ബി.ബി.സിക്കെതിരായ നടപടിയോട്
താരതമ്യം ചെയ്യുന്ന ഏഷ്യാനെറ്റ്
സ്വയം ജാമ്യം എടുക്കുകയാണ്
ബി.ബി.സിക്കെതിരായ നടപടിയോട് താരതമ്യം ചെയ്യുന്ന ഏഷ്യാനെറ്റ് സ്വയം ജാമ്യം എടുക്കുകയാണ്
സ്വയം പ്രഖ്യാപിത വിധികര്‍ത്താക്കളാകുന്ന മാധ്യമങ്ങളുടെ ചിലന്തിവലയില്‍ കുരുങ്ങുന്ന മാധ്യമപ്രവര്‍ത്തകർ, സ്ഥാപനത്തിന്റെ നിലനില്‍പ്പിനുവേണ്ടി പെരുംനുണയും താന്‍പോരിമയും രാഷ്ട്രീയ നിരക്ഷരതയും കൊണ്ട് സ്വന്തം നിസ്സഹായാവസ്ഥയെ സാധൂകരിക്കുന്നു.
9 Mar 2023, 11:12 AM
ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത സ്റ്റോറിയുടെ നിര്‍മിതിയുമായി ബന്ധപ്പെട്ട വിവാദത്തിലും ചര്‍ച്ചയിലും മലയാളത്തിലെ മാധ്യമങ്ങളുടെ നിലപാടുകള്‍ പൊളിച്ചെഴുത്തിന് വിധേയമാക്കണമെന്ന അഭിപ്രായമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്.
വസ്തുനിഷ്ഠമായി പരിശോധിച്ചാല്‍ മാധ്യമ സ്വാതന്ത്ര്യം എന്നത്, മാധ്യമങ്ങള്‍ സ്വന്തം പ്രതിലോമകരമായ നിലനില്‍പ്പിനുവേണ്ടി സൃഷ്ടിച്ചതാണ്. അത്, സമൂഹവിരുദ്ധവും മനുഷ്യാന്തസ്സിന് നിരക്കാത്തതുമായി മാറിയപ്പോഴാണ് ഒരു വശത്ത് മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കണമെന്നും മറുവശത്ത് ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന് വിധേയമായിരിക്കണമെന്നുമുള്ള വാദം ഉയര്‍ന്നുവന്നത്. ഈ രണ്ടു കാര്യങ്ങളും പാലിക്കപ്പെടാതെ, ക്രിമിനല്‍ സംഘമായി മാറിയ മാധ്യമങ്ങളെ മാധ്യമസ്വാതന്ത്ര്യത്തിലേക്കു നയിക്കാന്‍ ഭരണകൂട നടപടികളോടൊപ്പം ബഹുജനാഭിപ്രായവും അനിവാരമാണ്
തങ്ങള്‍ നടത്തിയ തികച്ചും അധാര്‍മികമായ ഒരു വാര്‍ത്താനിര്‍മിതിയെ അവര്‍ ഇപ്പോഴും മറച്ചുപിടിക്കുന്നു. കുറ്റവാളികളുടെ പ്രഖ്യാപിത നിലപാടാണിത്. തന്മൂലം, മറ്റേതൊരു കുറ്റവാളിയായ പൗരര്‍ക്കും ബാധകമായ നിയമവ്യവസ്ഥകളായ പോക്സോ വകുപ്പുകളും ഓഫീസ് റെയ്ഡും എതിര്‍ക്കപ്പെടേണ്ടതില്ല. അതേസമയം, ബി.ബി.സിക്കെതിരായ നടപടിയോട് താരതമ്യം ചെയ്യുന്ന ഏഷ്യാനെറ്റ് സ്വയം ജാമ്യം എടുക്കുകയുമാണ്. ഇത്തരമൊരവസ്ഥയില്‍ വായനയെ / കാഴ്ചയെക്കുറിച്ച് സമഗ്രമായ പാഠവല്‍ക്കരണം നടത്തേണ്ടതുണ്ട്.
കേരളത്തിലെ മാധ്യമങ്ങള്‍ ഒന്നൊഴിയാതെ എല്ലാം വ്യാപാര സ്ഥാപനങ്ങളാണ്, വ്യവസായ സ്ഥാപനങ്ങളല്ല. വ്യാപാരിക്ക്, ലഭിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കേണ്ട കടമ മാത്രമാണുള്ളത്. എന്നാല്‍, വ്യാവസായികോല്‍പ്പന്നങ്ങളാകട്ടെ, കാലോചിതമായി ശാസ്ത്ര- സാങ്കേതികജ്ഞാനത്താല്‍ പരിഷ്‌കരിക്കപ്പെട്ട് ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതുണ്ട്. മാത്രമല്ല, മാനേജുമെന്റ്? വ്യവസ്ഥകളിലൂടെ വിപണനം ചെയ്യുകയും വേണം. ഇന്ന് നമുക്ക് ലഭിക്കുന്ന നിര്‍മിതവസ്തുക്കള്‍, ഇരുപതോ മുപ്പതോ വര്‍ഷം മുമ്പുള്ളവയില്‍നിന്ന് എത്രയോ മാറ്റങ്ങള്‍ക്ക് വിധേയമായവയാണ്. പതിറ്റാണ്ടുകള്‍ക്കുമുമ്പ് ആരംഭിച്ച ചാനലുകള്‍ ഒഴിച്ചുള്ള മാധ്യമങ്ങള്‍ കെട്ടിലും മട്ടിലും മാത്രമല്ല, ഉള്ളടക്കത്തിലും ആധുനികവല്‍ക്കരണം ഉള്‍ക്കൊള്ളുന്നവയല്ല. ഇതിനുകാരണം, ഇവ ചില സാമുദായികവിഭാഗങ്ങളുടെ അഭിരുചിക്കും ഉടമകളുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ക്കും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും വേണ്ടിയുള്ളവയാണ് ഇവ എന്നതാണ്.

ഈ പ്രസിദ്ധീകരണങ്ങള്‍ സമൂഹത്തെ പ്രതിനിധീകരിക്കാതിരിക്കുന്നതിനാല്‍, പെറ്റുപെരുകുന്ന സ്വന്തം സമുദായത്തില്‍ വേരുകള്‍ പടര്‍ത്തിയും രാഷ്ട്രീയ പക്ഷപാതിത്വത്തിലൂടെ ഇതര സമുദായങ്ങളില്‍ പടര്‍ന്നുകയറിയും സ്വയം പ്രഖ്യാപിത വിധികര്‍ത്താക്കളാകുന്നു. ഇത്തരം മാധ്യമങ്ങളാകുന്ന ചിലന്തിവലയില്‍ കുരുങ്ങുന്ന മാധ്യമപ്രവര്‍ത്തകരാകട്ടെ, സ്ഥാപനത്തിന്റെ നിലനില്‍പ്പിനുവേണ്ടി പെരുംനുണയും താന്‍പോരിമയും രാഷ്ട്രീയ നിരക്ഷരതയും കൊണ്ട് സ്വന്തം നിസ്സഹായാവസ്ഥയെ സാധൂകരിക്കുന്നു. അതുകൊണ്ടാണ് മാധ്യമ വിചാരണയില്‍ ഉള്ളുരുകുന്നവര്‍ക്ക് കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്ത്രീകളായ ശുചീകരണ തൊഴിലാളികളുടെ ആത്മാവബോധം പ്രകടിപ്പിക്കാന്‍ കഴിയാതെ വരുന്നത്. ഇത്തരമൊരവസ്ഥയില്‍, മാധ്യമപ്രവര്‍ത്തകരുടേതുമാത്രമല്ല, വായനക്കാരുടെ / കാഴ്ചക്കാരുടെ ഓഡിറ്റിംഗിന് മാധ്യമലോകത്തെ വിധേയമാക്കേണ്ടതുണ്ട്.
പൂർണരൂപം ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 118ൽ സൗജന്യമായി വായിക്കാം
വായനക്കാരുടെ / കാഴ്ചക്കാരുടെ ഓഡിറ്റിംഗിന് മാധ്യമ ലോകത്തെ വിധേയമാക്കണം
പി.കെ. ജയലക്ഷ്മി
Mar 12, 2023
34 Minutes Watch
Think
Mar 11, 2023
3 Minutes Read
ഷിബു മുഹമ്മദ്
Mar 10, 2023
2 Minutes Read
കെ.ജെ. ജേക്കബ്
Mar 04, 2023
3 Minutes Read
പ്രമോദ് പുഴങ്കര
Jan 26, 2023
9 Minutes Read
ഷാജഹാന്‍ മാടമ്പാട്ട്
Jan 10, 2023
3 Minutes Read
സെബിൻ എ ജേക്കബ്
Jan 09, 2023
3 Minutes Read