അന്ന അഖ്മത്തോവ

അന്ന അഖ്മതോവയുടെ
കവിതകൾ

അന്ത്യോപചാരം

കർന്ന ഭവനത്തിന്റെ പേരിൽ
ഞാൻ പാനോപചാരം ചെയ്യുന്നു.
എന്റെ ജീവിതത്തിന്റെ തിന്മകൾക്ക്
നാം പങ്കിട്ട ഏകാന്തതക്ക്
ഞാൻ നിനക്കായി പാനോപചാരം ചെയ്യുന്നു.

എന്നെ ഒറ്റുകൊടുത്ത ചുണ്ടുകളിലെ നുണകൾക്ക്
കണ്ണുകളിലെ കടുത്ത നിർവികാരതക്ക്
ലോകം ക്രൂരവും നികൃഷ്ടവുമാണെന്ന യാഥാർഥ്യത്തിന്
ദൈവം രക്ഷിച്ചില്ല എന്ന വസ്തുതക്ക്.

പുറപ്പെടൽ

ത് എന്റെ നാട് അല്ലെങ്കിലും
അതിന്റെ ഉൾക്കടൽ ഞാൻ ഓർമിക്കും
വളരെ തണുത്ത ജലാശയത്തെയും
പഴകിയ എല്ലുപോലെ വെളുത്ത മണലിനെയും
സൂര്യൻ താഴുന്നിടത്തെ പൈൻ മരങ്ങളുടെ
പ്രത്യേകതരം ചുമപ്പ് നിറത്തെയും
നമ്മുടെ പ്രണയമാണോ, അതോ ദിവസമോ,
ഏതാണ് അവസാനിക്കുന്നതെന്നു
എനിക്ക് പറയാൻ ആവില്ല.

ഒരു സ്വപ്നത്തിൽ

ഇരുണ്ട തീരാത്ത വേർപാട്
ഞാനും അത് സഹിക്കുന്നുണ്ട് -എല്ലാം

നീ എന്തിനു കരയുന്നു? വരൂ
അതിനുപകരം എന്റെ കൈപിടിക്കൂ-
സ്വപ്നത്തിൽ വരുമെന്ന് സത്യം ചെയ്യൂ

ഞാനും നീയും
ദുഃഖവും പർവതവും പോലെയാണ്
ഈ ലോകത്ത് നാം കണ്ടുമുട്ടുകയില്ല
പക്ഷെ എപ്പോഴെങ്കിലും
നക്ഷത്രങ്ങൾക്ക് കുറുകെ
നീയൊരു കുറി അയക്കുമോ?


Summary: Russian-Soviet poet Anna Akhmatova's poems translation by Dr Jyothimol P published in Truecopy webzine packet 284.


അന്ന അഖ്മത്തോവ

ആധുനിക റഷ്യൻ സാഹിത്യത്തിലെ ഏറ്റവും മികച്ച കവികളിൽ ഒരാൾ. കവിതയെഴുതിയും എ​ഴുത്തിൽ നിശ്ശബ്ദത പുലർത്തിയും ഭരണകൂടത്തിന്റെ സ്വേച്ധാധിപത്യത്തോട് ചെറുത്തുനിന്ന അവർ സ്റ്റാലിന്റെ കാലത്ത് കടുത്ത ഭരണകൂടനിരീക്ഷണത്തിനിടയിലും കവിതകളെഴുതിക്കൊണ്ടിരുന്നു. ‘ചരമഗീതം’ എന്ന കവിത സ്റ്റാലിന്റെ കാലത്തെ ഗുലാഗ് ക്യാമ്പുക​ളിലെ പീഡനങ്ങളെക്കുറിച്ചുള്ളതായിരുന്നു. സ്റ്റാലിൻ മരിച്ചതിനുശേഷമാണ് ഈ കവിത പ്രസിദ്ധീകരിക്കപ്പെട്ടത്. 1966 മാർച്ച് അഞ്ചിന് മരിച്ചു.

വിവ: ഡോ. ജ്യോതിമോൾ പി.

കോട്ടയം ബസേലിയസ് കോളേജിൽ ഇംഗ്ലീഷ് അധ്യാപിക. ഇംഗ്ലീഷിലും മലയാളത്തിലും എഴുതാറുണ്ട്. രണ്ടു ഭാഷകളിലും വിവർത്തനം ചെയ്യാറുണ്ട്.

Comments