ഹോ ആൻഹ് തായ്

1960ൽ വിയറ്റ്​നാമിലെ ഹാനോയിൽ ജനനം. നോവലിസ്റ്റ്​, എഴുത്തുകാരൻ. ഇറാൻ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ വിയറ്റ്​നാം ഡപ്യൂട്ടി അംബാസഡറായിരുന്നു. ഡൽഹിയിൽ വിയറ്റ്നാം എംബസിയിൽ മൂന്നുവർഷം ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു. വിയറ്റ്‌നാം റൈറ്റേഴ്‌സ് അസോസിയേഷൻ 2001ൽ നൽകിയ പുരസ്ക്കാരം തിരസ്​കരിച്ചു. അമേരിക്കൻ ബോംബിംഗിനിരയാകാതിരിക്കാൻ മാതാപിതാക്കൾ, കുട്ടിക്കാലത്ത്​ഹോയെ നാട്ടിൻ പുറത്തേക്കയച്ചിരുന്നു. അക്കാലത്ത് ഒരു ദിവസം കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിച്ചു കൊണ്ടിരിക്കുമ്പോൾ അമേരിക്കൻ വിമാനം ബോംബ് വർഷം നടത്തിയതും ഒരു പെൺകുട്ടിക്കൊപ്പമോടി അവളുടെ കത്തിക്കൊണ്ടിരിക്കുന്ന വീട്ടിൽ അഭയം തേടാൻ ശ്രമിച്ചതും അദ്ദേഹത്തിന്റെ ഓർമകളിൽ പ്രധാനപ്പെട്ടതാണ്​.