അടൂർ, ശങ്കർ മോഹനെ
ന്യായീകരിക്കുമെന്ന് പ്രതീക്ഷിച്ചില്ല
അശോകൻ ചരുവിൽ
അടൂർ, ശങ്കർ മോഹനെ ന്യായീകരിക്കുമെന്ന് പ്രതീക്ഷിച്ചില്ല: അശോകൻ ചരുവിൽ
ആദ്യം ആരോപണം ഡയറക്ടര്‍ ശങ്കര്‍ മോഹനെതിരെയായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍ അതില്‍ ഇടപെടും എന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. അടൂര്‍ ഗോപാലകൃഷ്ണനെ പോലൊരു കലാകാരനെ അവഗണിച്ചുകൊണ്ടാണ് ഡയറക്ടര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത് എങ്കില്‍ അത് അത്ര നല്ല കാര്യമല്ല. പക്ഷേ, ഡയറക്ടറെ ന്യായീകരിച്ചുകൊണ്ടുള്ള അടൂരിന്റെ പ്രസ്താവന ഞെട്ടിച്ചു. അത് വളരെ ദുഃഖകരമായ കാര്യമാണ്
17 Jan 2023, 03:56 PM
ഇന്ത്യയിലെ പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പിന്നാക്ക വിഭാഗക്കാരായ വിദ്യാർഥികൾ ധാരാളമായി കടന്നുവരുന്നുണ്ടെന്നും അതുകൊണ്ടുതന്നെ അവർക്കെതിരെ ബോധപൂര്‍വമായ ആക്രമണം നടക്കുന്നുണ്ടെന്നും ഈ പാശ്ചാത്തലത്തിൽ വേണം കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രശ്‌നങ്ങളെയും വിലയിരുത്തേണ്ടത് എന്നും അശോകന്‍ ചെരുവില്‍. ട്രൂകോപ്പി തിങ്കിനുവേണ്ടി വി.കെ. ബാബുവുമായി നടത്തിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
2016 ജനുവരി 17നാണ് ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ജാതി മേധാവിത്വത്തിലേയ്ക്ക് രാജ്യത്തിന്റെ ശ്രദ്ധതിരിച്ച് രോഹിത് വെമുല എന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്യുന്നത്. ""ഈ സമയത്ത് ആര്‍.എസ്.എസ് മുഖമാസികയായ കേസരിയില്‍ ഒരു ലേഖനം വന്നു. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഴുവന്‍ തകര്‍ന്നിരിക്കുന്നു എന്നായിരുന്നു ആ ലേഖനത്തിന്റെ ഉള്ളടക്കം. മുന്‍ മാനവവിഭവശേഷി മന്ത്രിയായിരുന്ന അര്‍ജുന്‍ സിംഗ് ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പിന്നാക്ക, ദലിത് സംവരണം കൊണ്ടുവന്നതിന്റെ ഫലമായി, പല ഗ്രാമങ്ങളില്‍ നിന്നും ഈ വിഭാഗക്കാരായ വിദ്യാർഥികൾ, ആര്‍.എസ്.എസിന്റെ ഭാഷയില്‍ പറഞ്ഞാല്‍
"ചട്ടമ്പികളും ഗുണ്ടകളുമായി നടന്ന ആളുകള്‍', ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാനെത്തിയതോടെ അവിടുത്തെ സമാധാനാന്തരീക്ഷം തകര്‍ന്നു, വിദ്യാസരസ്വതിയുടെ ഇടമാകെ മോശപ്പെട്ടു എന്ന രീതിയിലായിരുന്നു ലേഖനം. ഈ ചിന്താഗതിയുടെ തുടര്‍ച്ചയായി ഉന്നതവിദ്യാഭ്യാസത്തിനെത്തുന്ന ദലിതര്‍ക്കെതിരെ ബോധപൂര്‍വ ആക്രമണം ശക്തമാണ്. ഈ പശ്ചാത്തലത്തിലാണ് കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും എതിരായ ജാതിവിവേചനത്തെ കാണേണ്ടത്.''
‘‘ആദ്യം ആരോപണം ഡയറക്ടര്‍ ശങ്കര്‍ മോഹനെതിരെയായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍ അതില്‍ ഇടപെടും എന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. അടൂര്‍ ഗോപാലകൃഷ്ണനെ പോലൊരു കലാകാരനെ അവഗണിച്ചുകൊണ്ടാണ് ഡയറക്ടര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത് എങ്കില്‍ അത് അത്ര നല്ല കാര്യമല്ല. പക്ഷേ, ഡയറക്ടറെ ന്യായീകരിച്ചുകൊണ്ടുള്ള അടൂരിന്റെ പ്രസ്താവന ഞെട്ടിച്ചു. അത് വളരെ ദുഃഖകരമായ കാര്യമാണ്’’- അഭിമുഖത്തില്‍ അശോകന്‍ ചരുവില്‍ പറഞ്ഞു.
സംസ്ഥാന സർക്കാർ സ്ഥാപനമായ കോട്ടയത്തെ കെ.ആര്‍. നാരായണന്‍ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻറ് ആർട്സിൽ ജാതി വിവേചനത്തിനും സംവരണ അട്ടിമറിക്കും എതിരെ വിദ്യാർഥികളും ജീവനക്കാരും പ്രക്ഷോഭത്തിലാണ്. ഡയറക്ടർ ജാതി വിവേചനം കാണിക്കുന്നയാളല്ല എന്ന് ശങ്കര്‍ മോഹനെ ന്യായീകരിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയർമാൻ കൂടിയായ അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്രകടനം നടത്തിയിരുന്നു.
(അശോകൻ ചരുവിലുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ട്രൂ കോപ്പി തിങ്കിൽ ഉടൻ കാണാം.)
കഥാകൃത്ത്, നോവലിസ്റ്റ്. കേരള സാഹിത്യ അക്കാദമി വെെസ് പ്രസിഡന്‍റ്
ഡോ. ടി.എസ്. ശ്യാംകുമാര്‍
Mar 24, 2023
3 Minutes Read
നിഖിൽ മുരളി
Mar 23, 2023
55 Minutes watch
വി.കെ. ബാബു
Mar 23, 2023
8 Minutes Read
കെ.കെ. ബാബുരാജ്
Mar 22, 2023
5 Minutes Read
ഡോ. രാജേഷ് കോമത്ത്
Mar 06, 2023
5 Minutes Read
Think
Feb 20, 2023
19 Minutes Read