറ്റുന്നത്. അതിന്റെ മറ്റൊരർത്ഥം, ക്ലാസ് മുറിയിൽ ഇത്തരം സർഗാത്മകമോ അവതരണാത്മകമോ രചനാത്മകമോ ആയ ഒരു പ്രവർത്തനങ്ങളും നടത്തേണ്ടതില്ല എന്നതു കൂടിയാണ്. അതെല്ലാം കലോത്സവ ഇനങ്ങളായി പ്രത്യേക പരിശീലനം നൽകി തെരഞ്ഞെടുക്കപ്പെട്ട കുറച്ചുപേർക്ക് നൽകേണ്ട ഒന്നാണ് എന്നാണ്.

ക്ലാസ് മുറിയിൽ നടക്കേണ്ട മിക്ക പ്രവർത്തനങ്ങളുമാണ് ഗ്രേസ് മാർക്കിനും മറ്റു പൊങ്ങച്ചങ്ങൾക്കുമായി കലോത്സവ മത്സരഇനങ്ങളായി മാറ്റുന്നത്. അതിന്റെ മറ്റൊരർത്ഥം, ക്ലാസ് മുറിയിൽ ഇത്തരം സർഗാത്മകമോ അവതരണാത്മകമോ രചനാത്മകമോ ആയ ഒരു പ്രവർത്തനങ്ങളും നടത്തേണ്ടതില്ല എന്നതു കൂടിയാണ്.
ക്ലാസ് മുറിയിൽ നടക്കേണ്ട മിക്ക പ്രവർത്തനങ്ങളുമാണ് ഗ്രേസ് മാർക്കിനും മറ്റു പൊങ്ങച്ചങ്ങൾക്കുമായി കലോത്സവ മത്സരഇനങ്ങളായി മാറ്റുന്നത്. അതിന്റെ മറ്റൊരർത്ഥം, ക്ലാസ് മുറിയിൽ ഇത്തരം സർഗാത്മകമോ അവതരണാത്മകമോ രചനാത്മകമോ ആയ ഒരു പ്രവർത്തനങ്ങളും നടത്തേണ്ടതില്ല എന്നതു കൂടിയാണ്.

ഇപ്രകാരം കലയുടെയും സർഗ്ഗാത്മക ആവിഷ്കാരങ്ങളുടെയും തുറസ്സുകളെ ക്ലാസ് മുറിയിൽ കൊട്ടിയടക്കുന്നതോടെ അത് വിരസവും സാമ്പ്രദായികവും ശുഷ്കിച്ചതും അസഹനീയവും ആയിത്തീരും. മഹാഭൂരിപക്ഷം കുട്ടികളും ആ അസഹനീയതയുടെ ഉഷ്ണത്തിൽ ഉരുകുന്നതാണ് കലോത്സവത്തിന്റെ ശീതീകരിച്ച മുറികളിലും വിഭവസമൃദ്ധമായ സദ്യകളിലും കുലീന മത്സര ഇനങ്ങളിലും അഭിരമിക്കുന്ന ഭരണാധികാരികളും അധ്യാപക സംഘടനാ നേതാക്കളും കാണാതെയും അറിയാതെയും പോകുന്നത്.

എന്തിനും ഏതിനും പരിശീലകരെ ലഭിക്കുന്ന അവസ്ഥയാണ്‌, ചില പ്രത്യേക വിഭാഗങ്ങളെ പരിഗണിക്കാനായി ഉൾപ്പെടുത്തിയ ഇനങ്ങൾക്ക്‌, വിഭാഗമോ ദേശമോ ഒന്നുമില്ലാതെ മറ്റേതൊരു ഇനത്തേയും പോലെ കൈയാങ്കളി വരെയെത്തുന്ന വാശിയേറിയ മത്സരയിനമായി സംസ്ഥാനതലത്തിൽ സ്ഥാനം നേടിക്കൊടുത്തത്‌.

പരിശീലകരാണ്
താരങ്ങൾ

കലാപരിശീലകരാണ് ശരിക്കും കലോത്സവത്തിന്റെ താരങ്ങൾ. ഈ കാലയളവിൽ ഇവരുടെ വില വാനോളം ഉയരും. കലാതിലകങ്ങളെയും പ്രതിഭകളെയും പടച്ചുവിട്ടിരുന്ന സൂപ്പർ ഗുരുക്കന്മാരെക്കുറിച്ച് വന്ന ഫീച്ചറുകൾ എത്ര. ഇപ്പോൾ ഔദ്യോഗിക തിലക- പ്രതിഭാ പട്ടങ്ങൾ ഇല്ലെങ്കിലും മാധ്യമങ്ങൾ ഇനങ്ങളെണ്ണി അവരെ കണ്ടെത്തുകതന്നെ ചെയ്യും. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടിനൃത്തം, സംഘനൃത്തം, കഥകളി, നാടകം തുടങ്ങിയ ഇനങ്ങൾക്കുമാത്രമല്ല; നേരത്തെ വലിയ പരിശീലക ഉന്തില്ലാതെ അരങ്ങേറിയിരുന്ന മോണോ ആക്ട്‌, മിമിക്രി, പ്രസംഗം, പദ്യം ചൊല്ലൽ തുടങ്ങിയവയ്‌ക്കു പോലും ഇന്ന് പ്രൊഫഷണൽ പരിശീലകരുണ്ട്‌. പരിശീലകരോട് ചേർന്നാണ് എല്ലാ സമ്മാന ജേതാക്കളും ക്യാമറയുടെ മുന്നിൽ എത്തുന്നത്‌. കുട്ടികളുടെ സ്വാഭാവികമായ കഴിവുകളുടെ പ്രകാശനമെന്ന നിലയിലുള്ള വിരലിലെണ്ണാവുന്ന ഇനങ്ങൾ പോലും ഇപ്പോൾ കലോത്സവങ്ങളിലില്ല. കലോത്സവേദികളിൽ ചൊല്ലാൻ മാത്രം എഴുതപ്പെടുന്ന കവിതയും അവയുടെ ഘനഗംഭീരമായ ആലാപനവും ശീലിപ്പിക്കാനും പയറ്റാനും ഗുരുക്കന്മാരുണ്ട്. രചനാമത്സരങ്ങളിൽ പ്രയോഗിക്കേണ്ട തന്ത്രളെക്കുറിച്ചുള്ള വിദഗ്‌ധോപദേശത്തിനും ആളുകളുണ്ട്‌. വിധികർത്താക്കളെ വീഴ്‌ത്താനുള്ള തന്ത്രങ്ങളാണ് പരിശീലകരുടെ ആയുധപ്പുരയിലെ ബ്രഹ്മാസ്‌ത്രം. അതിനാണ് വലിയ കിഴികൾ സമർപ്പിക്കേണ്ടത്.

ഓരോ അവതരണങ്ങളും അതുകൊണ്ടുതന്നെ ഇന്ന്‌മുറുക്കിക്കെട്ടിയ നിലയിലാണ്‌. സ്വാഭാവികമായ ചലനമോ വാക്കോ വികാരങ്ങളോ ഒന്നിലുമില്ല. എല്ലാം പ്രൊഫഷണൽ സ്‌പർശമുള്ളത്‌; മുറുകിയത്‌, താക്കോൽ കൊടുത്തുവിട്ട പാവകളെപ്പോലെ ഒരു ചുവട് മാറാതെ അവർ ആടിത്തിമിർക്കും, പാടിക്കുളിർക്കും. ഒരു സാക്ഷാത്‌കാരത്തെ കലയാക്കുന്നതിലെ അപൂർവ്വത, കൈകാര്യം ചെയ്യുന്ന വ്യക്തിയുടെ ആത്മാവിന്റെ മുദ്ര കൂടി അത്‌വഹിക്കുമ്പോഴാണ്‌. എന്നാൽ തന്റേതായ ഒന്നുമില്ലാത്ത ഒരു കുട്ടിയെ സമ്പത്തിന്റെ ബലത്തിൽനിരന്തര പരിശീലനത്തിലൂടെ പ്രതിഭയാക്കിയെടുക്കുന്ന, പുഴുവിനെ പൂമ്പാറ്റയാക്കുന്ന വിദ്യ, സ്‌കൂൾ കലോത്സവത്തിന്റെ കണ്ടുപിടുത്തമാണ്‌.

എന്തിനും ഏതിനും പരിശീലകരെ ലഭിക്കുന്ന അവസ്ഥയാണ്‌, ചില പ്രത്യേക വിഭാഗങ്ങളെ പരിഗണിക്കാനായി ഉൾപ്പെടുത്തിയ ഇനങ്ങൾക്ക്‌, വിഭാഗമോ ദേശമോ ഒന്നുമില്ലാതെ മറ്റേതൊരു ഇനത്തേയും പോലെ കൈയാങ്കളി വരെയെത്തുന്ന വാശിയേറിയ മത്സരയിനമായി സംസ്ഥാനതലത്തിൽ സ്ഥാനം നേടിക്കൊടുത്തത്‌. അത്യുത്തര കേരളത്തിലെ പൂരോത്സവത്തോടനുബന്ധിച്ച് നടക്കുന്ന പൂരക്കളിക്ക്‌, ഇവിടുത്തെ പൂരമോ പാടുന്ന പാട്ടിലെ സാംസ്‌കാരിക ചിഹ്നങ്ങളോ ഒന്നും പരിചയമില്ലാത്ത, കോട്ടയത്തേയും ഇടുക്കിയിലേയും കുട്ടികൾ ഒന്നാംസ്ഥാനം നേടുന്നതും, ഒരിക്കൽ മത്സരിക്കാൻ ആളില്ലാതിരുന്ന തമിഴ്‌, കന്നട പദ്യം ചൊല്ലലുകളെ കലോത്സവ താരങ്ങളുടെ ഇഷ്‌ടയിനമായി മാറ്റിയതും പരിശീലകരുടെ അപദാനകഥകളിൽ ചിലതുമാത്രം.

തനിമയുള്ള കലാരൂപങ്ങളെ അതിന്റെ സാംസ്‌കാരിക ഭൂമികയിൽ നിന്നകറ്റി അഞ്ചും പത്തും മിനിറ്റിലൊതുക്കി കച്ചവടം ചെയ്യുമ്പോൾ, ഒരു ജനതയുടെ കൂട്ടായ്‌മയേയും അതിലുടെ അവർ വളർത്തിയെടുത്ത ചുവടുകളെയും താളങ്ങളെയും വായ്‌ത്താരികളെയുമാണ് വിറ്റുതിന്നുന്നതെന്ന് ഇവർ അറിയുന്നില്ല. എല്ലാ കലാരൂപങ്ങൾക്കും അതിന്റേതായ തുടക്കവും വളർച്ചയും സമാപനവും അതിന്റെ അവതരണത്തിലുണ്ടാവും. കലോത്സവങ്ങൾക്കാവശ്യം ഇതിൽ നടുക്കഷണം മാത്രമാണ്‌. മുൻ- പിൻ ബന്ധമില്ലാത്തതും എന്നാൽ മാംസളവുമായ ഈ നടുക്കഷണമാണ് ഒരു കലാരൂപമെന്ന നിലയിൽ, അത് പ്രചാരത്തിലില്ലാത്ത മറ്റിടങ്ങളിൽ അറിയപ്പെടുന്നത്‌. സമ്മാനം മാത്രം ലക്ഷ്യമാകുമ്പോൾ സ്വാഭാവികമായും അയഞ്ഞ ഭാഗങ്ങൾക്ക് പഥ്യം കുറയുകയും വിധികർത്താക്കളെ പിടിച്ചിരുത്താനുള്ള ചുവടുകൾക്കും താളങ്ങൾക്കും രസങ്ങൾക്കും പ്രിയമേറുകയും ചെയ്യും. മാത്രമല്ല, സമ്മാനം വാങ്ങിച്ചുകൊടുത്താൽ മാത്രമേ കരാർ പ്രകാരം ഉറപ്പിച്ച മുഴുവൻ തുകയും പരിശീലകന് ലഭിക്കുകയുള്ളൂ.

 അത്യുത്തര കേരളത്തിലെ പൂരോത്സവത്തോടനുബന്ധിച്ച് നടക്കുന്ന പൂരക്കളിക്ക്‌, ഇവിടുത്തെ പൂരമോ പാടുന്ന പാട്ടിലെ സാംസ്‌കാരിക ചിഹ്നങ്ങളോ ഒന്നും പരിചയമില്ലാത്ത, കോട്ടയത്തേയും ഇടുക്കിയിലേയും കുട്ടികൾ ഒന്നാംസ്ഥാനം നേടുന്നതും, ഒരിക്കൽ മത്സരിക്കാൻ ആളില്ലാതിരുന്ന തമിഴ്‌, കന്നട പദ്യം ചൊല്ലലുകളെ കലോത്സവ താരങ്ങളുടെ ഇഷ്‌ടയിനമായി മാറ്റിയതും പരിശീലകരുടെ അപദാനകഥകളിൽ ചിലതുമാത്രം.
അത്യുത്തര കേരളത്തിലെ പൂരോത്സവത്തോടനുബന്ധിച്ച് നടക്കുന്ന പൂരക്കളിക്ക്‌, ഇവിടുത്തെ പൂരമോ പാടുന്ന പാട്ടിലെ സാംസ്‌കാരിക ചിഹ്നങ്ങളോ ഒന്നും പരിചയമില്ലാത്ത, കോട്ടയത്തേയും ഇടുക്കിയിലേയും കുട്ടികൾ ഒന്നാംസ്ഥാനം നേടുന്നതും, ഒരിക്കൽ മത്സരിക്കാൻ ആളില്ലാതിരുന്ന തമിഴ്‌, കന്നട പദ്യം ചൊല്ലലുകളെ കലോത്സവ താരങ്ങളുടെ ഇഷ്‌ടയിനമായി മാറ്റിയതും പരിശീലകരുടെ അപദാനകഥകളിൽ ചിലതുമാത്രം.

വിധിനിർണയമെന്ന
നേരമ്പോക്ക്‌

കലോത്സവങ്ങളിലെ വിധിനിർണയവുമായി ബന്ധപ്പെട്ട തമാശകൾ അധ്യാപകരുടെ നേരംകൊല്ലി കഥകളിലെ മുഖ്യയിനമാണ്‌. സ്‌കൂൾ തലത്തിലെ വിധികർത്താക്കൾ അതത് സ്‌കൂളിലെ അധ്യാപകരാണ്‌. പഠിക്കുന്ന കാലത്തൊരിക്കലും കലോത്സവേദിയുടെയോ കലാപ്രവർത്തനത്തിന്റേയോ നാലയലത്തുപോലും ചെന്നിട്ടില്ലാത്തവരാണ് അത്യന്തം ശ്രദ്ധയും വൈദഗ്‌ധ്യവും ആസ്വാദനക്ഷമതയും വേണ്ടുന്ന ഇനങ്ങളുടെ വിധികർത്താക്കളായി ഇരിക്കുന്നത്‌. മിക്കവരും അബദ്ധത്തിൽപ്പോലും അതുവരെ സ്റ്റേജിൽ കയറിയവരായിരിക്കില്ല.

സബ് ജില്ല, ജില്ല തലങ്ങളിലെ കാര്യം കുറേക്കൂടി രസകരമാണ്‌. മാർഗംകളി ഏത് സംസ്‌കാരവുമായി ബന്ധപ്പെട്ട കലാരൂപമാണെന്ന അറിവു പോലുമില്ലാത്ത, ആദ്യമായി വേദിയിൽ വെച്ച് ഈ ഇനം കാണുന്ന ആളുകളടക്കം മുന്നിലെ 'വിദ്‌ഗധനിരയിൽ' ഉണ്ടാകും. അറിയപ്പെടുന്ന പല പ്രഗത്ഭ ജഡ്‌ജസും മിക്കയിനങ്ങളും കലോത്സവത്തിൽ ജഡ്‌ജായി ഇരുന്നു കണ്ട് പരിചയിച്ചവരാണ്‌. മലയാള പദ്യപാരായണത്തിന്റെ വിധിനിർണ്ണയത്തിനു വന്ന് തമിഴ്, സംസ്കൃതം, കന്നട പദ്യങ്ങൾക്കും, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത് തുടങ്ങിയ ഇനങ്ങൾക്കും മാർക്കിട്ടുവന്ന് ക്ഷീണം തീർക്കുമ്പോഴാണ് കൺവീനറുടെ അടുത്ത തല ചൊറിയൽ, ‘സർ, രണ്ട് പഞ്ചവാദ്യമേയുള്ളൂ. അതുകൂടി ഒന്ന്‌... ’.
അധ്യാപകരായാൽ ഏതിനത്തിനും മാർക്കിടാം എന്ന്‌വിചാരിക്കുന്ന ചിലർ, താൻ വിധിനിർണയം നടത്തിയ ഇനങ്ങളുടെ ലിസ്റ്റ് നെഞ്ചുവിരിച്ച് പ്രഖ്യാപിക്കുന്ന കാഴ്‌ചയുടെ അശ്ലീലവും സ്കൂളുകളിൽ അരങ്ങേറാറുണ്ട്. ജില്ലാതല മത്സരങ്ങളിലടക്കം ഇതാണ് സ്ഥിതി.

ഈ വർഷം കലോത്സവത്തിൽ ഉൾപ്പെടുത്തിയ ആദിവാസി നൃത്ത ഇനങ്ങളുടെ വിധിനിർണ്ണയത്തിനുവന്ന ദേഹങ്ങളെ അനു പ്രശോഭിനി എന്ന പെൺകുട്ടി മൈക്കെടുത്ത് നേരിട്ട ദൃശ്യം വൈറലായിരുന്നല്ലോ. ‘ഇതൊക്കെ എന്ത്’ എന്ന ചിരിയാണ് അതു കണ്ട സ്കൂൾ സ്റ്റാഫ് റൂമുകളിൽ മുഴങ്ങിയിരുന്നത്. എങ്ങനെയും ഒരു വിദഗ്‌ധനെ സംഘടിപ്പിക്കുക. ശേഷിക്കുന്ന രണ്ടുപേർ ആരായാലും പ്രശ്‌നമില്ല. മാർക്കിടാനും അത്യാവശ്യത്തിന് റിസൽട്ട് പ്രഖ്യാപിക്കാനും ഒരാളുണ്ടല്ലോ. പതിനായിരങ്ങൾ പരിശീലകനു ദക്ഷിണവെച്ച് വേദിയിൽ ആടിപ്പാടുന്ന കുട്ടികളും അവരുടെ രക്ഷകർത്താക്കളും അറിയില്ല; ജഡ്‌ജിവേഷം കെട്ടിയ കോമാളികളുടെ മുന്നിലാണ് തങ്ങളുടെ പ്രകടനമെന്നത്‌.
സമ്പത്തും ബന്ധവും ഉപയോഗിച്ചുള്ള സ്വാധീനിക്കൽ പോലുള്ള, അടികലശലിലെത്താറുള്ള ആരോപണങ്ങൾ ആവർത്തിക്കുന്നില്ല.

കല സംഘാടനത്തിനുവേണ്ടി

സ്‌കൂൾ തലം മുതലുള്ള കലോത്സവങ്ങൾ സംഘടിപ്പിക്കുന്നതിനായി എത്രമാത്രം പണവും മനുഷ്യാധ്വാനവും ചെലവഴിക്കുന്നണ്ടെന്നാലോചിച്ചിട്ടുണ്ടോ? കുട്ടികളുടെ ആവശ്യത്തിനായി സ്‌കൂളിൽ ചെലവിടുന്ന ഏറ്റവും വലിയ തുക കലോത്സവവുമായി ബന്ധപ്പെട്ടാണ്‌. സംസ്ഥാന കലോത്സവം കഴിഞ്ഞെത്തുമ്പോഴേക്കും പല സ്‌കൂളുകളുടേയും ഈ ഇനത്തിലുള്ള ഫണ്ട് ലക്ഷങ്ങൾകഴിഞ്ഞിട്ടുണ്ടാവും. സ്‌കൂൾ തലത്തിൽ തന്നെ വിശാലമായ പന്തൽ, ലൈറ്റ് & സൗണ്ട്‌, മേക്കപ്പ്‌, വാടകയ്‌ക്കെടുക്കുന്ന വസ്‌ത്രങ്ങൾ, വാങ്ങിക്കൂട്ടുന്ന ഫാൻസി ഇനങ്ങൾ എന്നിവയ്ക്ക് മിക്ക സ്‌കൂളുകൾക്കും അമ്പതിനായിരത്തിനും ഒരു ലക്ഷത്തിനും മുകളിൽ ചെലവാകും. ഓരോ രക്ഷകർത്താവും പരിശീലനത്തിനും അവതരണത്തിനും ചെലവിടുന്ന വൻതുക ഇതിനു പുറമെയാണ്‌. സബ് ജില്ല, ജില്ല കലോത്സവങ്ങളുടെ ബഡ്‌ജറ്റ് ഇപ്പോൾ 50 ലക്ഷത്തിനു മുകളിലാണ്. സംസ്ഥാന കലോത്സവത്തിന് കോടികളും.

ഓരോ ഘട്ടത്തിലും എന്തിനാണിത്, ഇതിന്റെ പ്രയോജനമെന്താണ് എന്നൊന്നും ആലോചിക്കാതെ അതതു പ്രദേശത്തെ ജനങ്ങൾ രാപ്പകൽ അധ്വാനിച്ചാണ് കലോത്സവം ഗംഭീര വിജയമാക്കിത്തീർക്കുന്നത്‌. സ്‌കൂളിൽ കലോത്സവ കാര്യങ്ങളിൽ താത്‌പര്യമെടുക്കുന്ന അധ്യാപകർക്ക് നഷ്‌ടപ്പെടുന്ന ക്ലാസുകളെത്ര. ഗ്രൂപ്പ് ഇനങ്ങളുടെ പരിശീലനത്തിനായി കലോത്സവമടുത്ത ദിവസങ്ങളിൽ ക്ലാസുകൾ നടക്കാറേയില്ല. ഒക്‌ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലെ എല്ലാ സ്‌കൂൾ പ്രവർത്തനവും കലോത്സവത്തെ ചുറ്റിപ്പറ്റിയാണ് സംവിധാനം ചെയ്യപ്പെടുക. ക്ലാസിലെ മിടുക്കരും ഉന്നത കുലജാതരുമായിരിക്കും ഗ്രേസ് മാർക്ക് ലക്ഷ്യം വെച്ച് പരിശീലനത്തിൽ മുഴുകുന്നത്. അവരില്ലാതെ ക്ലാസെടുത്താൽ അതിനു സമാധാനം വേറെ പറയേണ്ടിവരും.

സംഘാടന മികവിന്റെ അടിസ്ഥാനത്തിലാണ് സബ്‌ജില്ല മുതൽ സംസ്ഥാനതലം വരെയുള്ള കലോത്സവങ്ങൾ വിജയമാണോ പരാജയമാണോ എന്ന് വിലയിരുത്തപ്പെടുന്നത്‌. സബ് ജില്ല മുതൽ സബ് കമ്മറ്റികളുടെ ചുമതല അധ്യാപക സംഘടനകൾക്കാണ്‌. പ്രോംഗ്രാം, ഭക്ഷണം എന്നീ അഭിമാനക്കമ്മിറ്റികൾ പ്രബല അധ്യാപക സംഘടനകൾ വർഷംതോറും വീതം വെക്കാറാണ് പതിവ്‌. ശേഷിക്കുന്ന കമ്മിറ്റികൾ ദുർബലവിഭാഗങ്ങൾ നോക്കിക്കൊള്ളും.

ആരുടെയൊക്കെയോ ദയാദാക്ഷിണ്യം കൊണ്ട് വീണുകിട്ടിയ അംഗീകാരത്തിന്റെ ബലത്തിൽ നിലനിൽക്കുന്ന ഈർക്കിലി സംഘടനകൾക്ക് ആളും അർത്ഥവും കൂട്ടാനുള്ള സുവർണാവസരമാണ് കലോത്സവ നടത്തിപ്പ്‌. കമ്മിറ്റികളുടെ ചുമതലകളുള്ള അധ്യാപക സംഘടനകൾ തമ്മിലുള്ള അസ്വാരസ്യങ്ങൾ കുട്ടികളെയാണ് പലപ്പോഴും ബാധിക്കാറ്. തങ്ങളുടെ സംഘടനാബലത്തിന്റെയും സംഘാടക മികവിന്റെയും കൊടിയടയാളമായി കലോത്സവ നടത്തിപ്പിനെ കാണുമ്പോൾ പലപ്പോഴും അയവില്ലാത്തതും കർക്കശവുമായ നിലപാടിലേക്ക് അവർ എത്തിപ്പെടുന്നു. വിജയത്തിന്റെ അടിസ്ഥാനം അതാണ്‌. ഒരുങ്ങിയിറങ്ങിയ കുട്ടിയുടെ പ്രകടനത്തേക്കാൾ പ്രധാനം, നിശ്ചയിച്ച സമയത്ത് പരിപാടികൾ നടത്തിത്തീർക്കുക എന്നതാണ്‌. യോഗ്യരായ വിധികർത്താക്കളെ കൊണ്ടുവരിക എന്നതിനുപകരം പരിപാടി യഥാസമയം നടത്തിത്തീർക്കാൻ സഹായിക്കുന്ന വിശ്വസ്‌തരായവരെ വിളിക്കുക എന്നതാണ്‌.

സബ് ജില്ല മുതൽ സബ് കമ്മറ്റികളുടെ ചുമതല അധ്യാപക സംഘടനകൾക്കാണ്‌. പ്രോഗ്രാം, ഭക്ഷണം എന്നീ അഭിമാനക്കമ്മിറ്റികൾ പ്രബല അധ്യാപക സംഘടനകൾ വർഷംതോറും വീതം വെക്കാറാണ് പതിവ്‌. ശേഷിക്കുന്ന കമ്മിറ്റികൾ ദുർബലവിഭാഗങ്ങൾ നോക്കിക്കൊള്ളും.
സബ് ജില്ല മുതൽ സബ് കമ്മറ്റികളുടെ ചുമതല അധ്യാപക സംഘടനകൾക്കാണ്‌. പ്രോഗ്രാം, ഭക്ഷണം എന്നീ അഭിമാനക്കമ്മിറ്റികൾ പ്രബല അധ്യാപക സംഘടനകൾ വർഷംതോറും വീതം വെക്കാറാണ് പതിവ്‌. ശേഷിക്കുന്ന കമ്മിറ്റികൾ ദുർബലവിഭാഗങ്ങൾ നോക്കിക്കൊള്ളും.

കലോത്സവങ്ങളുടെ ഇരകൾ

കലോത്സവങ്ങളെപ്പോലെ കുട്ടികളിൽ സംഘർഷം സൃഷ്‌ടിക്കുന്ന മറ്റൊന്നും സ്‌കൂളുകളിൽ ഇന്നുണ്ടെന്നു തോന്നുന്നില്ല. അമിത ഉൽക്കണ്ഠ കുട്ടികളുടെ മനസ്സിലേൽപ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ചുള്ള തിരിച്ചറിവാണ് പാഠ്യപദ്ധതി പരിഷ്കരണത്തിലേക്കും ഗ്രേഡിംഗിലേക്കും നമ്മളെ നയിച്ചത്. കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾ വിവിധ ഘട്ടങ്ങളിൽ അനുഭവിക്കുന്ന ഭീകര സംഘർഷങ്ങളുമായി താരതമ്യം ചെയ്‌താൽ കൊട്ടിഘോഷിക്കപ്പെടുന്ന പരീക്ഷപ്പേടിയൊക്കെ വെറും തമാശ മാത്രം.

കലോത്സവവേദിയുടെ അരങ്ങിലും അണിയറയിലും മാത്രമല്ല, ഒരു ഇനത്തിന്റെ പരിശീലനം ആരംഭിക്കുന്ന ദിവസം മുതൽ കുട്ടികൾ ഇതിന് വിധേയരാണ്‌. എത്ര കഴിവുണ്ടെങ്കിലും സ്‌കൂളിൽത്തന്നെ പരിശീലനം ഏർപ്പെടുത്തുന്ന ഇനങ്ങളിൽ പങ്കാളികളാവണമെങ്കിൽ ഓരോ കുട്ടിയും നിശ്ചിത തുക കണ്ടെത്തിയേ പറ്റൂ. കഴിവും താത്‌പര്യവും കൊണ്ടുമാത്രം ഏതെങ്കിലും ദരിദ്രരായ കുഞ്ഞുങ്ങൾഈ ഇനങ്ങളിൽ പെട്ടുപോയിട്ടുണ്ടങ്കിൽ അവർ അനുഭവിക്കേണ്ടിവരുന്ന അപമാനം ഭീകരമായിരിക്കും. മിക്ക പരിശീലകരുടേയും ഭാവവും ഭാഷയും പീഡനവും സർക്കസിലെ മൃഗശിക്ഷകരിൽനിന്ന് ഏറെ ഭിന്നമല്ല.

തങ്ങളുടെ ഊഴമാകാൻ കാത്തിരിക്കുന്ന കുറേ കുട്ടികളും അവരൊത്തുവന്ന രക്ഷകർത്താക്കളും അധ്യാപകരുമല്ലാതെ ആരാണ് വേദികൾക്കു മുന്നിലുള്ളത്‌.

ആരുടെ താത്‌പര്യങ്ങൾക്കാണ് നമ്മുടെ സ്‌കൂൾ കലോത്സവത്തിൽ മുൻതൂക്കം എന്നത് ഗൗരവത്തിൽആലോചിക്കേണ്ടതുണ്ട്‌. ഏറ്റവും ചുരുക്കത്തിൽ, എന്തായാലും അത് കുഞ്ഞുങ്ങളുടേതല്ല എന്ന കാര്യത്തിൽ സംശയം വേണ്ട. വേദികൾക്കുപിന്നിലും പ്രോംഗ്രാം കമ്മിറ്റി ഓഫീസിലും പൊട്ടിച്ചിതറുന്ന കണ്ണീർച്ചാലുകൾക്ക് വർഷം കഴിയുന്തോറും കനം കൂടുന്നതേയുള്ളൂ. നിസ്സാര പിഴവുകൾക്ക് ഇവിടെ ശിക്ഷ കനത്തതാണ്‌. സാങ്കേതികമായി വരുന്ന എല്ലാ പിഴവിന്റെയും രക്തസാക്ഷി കുഞ്ഞുങ്ങളാണ്‌.

രാത്രി വൈകിവരെ നീളുന്ന അവതരണങ്ങൾ, വേഷവും മേക്കപ്പുമിട്ട് ഭക്ഷണം പോലും കഴിക്കാതുള്ള കാത്തിരിപ്പുകൾ, മറ്റ് ചിലപ്പോൾ മേക്കപ്പ് മുഴുമിപ്പിക്കും മുമ്പേ സ്റ്റേജിലേക്കുള്ള ഓട്ടം- എന്തെല്ലാം സഹനങ്ങൾ.

കൈയ്യിലണിഞ്ഞ വളകൾ പൊട്ടി, കൈത്തണ്ട മുറിഞൊഴുകുന്ന രക്തം, ധരിച്ച വസ്ത്രത്തെ ചോരയിൽ കുതിർത്തിട്ടുപോലും മത്സരം മുഴുമിപ്പിക്കാൻ തോന്നുന്ന ഹൃദയശൂന്യതയാണ് ഇന്നത്തെ കലോത്സവത്തിന്റെ യഥാർത്ഥ ചിത്രം. എത്രയെത്ര സങ്കടകരമായ മുഹൂർത്തങ്ങൾക്കാണ് ഓരോ കലോത്സവകാലവും സാക്ഷ്യം വഹിക്കുന്നത്. അർഹതയുടെ മാനദണ്ഡങ്ങൾ പരിഗണിക്കാതെയുള്ള വിധിപ്രഖ്യാപനങ്ങൾ, ചിലപ്പോൾ അതിനു അപ്പീലുമായി ഹൈക്കോടതിവരെയുള്ള യാത്ര... ഇത്രമേൽ തീക്ഷ്‌ണമായ സങ്കടങ്ങളിലേക്ക് ഒരു കുട്ടിയെ കലോത്സവത്തിനല്ലാതെ മറ്റെന്തിന് തള്ളിവിടാനാകും.

കൈയ്യിലണിഞ്ഞ വളകൾ പൊട്ടി, കൈത്തണ്ട മുറിഞൊഴുകുന്ന രക്തം, ധരിച്ച വസ്ത്രത്തെ ചോരയിൽ കുതിർത്തിട്ടുപോലും മത്സരം മുഴുമിപ്പിക്കാൻ തോന്നുന്ന ഹൃദയശൂന്യതയാണ് ഇന്നത്തെ കലോത്സവത്തിന്റെ യഥാർത്ഥ ചിത്രം.
കൈയ്യിലണിഞ്ഞ വളകൾ പൊട്ടി, കൈത്തണ്ട മുറിഞൊഴുകുന്ന രക്തം, ധരിച്ച വസ്ത്രത്തെ ചോരയിൽ കുതിർത്തിട്ടുപോലും മത്സരം മുഴുമിപ്പിക്കാൻ തോന്നുന്ന ഹൃദയശൂന്യതയാണ് ഇന്നത്തെ കലോത്സവത്തിന്റെ യഥാർത്ഥ ചിത്രം.

ഗൗരവമുള്ള കലാപ്രകടന വേദിയെന്ന നിലയിൽ ആരെങ്കിലും ഇന്ന് കലോത്സവവേദികളെ പരിഗണിക്കാറുണ്ടോ? ആരാണ് സബ് ജില്ല, ജില്ല, സംസ്ഥാന കലോത്സവങ്ങളിലെ പ്രേക്ഷകർ? വേദികളിൽനിന്ന് വേദികളിലേക്കുള്ള മത്സരാർത്ഥികളുടേയും അകമ്പടിക്കരുടേയും ഓട്ടത്തിനിടയിൽ ഏകാഗ്രമായി നടക്കേണ്ട കലാസ്വാദനത്തിന് ആർക്കാണ് നേരം. തങ്ങളുടെ ഊഴമാകാൻ കാത്തിരിക്കുന്ന കുറേ കുട്ടികളും അവരൊത്തുവന്ന രക്ഷകർത്താക്കളും അധ്യാപകരുമല്ലാതെ ആരാണ് വേദികൾക്കു മുന്നിലുള്ളത്‌. അവർ അന്വേഷിക്കുന്നതാവട്ടെ തങ്ങൾ അവതരിപ്പിക്കുന്നതിനേക്കാൾ ഇത് മെച്ചപ്പെട്ടതാണോ, വല്ല ചുവടും ഇവർക്ക് പിഴക്കുന്നുണ്ടോ എന്നതുമാത്രം. മാധ്യമപ്രവർത്തകരും, അവതരണ മികവിനപ്പുറം, ബൈലൈൻ സ്റ്റോറിയായി വല്ലതും കിടയ്‌ക്കുമോ എന്ന കഴുകൻ കണ്ണുകളുമായാണ് വേദിക്കരികിലൂടെ പറന്നു നടക്കുന്നത്‌. കലോത്സവത്തിന്റെ പേരില്ലല്ലാതെ, കലയുമായി ബന്ധപ്പെട്ട മറ്റൊന്നിനും, അത് കല പകരുന്ന അനുഭൂതിക്കാവട്ടെ, വൈകാരികതയ്ക്കാകട്ടെ, ഹൃദയൈക്യത്തിനാകട്ടെ ഈ ചുറ്റളവിലേക്ക് പ്രവേശനമില്ലെന്ന കാര്യം ഇതുമായി ബന്ധപ്പെട്ട എല്ലാവർക്കും, ചിലപ്പോൾ കുട്ടികൾക്കൊഴികെ, ഇന്നറിയാം.

Comments