ഡെനീസ് ദുഹാമെൽ

അമേരിക്കൻ കവി. മറ്റു കവികളുമായും സംഗീതജ്ഞരുമായും ദൃശ്യകലാകാരരുമായും നിരവധി പദ്ധതികളിൽ സഹകരിച്ചിട്ടുണ്ട്. എഴുത്തിലെ വന്യമായ അനാദരവിന് ഡെനീസ് ദുഹാമെലിനെ പിടിച്ചുകെട്ടേണ്ടതുണ്ടോ എന്ന് ചോദിച്ചാൽ, സ്വന്തമായി ഉരുത്തിരിച്ചെടുത്ത സ്ത്രൈണാധികാര റിപ്പബ്ലിക്കിൽ തന്നിഷ്ടത്തിന് വാഴുന്ന എഴുത്തുകാരിയെ ഒന്ന് തൊടാൻപോലും സാധിക്കില്ല എന്നാണ് പരിഭാഷകന് പറയാനുള്ളത്. എന്നാൽ, വലിയ കവികൾ ഉണ്ടാകണമെങ്കിൽ വലിയ വായനക്കാർ വേണം എന്ന് വിശ്വസിക്കുന്ന ദുഹാമെലിന്റെ ഈ കവിത അങ്ങനെയുള്ള കൂടുതൽ പേരുടെ അടുത്ത് എത്തണമെന്നുള്ളതുകൊണ്ട് ഈ പരിഭാഷ.