ജി. മധുസൂദനൻ

പാരിസ്ഥിതിക ദർശനം വിഷയമാക്കി മൗലിക രചനകൾ നടത്തിയ എഴുത്തുകാരൻ. കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക കാര്യ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായും മഹാരാഷ്ട്ര ബദൽ ഊർജ വികസന ഏജൻസി ഡയറക്ടർ ജനറലായും പ്രവർത്തിച്ചു. സുസ്ഥിര ഊർജ ഉറവിടങ്ങളുടെ പ്രോത്സാഹനത്തിന് 2004ൽ പുനെയിൽ വിശ്വ സുസ്ഥിര ഊർജ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. കഥയും പരിസ്ഥിതിയും, ഹരിത നിരൂപണം മലയാളത്തിൽ: പാരിസ്ഥിതിക വിമർശനം, മുതലാളിത്ത വളർച്ച സർവനാശത്തിന്റെ വഴി എന്നിവ പ്രധാന പുസ്തകങ്ങൾ.