ലിംഗമൊരിക്കലുമുറങ്ങാത്തവൻ

(ഒരു എസ്കിമോ നാടോടിക്കഥയുടെ മട്ടിൽ എഴുതപ്പെട്ട കവിത)

ണ്ടൊരു ഭർത്താവ് താൻ മംഗലം കഴിച്ച ഭാര്യയുടെ സൗന്ദര്യത്തിൽ വീണുപോയതിനാൽ
അയാളുടെ ലിംഗം സദാ കുത്തനെ നിന്നു.
ഭാര്യയുടേതൊരു പൂവുടലായിരുന്നതിനാൽ അവൾക്ക് ഉറക്കം വേണമായിരുന്നു,
എന്നാൽ എപ്പോഴും ശ്രദ്ധ വേണ്ടിയിരുന്ന ലിംഗം
രാവും പകലും അവളുടെ പിന്നാലെ ഉണ്ടായിരുന്നു. അവൾ ഭർത്താവിന് അത്താഴം വിളമ്പും,
അപ്പോൾ അയാൾക്ക് ചെയ്യണമെന്ന് തോന്നും.
എസ്കിമോപുരയുടെ ഇടനാഴിയിൽവെച്ച് അവരുടെ തോളുകൾ തമ്മിൽ ഉരുമ്മും,
അപ്പോൾ അയാൾക്ക് വീണ്ടും ചെയ്യണമെന്ന് തോന്നും.
പലപ്പോഴും നടുപ്പാതിരയിൽ അയാൾ അവളെ വിളിച്ചുണർത്തും,
തിടംവെച്ച ലിംഗം അപ്പോൾ അവളുടെ തുടകളെ ഞെരിക്കുകയായിരിക്കും.
അവളുടെ ഉൾപ്രദേശത്തെ അയാൾ അത്രമാത്രം സമ്മർദ്ദത്തിലാഴ്ത്തിയതിനാൽ
അധികം വൈകാതെ അവളുടെ യോനി തേഞ്ഞില്ലാതെയായി.
തന്റെ തെറ്റ് കാണാതെപോയ ഭർത്താവ്
ലിംഗം അവളുടെ കാൽമുട്ടുകൾക്കിടയിൽവെച്ച് ഉഴിഞ്ഞു, ഒടുവിൽ ഭാര്യയ്ക്ക് കാലും നഷ്ടപ്പെട്ടു.
അവളുടെ അടിവയറും കൈകളുമെല്ലാം അയാൾ മുതലെടുത്തു. പിന്നെ പോയത്
മുലകളായിരുന്നു. സ്പർശിക്കാവുന്ന ഒന്നുംതന്നെ ഇല്ലാതായപ്പോൾ,
ലിംഗമൊരിക്കലുമുറങ്ങാത്തവൻ ഭാര്യയുടെ നിഴലിലേക്ക് സ്ഖലനം നടത്തി.
ഒടുവിൽ അതും ഇല്ലാതെയായി, അയാളുടെ ബീജം
ഏകാന്തമായൊരു മഞ്ഞുഭിത്തിയിൽ നനഞ്ഞുപടരുന്നൊരു ദ്രാവകപ്രേതം.  


Summary: lingamorikkalumurangathavan Denise Duhamel translated by sachu thomas


ഡെനീസ് ദുഹാമെൽ

അമേരിക്കൻ കവി. മറ്റു കവികളുമായും സംഗീതജ്ഞരുമായും ദൃശ്യകലാകാരരുമായും നിരവധി പദ്ധതികളിൽ സഹകരിച്ചിട്ടുണ്ട്. എഴുത്തിലെ വന്യമായ അനാദരവിന് ഡെനീസ് ദുഹാമെലിനെ പിടിച്ചുകെട്ടേണ്ടതുണ്ടോ എന്ന് ചോദിച്ചാൽ, സ്വന്തമായി ഉരുത്തിരിച്ചെടുത്ത സ്ത്രൈണാധികാര റിപ്പബ്ലിക്കിൽ തന്നിഷ്ടത്തിന് വാഴുന്ന എഴുത്തുകാരിയെ ഒന്ന് തൊടാൻപോലും സാധിക്കില്ല എന്നാണ് പരിഭാഷകന് പറയാനുള്ളത്. എന്നാൽ, വലിയ കവികൾ ഉണ്ടാകണമെങ്കിൽ വലിയ വായനക്കാർ വേണം എന്ന് വിശ്വസിക്കുന്ന ദുഹാമെലിന്റെ ഈ കവിത അങ്ങനെയുള്ള കൂടുതൽ പേരുടെ അടുത്ത് എത്തണമെന്നുള്ളതുകൊണ്ട് ഈ പരിഭാഷ.

വിവർത്തനം: സച്ചു തോമസ്​

കവി, വിവർത്തകൻ, എഴുത്തുകാരൻ

Comments