അടിമജീവിതത്തിലേക്ക് മടങ്ങുന്ന
അഞ്ചാം തലമുറ

മൂന്നാറിലെ തൊഴിലാളികൾ വീണ്ടും അടിമ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ്. ചുരുക്കം ചിലർ മാത്രമാണ് ഉന്നത വിദ്യാഭ്യാസം ലക്ഷ്യം വെച്ച് ഉയർന്നു വരുന്നത്. അല്ലാത്തവർ ഏഴിലോ എട്ടിലോ പഠനം ഉപേക്ഷിക്കുകയും എസ്റ്റേറ്റ് ജീപ്പുകളിൽ ക്ലീനറായും ഡ്രൈവറായും മാറുകയും ചെയ്യുന്നു- പ്രഭാഹരൻ കെ. മൂന്നാർ എഴുതുന്ന ആത്മകഥ- മലങ്കാട്- തുടരുന്നു.

മലങ്കാട്- 52

കെ.ഡി.എച്ച് .പി കമ്പനിയുടെ വരവോടെ മൂന്നാറിലെ തൊഴിലാളികൾക്ക് അരിക്ക് പഞ്ഞമില്ലാതായി. 2005- ൽ കമ്പനിയുടെ ഉടമസ്ഥാവകാശം ഏറ്റെടുത്ത കെ.ഡി.എച്ച്.പി തൊഴിലാളികളുടെ അടിസ്ഥാന ആവശ്യം എന്താണെന്ന് തിരിച്ചറിഞ്ഞു, അത് ഭക്ഷണം തന്നെയാണ്. മൂന്നാറിലെ ഒരു തൊഴിലാളി രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും കഴിക്കുന്നത് ചോറോ കഞ്ഞിയോ കപ്പയോ ആയിരിക്കും. മറ്റു പലഹാരങ്ങൾ ഉണ്ടാക്കാൻ സമയം കിട്ടാറില്ല.

ഒരു തൊഴിലാളി തലേന്നു രാത്രിയുണ്ടാക്കിവച്ച ചോറും കറിയും കഴിച്ച് രാവിലെ പണിക്കു പോവും. മഴക്കാലത്ത് ഭക്ഷണം കഴിക്കാൻ സമയം കിട്ടില്ല. തേയില തണ്ണി എന്നറിയപ്പെടുന്ന കട്ടൻ ചായയാണ് വിശപ്പകറ്റാനുള്ള പോംവഴി. ആദ്യകാലത്ത് ഗോതമ്പ്- റാഗി റൊട്ടിയായിരുന്നു പ്രധാന ഭക്ഷണം. രാവിലെ പത്തുമണിക്ക് ഒരു റൊട്ടി കഴിച്ചാൽ ഉച്ചവരെ പിടിച്ചുനിൽക്കാം. ദൂരെയുള്ള ഫീൽഡ് ആണെങ്കിൽ അവർ ഭക്ഷണം കൊണ്ടുപോകും. തൊട്ടടുത്താണെങ്കിൽ ഉച്ചയ്ക്ക് വീട്ടിലെത്തി കഴിക്കും.

ഒരു തൊഴിലാളി തലേന്നു രാത്രിയുണ്ടാക്കിവച്ച ചോറും കറിയും കഴിച്ച് രാവിലെ പണിക്കു പോവും. പത്തുമണിക്ക് ഒരു റൊട്ടി കഴിച്ചാൽ ഉച്ചവരെ പിടിച്ചുനിൽക്കാം. ദൂരെയുള്ള ഫീൽഡ് ആണെങ്കിൽ അവർ ഭക്ഷണം കൊണ്ടുപോകും. Photo: Manfred Sommer / flickr
ഒരു തൊഴിലാളി തലേന്നു രാത്രിയുണ്ടാക്കിവച്ച ചോറും കറിയും കഴിച്ച് രാവിലെ പണിക്കു പോവും. പത്തുമണിക്ക് ഒരു റൊട്ടി കഴിച്ചാൽ ഉച്ചവരെ പിടിച്ചുനിൽക്കാം. ദൂരെയുള്ള ഫീൽഡ് ആണെങ്കിൽ അവർ ഭക്ഷണം കൊണ്ടുപോകും. Photo: Manfred Sommer / flickr

തോട്ടത്തിൽ പച്ചക്കറി കുറഞ്ഞുതുടങ്ങുകയും വില കയറുകയും ചെയ്തിട്ടും തൊഴിലാളികൾ ഭക്ഷണത്തിന് ബുദ്ധിമുട്ടേണ്ടിവന്നില്ല. കാരണം കമ്പനിക്കാർ 100 കിലോ വീതം അരി കൊടുക്കും. ഒരു വീട്ടിൽ ഒരു സ്ഥിരതൊഴിലാളിയുണ്ടെങ്കിൽ 50 കിലോയും രണ്ട് സ്ഥിര തൊഴിലാളികളുണ്ടെങ്കിൽ 100 കിലോയും അരി കിട്ടും. അരിയും കമ്പിളിയും സമീപകാലംവരെ നൽകിയിരുന്നു. രണ്ടുമൂന്നു വർഷം മുമ്പാണ് അരി നിർത്തിയത്, എന്നാൽ എല്ലാ വർഷവും കമ്പിളി കൊടുക്കുന്നുണ്ട്.

കമ്പനിക്കാരുടെ വിശ്വസ്തരായ തൊഴിലാളികൾ ഇങ്ങനെയാണ് പറയാറ്: ‘ഇന്ത കാൽവയത്ത് കഞ്ചിക്ക് താനേ ജനങ്ങൾ ഇവളവ് പാടുപെടുത്’. ഈ സമവാക്യത്തിലെത്തിപ്പെടുമ്പോഴാണ് മഴയിലും വെയിലിലും മഞ്ഞിലും സ്വയം സമർപ്പിച്ച് കമ്പനിക്കു വേണ്ടി എന്തു പണി വേണമെങ്കിലും ചെയ്യാൻ തൊഴിലാളികൾ തയ്യാറായിനിൽക്കുന്നത്. അരി കിട്ടിയാൽ മാത്രം ഒരു കുടുംബം ജീവിച്ചുപോകുമെന്നർഥം.

1930-കളിൽ എസ്റ്റേറ്റിലെത്തിയ തൊഴിലാളികൾ പടിയരിക്കുവേണ്ടിയാണ് പണിയെടുത്തിരുന്നതെന്ന് സുബ്ബ മാമനും എന്റെ അമ്മയും ഇടയ്ക്കിടെ പറയാറുണ്ട്. ഭക്ഷണത്തിന് ക്ഷാമമായിരുന്ന കാലത്ത് കാഞ്ച കപ്പയായിരുന്നു ഭക്ഷണമെന്ന് മുതിർന്ന തൊഴിലാളികൾ പറയാറുണ്ട്. ഞങ്ങളുടെ ആൾക്കാർ ഈ മലക്കകത്ത് ഇങ്ങനെ അടഞ്ഞുകിടന്നത് വിശപ്പകറ്റാൻ വേണ്ടി മാത്രമായിരുന്നു.

മറ്റു എസ്റ്റേറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ മൂന്നാറിലെ തൊഴിലാളികൾ അൽമെങ്കിലും മെച്ചപ്പെട്ട ജീവിതം നയിക്കുന്നു എന്ന് അവർ സ്വയം അവകാശപ്പെടാറുണ്ട്. പക്ഷേ, ശുചിത്വമുള്ള ഭൂപ്രകൃതിയല്ലാതെ മൂന്നാറിലും മറ്റു എസ്റ്റേറ്റു​കളിലും ജീവിതം തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല.
മറ്റു എസ്റ്റേറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ മൂന്നാറിലെ തൊഴിലാളികൾ അൽമെങ്കിലും മെച്ചപ്പെട്ട ജീവിതം നയിക്കുന്നു എന്ന് അവർ സ്വയം അവകാശപ്പെടാറുണ്ട്. പക്ഷേ, ശുചിത്വമുള്ള ഭൂപ്രകൃതിയല്ലാതെ മൂന്നാറിലും മറ്റു എസ്റ്റേറ്റു​കളിലും ജീവിതം തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല.

മറ്റു എസ്റ്റേറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ മൂന്നാറിലെ തൊഴിലാളികൾ അൽമെങ്കിലും മെച്ചപ്പെട്ട ജീവിതം നയിക്കുന്നു എന്ന് അവർ സ്വയം അവകാശപ്പെടാറുണ്ട്. പക്ഷേ, ശുചിത്വമുള്ള ഭൂപ്രകൃതിയല്ലാതെ മൂന്നാറിലും മറ്റു എസ്റ്റേറ്റു​കളിലും ജീവിതം തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. മൂന്നാർ പ്രകൃതിയുടെ ജൈവവളങ്ങളുള്ള സ്ഥലമാണ്, അതുകൊണ്ട് ഇവിടുത്തെ വെള്ളത്തിനും കാറ്റിനും പച്ചക്കറികൾക്കും മറ്റു പ്രദേശങ്ങളിലേതിനേക്കാൾ സ്വാദിൽ വ്യത്യാസമുണ്ടാകുമെന്നുമാത്രം.

എന്നാൽ, 2015- നു ശേഷം, മൂന്നാറിലെ എസ്റ്റേറ്റുകളിൽ പച്ചക്കറി അധികം ഉൽപാദിപ്പിക്കാൻ പറ്റാറില്ല. കുരങ്ങകൾ കൃഷി നശിപ്പിക്കും. ഈ വഴി കൂടി അടഞ്ഞപ്പോൾ അവർക്ക് പച്ചക്കറിയും അരിയും വാങ്ങാൻ ശമ്പളം തികയാതെ വന്നു. ജീവിതരീതിയിൽ പണ്ടത്തെക്കാളും വലിയ മെച്ചം ഉണ്ടായിട്ടില്ല. പക്ഷേ ശമ്പളത്തിന്റെ കാര്യത്തിൽ ഈയടുത്ത് കുറച്ചു മാറ്റമുണ്ടായി. 2015-ലെ പൊമ്പിള ഒരുമൈ സമരത്തിനുശേഷം രണ്ട് പ്ലാന്റേഷൻ ലേബർ കമീഷനുകൾ ചേരുകയും 130- രൂപയിലേറെ വർദ്ധനവുണ്ടാവുകയും ചെയ്തെന്ന് പ്രാദേശിക നേതാക്കൾ പറയുന്നു. ഈ വർദ്ധനവ് എൽ. ഡി. എഫ് സർക്കാരിന്റെ കാലത്താണുണ്ടായത്. എന്തൊക്കെയായാലും 2015- ൽ തൊഴിലാളികളുടെ ചിന്തയിലും പ്രവൃത്തിയിലും വലിയ മാറ്റമുണ്ടായി.

കമ്പനിക്കാർ തൊഴിലാളികളോട് വളരെ ദയയോടെയാണ് പെരുമാറിയിരുന്നത്. പക്ഷേ ഇന്ന് വേണ്ടത്ര മെഡിക്കൽ ലീവ് പോലും അനുവദിക്കാത്ത കമ്പനിയാണ് മൂന്നാറിൽ പ്രവർത്തിക്കുന്നത്. പുതുക്കപ്പെടാത്ത ഇന്ത്യൻ ലേബർ ആക്ടിനെ കൃത്യമായി ഉപയോഗിക്കുന്ന ഒരു കമ്പനിയാണ് ഇന്ന് മൂന്നാറിൽ തൊഴിലാളികളെ ഭരിക്കുന്നത്.

‘പഞ്ചപടി’ എന്നറിയപ്പെടുന്ന ഡി.എ അലവൻസ് അടക്കം ഇന്ന് ഒരു തൊഴിലാളിക്ക് 483 രൂപയാണ് ശമ്പളമായി കിട്ടുന്നത്. കേരളത്തിലെ ഒരു തൊഴിലാളിയുടെ കൂലി ദിവസം 800 രൂപക്കു മുകളിലാണെന്നിരിക്കേ, തേയില തോട്ടം തൊഴിലാളികൾക്കുമാത്രം 500 രൂപ തികച്ച് ഇല്ലാത്തത് പൊതുസമൂഹം ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയം കൂടിയാണ്. ജീവിതാവശ്യങ്ങൾ കൂടുന്നതിനനുസരിച്ച് വീണ്ടും വീണ്ടും അവർ കടത്തിലേക്ക് തള്ളപ്പെടുന്നത് ഇത്ര തുച്ഛമായ ശമ്പളം മൂലമാണ്. തൊഴിലാളികൾക്ക് ഐഡന്റിറ്റി കാർഡ് കൊടുത്ത് പുതിയ സംവിധാനത്തെ ചലിപ്പിക്കുകയാണ് കമ്പനി. മാത്രമല്ല, തേയിലക്കാട്ടിൽ ജോലിയില്ലാത്തവരെ മറ്റു ജോലികളിൽ നിയമിക്കാറുണ്ട്. ആ നിയമനം കമ്പനിക്കാർ തത്വത്തിൽ റദ്ദാക്കി. ഈ അധിക ജോലിയും തൊഴിലാളികളിൽ അടിച്ചേൽപ്പിച്ചു. ഫീൽഡിൽ കൊളുന്ത് നുള്ളുക മാത്രമല്ല, കമ്പനി പറയുന്ന എന്തു ജോലിയും ചെയ്യണം എന്ന സിസ്റ്റമാണ് ഇപ്പോഴുള്ളത്. ഇതിനുമുമ്പ് കമ്പനിയുമായി ബന്ധപ്പെട്ട ഓരോ ജോലിക്കും ഓരോ ആൾക്കാരെ നിയമിക്കാറുണ്ട്. അതായത്, കന്നുകാലികളെ മേയ്ക്കാനും തൊഴിലാളികളുടെ കുട്ടികളെ നോക്കാനും സാധാനങ്ങൾ കൊണ്ടുവരാനുമൊക്കെ പ്രത്യേകം ആൾക്കാരുണ്ടായിരുന്നു. കൂടാതെ, ഹോസ്പിറ്റലിൽ കമ്പനിയുടെ വാച്ച്മാൻ, ഫീൽഡ് വാച്ച്മാൻ തുടങ്ങി ഒരുപാട് തൊഴിലാളികളെയും കമ്പനി നിയമിച്ചിരുന്നു. ഇന്ന് ആ അവസ്ഥ മാറി. സ്ഥിര തൊഴിലാളിയായ ഒരാൾ കമ്പനി പറയുന്ന എന്ത് ജോലിയും ചെയ്യണം, അല്ലാത്തപക്ഷം അവർക്ക് കമ്പനിയിൽ തുടരാനാകില്ല.
കമ്പനിക്കാർ തൊഴിലാളികളോട് വളരെ ദയയോടെയാണ് പെരുമാറിയിരുന്നത്. പക്ഷേ ഇന്ന് വേണ്ടത്ര മെഡിക്കൽ ലീവ് പോലും അനുവദിക്കാത്ത കമ്പനിയാണ് മൂന്നാറിൽ പ്രവർത്തിക്കുന്നത്. പുതുക്കപ്പെടാത്ത ഇന്ത്യൻ ലേബർ ആക്ടിനെ കൃത്യമായി ഉപയോഗിക്കുന്ന ഒരു കമ്പനിയാണ് ഇന്ന് മൂന്നാറിൽ തൊഴിലാളികളെ ഭരിക്കുന്നത്.

സ്ഥിര തൊഴിലാളിയായ ഒരാൾ കമ്പനി പറയുന്ന എന്ത് ജോലിയും ചെയ്യണം, അല്ലാത്തപക്ഷം അവർക്ക് കമ്പനിയിൽ തുടരാനാകില്ല. Photo: Mike / flickr
സ്ഥിര തൊഴിലാളിയായ ഒരാൾ കമ്പനി പറയുന്ന എന്ത് ജോലിയും ചെയ്യണം, അല്ലാത്തപക്ഷം അവർക്ക് കമ്പനിയിൽ തുടരാനാകില്ല. Photo: Mike / flickr

എസ്റ്റേറ്റിലെ അഞ്ചാം തലമുറ സാമൂഹിക ബോധമില്ലാത്ത തലമുറയായിട്ടാണ് ജീവിക്കുന്നത്. മൂന്നും നാലും തലമുറകൾ വിദ്യാഭ്യാസത്തിൽ ഒരുപാട് മുന്നോട്ടു​പോയപ്പോൾ അഞ്ചാം തലമുറ വിദ്യാഭ്യാസത്തെ വിദൂരസ്വപ്നമായി കണ്ടു. മറ്റു സമൂഹങ്ങളെ പോലെ മൂന്നാറിലെ തൊഴിലാളി സമൂഹങ്ങൾക്ക് മുന്നേറാനാകാതെ പോയത് അതുകൊണ്ടാണ്. മാത്രമല്ല, സമൂഹത്തെ കുറിച്ച് ഒരു കാര്യങ്ങളും മനസ്സിലാവാത്ത മട്ടിലാണ് അവർ ഇന്നും ജീവിച്ചുവരുന്നത്. അതായത്, മൂന്നാറിലെ തൊഴിലാളികൾ വീണ്ടും അടിമ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നുവെന്നർഥം. ചുരുക്കം ചിലർ മാത്രമാണ് ഉന്നത വിദ്യാഭ്യാസം ലക്ഷ്യം വെച്ച് ഉയർന്നു വരുന്നത്. അല്ലാത്തവർ ഏഴിലോ എട്ടിലോ പഠനം ഉപേക്ഷിക്കുകയും എസ്റ്റേറ്റ് ജീപ്പുകളിൽ ക്ലീനറായും ഡ്രൈവറായും മാറുകയും ചെയ്യുന്നു. മാത്രമല്ല, വളർന്നുവരുന്ന ടൂറിസം മേഖലയിൽ ചെറിയ സീസണൽ കച്ചവടക്കാരായി അവർ മാറിയിരിക്കുന്നു. ചിലർ ലോഡ്ജുകളിൽ ഹൗസ് കീപ്പർമാരായും കടകളിൽ ജോലിക്കാരായും മാറി. ചിറ്റിവര എസ്റ്റേറ്റിലെ അഞ്ചാം തലമുറക്കാരായ തൊഴിലാളിയുടെ മക്കൾ ഇത്തരം പണികൾക്കാണ് പോകുന്നത്. 50 ശതമാനത്തിലേറെ വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കാതെ അലസജീവിതമാണ് നയിക്കുന്നത്.

ടാറ്റാ ടീയുടെ കോൾസെൻ്ററുകളിലും മൂന്നാറിലെ ചെറിയ കടകളിലും ടൂറിസ്റ്റ് സ്ഥലങ്ങളിലും ഇന്നത്തെ യുവതലമുറ ജീവിതം തളച്ചിട്ടിരിക്കുന്നു. അതല്ലാതെ മറ്റൊരു ഉയർന്ന ലോകത്തെക്കുറിച്ച് അവർ ചിന്തിക്കുകയോ സംസാരിക്കുകയോ കേൾക്കുകയോ ചെയ്യുന്നില്ല.

എസ്.എസ്.എൽ.സിയോടെ പഠനം നിർത്തിയ നിരവധി പേരാണ് ഗുണ്ടല, ചിറ്റിവര, എല്ലപ്പെട്ടി തുടങ്ങിയ സ്ഥലങ്ങളിലുള്ളത്. ഇവർ ടോപ്പ് സ്റ്റേഷൻ, ഗുണ്ടല ഡാം, മാട്ടുപ്പെട്ടി ഡാം, പാലാർ ചെക്ക്പോസ്റ്റ്, എക്കോ പോയിൻറ് തുടങ്ങിയ സ്ഥലങ്ങളിൽ സീസണൽ കച്ചവടക്കാരായി മാറി. ആ തുച്ഛമായ വരുമാനം മതിയെന്ന തീരുമാനത്തിലാണവർ. വിദ്യാഭ്യാസവും അതിനനുസരിച്ച തൊഴിലും തേടുന്നതിൽ അവർ വിമുഖരാണ്. കൃത്യമായ കണക്കെടുക്കയാണെങ്കിൽ മൂന്നാറിലെ അഞ്ചാം തലമുറ തൊഴിലാളികളുടെ മക്കൾ സാമൂഹികമായി മുന്നോട്ടുവരുന്നില്ല എന്ന് തിരിച്ചറിയാനാകും. അവർക്ക്, ലക്ഷ്യബോധമില്ലാത്ത ഒരു സമൂഹമായി, സ്വന്തം മാതാപിതാക്കളുടെ പിന്മുറക്കാരായി ഇവിടെ തുടർന്നാൽ മതി.
ഒരു വീട്ടിൽ രണ്ടുപേർ പണിയെടുത്താൽ മാസം ഇരുപതിനായിരം രൂപയോളമാണ് കിട്ടുക. ഇതു കൊണ്ട് അഞ്ചും ആറും പേരടങ്ങുന്ന കുടുംബത്തെ എങ്ങനെയാണ് ചലിപ്പിക്കുന്നത്? അതേക്കുറിച്ച് ഈ അഞ്ചാം തലമുറക്കാർക്ക് വേവലാതികളില്ല. എല്ലാവരും നല്ല മൊബൈൽ ഫോണുകൾ മാത്രം ഉപയോഗിക്കുന്ന ആൾക്കാരായി മാറുന്നു. കിട്ടുന്ന ചെറിയ പണിയും ചെയ്ത് ആ അടിമ ലോകത്തിലേക്ക് ചുരുങ്ങുന്നു.

ടാറ്റാ ടീയുടെ കോൾസെൻ്ററുകളിലും മൂന്നാറിലെ ചെറിയ കടകളിലും ടൂറിസ്റ്റ് സ്ഥലങ്ങളിലും ഇന്നത്തെ യുവതലമുറ ജീവിതം തളച്ചിട്ടിരിക്കുന്നു. അതല്ലാതെ മറ്റൊരു ഉയർന്ന ലോകത്തെക്കുറിച്ച് അവർ ചിന്തിക്കുകയോ സംസാരിക്കുകയോ കേൾക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ട് കമ്പനിക്കതീതരായി അവർക്ക് ഒരിക്കലും ചിന്തിക്കാൻ പറ്റില്ല. കമ്പനിയോട് സമരസപ്പെട്ട് ജീവിക്കാനേ കഴിയൂ. നാലാം തലമുറയിലെ അവസാന കണ്ണികൾ, അതായത് ഞങ്ങളെക്കാൾ 10 വയസ്സ് കുറവുള്ളവർ, ഇതേ ജീവിതരീതിയാണ് പിന്തുടരുന്നത്.
അടിമാലി രണ്ടാം മൈൽ മുതൽ കോവിലൂർ- വട്ടവട വരെ പരന്നുകിടക്കുന്ന ലോഡ്ജുകളിലും ടൂറിസ്റ്റ് മേഖലകളിലും സൂക്ഷിച്ചു നോക്കിയാൽ, അഞ്ചാം തലമുറക്കാർ ഒതുങ്ങി ജീവിച്ചുപോകുന്നത് കാണാം. ഇത്തരം ജീവിതങ്ങൾ മൂന്നാറിനെ വീണ്ടും ഒരു ഫ്യൂഡൽ സമൂഹമായി മാറ്റിക്കൊണ്ടിരിക്കുകയാണ്.

അടിമാലി  രണ്ടാം മൈൽ മുതൽ കോവിലൂർ- വട്ടവട വരെ പരന്നുകിടക്കുന്ന ലോഡ്ജുകളിലും ടൂറിസ്റ്റ് മേഖലകളിലും സൂക്ഷിച്ചു നോക്കിയാൽ, അഞ്ചാം തലമുറക്കാർ ഒതുങ്ങി ജീവിച്ചുപോകുന്നത് കാണാം. ഇത്തരം ജീവിതങ്ങൾ മൂന്നാറിനെ വീണ്ടും ഒരു ഫ്യൂഡൽ സമൂഹമായി മാറ്റിക്കൊണ്ടിരിക്കുകയാണ്. Photo: Anil Johri / flickr
അടിമാലി രണ്ടാം മൈൽ മുതൽ കോവിലൂർ- വട്ടവട വരെ പരന്നുകിടക്കുന്ന ലോഡ്ജുകളിലും ടൂറിസ്റ്റ് മേഖലകളിലും സൂക്ഷിച്ചു നോക്കിയാൽ, അഞ്ചാം തലമുറക്കാർ ഒതുങ്ങി ജീവിച്ചുപോകുന്നത് കാണാം. ഇത്തരം ജീവിതങ്ങൾ മൂന്നാറിനെ വീണ്ടും ഒരു ഫ്യൂഡൽ സമൂഹമായി മാറ്റിക്കൊണ്ടിരിക്കുകയാണ്. Photo: Anil Johri / flickr

എൻ. ജി.ഒകളും സർക്കാർ പുനരധിവാസ സ്ഥാപനങ്ങളും തിരിഞ്ഞുനോക്കാത്ത സമൂഹമാണ് മൂന്നാറിലെ തൊഴിലാളികളുടേത്. ഒരുപക്ഷേ ഭാഷാ ന്യൂനപക്ഷ സമൂഹമായതുകൊണ്ട് മുഖ്യധാരയിൽ ഞങ്ങളുടെ ജീവിതം ചർച്ച ചെയ്യപ്പെടാറില്ല. അതുകൊണ്ടാണ് കേരളത്തിൽ ഇന്നും ഞങ്ങൾ അന്യരാക്കപ്പെടുന്നത്. സർക്കാർ ആനുകൂല്യം പറ്റി വിദ്യാഭ്യാസം പൂർത്തീകരിക്കാത്തത് ഞങ്ങളുടെ ജനങ്ങൾ വേണ്ടത്ര ബോധവൽക്കരിക്കപ്പെടാത്തതു കൊണ്ടാണ്. ഈ അവസ്ഥ മാറുന്നതുവരെ കൊളോണിയൽ ഇന്ത്യയിൽ അനുഭവിച്ച അതേ ജീവിതരീതി പിന്തുടരുന്ന മൂന്നാർ തൊഴിലാളി സമൂഹം മുഖ്യധാരയിലെത്തില്ല.

ഭാഷാന്യൂനപക്ഷങ്ങളെന്ന നിലയ്ക്കും മറ്റും സാമൂഹികമായി ഒരുപാട് പുറകിൽ നിൽക്കുന്ന തൊഴിലാളി സമൂഹമായി പരിഗണിക്കപ്പെട്ടാലേ ഈ നൂറ്റാണ്ടിലെങ്കിലും കേരളത്തിലെ പൊതുസമൂഹത്തിനൊടോപ്പം ഒരു പരിധിവരെ യെങ്കിലും ഇവർക്ക് എത്താനാകൂ. ഇതിന് സർക്കാർ സംവിധാനങ്ങളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്ന് ഒരു ഗവേഷകനായ എനിക്ക് പലപ്പോഴും തോന്നാറുണ്ട്. അതേസമയം, സർക്കാർ ആനുകൂല്യങ്ങൾ കൃത്യമായി എത്താത്തതുകൊണ്ടുകൂടിയാണ് എന്റെ സമൂഹം ഇന്നും അടിമജീവിതം നയിച്ചുവരുന്നത്. അഞ്ചാം തലമുറയിലെ കുട്ടികൾ സർക്കാറിന്റെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വേണ്ടത്ര ഉപയോഗിക്കുന്നില്ല.

സ്വന്തമായി ഒരു സെൻറ് ഭൂമി പോലുമില്ലാത്തതാണ് ഈയൊരു ജീവിതത്തിന്റെ അടിസ്ഥാന കാരണം. ഭാഷാ ന്യൂനപക്ഷം എന്നത് രണ്ടാമത്തെ കാരണം. സർക്കാർ വിചാരിച്ചാൽ മാത്രം ഈ ജീവിതരീതിയെ മാറ്റിമറിക്കാനാകില്ല. മൂന്നാറിലെ ഓരോ തൊഴിലാളിയും ഈ സാഹചര്യം മറികടക്കാൻ ശ്രമിക്കണം. ഒപ്പം, ഭരണകൂടവും ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും ഒത്തൊരുമിച്ച് പ്രവർത്തിക്കുകയും വേണം. എങ്കിലേ ഇപ്പോഴും കൊളോണിയൽ ജീവിതം നയിച്ചുവരുന്ന ഒരു തൊഴിലാളി സമൂഹത്തെ രക്ഷപ്പെടുത്താൻ കഴിയൂ.

(തുടരും)


Summary: Fifth-generation of Munnar plantation workers. Prabhakaran K. Munnar writes


പ്രഭാഹരൻ കെ. മൂന്നാർ

ഗവേഷകൻ, അധ്യാപകൻ. മാർക്​സിസം, പോസ്റ്റ് കൊളോണിയലിസം എന്നീ വിഷയങ്ങളെ മുൻനിർത്തി​ക്കൊണ്ടുള്ള വിമർശനാത്മക സാഹിത്യനിരൂപണമാണ് താത്പര്യവിഷയം.

Comments