ജയൻ കെ. ചെറിയാൻ

സംവിധായകന്‍, കവി. നിരവധി ഫീച്ചര്‍ സിനിമകളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. ആദ്യ സിനിമ പപ്പിലിയോ ബുദ്ധ (2012) നിരൂപക ശ്രദ്ധ നേടി. ക ബോഡി സ്‌കേപ്‌സ് (2016), റിഥം ഓഫ് ദമാം (2024) എന്നീ സിനിമകളും സംവിധാനം ചെയ്തു. ഷെയ്പ് ഓഫ് ദി ഷെയ്പ്‌ലെസ് നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടി. ഹിഡന്‍ തിങ്‌സ്, സോള്‍ ഓഫ് സോളമന്‍, ഹോളി മാസ്, ദ ഇന്നര്‍ സൈലന്‍സ് ഓഫ് ദ ടുമുള്‍ട്ട്, താണ്ഡവ ദ ഡാന്‍സ് ഓഫ് ഡിസ്സൊലൂഷന്‍ തുടങ്ങിയവയാണ് പ്രധാന ഡോക്യുമെന്ററികള്‍. പച്ചയ്ക്ക്, പോളിമോര്‍ഫിസം, അയനം വചനരേഖയില്‍ തുടങ്ങിയ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.