പമ്മനെയും ബാറ്റൺ ബോസിനെയും
വായിക്കാത്തവർ കല്ലെറിയട്ടെ

പുതിയ തലമുറയിൽ വലിയൊരു വിഭാഗം മുപ്പതു സെക്കൻ്റുകൾക്കപ്പുറം പുതിയ കാഴ്ചയും അനുഭവങ്ങളും പരിചയിച്ചവരാണ്. അവർക്ക് മുന്നിലേക്ക് നീട്ടുന്ന പുസ്തകങ്ങളിൽ അവരെ രസിപ്പിക്കുന്നവക്കും അവരുടെ ജീവിതാനുഭവങ്ങളുമായി കണക്ട് ചെയ്യുന്നവക്കും വൈബിനെ തൃപ്തിപ്പെടുത്തുന്നവയ്ക്കും സ്വാഭാവികമായ സ്വീകരണം ലഭിക്കുന്നു. അതിനെ തലമുറ ഗ്യാപ്പെന്നു വേണേൽ വിവക്ഷിക്കാം- റിഹാൻ റാഷിദ് എഴുതുന്നു.

ഴിഞ്ഞ മുപ്പതുവർഷത്തിനിടെ സംഭവിച്ച ഇന്റർനെറ്റ് സാങ്കേതിക മുന്നേറ്റങ്ങൾ മനുഷ്യരുടെ സകല ജീവിതപരിസരങ്ങളിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. വായനയിലും എഴുത്തിലും അതിന്റെ ബഹിർസ്ഫുരണങ്ങൾ സംഭവിച്ചത് അവിതർക്കമാണ്.

തെണ്ണൂറുകൾക്കുമുൻപ് വായനയെന്നത് കേ​​ൾവിയും ചേർന്നതായിരുന്നു. റേഡിയോ ആയിരുന്നു അക്കാലത്ത് വായനയുടെ മറ്റൊരു രൂപം. തൊണ്ണുറുകൾക്കുശേഷം ടെലിവിഷൻ കാഴ്ചയിലേക്കുമത് പടർന്നു. പുതിയ കാലത്തും വായന എന്നത് ‘പ്രിന്റഡ്’ മാത്രമല്ല. എണ്ണമറ്റ പുസ്തകങ്ങൾ സൂക്ഷിച്ച ലൈബ്രറിക്ക് സമമാണ് ഒരു പുസ്തകത്തിന്റെ വലുപ്പത്തിലുള്ള കിൻഡിൽ. കൂടാതെ വെബ്സീനുകൾ, പോഡ് കാസ്റ്റ്, ഓഡിയോ ബുക്സ് തുടങ്ങിയവയും ഉണ്ട്. വിഷ്വൽ സാധ്യതകൾ വിവിധ തരത്തിൽ വേറെയും ലഭ്യമാണ്. എല്ലാകാലത്തും ഇങ്ങനെ വായനയ്ക്ക് പലതരം സാധ്യതകളുള്ളപ്പോൾ അച്ചടിച്ച പുസ്തകങ്ങൾ മാത്രമെന്ന കുളിരിന് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. മനുഷ്യരുടെ ദൈനംദിന തിരക്കുകകൾക്കിടയിൽ ഇത്തരം സംവിധാനങ്ങൾ അവർ ഉപയോഗപ്പെടുത്തുന്നു. അതേസമയം പുസ്തകത്തിന്റെ മണവും കനവും ഇല്ലാതെ വായിക്കാനാവില്ലെന്നു കരുതുന്നവരും കുറവല്ല. ഇരു കൂട്ടർക്കും സൗകര്യപ്രദമായവ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അവസരങ്ങളും ഉണ്ട്.

വായനയെന്നത് തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. കാമുകിയെ തിരഞ്ഞെടുക്കുന്നതിനോടാണ് അതിനെ ഉപമിക്കാനാവുക.
വായനയെന്നത് തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. കാമുകിയെ തിരഞ്ഞെടുക്കുന്നതിനോടാണ് അതിനെ ഉപമിക്കാനാവുക.

രണ്ടായാലും വായന നടക്കുകയെന്നതാണ് പ്രധാനം.

അതേസമയം നവീന സംവിധാനങ്ങൾ വായനയുടെ രസതന്ത്രങ്ങളിൽ കാലാനുസൃത മാറ്റം കൊണ്ടുവന്നിട്ടുമുണ്ട്. ഏറ്റവും പുതിയ ട്രെന്റായ ഇൻസ്റ്റഗ്രാം റീലുകൾ വായനക്കാരെ പുസ്തകങ്ങളിലേക്ക് അടുപ്പിക്കുന്നതിൽ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നു. അവിടെയും തിരഞ്ഞെടുപ്പിന് മികച്ച സാധ്യതയുണ്ട്. തങ്ങളുടെ വായനാനഭിരുചിയെ തൃപ്തിപ്പെടുത്തുമെന്നു തോന്നുന്നവ സെലക്ട് ചെയ്യാൻ ഇത്തരം റീലുകളിലെ പുസ്തകസംഗ്രഹം സഹായിക്കുന്നു. ഇതിൽ തന്നെ ചിലർ ട്രന്റുകൾക്കൊപ്പം പായുന്നുമുണ്ട്. ട്രെന്റുകളിൽ നിന്ന് അവരിൽ ഒരു വിഭാഗം സ്ഥിരം വായനക്കാരായി പരിണമിക്കുമെന്നാണ് വ്യക്തിപരമായ നിരീക്ഷണം.

ഈയടുത്ത കാലത്ത് പോപ്പുലർ ഫിക്ഷൻ, ബെസ്റ്റ് സെല്ലറുകൾ എന്നിവ പുസ്തകങ്ങളുടെ ഗുണമേന്മമയെക്കുറിച്ചുള്ള അളവുകോലായി മാറ്റിയിട്ടുണ്ട്. കൂടുതൽ വിൽക്കപ്പെടുന്നവയാണ് മികച്ചതെന്നൊന്നും അഭിപ്രായമില്ല. ഉള്ളടക്കത്തെക്കുറിച്ച് വിയോജിപ്പുകളുണ്ടെങ്കിലും ജനപ്രിയമാവുന്നത് ഒരു മോശം സംഗതിയുമല്ല.

വായനയെന്നത് തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. കാമുകിയെ തിരഞ്ഞെടുക്കുന്നതിനോടാണ് അതിനെ ഉപമിക്കാനാവുക. ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോടോ സമാനചിന്താഗതിക്കാരോടോ തോന്നുന്ന ഇഷ്ടം പോലെ. അവരതു പലവിധത്തിലാണ് ഉപയോഗിക്കുന്നതും. സമയം കൊല്ലാനും ജ്ഞാനസമ്പാദനത്തിനും പഠനത്തിനും താന്താങ്ങളുടെ വൈകാരിക പരിസരങ്ങളുടെ തിരിച്ചറിവിനും സാമൂഹിക പഠനത്തിനും സ്വഭാവരൂപീകരണത്തിനും തുടങ്ങി അനേകം കാര്യങ്ങൾക്കാണ് വായനയെന്നാണ് വിശ്വസിക്കുന്നത്. അങ്ങനെ ചിന്തിക്കുമ്പോൾ ഒരാൾ എന്തിനാണ് വായിക്കുന്നതെന്നത് അവരവരുടെ മാത്രം സ്വകാര്യതയാണ്.
‘വായിച്ചാലും വളരും
വായിച്ചില്ലെങ്കിലും വളരും
വായിച്ചു വളർന്നാൽ വിളയും
വായിക്കാതെ വളർന്നാൽ വളയും’-
കുഞ്ഞുണ്ണി മാഷിന്റെ ഈ കുട്ടിക്കവിതയിൽ എല്ലാമടങ്ങിയിട്ടുണ്ട്.

വായനയെന്നത് തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്, ഒരാൾ എന്തിനാണ് വായിക്കുന്നതെന്നത് അവരവരുടെ മാത്രം സ്വകാര്യതയാണ്. / Photo : Arjun VT
വായനയെന്നത് തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്, ഒരാൾ എന്തിനാണ് വായിക്കുന്നതെന്നത് അവരവരുടെ മാത്രം സ്വകാര്യതയാണ്. / Photo : Arjun VT

ജനപ്രിയത മോശം സംഗതിയല്ല

ഈയടുത്ത കാലത്ത് പോപ്പുലർ ഫിക്ഷൻ, ബെസ്റ്റ് സെല്ലറുകൾ എന്നിവ പുസ്തകങ്ങളുടെ ഗുണമേന്മമയെക്കുറിച്ചുള്ള അളവുകോലായി മാറ്റിയിട്ടുണ്ട്. കൂടുതൽ വിൽക്കപ്പെടുന്നവയാണ് മികച്ചതെന്നൊന്നും അഭിപ്രായമില്ല. ഉള്ളടക്കത്തെക്കുറിച്ച് വിയോജിപ്പുകളുണ്ടെങ്കിലും ജനപ്രിയമാവുന്നത് ഒരു മോശം സംഗതിയുമല്ല. ഇതൊരു സങ്കീർണ പ്രശ്നമാണ്. വായനക്കാരിലും എഴുത്തുകാർക്കു തന്നെയും വിമ്മിഷ്ടമുണ്ടാക്കുന്നത്. അതേസമയം, പരന്ന വായനയെ എക്കാലവും പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഇവിടേയും അവരവരുടെ വായനാഭിരുചിയുടെ തിരഞ്ഞെടുപ്പാണ് മുഖ്യം. തനിക്ക് രുചിക്കുന്നവ അവരവർ തിരഞ്ഞെടുക്കുന്നു. മേൽപ്പറഞ്ഞ തരത്തിലുള്ളവ വായിക്കാനേ പാടില്ല എന്നൊക്കെ പറയുന്നത് തികഞ്ഞ ജനാധിപത്യവിരുദ്ധതയാണ്. ഗഹനമായ, ഫിലോസഫിക്കൽ ഉള്ളടക്കങ്ങളും ആഖ്യാനത്തിലും വിഷയസ്വീകാര്യതയിലും വ്യത്യസ്തമായവയും വായിക്കണമെന്നു നിർദ്ദേശിക്കുന്നതിൽ കുഴപ്പമില്ല. അത് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ അതൊരുതരം നവീന ഫാഷിസം തന്നെയാണ്.

ഇപ്പോൾ, ജന​പ്രിയ പുസ്തകങ്ങളെ കാടടച്ചു വിമർശിക്കുന്ന കൂട്ടരും ഒരു കാലത്ത് ജനപ്രിയം അല്ലെങ്കിൽ പൈങ്കിളിയെന്നു അധിക്ഷേപിക്കുന്ന തരത്തിലുള്ള പുസ്തകങ്ങൾ വായിച്ചവരാണ്. മുട്ടത്തുവർക്കി, പമ്മൻ, ബാറ്റൺ ബോസ്, ജോയ്സി.. തുടങ്ങിയവർ.

പുതിയ തലമുറയിൽ വലിയൊരു വിഭാഗം മുപ്പതു സെക്കൻ്റുകൾക്കപ്പുറം പുതിയ കാഴ്ചയും അനുഭവങ്ങളും പരിചയിച്ചവരാണ്. അവർക്ക് മുന്നിലേക്ക് നീട്ടുന്ന പുസ്തകങ്ങളിൽ അവരെ രസിപ്പിക്കുന്നവക്കും അവരുടെ ജീവിതാനുഭവങ്ങളുമായി കണക്ട് ചെയ്യുന്നവക്കും വൈബിനെ തൃപ്തിപ്പെടുത്തുന്നവയ്ക്കും സ്വാഭാവികമായ സ്വീകരണം ലഭിക്കുന്നു. അതിനെ തലമുറ ഗ്യാപ്പെന്നു വേണേൽ വിവക്ഷിക്കാം. അതേസമയം കുറേക്കൂടി ഗഹനമായ പുസ്തകങ്ങളിലേക്ക് അവരെ നയിക്കാനും ഇത്തരം പോപ്പുലർ ഫിക്ഷനുകൾക്ക് സാധിക്കും. ഇപ്പോൾ ഇത്തരം പുസ്തകങ്ങളെ കാടടച്ചു വിമർശിക്കുന്ന കൂട്ടരും ഒരു കാലത്ത് ജനപ്രിയം അല്ലെങ്കിൽ പൈങ്കിളിയെന്നു അധിക്ഷേപിക്കുന്ന തരത്തിലുള്ള പുസ്തകങ്ങൾ വായിച്ചവരാണ്. മുട്ടത്തുവർക്കി, പമ്മൻ, ബാറ്റൺ ബോസ്, ജോയ്സി.. തുടങ്ങിയവർ.
കാലാന്തരത്തിൽ ജീവിതവീക്ഷണത്തിലും ചിന്തയിലും വരുന്ന മാറ്റങ്ങൾ അവരെ ഗൗരവതരമായ വായനയിലേക്ക് എത്തിച്ചെന്നാണ് കരുതുന്നത്. അതേതരത്തിൽ പുതുതലമുറയിലെ വായനക്കാരും പതിയെ ക്ലാസിക്കുകളിലേക്കും മറ്റും എത്തപ്പെടും. ട്രെന്റിംഗ് പുസ്തകങ്ങൾ വിഭവസമൃദ്ധമായ ഭക്ഷണത്തിനുമുന്നേ രുചിക്കുന്ന സ്റ്റാർട്ടറായി കണ്ടാൽ മതി.

നിരന്തര വായനയിലൂടെ മാത്രമാണ് ഒരാൾക്ക് തന്റെ വായനയുടെ വിശാലത വിപുലീകരിക്കാൻ സാധ്യമാവൂ / Photo : Jibin Chacko
നിരന്തര വായനയിലൂടെ മാത്രമാണ് ഒരാൾക്ക് തന്റെ വായനയുടെ വിശാലത വിപുലീകരിക്കാൻ സാധ്യമാവൂ / Photo : Jibin Chacko

ഇതിനൊരു മറുവശവുമുണ്ട്. ചിലരെങ്കിലും തങ്ങളുടെ വായന ഇത്തരം ട്രെന്റിംഗുകളിൽ മാത്രം ഒതുക്കും. അവരൊരിക്കലും അതിനപ്പുറത്തേക്ക് കടക്കില്ല. അല്ലെങ്കിൽ അവരുടെ വായനയെന്നത് തികച്ചും ഉപരിതലസ്പർശം മാത്രമായി അവസാനിക്കും. ഇതിനെ പിന്തുടർന്ന് എഴുതുന്നവരും വർദ്ധിക്കുന്നുണ്ട്. എഴുത്തിനേറ്റവും പ്രാഥമികമായി ആവശ്യമുള്ള വായനയില്ലാതെ ഏതെങ്കിലും രീതിയിൽ ട്രെന്റിനുള്ളിൽ കയറിപ്പറ്റാൻ ശ്രമിക്കുന്നവർ. ഒരു വിഭാഗം പബ്ലിഷർമാരും ഇതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഉത്പന്നമെന്ന നിലയിൽ ഏറ്റവും വേഗത്തിൽ വിറ്റഴിക്കപ്പെടുന്നവ വിപണയിലേക്ക് എത്തിക്കുകയെന്ന വിപണനതന്ത്രം മാത്രമേ അവർ നോക്കുന്നുള്ളൂ. അതിനപ്പുറം ഈ പുസ്തകങ്ങൾ എത്രപേർ വായിച്ചെന്നോ എത്ര പേരയത് ചെടിപ്പിച്ചതെന്നോ എന്നൊന്നും ആരും അന്വേഷിക്കുകയുമില്ല. ഇനിയേതെങ്കിലും കോണിൽ നിന്ന് വിമർശനം ഉയർന്നാലതും വ്യക്തിപരമായി എടുക്കുന്നു. ടെക്സ്റ്റിനെയും കോണ്ടന്റിനെയുമാണ് വിമർശിച്ചതെന്നു മനസിലാക്കുന്നതു പോലുമില്ല. മുകളിൽ സൂചിപ്പിച്ച നിരന്തരമായ വായനയുടെ കുറവാണ് ഇത്തരത്തിൽ സംഭവിക്കാൻ കാരണമാവുന്നത്.

വ്യക്തിപരമായി ലോകസാഹിത്യത്തിലെ ക്ലാസിക്കുകൾ, വിശിഷ്യ, മലയാളത്തിലെ ക്ലാസിക്കുകൾ എന്നു പറയപ്പെടുന്നവ വായിക്കാനാണ് ഇപ്പോൾ സമയം മാറ്റിവെക്കുന്നത്. നിരന്തര വായനയിലൂടെ മാത്രമാണ് ഒരാൾക്ക് തന്റെ വായനയുടെ വിശാലത വിപുലീകരിക്കാൻ സാധ്യമാവൂ. മുൻപ് സൂചിപ്പിച്ചതു പോലെ ഇതിനൊന്നും നിയതമായൊരു അളവുകോലില്ലെന്നാണ് വിശ്വാസം.

വിപണിയുടെ ഇടപെടലിലൂടെ പുസ്തകങ്ങളെക്കാളും എഴുതിയ വ്യക്തിയ്ക്ക് പ്രാധാന്യം കൽപ്പിക്കുന്നതായി തോന്നിയിട്ടുണ്ട്. നിരന്തരമായ പരസ്യങ്ങളിലുടെ വ്യക്തിയുടെ ജീവിതാവസ്ഥയും അയാളെ തന്നെയും വിപണനം ചെയ്യുന്നു. അതൊരു അപകടമാണ്.

വിപണിയുടെ
ആഘോഷവായനകൾ

ലോകത്ത് സകല മേഖലയിലും നടക്കുന്ന വിപണിയധിഷ്ഠിത ഉത്പന്ന നിർമിതി പുസ്തകങ്ങളുടെ എഴുത്തിലും പ്രസാധനത്തിലും നടക്കുന്നുണ്ട്. ഇറോട്ടിക്കും പ്രണയവും കുറ്റാന്വേഷണവും ദാരിദ്ര്യവും ലൈംഗികതയും തുടങ്ങി മനുഷ്യരുടെ ലോലവികാരങ്ങളെ ഉണർത്തുന്ന പുസ്കകങ്ങൾ. അതിഷ്ടപ്പെടുന്ന കൂട്ടരെ അത്തരം പുസ്തകങ്ങൾ തൃപ്തിപ്പെടുത്തുന്നു. അതു വായിക്കുന്നവരെ കുറ്റപ്പെടുത്തേണ്ട കാര്യവുമില്ല. ഏതുതരം പുസ്തകങ്ങളും ആഘോഷിക്കപ്പെടുന്നത് വായനക്കാരൻ എന്ന നിലയിൽ സന്തോഷമുള്ള കാര്യമാണ്. മറ്റു പല വിനോദ ഉപാധികളും വായനയെ വിഴുങ്ങുന്നുവെന്ന ആരോപണം നിലനിൽക്കുന്ന കാലമാണെന്ന് ഓർക്കണം.

വിപണിയുടെ ഇടപെടലിലൂടെ പുസ്തകങ്ങളെക്കാളും എഴുതിയ വ്യക്തിയ്ക്ക് പ്രാധാന്യം കൽപ്പിക്കുന്നതായി തോന്നിയിട്ടുണ്ട്. നിരന്തരമായ പരസ്യങ്ങളിലുടെ വ്യക്തിയുടെ ജീവിതാവസ്ഥയും അയാളെ തന്നെയും വിപണനം ചെയ്യുന്നു. അതൊരു അപകടമാണെന്നും തന്നെക്കാൾ ദൈന്യത അല്ലെങ്കിൽ വിപണന പ്രാധാന്യമുള്ള മറ്റൊരു വ്യക്തി വരുന്നതുവരെ മാത്രമാണ് അതിന് ആയുസ് എന്നും അവർ തിരിച്ചറിയണം. തങ്ങളുടെ രചനകളുടെ മുല്യത്തെ സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതിനുപകരം ഇത്തരം വാഴ്ത്തുപാടലിൽ അഭിരമിക്കുന്നതിൽ നിന്ന് സ്വയവേ ഒഴിഞ്ഞു മാറുന്നത് ഗുണം ചെയ്യും. ഇല്ലായെങ്കിൽ കുത്തിയൊഴുകിയെത്തുന്ന മലവെള്ളപ്പാച്ചിലിൽ കടപുഴകി ഒലിച്ചുപോവുന്ന മരം പോലെ വിപണി അയാളെ മുക്കും. വായനക്കാരും ഇതിൽ ഭാഗവാക്കാണ്. പ്രസാധകർ വിപണനസാധ്യതയ്ക്കു വേണ്ടി ആവുംവിധം പ്രവർത്തിക്കുമെന്ന കാര്യം തെളിവെള്ളം പോലെ വ്യക്തമാണ്. അതിൽ വരേണ്യതയൊന്നുമില്ല. മറിച്ച്, തങ്ങളുടെ മുടക്കുമുതലും ലാഭവും ഏറ്റവും വേഗത്തിൽ തിരിച്ചെടുക്കാനേ ഏതൊരു ഉത്പന്ന നിർമാതാവും ശ്രമിക്കൂ. അതിനവർ മുന്നോട്ടുവെക്കുന്ന തന്ത്രങ്ങളിൽ വായനക്കാരും കരുങ്ങുന്നു. ഇതൊന്നും തെറ്റാണെന്ന ആക്ഷേപമൊന്നുമില്ല. മുമ്പ് സൂചിപ്പിച്ചതു പോലെ ഇങ്ങനെയെല്ലാമാണ് വിപണിയുടെ പ്രവർത്തനം. ഇതിനെല്ലാം സമാന്തരമായി എഴുത്തുകാരും വായനക്കാരും എന്ന ദ്വന്ദരൂപീകരണവും നടക്കുന്നുണ്ട്. അവരവർക്ക് താത്പര്യമുള്ള അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ പ്രിയപ്പെട്ടവരെ കണ്ണടച്ചു പിന്തുണയ്ക്കുന്നു. സോഷ്യൽ മീഡിയയാണ് ഇപ്പോൾ ഇതിന്റെ വിളനിലം.

ഇറോട്ടിക്കും പ്രണയവും കുറ്റാന്വേഷണവും ദാരിദ്ര്യവും ലൈംഗികതയും തുടങ്ങി മനുഷ്യരുടെ ലോലവികാരങ്ങളെ ഉണർത്തുന്ന പുസ്കകങ്ങൾ. അതിഷ്ടപ്പെടുന്ന കൂട്ടരെ അത്തരം പുസ്തകങ്ങൾ തൃപ്തിപ്പെടുത്തുന്നു / Photo :
ഇറോട്ടിക്കും പ്രണയവും കുറ്റാന്വേഷണവും ദാരിദ്ര്യവും ലൈംഗികതയും തുടങ്ങി മനുഷ്യരുടെ ലോലവികാരങ്ങളെ ഉണർത്തുന്ന പുസ്കകങ്ങൾ. അതിഷ്ടപ്പെടുന്ന കൂട്ടരെ അത്തരം പുസ്തകങ്ങൾ തൃപ്തിപ്പെടുത്തുന്നു / Photo :

അതായത്, വിപണി പലതരം പ്രലോഭനങ്ങൾ സൃഷ്ടിക്കുന്നു. സ്വാഭാവികമായും ഉത്പന്നം വിറ്റഴിക്കാൻ അതതു പ്രസാധന സ്ഥാപനങ്ങളും സാംസ്കാരിക ഇടങ്ങളും വിപണിയ്ക്കൊപ്പം പ്രവർത്തിക്കുകയല്ലാതെ വഴിയില്ല. പുസ്തക പ്രസാധനവും വിപണനവും ജീവകാരുണ്യ പ്രവർത്തനവുമല്ല. മുകളിലൊരിടത്ത് സൂചിപ്പിച്ചതുപോലെ, ഇപ്പോൾ എല്ലാം സ്റ്റാറ്റസ് /സ്റ്റോറികളാണ്. മറ്റൊന്ന്, ഇപ്പോൾ സ്കുളുകളും സാംസ്കാരിക ഇടങ്ങളും ഇവന്റുകൾക്ക് പിന്നാലെയാണ്. കൃത്യമായ ഇടവേളകളിൽ ഇത്തരം ഇവന്റുകൾ നടത്തിയില്ലെങ്കിൽ പിന്തള്ളപ്പെടുമെന്ന ഭയം അവർക്കുണ്ട്. Z ജനറേഷൻ കാലത്ത് വായനകൾക്കും അതിന്റേതായ മാറ്റം സംഭവിക്കുന്നു. അവരുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും വളരെ വ്യത്യസ്തമാണ്. പ്രമേയത്തിലെയും ആഖ്യാനത്തിലെയും പുതുമയോ വിഷയസ്വീകരണത്തിലെ മാനവികതാ രാഷ്ട്രീയമോ ഒന്നും അവർ ശ്രദ്ധിക്കുന്നില്ല. അല്ലെങ്കിൽ അവരുടെ വൈബിന് അത് ചേരുന്നില്ല. പുസ്തകങ്ങൾ ആഘോഷിക്കപ്പെടുന്നതിനോട് മുഖം തിരിക്കേണ്ടതുമില്ല. എന്നിരുന്നാലും യുവാക്കളിൽ ഗൗരവമായി വായനയെയും എഴുത്തിനേയും സമീപിക്കുന്നവരും ചെറുതല്ല. അവരിൽ പ്രതീക്ഷയുണ്ട്. ഒരിക്കൽ അവരും തങ്ങളുടെ ജീവിതം പുസ്തകങ്ങളിൽ കണ്ടെത്തുമെന്ന പ്രത്യാശ.

കഴിഞ്ഞ ദിവസം എഴുത്തുകാരിയായ ഒരു സുഹൃത്ത് ബഷീർ ദിനത്തിൽ അഥിതിയായി ഒരു സ്കൂളിൽ ചെന്ന കഥ സങ്കടത്തോടെ ഫോണിൽ പറഞ്ഞിരുന്നു. താൻ എത്ര ശ്രമിച്ചിട്ടും അവിടെ കൂടിയിരുന്ന ഒരു കുട്ടി പോലും തന്നെ ശ്രവിച്ചില്ലെന്ന്, അതവരെ കരയിപ്പിച്ചെന്ന്. അവസാനം ഗതികെട്ട് കുട്ടികളോട്, നിങ്ങളെ ആരെങ്കിലും നിർബന്ധിപ്പിച്ചാണോ ഇവിടെ ഇരുത്തിയതെന്ന് ചോദിക്കേണ്ടിവന്നു. ‘അതെ’ എന്നു പറയാൻ കുട്ടികൾക്ക് ഒട്ടും ആലോചിക്കേണ്ടി വന്നതുമില്ല. ഇതു സൂചിപ്പിക്കുന്നത് കുട്ടികളെ ബഷീർ ദിനത്തിൽ പാത്തുമ്മയും ആടുമായും ഒരുക്കിനിർത്തുന്നതിൽ മാത്രം ഒതുങ്ങന്നതിന്റെ അപകടമാണ്. (അല്ലാത്തവരും ഉണ്ട്). മറിച്ച്, കുട്ടികളെ വായനയിലേക്ക് കൈപിടിച്ചുനടത്താൻ മെച്ചപ്പെട്ട ശ്രമങ്ങൾ നടത്തേണ്ടതുണ്ട്.

സ്കൂൾ ലൈബ്രറികൾ കുട്ടികൾക്ക് സ്വതന്ത്രമായി ഇടപെടാവുന്ന ഇടമാക്കി മാറ്റി, അവരുടെ അഭിരുചികൾക്ക് അനുസൃതമായ തിരഞ്ഞെടുപ്പിന് അവസരം നൽകിയാൽ കുറേ മാറ്റം സംഭവിക്കും Photo : Anil K Kuruppan
സ്കൂൾ ലൈബ്രറികൾ കുട്ടികൾക്ക് സ്വതന്ത്രമായി ഇടപെടാവുന്ന ഇടമാക്കി മാറ്റി, അവരുടെ അഭിരുചികൾക്ക് അനുസൃതമായ തിരഞ്ഞെടുപ്പിന് അവസരം നൽകിയാൽ കുറേ മാറ്റം സംഭവിക്കും Photo : Anil K Kuruppan

സോഷ്യൽ മീഡിയയിലെ വായനാക്കുറിപ്പുകളെ അടിസ്ഥാനപ്പെടുത്തി വായനക്കാരെയും എഴുത്തുകാരെയും വിലയിരുത്തുന്നതിലും ചെറുതല്ലാത്ത പ്രശ്നമുണ്ട്. (ഗഹനമായി എഴുതുന്ന ന്യൂനപക്ഷത്തെ മറക്കുന്നില്ല). സ്കൂൾ ലൈബ്രറികൾ കുട്ടികൾക്ക് സ്വതന്ത്രമായി ഇടപെടാവുന്ന ഇടമാക്കി മാറ്റി, അവരുടെ അഭിരുചികൾക്ക് അനുസൃതമായ തിരഞ്ഞെടുപ്പിന് അവസരം നൽകിയാൽ കുറേ മാറ്റം സംഭവിക്കുമെന്നാണ് വ്യക്തിപരമായ അഭിപ്രായം. ഇത്ര പുസ്തകങ്ങൾ വായിച്ചു, എന്റെ കൈവശം ഇത്ര പുസ്തങ്ങളുണ്ടെന്നൊക്കെ വീമ്പ് പറയുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. മാധ്യമങ്ങൾക്കും ഇത്തരം ആഘോഷിക്കപ്പെടലുകളിൽ പങ്കുണ്ട്.
എല്ലാ കുട്ടികളും വായിക്കണമെന്നൊന്നും വാശിപിടിക്കാനും പറ്റില്ല. കാരണം ഓരോ കുട്ടിയ്ക്കും അവരുടേതായ അഭിരുചികളുണ്ട്. എന്നാൽ ഇത്തരം അഭിരുചികളെ അതിപ്പോൾ വായനയും എഴുത്തും തന്നെയായാലും കൃത്യമായ ഗൈഡൻസ് നൽകാൻ സംവിധാനമില്ല. അങ്ങനൊരു സംവിധാനമുണ്ടാക്കി വായാനാദിനത്തിന് മാത്രമായി ഒതുങ്ങാത്ത തുടർപ്രവർത്തനങ്ങൾ നടപ്പാക്കിയാൽ പുതിയ തലമുറയും വായനയെ നെഞ്ചോട് ചേർക്കുമെന്ന് കാര്യത്തിൽ സംശയമേതുമില്ല.

എല്ലാ കുട്ടികളും വായിക്കണമെന്നൊന്നും വാശിപിടിക്കാനും പറ്റില്ല. കാരണം ഓരോ കുട്ടിയ്ക്കും അവരുടേതായ അഭിരുചികളുണ്ട്.  / Photo : Aneesh Damodaran
എല്ലാ കുട്ടികളും വായിക്കണമെന്നൊന്നും വാശിപിടിക്കാനും പറ്റില്ല. കാരണം ഓരോ കുട്ടിയ്ക്കും അവരുടേതായ അഭിരുചികളുണ്ട്. / Photo : Aneesh Damodaran

മറ്റൊന്ന് പുസ്തക ചർച്ചകളാണ്. പുസ്തകചർച്ചകൾകൊണ്ട് പുസ്തകം കൂടുതൽ പേരെ പരിചയപ്പെടുത്താൻ സാധിക്കും. ഒരേസമയം ഓഫ് ലൈനിലും ഓൺലൈനിലും അത് പലവിധത്തിൽ ചർച്ചയാവുന്നു. സമാന ചിന്താഗതിക്കാർ അതും പരസ്പരം ഷെയർ ചെയ്യുന്നുമുണ്ട്. എന്നാൽ എല്ലാ പുസ്തകചർച്ചകളിലും പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ആരോഗ്യപരമായ വിമർശനം നടക്കുന്നുവെന്നു തോന്നുന്നില്ല. ചിലപ്പോഴെല്ലാം എഴുത്തുകാരുടെ വാഴ്ത്തുപാട്ടിനും അവരെ കാണാനും ഒപ്പിടാനും സെൽഫിയെടുത്ത് തങ്ങളുടെ സോഷ്യൽ മീഡിയ വാളിൽ പതിക്കാനുമുള്ള ഇവന്റുകൾ മാത്രമായതും പരിണമിച്ചിരിക്കുന്നു.

ഇനി ആരെങ്കിലും വിമർശിച്ചാൽ അതിനെ ഉൾക്കൊള്ളാൻ എഴുത്താൾക്കും മടിയാണ്. ടെക്സ്റ്റിനു മുകളിൽ എഴുത്തുകാർ പ്രതിഷ്ഠിക്കപ്പെട്ടതിന്റെ കുഴപ്പമാണത്. അല്ലെങ്കിൽ അങ്ങനെയുള്ളവർക്കേ റീച്ചുള്ളൂ. പുസ്തകചർച്ചകളുടെ വാർത്തകളിൽ എത്രയിടത്ത് ആ പുസ്തകത്തിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച ഗൗരവകരമായ വാർത്ത വരുന്നുവെന്ന് ശ്രദ്ധിച്ചാൽ തന്നെ അതു മനസിലാക്കാവുന്നതേയുള്ളൂ.

ആരാധനയും ആവേശവും സെൽഫിയെടുപ്പുമൊന്നുമില്ലാതെ തങ്ങളുടെ ആന്തരിക സന്തോഷത്തിനു മാത്രമായി വായിക്കുന്ന അനേകരുണ്ട് / Photo : Sumayya
ആരാധനയും ആവേശവും സെൽഫിയെടുപ്പുമൊന്നുമില്ലാതെ തങ്ങളുടെ ആന്തരിക സന്തോഷത്തിനു മാത്രമായി വായിക്കുന്ന അനേകരുണ്ട് / Photo : Sumayya

വായനയുടെ കാൽപ്പനികവൽക്കരണം എന്നൊരു ആരോപണത്തിലേക്കാണ് ഇത് നമ്മെ കൊണ്ടുപോകുക. സത്യത്തിൽ വായനാകാൽപ്പനികവൽക്കരണം എന്നത് സാങ്കേതികമായി ശരിയാണോ എന്ന് സംശയമുണ്ട്. ഉദാഹരണത്തിന് മനോഹരമായൊരു പ്രകൃതിദൃശ്യത്തിന്റെ പാശ്ചാത്തലത്തിലിരുന്ന് ഒരാൾ നാസി ക്രൂരതകളെക്കുറിച്ചുള്ള പുസ്തകം വായിക്കുന്നെന്നു കരുതുക. അതൊരു കാൽപ്പനിക വായനയെന്നു പറയാനൊക്കുമോ? യഥാർത്ഥത്തിൽ അവരവരുടെ കംഫർട്ടാണ് ഇതൊക്കെ.
മാത്രമല്ല, ശരിയായ വായന എങ്ങും പോയിട്ടൊന്നുമില്ല. ആരാധനയും ആവേശവും സെൽഫിയെടുപ്പുമൊന്നുമില്ലാതെ തങ്ങളുടെ ആന്തരിക സന്തോഷത്തിനു മാത്രമായി വായിക്കുന്ന അനേകരുണ്ട്. മാർക്കറ്റിംഗ് ഗിമ്മിക്കുകൾക്കും ട്രെന്റുകൾക്കെല്ലാം അൽപ്പപ്രാണനേയുള്ളൂ. മറ്റൊരു ട്രെന്റ് വരുമ്പോൾ ഇതൊക്കെ ഇല്ലാതാവും. പുതിയ ട്രെന്റിനു പിന്നാലെയാവും പിന്നീട് ഇക്കൂട്ടർ. മികച്ച പുസ്തകങ്ങളെ വായനക്കാർ സ്വയം കണ്ടെത്തും. അവ വായിക്കപ്പെടുകയും വായനക്കാർക്കിടയിൽ ചർച്ചയാവുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ കാലത്തെ അതിജീവിക്കുന്നവ നിലനിൽക്കും, അല്ലാത്തവ ഓർമകൾ മാത്രമായി അവസാനിക്കും.

വായനയെക്കുറിച്ചുള്ള കാഫ്കയുടെ ഒരു വാചകം ഓർത്തെടുക്കുന്നു; “If the book we are reading does not wake us, as with a fist hammering on our skills, then why do we read it?”

Comments