തീവണ്ടിയെത്തി, മൂന്നാർ ഇനി ലിറ്റിൽ ലണ്ടൻ

1912- കളില്‍ ഗുണ്ടലവേളി റെയില്‍വേ യാഥാര്‍ത്ഥ്യമായതോടെ മൂന്നാര്‍ ഒരു മിനി ലണ്ടന്‍ നഗരമായി മാറിക്കഴിഞ്ഞു. മൂന്നാര്‍ നഗറില്‍ നിന്ന്​ ഗുണ്ടലവേളിക്കും അവിടെനിന്ന്​ ടോപ്പ് സ്റ്റേഷനിലേക്കും റെയില്‍വേ സ്ഥാപിച്ചതോടെ മൂന്നാര്‍ നഗരത്തില്‍ പാലങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയവ രൂപപ്പെട്ടു. മോര്‍ഗന്‍ സായിപ്പ് ഇടയ്ക്കിടെ പറയും, ‘ദിസ് ഈസ് അവര്‍ ലിറ്റില്‍ ലണ്ടന്‍’.

മലങ്കാട്​- എട്ട്​

1900 കാലത്ത്​ കച്ചവടം ഗതിപിടിച്ചു തുടങ്ങിയപ്പോള്‍ബ്രിട്ടീഷ് പത്രങ്ങളില്‍ ചായപ്പൊടിയെ കുറിച്ചുള്ള കുറിപ്പുകള്‍ നിറഞ്ഞു. കച്ചവടവും കാലാവസ്ഥയും മോഹിച്ച്​ കുറെ യുവാക്കള്‍ ബ്രിട്ടനില്‍ നിന്ന് മൂന്നാര്‍ മല കയറാന്‍ മോഹിച്ചു. വില്യം സായിപ്പ് പറഞ്ഞു, ഇനിയിവിടെ കൊയ്ത്താണ്, തേയിലക്കൊയ്​ത്ത്​. തളിരും (അരുമ്പും) രണ്ടിലയും ചേര്‍ത്ത് പറിച്ചു പറിച്ചു തീരുന്നില്ല. തുലാവര്‍ഷമഴ കഴിഞ്ഞ്​ അവര്‍ കൊയ്ത്തിന് അനുവാദം നല്‍കി. മതിവാണന്‍, മണ്ടയന്‍, തേനപ്പന്‍, മണിയന്‍, വിരതാചലം, അണ്ണാമലൈ, മാടസാമി തുടങ്ങിയവര്‍ തേയിലക്കൊയ്​ത്ത്​ അത്ഭുതം പോലെ കണ്ടു തുടങ്ങി.

സായിപ്പന്മാര്‍ പറഞ്ഞു, നിങ്ങള്‍ ഇതിനെ സ്വന്തം കുഞ്ഞിനെപ്പോലെ സംരക്ഷിക്കണം. സായിപ്പന്മാര്‍ ഒരുപാട് മോഹിച്ചുണ്ടാക്കിയ തേയില ചെടികളാണ്, അവര്‍ക്ക് ഈ ലോകത്ത്​ എന്തിനെക്കാളും വലുത് അതു തന്നെയാണ്.

മൂന്നാര്‍ റോപ്പ് വേ

മോര്‍ഗന്‍ സായിപ്പിന്​ ഉറക്കം നഷ്​ടമായി, അദ്ദേഹം പരിഭ്രാന്തനായി. നാലര ഏക്കറിലും നൂറുക്കണക്കിന് ജനങ്ങളും ബ്രിട്ടീഷുകാരും അവരുടെ സില്‍ബന്ധികളും തമ്പടിച്ചു. അവര്‍ പ്രതീക്ഷിച്ചതിലും ഏറെ കൊളുന്തുകള്‍ കിളിര്‍ത്തു. യന്ത്രങ്ങളെത്തിക്കുന്ന പണിയും ഇതിനിടയില്‍ നടന്നു. ടോപ്പ് സ്റ്റേഷന്‍ വരെ റോപ്പിലും അതിനുശേഷം മറ്റു മാര്‍ഗങ്ങളിലൂടെയും സാധനങ്ങള്‍ കാളവണ്ടിയിലും കാട്ടുപാതയിലൂടെ സഞ്ചരിക്കാന്‍ പറ്റുന്ന ചെറിയ വണ്ടികളിലും ബോഡിനായക്കന്നൂരിലേക്ക് എത്തിക്കാന്‍ തീരുമാനമായി. പിന്നീട് കുതിരകളെക്കൊണ്ടും മറ്റും മധുരയിലെത്തിച്ചു. അവിടെ നിന്ന്​ ട്രെയിനിൽ തൂത്തുക്കുടി തുറമുഖത്തേക്ക്​ എത്തിക്കാമെന്ന് മാര്‍ട്ടിന്‍ സായിപ്പും പ്ലാന്റര്‍മാരും ആസൂത്രണം ചെയ്തു. ചിലര്‍ മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യാന്‍ തുടങ്ങി. ഫ്രാന്‍സിസ് സായിപ്പാണ് ആദ്യം മൂന്നാര്‍ മലനിരകളില്‍ മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്തത്.

എസ്റ്റേറ്റുകള്‍ നിര്‍മിച്ചതോടെ ഒരുപാട് സ്ഥലങ്ങളിലേക്ക് എത്തിപ്പെടേണ്ടതുകൊണ്ട് സായിപ്പന്‍മാർ ചുതമലപ്പെടുത്തിയവർ പെരിയദൊരൈ (മാനേജിംഗ് ഡയറക്ടര്‍) എന്നറിയപ്പെട്ടു. ഒരു എസ്റ്റേറ്റില്‍ ഒരു പെരിയ ദൊരൈ, ഒരു ചിന്ന ദൊരൈ (അസി. മാനേജര്‍), ഒരു ഫീല്‍ഡ് ഓഫീസര്‍, അസി. ഓഫീസര്‍, റൈറ്റര്‍, ഓഫീസ് പ്യൂണ്‍ എന്ന മട്ടിലാണ് അഡ്മിനിസ്‌ട്രേഷന്‍ക്രമീകരിച്ചത്​. ആദ്യമായി ചുറ്റിവര, ചെണ്ടുവര, ഗുണ്ടല, അരുവിക്കാട്, മാട്ടുപ്പെട്ടി തുടങ്ങിയ എസ്റ്റേറ്റുകള്‍ ഒരു സോണിൽ ആയിരുന്നു.

എറിക് ഫ്രാന്‍സിസ്‌

ഇതിനിടയില്‍ പെരിയാര്‍ നദിയെ കീറിമുറിച്ച് പാലം ഉണ്ടാക്കുക എന്നത് വലിയ കടമ്പയായിരിക്കും എന്ന് ബ്രിട്ടീഷ് വിദഗ്ധർ കമ്പനിയെ അറിയിച്ചു. ഇതുകേട്ട് വില്യം സായിപ്പ് നിരാശനായി. കുട്ടമ്പുഴ, പൂയംകുട്ടി വഴിയിലൂടെ എസ്റ്റേറ്റുകളിലേക്ക് സാധനങ്ങളെത്തിക്കാന്‍ കഴിയുമെന്ന് വിദഗ്ധസംഘം കണ്ടെത്തി. അതനുസരിച്ച്​ ഭൂരിഭാഗം ആദിവാസികളെയും തിരുവിതാംകൂറിലെ മറ്റു അടിമകളെയും എസ്റ്റേറ്റുകളില്‍ എത്തിപ്പെട്ട അടിമക്കൂട്ടങ്ങളെയും കൊണ്ട് കൊച്ചി തുറമുഖത്ത്​ എത്തിയ മെഷീന്‍ പാര്‍ട്​സുകൾ തലചുമടായി എസ്റ്റേറ്റുകളിലെത്തിച്ചു. എങ്കിലും ദൗത്യം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. എങ്ങനെയാണ് ഇത്രയും വലിയ മെഷീനുകൾ മലയിലെത്തിക്കുന്നത്​ എന്ന്​ വില്യം സായിപ്പ് ചോദിച്ചു. തൂത്തുക്കുടിയില്‍ നിന്ന്​ കപ്പലിൽ കൊണ്ടുവന്നാല്‍ അവിടെ നിന്ന്​ മധുരയിലേക്ക് ട്രെയിനിലും മധുരയില്‍ നിന്ന്​ ബോഡി വരെ താല്‍ക്കാലികമായി നിര്‍മ്മിച്ച ഗുഡ്‌സ് തീവണ്ടിയിലൂടെയും കൊണ്ടുവരാം. അവിടെ നിന്ന്​ റോപ്പുകള്‍ വഴി കൊരങ്ങണിയോട് ചേര്‍ന്നു കിടക്കുന്ന ടോപ്പ് സ്റ്റേഷനിലേക്ക് (കൊട്ടാകുടി) എത്തിക്കാം. പിന്നീട് വണ്ടിയിലും കുതിരകളിലും കഴുതകളിലും മെഷീന്‍ പാര്‍ട്​സുകൾ കയറ്റി ഗുണ്ടലവേളിയിലേക്ക് എത്തിക്കാം. റെയില്‍വേ പാളം നിര്‍മ്മിക്കാന്‍ ആയിരക്കണക്കിന് മരങ്ങൾ വെട്ടി ഇതിനകം വഴിയൊരുക്കിയിരുന്നു, സായിപ്പന്മാര്‍.

ഇനി ട്രെയിന്‍ ഓടാതെ മറ്റു പണികളൊന്നുമില്ല എന്ന്​ വില്യം സായിപ്പ് പറഞ്ഞു. മാനേജര്‍മാരുടെ സംഘങ്ങളും സില്‍ബന്ധികളും എന്‍ജിനീയര്‍മാരും ഗുണ്ടലവേളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഗുണ്ടലവേളിയിലെ മരങ്ങള്‍ കൊണ്ട് വീടുകള്‍ പണിതുതുടങ്ങി. ഈ കാട്ടില്‍ നിന്ന്​ ടോപ്പ് സ്റ്റേഷനിലേക്ക് റെയില്‍വേ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുകയാണ്​ ലക്ഷ്യം. ഇത്​ വിജയിച്ചാൽ മാട്ടുപ്പെട്ടി ഫാക്ടറിയിലേക്കും മറ്റു ഭാഗങ്ങളിലേക്കും തേയില, ധാന്യം, പണ്ടങ്ങള്‍, വസ്ത്രങ്ങള്‍, കാട്ടു കമ്പിളികള്‍, താട്ടു ചാക്കുകള്‍ തുടങ്ങിയവ എത്തിക്കാം.

തേയില കച്ചവടം ഗതിപിടിച്ചതോടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ മലയിലങ്ങോളമിങ്ങോളം താമസം തുടങ്ങി. പുല്‍ക്കൂടുകളെപ്പോലെ നിർമിച്ച ലയങ്ങളായിരുന്നു തൊഴിലാളികളുടെ താൽക്കാലിക സെറ്റിൽമെൻറ്​. അത്​ ബ്രിട്ടീഷ് നിര്‍മിത സംവിധാനം കൂടിയായിരുന്നു. ബ്രിട്ടീഷ് മോഡലില്‍ ലയങ്ങള്‍ പണിത്​ തൊഴിലാളികളെ കൂട്ടംകൂട്ടമായി താമസിപ്പിച്ചു.

ട്രെയിന്‍ എന്ന സ്വപ്നം 1910- നകം സാക്ഷാൽക്കരിക്കുക എന്ന ലക്ഷ്യം മാത്രം മുമ്പില്‍ കണ്ട്​ പ്ലാന്റര്‍മാര്‍ പ്രവര്‍ത്തിച്ചു. ഗുണ്ടലവേളിയില്‍ നിന്ന്​ 20 കിലോമീറ്റര്‍ ദൂരത്തേക്കാണ്​ പണി നടക്കുന്നത്​. ​ തൊഴിലാളികളെ കൊണ്ട് രാത്രിയും പകലും പണിയെടുപ്പിച്ചു.

ട്രെയിന്‍ എന്ന സ്വപ്നം 1910- നകം സാക്ഷാൽക്കരിക്കുക എന്ന ലക്ഷ്യം മാത്രം മുമ്പില്‍ കണ്ട്​ പ്ലാന്റര്‍മാര്‍ പ്രവര്‍ത്തിച്ചു. ഗുണ്ടലവേളിയില്‍ നിന്ന്​ 20 കിലോമീറ്റര്‍ ദൂരത്തേക്കാണ്​ പണി നടക്കുന്നത്​. ​ തൊഴിലാളികളെ കൊണ്ട് രാത്രിയും പകലും പണിയെടുപ്പിച്ചു. എഞ്ചിനും മറ്റ് റെയില്‍വേ മെഷീനുകളും തലച്ചുമടായും കാളവണ്ടിയിലും മറ്റും എത്രയും പെട്ടെന്ന് ഗുണ്ടലവേളിയിലേക്ക് എത്തിക്കണമെന്ന് അഗസ്റ്റിന്‍ ലയര്‍ ആവശ്യപ്പെട്ടു. ആ സംഘത്തിന്റെ തലവന്‍ അഗസ്റ്റിന്‍ ആയിരുന്നു. ദൗത്യം അഞ്ചു വര്‍ഷം കൊണ്ട്​ പൂര്‍ത്തീകരിച്ചു. അങ്ങനെ ഒരു ബ്രിട്ടീഷ്​ നഗരത്തിനു സമാനമായ ചെറിയ ഒരു നഗരം അവര്‍ ഗുണ്ടലവേളിയില്‍ സ്ഥാപിച്ചു.

ട്രെയിന്‍ വരപ്പോതാം രയില, അതും ഇങ്കയാ? ഇന്തമലയില് എപ്പടിപ്പാ? അരുണാചലം, മാടസാമി, കണ്ണപ്പന്‍, കണ്ണിയമ്മാള്‍ തുടങ്ങിയവര്‍ അത്ഭുതപ്പെട്ടു.
കണ്ണകിയമ്മാള്‍ പറഞ്ഞു; തീവണ്ടിയാ? കൊളന്തവേലു ചിക്കുപുക്ക് റയില് ... എന്നു പറഞ്ഞു.
അവരില്‍ പലരും നേരത്തെ മദ്രാസില്‍ ട്രെയിന്‍ കണ്ടിട്ടുള്ളവരാണ്. ദൂരെ നിന്ന്​ ഏതോ കൗതുകവസ്തുവിനെ കണ്ട ഓര്‍മകളെപ്പറ്റി മലയാണ്ടി ഓര്‍മ്മിച്ചെടുത്തു.
അതിനിടയില്‍ കപാലി പറഞ്ഞു തുടങ്ങി; എങ്ക താത്ത ചെന്നപ്പന്‍ കാഞ്ചിപുരത്തില്‍ ഇന്ത വേലക്കു (റെയിലില്‍ ചരക്ക് കയറ്റുന്ന ജോലി ) പോയിരുക്കനു ചൊല്ലിയിരുക്കാൻ.

ഉള്‍ഗ്രാമങ്ങളില്‍ നിന്നു വന്നവര്‍ മോട്ടോര്‍ വാഹനങ്ങളും ട്രെയിനും കാണാനിടയില്ല. സായിപ്പന്മാര്‍ ഇടയ്ക്കിടെ കുതിരവണ്ടിയില്‍ വരുന്നതുമാത്രം കണ്ടുശീലിച്ച അവര്‍ കപാലിയെ കളിയാക്കി. ‘തീവണ്ടിയ ഇവങ്ക താത്ത പാത്തിരുക്കാരാം’- മുത്തുകറുപ്പനും ഏഴുമലയും ചിന്നച്ചാമിയും മുത്തു പേച്ചിയും മല്ലികയും സെവന്തിയും ചിരിച്ചു.
കപാലി പറഞ്ഞു, ചിക്ക്മ്പുക്ക് വണ്ടി ഇങ്ക വറതാന്‍പോതു, അത നീങ്ക പാക്കത്താന്‍ പൊറാങ്ക, നീളനീളമാ പെട്ടിക ഇരുക്കും, നെരയ ഇരമ്പു ചക്രരങ്ങളും ഇരുക്കും, രൊമ്പ പെരുശ ഇരുക്കും, ശരി പാക്കത്താന്‍ പോരോം ...

ചിട്ടിവരയില്‍ നാലര ഏക്കറില്‍ തേയില കൊയ്ത്ത് കഴിഞ്ഞശേഷം തൊഴിലാളികള്‍ക്ക് നേരിയ ആശ്വാസമുണ്ടായി. അവിടെ നിന്ന്​ 15 കിലോമീറ്റര്‍ കാട്ടുപാതയിലൂടെ നടത്തി തൊഴിലാളികളെ ഗുണ്ടലവേളിയിലേക്ക് എത്തിച്ചു. ഗുണ്ടലവേളിയിലേക്ക്​ ഒരുതരം കൂട്ട പലായനം. പലയിടങ്ങളിൽനിന്നെത്തിയ തൊഴിലാളികള്‍ കുടിലുകള്‍ കെട്ടി താമസിക്കാന്‍ തുടങ്ങി. ട്രാക്ക് പണി പൂര്‍ത്തിയാക്കാന്‍ ഒരുപാട് തൊഴിലാളികളെ വേണ്ടിവരും. കല്ലും മണ്ണും ഇരുമ്പും ചുമക്കാന്‍ അവര്‍ വിധിക്കപ്പെട്ടു. അലക്‌സാണ്ടര്‍, റിച്ചാര്‍ഡ്, മാര്‍ട്ടിന്‍ ലയര്‍, എമരോ മാര്‍സല്‍സ്, നിക്‌സണ്‍ തുടങ്ങിയ സായിപ്പന്മാരായിരുന്നു മേല്‍നോട്ടക്കാര്‍.

ട്രാക്കുകള്‍ നിര്‍മ്മിക്കാനുള്ള പാതകള്‍ വെട്ടിത്തെളിച്ചതോടെ ടോപ്പ് സ്റ്റേഷനില്‍ നിന്ന്​ ഇരുമ്പുകമ്പികള്‍ തൊഴിലാളികള്‍ ചുമന്ന് എത്തിച്ചു. കാളവണ്ടികള്‍ക്ക് അത്ര വലിയ ഇരുമ്പ് കമ്പികള്‍ ചുമക്കാനാകില്ല എന്നവര്‍ക്ക് അറിയാം. അതുകൊണ്ട് കാളവലിക്കുന്ന വണ്ടികളെ തൊഴിലാളികളെ കൊണ്ട് വലിപ്പിച്ചു. അങ്ങനെ മാസങ്ങള്‍ക്കുശേഷം ട്രാക്ക് നിര്‍മിക്കാനുള്ള പണി തുടങ്ങി. ആയിരക്കണക്കിന് തൊഴിലാളികളെ കൊണ്ട് വളരെ വേഗം പണി പൂര്‍ത്തീകരിക്കാമെന്ന് അവര്‍ കരുതി. മൂന്നു വര്‍ഷത്തിനകം പണിപൂര്‍ത്തിയാക്കുകയും ട്രെയിന്‍ എഞ്ചിനുകൾ ഓടിക്കാനും കഴിഞ്ഞു. അങ്ങനെ ഗുണ്ടലവേളി ചരക്കു റെയില്‍ ദൗത്യം പൂര്‍ത്തിയായി.

ഒരു ദിവസം തൊഴിലാളികള്‍ തേയിലക്കാട്ടില്‍ പണിയെടുത്തു കൊണ്ടിരിക്കുകയായിരുന്നു. പെ​ട്ടെന്ന്​ ആറുമുഖൻ ഓടിയെത്തി പറഞ്ഞു, എന്തോ താ​​ഴെനിന്ന്​ പറന്നുവരുന്നു. തൊഴിലാളികൾ അന്തംവിട്ട് നോക്കി നിന്നു…

അഞ്ചു കൊല്ലം കൊണ്ട്​ റെയിൽവേ യാഥാർഥ്യമായത്​, കച്ചവടക്കാരെ വിസ്​മയിപ്പിച്ചു. വില്‍സണ്‍ സായിപ്പ് തൊഴിലാളികളെ അഭിനന്ദിച്ചു. ഇനി പണി എളുപ്പമാകുമെന്ന്​ മാക്‌സ് ജോണ്‍സണ്‍ സായിപ്പ് പറഞ്ഞു. അങ്ങനെ, ട്രെയിനും സ്റ്റേഷനും യാഥാര്‍ത്ഥ്യമായതോടെ മൂന്നാര്‍ ബ്രിട്ടീഷുകാരുടെ സ്വന്തം നാടായി.

ഒരു ദിവസം തൊഴിലാളികള്‍ തേയിലക്കാട്ടില്‍ പണിയെടുത്തു കൊണ്ടിരിക്കുകയായിരുന്നു. പെ​ട്ടെന്ന്​ ആറുമുഖൻ ഓടിയെത്തി പറഞ്ഞു, എന്തോ താ​​ഴെനിന്ന്​ പറന്നുവരുന്നു. തൊഴിലാളികൾ അന്തംവിട്ട് നോക്കി നിന്നു…
‘ഏതോ പേയിമാരി ഊന്തുഊന്തു വരുതു ആമാ, പറക്കറമാരിയും, തെരിയുതു എന്നടാ എതും കാത്തു കറുപ്പാ .... (പ്രേതത്തെ പോലെ ഏതോ ഒരു സാധനം ഉരുണ്ടുവരുന്നു, പറക്കുന്ന പോലെയും തോന്നുന്നുണ്ട്. )
കുതിരയല്ല, കഴുതയുമല്ല, അതുലയാരോ തൊങ്കരമാതിരി താന്‍, തെരിയുതു.... (കുതിരയുമല്ല, കഴുതയുമല്ല, അതില്‍ ആരോ തൂങ്ങുന്നപോലെ തോന്നുന്നു).

ഫ്രാന്‍സിസ് സായിപ്പ് ചുരുട്ടും കത്തിച്ച് മലനിരകള്‍ കേറി വരുന്ന ആ വണ്ടിയെ കൗതുകത്തോടെ നോക്കി. This is motor cycle- സായിപ്പ് പറഞ്ഞു. മോട്ടോര്‍ സൈക്കിളിലേക്ക്​ എല്ലാ കണ്ണുകളും പതിഞ്ഞു. ചിലര്‍ക്കതു തൊട്ടുനോക്കണം എന്നുണ്ട്, പക്ഷേ സായിപ്പിനെ പേടിച്ച്​ ആരും അടുത്തേക്ക് ചെല്ലുന്നില്ല.
രാജാവിനെ പോലെ എന്തോ വന്നിറങ്ങുന്നതായി കാമാച്ചിക്ക്​ തോന്നി. ചിറ്റിവരയില്‍ ആദ്യമായി ഓടിയ മോട്ടോര്‍ വാഹനമായിരുന്നു ആ മോ​​ട്ടോർ സൈക്കിൾ.
തൊഴിലാളികള്‍ക്കും മുതലാളികള്‍ക്കും ഒരേപോലെ സന്തോഷമായി. അമ്മാക്കണ്ണ് പറഞ്ഞു, ഇനി ദൊരൈമാരെ തൂക്കി ചുമക്കണ്ടാല്ലോ, അത് ചുമന്നോളും. റെയില്‍ പണി പൂര്‍ത്തിയായതും തൊഴിലാളികളെ സന്തോഷിപ്പിച്ചു. കാളവണ്ടികളിലും തലച്ചുമടായും ചുമന്നിരുന്ന കൊളുന്തുകൾ ഇനി അത് കൊണ്ടു പോകുമെന്ന് പരമനും മയില്‍ചാമിയും തൊഴിലാളികളോട് പറഞ്ഞു.

കാട് വീടായി, പിന്നീട് നാടായി, ഇപ്പോള്‍ നഗരവുമായി. ആ നഗരത്തിന് അവര്‍ ഗുണ്ടലവേളി എന്ന പേരിട്ടു. ഇന്നത്തെ ഗുണ്ടല ഡാം മുതല്‍ ടോപ്പ് സ്റ്റേഷന്‍വരെ ഗുണ്ടലവേളി എന്നാണ് അറിയപ്പെട്ടിരുന്നത്.

30 ഏക്കര്‍, 32 ഏക്കര്‍, ആവാരം കാട്ടുച്ചോല, അത്തിമര തൊങ്കല്‍, എല്ലപ്പെട്ടി, ചെണ്ടുവര, ദേവികുളം, പെരിയവര, രാജമല, വാഗുവര വരെ ഇതുപോലെ എസ്റ്റേറ്റുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നു. തേയില നട്ടുപിടിപ്പിക്കലും പ്ലാന്റേഷന്‍ രൂപപ്പെടുത്തലും പുരോഗമിക്കുന്നു. റെയില്‍വേ യാഥാര്‍ത്ഥ്യമായതോടെ, തേയിലപെട്ടികൾ വേഗം മധുര വരെ എത്തിക്കാം. അവിടെനിന്ന്​ തൂത്തുക്കുടി തുറമുഖത്തേക്ക്​ കൊണ്ടുചെല്ലാനും എളുപ്പമാണ്.

അവിടെനിന്ന് കടല്‍മാര്‍ഗം എല്ലാ രാജ്യങ്ങളിലേക്കും കയറ്റി വിടാം. തലച്ചുമടായി മുകളിലെത്തിച്ചിരുന്ന ഭക്ഷണപ്പണ്ടങ്ങള്‍ ടോപ്പ് സ്റ്റേഷനിലേക്കെത്തിച്ചു. പിന്നീട് കുതിരകളും കഴുതകളും മാട്ടുവണ്ടികളിൽ ചുമന്ന് തേയിലക്കാട്ടില്‍ താമസിക്കുന്ന അടിമകള്‍ക്ക് കങ്കാണിമാര്‍ മുഖാന്തരം വിതരണം ചെയ്തു തുടങ്ങി. ചെഞ്ചോളം ആയിരുന്നു പ്രധാന ധാന്യം. ചോളക്കഞ്ചി ഹൈറേഞ്ചില്‍ ജീവിക്കുന്ന ഓരോ തൊഴിലാളിക്കും മറക്കാന്‍ പറ്റാത്ത ഭക്ഷണമാണ്. പിന്നീട് റാഗിക്കൂളും കരുപ്പെട്ടിയും. ഓരോ കുടുംബത്തിന് ഒരു റാത്തല്‍ കരിപ്പട്ടി, കടുംചായ വച്ച് കുടിക്കാന്‍ നല്‍കിയത് 1920- കളില്‍ ചര്‍ച്ചാവിഷയമായിരുന്നു.

അന്ന് മാട്ടുപ്പെട്ടിയായിരുന്നു പേരുകേട്ട നഗരം. എല്ലാ ഭാഗത്തില്‍ നിന്നും കാളവണ്ടികള്‍ മാട്ടുപ്പെട്ടിയിലേക്കാണ് പുറപ്പെടുക. ആദ്യമായി വിജയിച്ച നാലര ഏക്കര്‍ വിപ്ലവം ചിട്ടിവരയിലാണ്. ഇന്നും ആ സ്ഥലം നാലര ഏക്കര്‍ എന്നാണ് അറിയപ്പെടുന്നത്.

കാടുകള്‍ക്ക് പേരിടുന്നതിനുമുമ്പ് നാലര ഏക്കറിനെ മലങ്കാട് എന്നായിരുന്നു വിളിച്ചിരുന്നത്. തൊഴിലാളികളെ സായിപ്പന്മാർ സംഘങ്ങളായി തിരിച്ചു. ഒരു ഗ്രൂപ്പിൽ 50 പേർ. ര​ണ്ടോ മൂന്നോ സംഘങ്ങൾ ചേർന്ന്​ ഒരു ഗ്രൂപ്പായി പ്രവർത്തിച്ചുതുടങ്ങി. കങ്കാണിമാരുടെ നാവില്‍ നിന്ന്​ തൊഴിലാളികൾ നമ്പറുകൾ പഠിച്ചെടുത്തു. പെരിയ ഗാങ്ക്, ചിന്ന ഗാങ്ക് എന്ന മുറയില്‍ അവർ പുതിയ ജീവിതം തുടങ്ങി. നിരകള്‍ സംരക്ഷിക്കുക, കൊളുന്തു നുള്ളി തലച്ചുമടായി മണ്‍റോഡിലേക്ക് കൊണ്ടുവരിക- ഇതായിരുന്നു അവരുടെ ജീവിതം. മണ്‍റോഡിൽ കാളവണ്ടി വന്നു നില്‍ക്കും. ചാക്കുകളില്‍ പൊതിഞ്ഞ തേയില കാളവണ്ടിയിലെത്തിക്കും. ഫാക്ടറികള്‍ ഒരുപാട് ദൂരെയായതിനാല്‍ രാവിലെ പത്തിന്​ ഒരു നിരുവ (തൂക്കം), ഉച്ചയ്ക്ക് 12 ന്​ ഒരു നിരുവ, വൈകീട്ട് നാലിന്​ ഒരു നിരുവ- ചൊള്ളമുത്തു കങ്കാണി തൊഴിലാളികളെ അറിയിച്ചു. ആറുമണിക്കുമുമ്പ് വന്ന്​ നിര പിടിക്കണം, എട്ടു മണിയാവുമ്പോള്‍ കൂളോ കഞ്ഞിയോ കുടിക്കണം. പത്തുമണിക്ക് മുമ്പു താട്ടു നിറക്കണം. 10 മണി നിരുവ (10 മണിക്ക് കൊളുന്ത് തൂക്കം) നാലര ഏക്കറിനെ ചുറ്റി എല്ലാ സ്ഥലങ്ങളിലുമുണ്ടാവും. കാളവണ്ടി തേരിയില്‍ എത്തിയാല്‍ നിരുവ എന്ന്​ തൊഴിലാളികള്‍ ഉറപ്പിക്കും.

1912- കളില്‍ ഗുണ്ടലവേളി റെയില്‍വേ യാഥാര്‍ത്ഥ്യമായതോടെ മൂന്നാര്‍ ഒരു മിനി ലണ്ടന്‍ നഗരമായി മാറിക്കഴിഞ്ഞു. മൂന്നാര്‍ നഗറില്‍ നിന്ന്​ ഗുണ്ടലവേളിക്കും അവിടെനിന്ന്​ ടോപ്പ് സ്റ്റേഷനിലേക്കും റെയില്‍വേ സ്ഥാപിച്ചതോടെ മൂന്നാര്‍ നഗരത്തില്‍ പാലങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയവ രൂപപ്പെട്ടു. മോര്‍ഗന്‍ സായിപ്പ് ഇടയ്ക്കിടെ പറയും, ദിസ് ഈസ് അവര്‍ലിറ്റില്‍ ലണ്ടന്‍.
മാര്‍ട്ടിന്‍ സായിപ്പ് അത് കേള്‍ക്കുമ്പോള്‍ പുഞ്ചിരിക്കും. 1860- കളില്‍ തന്നെ ലോക്കാട് മേഖലയില്‍ 50 ഏക്കറില്‍ എസ്റ്റേറ്റ് നിര്‍മ്മിച്ചെടുത്ത സായിപ്പന്‍മാര്‍ക്ക് അവരുടെ ബിസിനസില്‍ പരാജയപ്പെടേണ്ടിവന്നു. കാരണം അവര്‍ പയറ്റിയത്​ ഏലം- കുരുമുളക് കച്ചവട തന്ത്രമായിരുന്നു. ചക്കയ്യാ പറയും, തന്റെ അപ്പൂപ്പന്റെ അച്ഛന്‍ ബൈസണ്‍ വാലിയിലെ ഏലക്കാടുകളിലേക്കാണ് ആദ്യം പണിക്കുവന്നത്. സായിപ്പന്മാര്‍ നഷ്ടം എന്നു പറഞ്ഞ് വന്നവരെയൊക്കെ പിരിച്ചുവിട്ടു എന്ന്​ അപ്പന്‍ പറയാറുണ്ട്​. 1890- കളിലാണ് സായിപ്പന്മാർ കൂട്ടുകച്ചവടത്തിന് തയ്യാറായത്. ചിറ്റിവര എസ്റ്റേറ്റിലെ നാലര ഏക്കറില്‍ പയറ്റിയ തേയില കൃഷി അവരെ രക്ഷിച്ചു.

കുരങ്ങണിപ്പാതയായിരുന്നു മൂന്നാര്‍ മലനിരകളുടെ ഗേറ്റ് വേ. കോതമംഗലം (കുട്ടമ്പുഴ- പൂയംകുട്ടി) വഴി മാത്രമേ ഒരു കാട്ടുപാതയുണ്ടായിരുന്നുള്ളൂ. ആദിവാസി ഗോത്രങ്ങള്‍ മാത്രമായിരുന്നു അവിടെ താമസിച്ചിരുന്നത്. തിരുവിതാംകൂറില്‍ നിന്ന്​ അടിമകളെ കൊണ്ടെത്തിച്ചത് ആ പാതയില്‍ കൂടിയാണ്. ഭൂരിഭാഗവും മുതുവാന്മാരും മല അരയരും മലപ്പണ്ടാരങ്ങളും മാത്രം പാര്‍ത്തിരുന്ന കാട്. കൊച്ചി നഗരത്തിൽനിന്ന്​ സാധനങ്ങൾ തല ചുമടായാണ്​ ലോക്കാട്ടിലേക്ക് എത്തിച്ചിരുന്നത്​. തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ വേനല്‍ കാലങ്ങളില്‍ ഇവിടെയാണ് താമസിച്ചിരുന്നത്. അതുകൊണ്ടാണ് നെടുങ്കണ്ടത്തിനു തൊട്ടടുത്ത കാട് രാജാക്കാട് എന്നറിയപ്പെടുന്നത്. മഹാറാണി പാര്‍ത്തിരുന്ന സ്ഥലം രാജകുമാരി എന്നും അറിയപ്പെട്ടു. അവിടെനിന്ന്​ കാട്ടുപാതയിലൂടെ സഞ്ചരിച്ചാല്‍ ദേവികുളം വളരെ അടുത്താണ്. മാത്രമല്ല, ബൈസന്‍വാലിയും അടുത്താണ്.

അന്ന് മാട്ടുപ്പെട്ടിയായിരുന്നു പേരുകേട്ട നഗരം. എല്ലാ ഭാഗത്തില്‍ നിന്നും കാളവണ്ടികള്‍ മാട്ടുപ്പെട്ടിയിലേക്കാണ് പുറപ്പെടുക. ആദ്യമായി വിജയിച്ച നാലര ഏക്കര്‍ വിപ്ലവം ചിട്ടിവരയിലാണ്. ഇന്നും ആ സ്ഥലം നാലര ഏക്കര്‍ എന്നാണ് അറിയപ്പെടുന്നത്. ഇന്നത്തെ ടോപ്പ് സ്റ്റേഷനില്‍ നിന്ന്​ നാലു കിലോമീറ്റര്‍ മാത്രം അകലെയാണ് ചിറ്റിവര എസ്റ്റേറ്റ്. 32 ഏക്കര്‍ തേയിലക്കാടുകളാണ്. ചുറ്റുവരൈ മലകള്‍ ചുറ്റിയ ഇടമാണ്​. ആദ്യകാലത്ത്​ ചുറ്റു വരൈ എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് സായിപ്പന്മാര്‍ chittivurrai estate എന്നാക്കി. ആ കാലത്ത്​ ഔദ്യോഗിക നാമമായി അറിയപ്പെട്ടത് chitta vurrai എന്നാണ്. സായിപ്പന്മാരുടെ കണക്കപ്പിള്ളകളായിരുന്നവര്‍ Chittivurrai- യെ chittivarrai എന്നാക്കി. വര എന്ന ചെന്തമിഴ് വാക്കിനര്‍ത്ഥം മല എന്നാണ്. മൂന്നാർ മല നിരകൾക്കുചുറ്റുമുള്ള എസ്റ്റേറ്റുകള്‍ ചെണ്ടുവര, ചിറ്റിവര എന്നും ചോത്തുപ്പാറ ശിവന്‍മല, ഗുണ്ടുമല എന്നുമാണ്​ അറിയപ്പെടുന്നത്. മലകള്‍ക്കടിയിലോ ഇടയിലോ ഉള്ള എസ്റ്റേറ്റുകളായിരുന്നു മൂന്നാറില്‍ ഭൂരിഭാഗവും.

(തുടരും)

Comments