എഴുകോൺ, ബദൽ ജീവിതത്തിന്റെ ആത്മകഥ

“നിങ്ങളുടെ സൗഹൃദങ്ങളിൽ, പ്രണയത്തിൽ, സാമൂഹിക ബന്ധങ്ങളിൽ… മരവിപ്പ് അനുഭവപ്പെടുന്നുണ്ടങ്കിൽ തീർച്ചയായും ഈ പുസ്തകം വായിക്കണം. മനുഷ്യ വൈവിധ്യത്തിൻ്റെ സൗന്ദര്യത്തെ ഉൾക്കൊള്ളാൻ ഈ പുസ്തകം സഹായിക്കും. ജയശ്രീയുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ വായന ചിലപ്പോൾ തെറാപ്പിയുടെ ഗുണം ചെയ്യും,” റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ഡോ. എ.കെ. ജയശ്രീയുടെ ‘എഴുകോൺ’ എന്ന ആത്മകഥയുടെ വായനാനുഭവം എഴുതുന്നു, വിനീഷ് വിജയലക്ഷ്മി.

ത്മകഥയിലൂടെ എങ്ങനെയാണ് രാഷ്ട്രീയം പറയേണ്ടത് എന്നതിൻ്റെ ഉദാഹരണമാണ് എ.കെ. ജയശ്രീയുടെ ‘എഴുകോൺ’. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സാമൂഹികാരോഗ്യ പ്രവർത്തനങ്ങളുടെ ലൈംഗികത്തൊഴിലാളി കൂട്ടായ്മകളുടെയെല്ലാം ചരിത്രം കൂടിയാണ് ഈ ആത്മകഥ. വ്യക്തി ജീവിതവും രാഷ്ട്രീയ ജീവിതവും രണ്ടല്ലാത്തവിധം ഇവിടെ ഇഴചേർന്ന് നിൽക്കുന്നു. മുഖ്യധാരാ മാധ്യമങ്ങൾ ഉയർത്തിക്കാട്ടുന്ന പോലെ മൈത്രേയനോടൊരുമിച്ചുള്ള ജീവിതംകൊണ്ട് മാത്രമല്ല ഡോ. ജയശ്രീയുടേത് ഒരു ബദൽ ജീവിതമാകുന്നത്. വ്യക്തി ജീവിതത്തെ സമൂഹത്തിൻ്റെ തുറവികളിലേക്ക് സമഭാവത്തോടെ അഴിച്ചുവിട്ടതുകൊണ്ടാണ്. (Personal is political എന്നത് ഫെമിനിസത്തിൻ്റെ പ്രധാന മുദ്രവാക്യമാണ്.) പ്രണയത്തെക്കുറിച്ച്, സദാചാരത്തെക്കുറിച്ച് ജെൻഡർ പൊളിടിക്സിനെക്കുറിച്ച് സാമൂഹികാരോഗ്യ പ്രവർത്തനങ്ങളെക്കുറിച്ച്… നമുക്കുള്ള ധാരണകളെ അഴിച്ച് പണിയാൻ ഈ പുസ്തകം സഹായിക്കുന്നു.

ആത്മകഥയിലെ പ്രമേയ വൈവിധ്യത്തിൽ അപ്രസക്തമെങ്കിലും കാലിക പ്രസക്തമായ ഒരു സന്ദർഭം സൂചിപ്പിക്കാം. വിയറ്റ്നാം യുദ്ധവിരുദ്ധ പ്രചാരണങ്ങളുടെ ഓർമയിൽ യുദ്ധത്തക്കുറിച്ചുള്ള ചിന്തകൾ ജയശ്രീ പങ്കുവെക്കുന്നുണ്ട്- "അപരബോധവും വെറുപ്പും വെച്ചു പുലർത്തുകയും പരസ്പരം ഹിംസിക്കുകയും ചെയ്യുന്ന മനുഷ്യരാണല്ലോ നമ്മൾ. മറ്റു ജീവികളിൽ നിന്ന് വ്യത്യസ്തമായി പ്രകൃതിയിൽ നിന്നും മറ്റു ജീവികളിൽ നിന്നുമുണ്ടായേക്കാവുന്ന ഭയത്തിനു പുറമെ സ്വന്തം സ്പീഷിസിൽ നിന്നും നമ്മൾ ഭീകരത നേരിടുന്നു. ആശയങ്ങളുടെ പിൻബലത്തോടെയാണ് മനുഷ്യർ പലപ്പോഴും പരസ്പരം ഹിംസിച്ചു കൊണ്ടിരിക്കുന്നത്. യുദ്ധം അതിൻ്റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണ്. രാജ്യത്തിനകത്തും ഒരു കൂട്ടം മറ്റൊരു കൂട്ടത്തിനുമേൽ ഹിംസ നടത്തി കൊണ്ടിരിക്കുന്നു. കുടുംബം തന്നെ ഈ ക്രമത്തിൻ്റെ ചെറു രൂപമാണ്. ഈ ക്രമങ്ങൾ നിലനിൽക്കുന്നത് ആശയപരമായും കായികമായുമുള്ള കീഴടങ്ങലിലൂടെയാണ്. അഥവാ കീഴടക്കലിലൂടെയാണ്"- ഈ അധികാര ക്രമങ്ങളെ ഉടച്ചുവാർക്കലാണ് മോചനത്തിനുള്ള ഉപാധി.

Read More: ഗോത്രമനുഷ്യരെ കേരളം എങ്ങനെ കൈകാര്യം ചെയ്യുന്നു?അത് ‘അടിമമക്ക’ പറയും

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സാമൂഹികാരോഗ്യ പ്രവർത്തനങ്ങളുടെ ലൈംഗികത്തൊഴിലാളി കൂട്ടായ്മകളുടെയെല്ലാം ചരിത്രം കൂടിയാണ് എ.കെ. ജയശ്രീയുടെ ‘എഴുകോൺ’.
കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സാമൂഹികാരോഗ്യ പ്രവർത്തനങ്ങളുടെ ലൈംഗികത്തൊഴിലാളി കൂട്ടായ്മകളുടെയെല്ലാം ചരിത്രം കൂടിയാണ് എ.കെ. ജയശ്രീയുടെ ‘എഴുകോൺ’.

അതിന് ആദ്യം വ്യക്തിപരമായ അഴിച്ചു പണിയൽ അനിവാര്യമാണ്. ആയിരക്കണക്കിന് കുട്ടികൾ വംശഹത്യയിൽ മരിച്ച് വീഴുന്നത് കണ്ടിട്ടും മനസ് സഹാനുഭൂതിയില്ലാതെ വരണ്ടുപോയിട്ടുണ്ടെങ്കിൽ... നിങ്ങളുടെ സൗഹൃദങ്ങളിൽ, പ്രണയത്തിൽ, സാമൂഹിക ബന്ധങ്ങളിൽ… മരവിപ്പ് അനുഭവപ്പെടുന്നുണ്ടങ്കിൽ തീർച്ചയായും ഈ പുസ്തകം വായിക്കണം. മനുഷ്യ വൈവിധ്യത്തിൻ്റെ സൗന്ദര്യത്തെ ഉൾക്കൊള്ളാൻ ഈ പുസ്തകം സഹായിക്കും. ജയശ്രീയുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ വായന ചിലപ്പോൾ തെറാപ്പിയുടെ ഗുണം ചെയ്യും.

എ.കെ. ജയശ്രീയുടെ ആത്മകഥ 'എഴുകോൺ' ഇപ്പോള്‍ ഡിസ്‌കൗണ്ടിൽ ഓഡർ ചെയ്യൂ...

Comments