ആൻ സെക്​സ്​റ്റൺ

20-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഏറ്റവും ശ്രദ്ധയാകർഷിച്ചിരുന്ന അമേരിക്കൻ കവികളിൽ ഒരാൾ. വിഷാദരോഗം വേട്ടയാടിയ ജീവിതം. തീവ്രമായ വൈയക്തികതയുടെയും ആത്മാന്വേഷണങ്ങളുടെയും ആവിഷ്‌കാരങ്ങളാണ് അവരുടെ കവിതകൾ. 1974ൽ, 46ാം വയസ്സിൽ ആത്മഹത്യ ചെയ്തു. Live or Die, Love Poems, Transformations, The Book of Folly തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.