കലാമണ്ഡലം ഗോപി

കേരളം കണ്ട ഏറ്റവും പ്രതിഭാധനനായ കഥകളി നടന്മാരില്‍ ഒരാളും ആചാര്യനും. കല്ലുവഴിച്ചിട്ടയുടെ സൗന്ദര്യാത്മകവും ഭാവാത്മകവും അഭിനയപ്രധാനവുമായ തലങ്ങളെ ജ്വലിപ്പിച്ചെടുത്ത നടന്‍. കലാമണ്ഡലത്തില്‍ വിദ്യാര്‍ത്ഥിയായിരുന്ന ഗോപി 1992-ല്‍ പ്രിന്‍സിപ്പലായി വിരമിച്ചു. പിന്നീട് വിസിറ്റിങ് പ്രൊഫസറുമായിരുന്നു.