Poetry
അന്ന അഖ്മതോവയുടെ കവിതകൾ
May 22, 2026
ആധുനിക റഷ്യൻ സാഹിത്യത്തിലെ ഏറ്റവും മികച്ച കവികളിൽ ഒരാൾ. കവിതയെഴുതിയും എഴുത്തിൽ നിശ്ശബ്ദത പുലർത്തിയും ഭരണകൂടത്തിന്റെ സ്വേച്ധാധിപത്യത്തോട് ചെറുത്തുനിന്ന അവർ സ്റ്റാലിന്റെ കാലത്ത് കടുത്ത ഭരണകൂടനിരീക്ഷണത്തിനിടയിലും കവിതകളെഴുതിക്കൊണ്ടിരുന്നു. ‘ചരമഗീതം’ എന്ന കവിത സ്റ്റാലിന്റെ കാലത്തെ ഗുലാഗ് ക്യാമ്പുകളിലെ പീഡനങ്ങളെക്കുറിച്ചുള്ളതായിരുന്നു. സ്റ്റാലിൻ മരിച്ചതിനുശേഷമാണ് ഈ കവിത പ്രസിദ്ധീകരിക്കപ്പെട്ടത്. 1966 മാർച്ച് അഞ്ചിന് മരിച്ചു.