തേയിലക്കൊപ്പം കിളിർത്തുതുടങ്ങിയ പ്രണയങ്ങൾ

തിരുവിതാംകൂറില്‍ നിന്ന്​ ഒരുപാട് അടിമകളെ കിട്ടിയതോടെ സായിപ്പന്മാര്‍ പ്ലാന്റുകള്‍ നിര്‍മ്മിച്ചു തുടങ്ങി. യോജിച്ച സ്ഥലങ്ങളെല്ലാം വെട്ടിത്തെളിച്ച്​ ഏലവും കുരുമുളകും നട്ടു. ചൈനയിലെ പോലെ തേയില കൃഷി വേണം എന്നതായിരുന്നു അവരുടെ അടുത്ത ലക്ഷ്യം. കണ്ണന്‍ ദേവന്‍ എന്ന കുന്നില്‍ മാത്രം സായിപ്പന്‍മാര്‍ പയറ്റിയ ഒരു തന്ത്രവും ഫലിച്ചില്ല. ബ്രിട്ടീഷ് പ്ലാന്റര്‍മാര്‍ക്ക് ഈ മല ബാലികേറാമലയായി.

മലങ്കാട്​- 5

ലയടിവാരത്തിൽ നടന്നുനീങ്ങുന്ന മനുഷ്യരുടെ എണ്ണം കൂടിക്കൂടിവന്നു.
വരതനും വനരാസും സോലൈച്ചാമിയും സെല്‍വരാശും വിരുമാണ്ടിയും വീരപ്പനും നാഗമണിയും മണിയന്‍ കങ്കാണിയും ചെല്ലപ്പന്‍ കങ്കാണിയും അലമേലുവും കനകവും മായവനും തേനപ്പനും ഇരുളപ്പനും കന്നിയപ്പനുമെല്ലാം പുതിയ സ്വപ്നങ്ങള്‍സാക്ഷാത്കരിക്കാനുള്ള പുറപ്പാടിലാണ്​. എങ്കിലും, അവരുടെ സംസാരമെല്ലാം വരള്‍ച്ചയാൽ വെന്തുരുകി. സ്വന്തം നാട്ടില്‍ ജനം ഉരുകിത്തീരുകയാണ്​, മഴ എ​പ്പോഴാണോ പെയ്യുക?

മഴയില്ലാത്തതുകൊണ്ടാണ്​ മുതലാളിമാർക്ക്​ ഈ മാനംകെട്ട പൊളപ്പ് എന്ന്​ അവർക്കറിയാം. കാരണം വരള്‍ച്ചകള്‍ അവരെ ബാധിക്കുന്നില്ല. നെല്ലും കമ്പും ചോലവും കാണപ്പയിരും റാഗിയും ചാക്കു ചാക്കായി ഇരിക്കുന്നതിനാൽ അവര്‍ക്ക് പട്ടിണിയെ പേടിക്കേണ്ടതില്ല. അവരുടെ നിലത്ത്​ മാടിനെപ്പോലെ പണിയെടുക്കുക, നിലമുഴുത്​ ഞാറുനട്ട്​ വേലി കെട്ടി സംരക്ഷിക്കുക, ഓരത്തെ കുടിലുകളില്‍ കഴിയുക, രാവിലെ വയങ്കാട്ടിലേക്ക് വെള്ളം പാച്ചി വിടുക തുടങ്ങിയ പണികളായിരുന്നു അവർ ഞങ്ങള്‍ ചെയ്തിരുന്നത്. ഇപ്പോഴിതാ, മഴയില്ലാത്തതുകൊണ്ട് നിലങ്ങളെല്ലാം തരിശു കിടക്കുകയാണ്​. റെഡ്ഡിയാരും കുടുംബവും പണ്ണക്ക് കാവല്‍ വെച്ചിട്ട് തെലുങ്കുദേശത്തിലേക്ക് പോയി എന്നാണ് മുത്തപ്പന്‍ പറഞ്ഞത്.

കാഞ്ചീപുരം ജില്ല മരുഭൂമിയായി, അതുകൊണ്ടാണ് അവർ ഇവിടേക്ക് വന്നത്. ‘നമ്മെ എല്ലാവര്‍ക്കും ഒരേ കഥ താന്‍’ കുപ്പമ്മ പറഞ്ഞു.
‘എങ്ക ആളുകള സായിപ്പ്​ സിലോനുക്കു കൊണ്ടുപോയി’ എന്ന്​ കെളവി പറയും.
കാഞ്ചിപുരം ജില്ലയില്‍ മല്ലാട്ടക്ക വിളവെടുപ്പിന്റെ ഓർമകൾ അവരുടെ കണ്ണു നിറയിച്ചു. കുട്ടിക്കാലത്ത്​ ഞങ്ങള്‍ മടി നിറയെ മല്ലാട്ടമെടുത്ത്​ മുടിഞ്ഞി വയക്കാട്ടിലൂടെ നടക്കും, ഒളിഞ്ഞുകളി കളിക്കും, കണ്ടുപിടിക്കുന്നവര്‍ക്ക് രണ്ട് മല്ലാട്ടം.

മാടത്തിയമ്മ ഒന്നും മനസിലായില്ല, എന്നാല്‍ എന്തോ മനസിലായി എന്ന മട്ടിലാണ് നടക്കുന്നത്. മല്ലാട്ടം എന്നാല്‍ എന്താ? മാടത്തി ചോദിച്ചു. അമാവാസയും സവരിയമ്മയും ചിന്ന കൊളന്തെയും ചിരിച്ചു. ധിണ്ടുക്കല്‍ കഴിഞ്ഞ്​ പാടങ്ങളിലൂടെ നടന്നവര്‍ മല്ലാട്ടയുടെ കഥ പറഞ്ഞുതുടങ്ങി…

Photo: Wikimedia Commons

ആ കഥയ്​ക്കും പാട്ടിനുമിടയിലാണ്​ സുപ്പയ്യയും കരുപ്പസാമിയും പരസ്പരം പരിചയപ്പെട്ടത്​. നാട്ടില്‍ നിന്ന്​ ആരൊക്കെയാണ് വന്നത്, സുപ്പയ്യ ചോദിച്ചു. നാകമണി, സെവ്വന്തി, അലമേലു, ചപ്പയ്യന്‍, ചിന്നപ്പ, പച്ചയപ്പന്‍, ചിന്ന അമ്മാവാസ, പെരിയ അമ്മവാസ, പരമന്‍,നല്ലപ്പന്‍, പിന്നെ ഞാനും.
ഒന്നിച്ചു കഥകൾ പറഞ്ഞ്​, രാത്രികളും പകലുകളും കടന്ന്​ അവർ മലകയറി.

കൂട്ടങ്ങളുടെ വരവ് സായിപ്പന്‍മാരുടെ പ്രതീക്ഷ വാനോളമുയര്‍ത്തി. പാതകള്‍ വെട്ടിത്തെളിച്ച് അവര്‍ കൊട്ടാകുടി ഗ്രാമത്തിലെത്തി. കൊട്ടാകുടിയില്‍ വിരലിലെണ്ണാവുന്ന കുടിലുകള്‍ മാത്രമാണുള്ളത്. അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ പാതയുടെ പണി പൂര്‍ത്തിയായി. പ്ലാന്റര്‍മാരുടെ പ്രതീക്ഷ തൊഴിലാളികള്‍ സാക്ഷാത്കരിച്ചു. മുന്തലില്‍ നിന്ന്​ കൊട്ടാകുടി ഗ്രാമം വരെ കാട്ടുപാത യാഥാര്‍ത്ഥ്യമായതോടെ ആള്‍ക്കാരുടെ വരവ് വര്‍ദ്ധിച്ചു. ദിവസേനയെന്നോണം ആൾക്കൂട്ടങ്ങൾ തമിഴ്‌നാട്ടിലെ വരണ്ട ഭൂമികളില്‍ നിന്ന്​ പലായനം ചെയ്​തുവന്നു.

Photo: needpix

വീരാചാമി ചെട്ടിയാര്‍ സായിപ്പന്മാരുടെ അനുവാദത്തോടെ കൊട്ടാകുടി ഗ്രാമത്തില്‍ ആദ്യത്തെ ചായക്കട തുടങ്ങി. മലയടിവാരത്തില്‍ നിന്ന്​ മുകളിലേക്ക് കേറിവരുന്നവര്‍ക്ക് അതൊരാശ്വാസമായി. കങ്കാണിമാരുടെ പറ്റില്‍ അവര്‍ക്ക് ചായയും കടിയും കിട്ടും. പറ്റു പുസ്തകത്തില്‍ കടുങ്കാപ്പിയും ബോണ്ടയും നിറഞ്ഞുനിന്നു. ഗോതമ്പും ചര്‍ക്കരയും കൊണ്ട് ഉണ്ടാക്കിയ ആ ഉണ്ടയായിരുന്നു ഹൈറേഞ്ചിലെ മനുഷ്യരുടെ അത്ഭുത ഭക്ഷണം. അതുവരെ അവര്‍ കേപ്പകളിയും കേപ്പറൊട്ടിയും ചോലക്കഞ്ഞിയും കമ്പങ്കൂളും മാത്രമാണ് കഴിച്ചിരുന്നത്. ബോണ്ട, 1900 കൾ മുതലുള്ള അത്ഭുത പലഹാരമായിരുന്നു. രണ്ടു ബോണ്ട കഴിച്ചാൽ ഒരാളുടെ വയറടങ്ങും. പിന്നീട് എത്ര വേണമെങ്കിലും സഹിച്ചുനില്‍ക്കാം, അതാണ് ബോണ്ടയുടെ തന്ത്രം. 20 കിലോമീറ്റര്‍ നടന്ന്​ മലമുകളിലെത്തിയവരെ കടുംകാപ്പിയും ബോണ്ടയും കാത്തിരുന്നു.

തിരുവിതാംകൂറില്‍ നിന്ന്​ ഒരുപാട് അടിമകളെ കിട്ടിയതോടെ സായിപ്പന്മാര്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്ന പദ്ധതി നേരത്തെ തുടങ്ങിയിരുന്നു. യോജിച്ച സ്ഥലങ്ങളെല്ലാം വെട്ടിത്തെളിച്ച്​ ഏലവും കുരുമുളകും നട്ടു. ചൈനയിലെ പോലെ തേയില കൃഷി വേണം എന്നതായിരുന്നു അവരുടെ അടുത്ത ലക്ഷ്യം.

കൊട്ടാകുടി ചെരിവില്‍ നിന്ന്​ നാഗരാസും ചുടലമണിയും കൂട്ടവും താഴോട്ട് തിരിഞ്ഞുനോക്കി. ജീവിതത്തില്‍ ഇതുവരെ കാണാത്ത ഈ കുഴിയില്‍ നിന്നാണ് ഇത്രയും മുകളിലേക്ക് നടന്നുനീങ്ങിയത് എന്നവർക്ക്​ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ചിന്നചാമിയും ചൊക്കനും ഒരു പഴയ കഥയോർത്തു: 1860-ല്‍ ദാരിദ്ര്യം തലവിരിച്ചാടിയപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്ന്​ ഒരു കൂട്ടം ഈ മലകയറി വന്നിരുന്നു. അവര്‍ കുന്നുകളെയും കാടുകളെയും കണ്ട് പേടിച്ച് കങ്കാണികളെ കബളിപ്പിച്ച് നാട്ടിൽ തിരിച്ചെത്തി. തിരുവിതാംകൂറില്‍ നിന്ന്​ ഒരുപാട് അടിമകളെ കിട്ടിയതോടെ സായിപ്പന്മാര്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്ന പദ്ധതി നേരത്തെ തുടങ്ങിയിരുന്നു. യോജിച്ച സ്ഥലങ്ങളെല്ലാം വെട്ടിത്തെളിച്ച്​ ഏലവും കുരുമുളകും നട്ടു. ചൈനയിലെ പോലെ തേയില കൃഷി വേണം എന്നതായിരുന്നു അവരുടെ അടുത്ത ലക്ഷ്യം. കണ്ണന്‍ ദേവന്‍ എന്ന കുന്നില്‍ മാത്രം സായിപ്പന്‍മാര്‍ പയറ്റിയ ഒരു തന്ത്രവും ഫലിച്ചില്ല. ബ്രിട്ടീഷ് പ്ലാന്റര്‍മാര്‍ക്ക് ഈ മല ബാലികേറാമലയായി. ഇവിടെ തൊട്ടതെല്ലാം പൊള്ളി. ഏലച്ചെടിയില്‍ വന്‍ നഷ്ടം. ബൈസന്‍വാലി, നെടുങ്കണ്ടം, പൂപ്പാറ, ശാന്തംപാറ, രാജാക്കാട്, രാജകുമാരി മുതല്‍ നേര്യമംഗലം വരെ ഏലം കൃഷിക്ക് അനുയോജ്യമായ സ്ഥലങ്ങളായിരുന്നു. എങ്കിലും, ദേവികുളത്തെ മലനിരകള്‍ അവരുടെ തീരാദുഃഖമായി ഉയർന്നുനിന്നു. ഒടുവിൽ, തേയില തന്നെയാണ് യോജിച്ച കൃഷിയെന്ന്​ തീരുമാനിച്ചു. തേയിലക്കാടുകള്‍ വളർത്തിയെടുക്കാൻ ആയിരക്കണക്കിന് ഏക്കര്‍ വനഭൂമി നശിപ്പിക്കേണ്ടിവന്നു. അടിമകളെ മണ്ണുമാന്തി യന്ത്രങ്ങളെ പോലെ ഉപയോഗിച്ചു.

Photo: Wikimedia Commons

കഥയ്​ക്കിടെ ചൊക്കലിംഗം പെ​ട്ടെന്ന്​ കരഞ്ഞു. കേട്ടിരുന്ന കൂട്ടത്തിന് ഒന്നും മനസ്സിലായില്ല. ചൊക്കൻ പറഞ്ഞു, ‘ഞങ്ങളുടെ കുടുംബത്തിലെ കുറെ ആള്‍ക്കാര്‍ ഈ മലനിരകളില്‍ മരിച്ചു വീണിട്ടുണ്ട് എന്ന്​ എന്റെ പാട്ടി പേച്ചിയമ്മ കിളവി ഇടയ്ക്കിടെ പറയും.’
വരള്‍ച്ച ബാധിച്ചതോടെ ഒരുപാട് ആള്‍ക്കാരെ കാണാതായെന്നും അവര്‍ എങ്ങോട്ട് പോയെന്ന്​ അറിയില്ലെന്നും അവർക്കറിയാം. തിരുനെല്‍വേലി ജില്ലയില്‍ നിന്ന്​ കാണാതായ കുടുംബങ്ങളെക്കുറിച്ച് മാടസാമി പറഞ്ഞു തുടങ്ങി. തിരുനേല്‍വേലിയിലെ ഉള്‍ഗ്രാമങ്ങളില്‍ നിന്ന്​ പണിക്ക് പോയ കുറെ പേർ മലമ്പനി പിടിച്ചു മരിച്ചു. അവര്‍ ഏത് മലയിലേക്കാണ് പോയത് എന്നറിയില്ല. ആദ്യകാലത്ത്​ മലകയറിയ മനുഷ്യരുടെ അവസ്ഥ അങ്ങനെയായിരുന്നു. കാടുകളില്‍ സായിപ്പന്മാരുടെ പുല്‍ക്കൂടുകളില്‍ കിടന്ന്​ മലമ്പനി പിടിച്ച്​ മരിച്ച എത്രയെത്ര തൊഴിലാളികളുണ്ട്​. കൊടും തണുപ്പ് സഹിക്കാന്‍ പറ്റാതെ മരിച്ചുപോയവരുടെ അറിയപ്പെടാത്ത ജീവിതങ്ങൾ ഒരോ പ്ലാൻറിലും മറഞ്ഞുകിടക്കുന്നു.

കൂട്ടത്തില്‍ പലര്‍ക്കും പേടി തോന്നി. നമ്മള്‍ തിരിച്ചു പോകുമോ, അല്ലെങ്കില്‍ ഇവിടെ മരിച്ചുവീഴുമോ? ഉള്ളിലെ ഭയവും വാടിത്തളർന്ന ജീവനും മാത്രം ബാക്കിയാക്കി ഈ കൂട്ടം പൊട്ടല്‍ക്കാടുകളും പൊന്തല്‍ക്കാടുകളും കടന്ന്​ യാത്ര തുടര്‍ന്നു. സ്വന്തം പൂര്‍വ്വികരുടെ ചോരത്തുള്ളികൾ അവരിൽ ചിലർ ആ വഴിയിൽ തിരഞ്ഞു.

ഇത് മലങ്കാട്, പേരില്ലാത്ത ആ സ്ഥലത്തിന് അവര്‍ ഒരു പേരു നല്‍കി. അട്ടകള്‍ മാത്രം ജീവിക്കുന്ന അട്ടക്കാട്. പുലിയെയും ആനയെയും കാട്ടുപോത്തിനെയം മാനിനെയും കേളയെയും മുയലിനെയും കുരങ്ങിനെയും കണ്ട്​ പരിചിതരായ അവര്‍ക്ക് അട്ട എന്ന ജീവിയെ അത്രമേല്‍ പരിചിതമില്ല. കൈകൊണ്ട് പറിച്ചെറിയാൻ നോക്കിയെങ്കിലും അടർത്തിയെടുക്കാൻ പറ്റാത്ത അത്ര പശപശപ്പ്. മലങ്കാട് എന്നാല്‍ അട്ടക്കാട് കൂടിയാണ്​.

1900- കളില്‍ മൂന്നാര്‍ മലനിരകളില്‍ നിരവധി എസ്റ്റേറ്റുകള്‍ രൂപപ്പെട്ടു. ആ എസ്റ്റേറ്റുകളില്‍ കച്ചവടമുറപ്പിക്കാന്‍ സായിപ്പന്മാര്‍ തീരുമാനിച്ചു. തേയിലക്ക് പറ്റിയ മണ്ണാണിത്​. കൊട്ടാകുടി മുതല്‍ മന്നവന്‍ ചോല വരെ തേയിലകള്‍ കിളിര്‍ത്തു തുടങ്ങി.

കൊട്ടാകുടിവരെ കാലാവസ്ഥ വേറെയായിരുന്നു. മലങ്കാട്ടിലെ കാലാവസ്ഥ വേറെയാണ്. എപ്പോഴും തണുപ്പ്​. കണ്ണെത്തുന്ന ദൂരം വരെ കാടും മലയും, ഇടയ്​ക്ക്​ കുറെ ജീവികള്‍. കൊട്ടാകുടി മുതല്‍ 32 ഏക്കര്‍ പടര്‍ന്നു കിടക്കുന്ന കാട് വീണ്ടും വെട്ടി തെളിക്കാന്‍ ഈ കൂട്ടങ്ങള്‍ വിധിക്കപ്പെട്ടു. മൊക്കയ്യന്‍ പറഞ്ഞു, ഇനി ഇവിടമാണ് നമ്മുടെ വാസസ്ഥലം. സായിപ്പന്മാര്‍ നേരത്തെ പണിതിരുന്ന കുടിലുകളില്‍ ആടുകളെയും മാടുകളെയും പോലെ അവര്‍ കയറിപ്പാര്‍ത്തു. തണുപ്പ് സഹിക്കാന്‍ വയ്യാതെ മൊക്കയ്യയും കുട്ടിയും പിടഞ്ഞു. താട്ടും കാട്ടുകമ്പിളിയും കൊടും തണുപ്പിനെ പ്രതിരോധിക്കുന്ന കവചങ്ങളാണ്. അതില്ലാതെ തൊഴിലാളികള്‍ക്ക് ജീവിക്കാനാകില്ല. ഇടയ്ക്കിടെ സായിപ്പന്മാരുടെ തീ കത്തിക്കലും കട്ടന്‍ ചായയും അവര്‍ക്കാശ്വാസമായി.

Photo: pxhere

കരുപ്പായിയും വേലമ്മയും ചൊക്കമ്മയും കണ്ണമ്മയും മുത്തായിയും അമരാവതിയും വെള്ളയമ്മാവും മാടത്തിയും പേച്ചിയമ്മാവും ചിന്നതായും കിട്ടമ്മാവും പൊന്നമ്മയും ഏലമ്മയും പാത്രങ്ങള്‍ കഴുകി. ആണുങ്ങള്‍ അടുപ്പ് കൂട്ടാന്‍ കല്ലുകള്‍ തപ്പി നടന്നു. ചിലര്‍ മണ്‍കട്ടി കൊണ്ടും ചെറിയ കല്ലു കൊണ്ടും അടുപ്പു കൂട്ടി. പെരിയ കറുപ്പനും പടിയാനും വണ്ടിയാനും രാമരും നെട്ടയനും ചപ്പയും മുനിചാമിയും കുടിലുകള്‍ പണിയാന്‍ മരങ്ങള്‍ തപ്പി നടന്നു. രണ്ടു ദിവസം കൊണ്ട് അടിമ ജനതകള്‍ ഒരുപാട് പുല്‍ക്കൂടുകള്‍ പടുത്തുയര്‍ത്തി, എളുപ്പം ആ കാട്​ അവരുടെ വീടായി മാറി.

ഒരു ദിവസം വില്യം സായിപ്പ് കുതിരപ്പുറത്ത്​ കുതിച്ചെത്തി കൽപ്പിച്ചു, അപ്പോള്‍ നമുക്ക് തുടങ്ങാം. കൂട്ടം അതെ എന്നപോലെ തല താഴ്ത്തി നിന്നു. കങ്കാണിമാരെ വില്യം സായിപ്പ് ചുമതലകളേൽപ്പിച്ചു. അടിമകളെ കൊണ്ട് ചെയ്യിപ്പിക്കേണ്ട പണികൾ ഉറപ്പിച്ചു. അനുസരിക്കാത്തവരെ എന്തും ചെയ്യാം എന്ന ഉത്തരവു കൂടി നല്‍കി സായിപ്പ് മടങ്ങി.

നെട്ടയന്‍ കങ്കാണിയുടെ നേതൃത്വത്തില്‍ കങ്കാണിന്മാർ യോഗം ചേർന്ന്​ എന്തുചെയ്യണം എന്നതിനെക്കുറിച്ച് ധാരണയുണ്ടാക്കി. ആണുകളെക്കൊണ്ട് മരങ്ങള്‍ വെട്ടിമുറിപ്പിക്കുകയും വേരുകള്‍ പിഴുതെറിയുകയും ചെയ്താലേ മണ്ണ് നികത്തി ബാക്കി പരിപാടി ചെയ്യാന്‍ കഴിയൂ.

Photo: Science The Wire

രണ്ടുദിവസമായി ഭക്ഷണത്തെ കുറിച്ച് ഒരു കങ്കാണിയും മിണ്ടുന്നില്ല. കുതിരകളില്‍ കൊണ്ടുവരുന്ന ഏതോ ഒരുതരം ഉണ്ടകള്‍ കൊണ്ട്​ ജീവന്‍ നിലനിര്‍ത്തുന്നു. കുടിലുകള്‍ പണിയുക, അടുപ്പു കൂട്ടുക എന്നതിലപ്പുറം അവരുടെ ചിന്തയില്‍ വേറൊന്നുമില്ല. ഇതിനിടെ, ചൊക്കയ്യന്‍ മയങ്ങി വീണു. കൂട്ടം അമ്പരപ്പിലായി. രാവിലെ തുടങ്ങിയതാണ്, മരം വെട്ടാന്‍, അതുകൊണ്ടായിരിക്കും എന്ന് കൂട്ടത്തില്‍ പലരും പറഞ്ഞു.

രാവിലെ നേരം വെളുക്കുന്നതിനുമുമ്പ് ഉണരണം, അവരവര്‍ക്ക് നിയോഗിക്കപ്പെട്ട സ്ഥലങ്ങളില്‍ പണിക്കെത്തണം, ആണുങ്ങള്‍ മരം മുറിക്കുകയും പാത തെളിയിക്കുകയും വേണം. സ്ത്രീകള്‍ ചപ്പുചവറ് വൃത്തിയാക്കുകയും മണ്ണ് നികത്തി നിരപ്പാക്കുകയും വേണം. മാസങ്ങളോളം ഇതായിരുന്നു പരിപാടി. ദിവസവും കങ്കാണിമാര്‍ ഉണരുന്നതിനുമുമ്പ് ഉണരണം എന്ന് തൊഴിലാളികള്‍ ആഗ്രഹിക്കും. ചിലര്‍ പേടികൊണ്ട് ഉറങ്ങില്ല, ചാട്ട അടിയും ചീത്ത വിളിയും പ്രഭാതഭക്ഷണം പോലെ അവർ ശീലിച്ചു. കങ്കാണിമാരുടെ അനുവാദമില്ലാതെ കണ്ണു തുറക്കാന്‍ പോലുമാകില്ല.

Photo: Green Earth Trails

‘ഈ ജീവിതം ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാണ്’ എന്ന്​ ഇരുളപ്പനും ചെല്ലമ്മയും പറഞ്ഞു. മലയില്‍ കയറിത്തുടങ്ങിയപ്പോഴേ അവരുടെ മനസില്‍ പ്രണയവും കയറിക്കൂടി. എന്നാലും കങ്കാണിമാരെ ഓര്‍ത്ത് ആ പ്രണയം മെല്ലെ കിതച്ചു. അല്ലെങ്കിലും പ്രണയത്തെ അടിമപ്പെടുത്താന്‍ കഴിയില്ലല്ലോ. സായിപ്പന്മാര്‍ക്ക് കീഴ്‌പ്പെടുത്താന്‍ കഴിയാത്ത വികാരം അതു മാത്രമായിരുന്നു. അങ്ങനെ, യുവാക്കൾക്കിടയിൽ പ്രണയവും പൂത്തുതുടങ്ങി. മലയും കുന്നും ചെരിവും കയറുമ്പോള്‍ മാടപ്പന്‍ മഞ്ചമ്മയെ പിന്തുടർന്നു. നെട്ടയന്‍ കങ്കാണിക്ക് അത് ഇഷ്ടപ്പെട്ടില്ല. മാടപ്പനെ അയാള്‍ വേട്ടയാടി. ഈ വേട്ടയാടന്‍ ആ പ്രണയത്തെ ശക്തിപ്പെടുത്തിയതേയുള്ളൂ.

കങ്കാണികരിൽനിന്ന്​ വിരുദ്ധമായി, സായിപ്പന്മാര്‍ പ്രണയത്തെ പ്രോത്സാഹിപ്പിച്ചു. കെട്ടിക്കഴിഞ്ഞാല്‍ അവര്‍ ഇവിടം വിട്ടു പോകില്ലല്ലോ- അതായിരുന്നു വില്യം സായിപ്പിന്റെ വിചാരം. പ്രണയിക്കാന്‍ അവസരമൊരുക്കണമെന്ന്​ സായിപ്പ്​ കങ്കാണിമാർക്ക്​ നിർദേശം നൽകി.

അടിമപ്പണിക്ക്​ ആഫ്രിക്കയിലേക്കുപോയ അച്ഛന്‍ മാരിയപ്പന്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് മാടപ്പനും കുടുംബവും ഒറ്റപ്പെട്ടിരുന്നു. അമ്മ മുനിയമ്മയും സഹോദരങ്ങളും നാട്ടിലാണ്. അവരെ ​നോക്കാൻ താൻ മാത്രമേയുള്ളൂ എന്ന്​ മാരിയപ്പൻ ചെല്ലമ്മയോട് പറഞ്ഞു. ‘നമുക്കൊരുമിച്ച് അവരെ നോക്കാം’, പ്രണയം നിറഞ്ഞ വാക്കാൽ അവൾ​ മാരിയപ്പനെ പുണർന്നു.

പുളിയന്‍ പെട്ടിയില്‍ നിന്നാണ് സഹോദരങ്ങള്‍ക്കൊപ്പം ബൊമ്മിയും അഴകേശും മല കയറാനെത്തിയത്​. കാത്തവരായന്‍ കങ്കാണിയുടെ കണ്ണുവെട്ടിച്ച്​ അവര്‍ പ്രണയികളായി. കങ്കാണികരിൽനിന്ന്​ വിരുദ്ധമായി, സായിപ്പന്മാര്‍ പ്രണയത്തെ പ്രോത്സാഹിപ്പിച്ചു. കെട്ടിക്കഴിഞ്ഞാല്‍ അവര്‍ ഇവിടം വിട്ടു പോകില്ലല്ലോ- അതായിരുന്നു വില്യം സായിപ്പിന്റെ വിചാരം. പ്രണയിക്കാന്‍ അവസരമൊരുക്കണമെന്ന്​ സായിപ്പ്​ കങ്കാണിമാർക്ക്​ നിർദേശം നൽകി. മൂക്കയ്യ കങ്കാണി വിസമ്മതിച്ചു. പ്രണയത്തില്‍ പെട്ടാല്‍ അവരെ നിയന്ത്രിക്കുന്നത് അത്ര എളുപ്പമാവില്ല, പണി നടക്കാനും പാടാണ് എന്ന്​ അയാൾ പറഞ്ഞു. കുറച്ച് കങ്കാണിമ്മാര്‍ ആ വാദം പിന്തുണച്ചു. എന്നാൽ, എഡ്വേര്‍ഡ് സായിപ്പ് ആ വാദം തള്ളി. അവര്‍ ഇവിടെ ഉറയ്​ക്കണമെങ്കിൽ അവർ വിവാഹിതരാവണം, അല്ലെങ്കില്‍ ഭൂരിഭാഗവും തിരിച്ചുപോകും.

Photo: Green Earth Trails

അങ്ങനെ കങ്കാണിമാരുടെ കാർമികത്വത്തിൽ വിവാഹങ്ങള്‍ നടന്നു. സായിപ്പന്മാര്‍ക്ക് സാധനം വാങ്ങാൻ പോകുന്ന ചെല്ലപ്പയാണ് ആ വിവാഹങ്ങള്‍ക്കെല്ലാം സാക്ഷിയായത്. അദ്ദേഹം പോയി വരുമ്പോള്‍ ബോഡി ചന്തയില്‍ നിന്ന്​ മഞ്ഞക്കയർ വാങ്ങും. അങ്ങനെ, തനതായ ചടങ്ങ് പ്രകാരം യുവാക്കളും യുവതികളും കല്യാണം കഴിച്ചു തുടങ്ങി. കല്യാണത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കങ്കാണിമാര്‍ നിര്‍ബന്ധിച്ചു. കാരണം, ഗര്‍ഭിണികള്‍ക്ക് ജോലി ചെയ്യാന്‍ പറ്റില്ലല്ലോ.

1900- കളില്‍ മൂന്നാര്‍ മലനിരകളില്‍ നിരവധി എസ്റ്റേറ്റുകള്‍ രൂപപ്പെട്ടു. ആ എസ്റ്റേറ്റുകളില്‍ കച്ചവടമുറപ്പിക്കാന്‍ സായിപ്പന്മാര്‍ തീരുമാനിച്ചു. തേയിലക്ക് പറ്റിയ മണ്ണാണിത്​. കൊട്ടാകുടി മുതല്‍ മന്നവന്‍ ചോല വരെ തേയിലകള്‍ കിളിര്‍ത്തു തുടങ്ങി. തിരുവിതാംകൂറിലെ അടിമകളെക്കൊണ്ടും തമിഴ്‌നാട്ടിലെ പണ്ണ അടിമകളെക്കൊണ്ടും ചെയ്യാന്‍ പറ്റാത്ത കാര്യങ്ങൾ പുതിയ അടിമകളെക്കൊണ്ട്​ എങ്ങനെയെങ്കിലും ചെയ്തുതീര്‍ക്കണം എന്ന് സായിപ്പന്‍മാര്‍ തീരുമാനിച്ചു.

(തുടരും)

Comments