ഡോ. രാജേഷ് എം .ആർ

തൃശ്ശൂർ കേരളവർമ കോളേജിൽ മലയാള വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ, വകുപ്പ് മേധാവി. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ നിന്ന് മലയാള സിനിമയും സാഹിത്യവും - അനുവർത്തനത്തിന്റെ പ്രശ്നങ്ങൾ എന്ന വിഷയത്തിൽ പി.എച്ച്.ഡി നേടി. സിനിമ -മുഖവും മുഖംമൂടിയും, വിമർശനത്തിൻ്റെ വഴികൾ, മലയാള സിനിമാപോസ്റ്റർ : സൗന്ദര്യവും രാഷ്ട്രീയവും, ഇന്ത്യൻ സിനിമയുടെ വർത്തമാനം, മലയാള സിനിമ : അനുവർത്തനത്തിന്റെ സംസ്കാരപഠനം, ലിംഗപദവി പഠനങ്ങൾ [എഡിറ്റർ], ജ്ഞാനദീപം വായനശാല (നോവൽ), ദലിത (കഥാ സമാഹാരം) എന്നിവ പ്രധാന പുസ്തകങ്ങൾ.