സി. ഭാഗ്യനാഥ്

ചിത്രകാരൻ, ഇല്ലസ്ട്രേറ്റർ. തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലും ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലുമായി കലാപഠനം. മനുഷ്യ മനഃശാസ്ത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മൗലികമായ രചനകൾ. കാശി ആ‍ർട് ഗ്യാലറി, ഇന്ത്യ ആ‍ർട്ട് ഫെയർ, കൊച്ചി മുസിരിസ് ബിനാലെ എന്നിവിടങ്ങളിലായി നിരവധി പ്രദ‍ർശനങ്ങൾ. നിലവിൽ കൊച്ചി കേന്ദ്രീകരിച്ച് കലാപ്രവർത്തനങ്ങൾ നടത്തുന്നു.