കോച്ചായി ഗംഭീറീന് ആദ്യ 'ടെസ്റ്റ്', ഋഷഭ് പന്തിൻെറ തിരിച്ചുവരവ്; ബംഗ്ലാദേശിനെതിരെ ഇന്ത്യ

ഏകദേശം ആറ് മാസത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു ടെസ്റ്റ് പരമ്പരയ്ക്കായി ഇറങ്ങുന്നു. രാഹുൽ ദ്രാവിഡിന് പിൻഗാമിയായ പുതിയ കോച്ച് ഗൗതം ഗംഭീർ ടീമിൽ പരീക്ഷണങ്ങൾ നടത്തിയേക്കും. ഋഷഭ് പന്തിൻെറ ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങിവരവാണ് മറ്റൊരു സവിശേഷത

News Desk

ഒരിടവേളയ്ക്കുശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം വീണ്ടും ടെസ്റ്റ് മത്സരങ്ങൾക്കായി കളത്തിലിറങ്ങുകയാണ്. ബംഗ്ലാദേശുമായുള്ള രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യമത്സരം നാളെ (വ്യാഴാഴ്ച) ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ രാവിലെ 9.30ന് ആരംഭിക്കും. കാൺപൂരിലാണ് രണ്ടാം മത്സരം. രാഹുൽ ദ്രാവിഡിൻെറ പകരക്കാരനായി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ ടീമിന്റെ പരിശീലകനായ ശേഷമുള്ള ആദ്യത്തെ ടെസ്റ്റ് പരമ്പരയാണ് നടക്കാൻ പോവുന്നത്. രോഹിത് ശർമയുടെ നേതൃത്വത്തിൽ ടി20 ലോകകപ്പ് ചാമ്പ്യൻമാരായ ഇന്ത്യയ്ക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ട്.

ബംഗ്ലാദേശിനെതിരെ ഇന്ത്യ ഇതേവരെ ഒരു ടെസ്റ്റ് മത്സരവും പരാജയപ്പെട്ടിട്ടില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻെറ ഭാഗമായുള്ള പരമ്പരയായതിനാൽ ഇന്ത്യ ഏറെ ഗൗരവത്തോടെ തന്നെയാണ് മത്സരങ്ങളെ കാണുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയൻറ് പട്ടികയിൽ നിലവിൽ 68.52 വിജയ ശതമാനത്തോടെ ഒന്നാമതുള്ള ഇന്ത്യയ്ക്ക് ശേഷിക്കുന്ന പത്ത് ടെസ്റ്റ് മത്സരങ്ങളിൽ 5 മത്സരങ്ങൾ വിജയിച്ചാൽ തന്നെ തുടർച്ചയായി മൂന്നാം തവണയും ഫൈനലിലെത്താം. 2021-ൽ ന്യൂസിലാന്റിനോടും 2023-ൽ ഓസ്ട്രലിയയോടും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. രോഹിത് ശർമയുടെ നേതൃത്വത്തിൽ തുടർച്ചയായ രണ്ടാം ഐ.സി.സി കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ന്യൂസിലാന്റിനെതിരെ ഇന്ത്യയിൽ മൂന്നും, ഡിസംബർ- ജനുവരി മാസത്തിൽ ഓസ്ട്രലിയക്കെതിരെ അഞ്ചും മത്സരങ്ങളാന്ന് ഇന്ത്യ കളിക്കുക.

രാഹുൽ ദ്രാവിഡിൻെറ പകരക്കാരനായി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ ടീമിന്റെ പരിശീലകനായ ശേഷമുള്ള ആദ്യത്തെ ടെസ്റ്റ് പരമ്പരയാണ് നടക്കാൻ പോവുന്നത്.
രാഹുൽ ദ്രാവിഡിൻെറ പകരക്കാരനായി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ ടീമിന്റെ പരിശീലകനായ ശേഷമുള്ള ആദ്യത്തെ ടെസ്റ്റ് പരമ്പരയാണ് നടക്കാൻ പോവുന്നത്.

ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 9ാം സ്ഥാനത്തുള്ള ബംഗ്ലാദേശിനേക്കാൾ പരമ്പരയിൽ മുൻതൂക്കമുണ്ടെന്ന കാര്യത്തിൽ സംശയമൊന്നും തന്നെയില്ല. എന്നാൽ, പാകിസ്താനെതിരെ ചരിത്രവിജയം നേടിയെത്തുന്ന ബംഗ്ലാദേശും വലിയ പ്രതീക്ഷയിലാണ്. ഇന്ത്യയെ സമനിലയിലെങ്കിലും തളച്ചാൽ അത് അവരെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമായി മാറും. ലോക റാങ്കിങ്ങിൽ ഉള്ള പോലുള്ള അന്തരം ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയൻറ് പട്ടികയിലില്ല. ഇന്ത്യ ഒന്നാം സ്ഥാനത്തും ബംഗ്ലാദേശ് നാലാം സ്ഥാനത്തുമാണ്. കളിച്ച ആറ് മത്സരങ്ങളിൽ മൂന്നെണ്ണം ജയിക്കുകയും മൂന്നെണ്ണം തോൽക്കുകയും ചെയ്ത് 45.83 വിജയ ശതമാനത്തോടെ നിൽക്കുന്ന ബംഗ്ലാദേശിന് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് എത്തുക എന്നത് ഒട്ടും എളുപ്പമാകില്ല. എങ്കിലും, ഇന്ത്യക്കെതിരെ ഭേദപ്പെട്ട പ്രകടനം നടത്തിയാൽ അത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കും.

ടീമിൽ ചില പ്രധാന മാറ്റങ്ങളുമായാണ് ഇന്ത്യ ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്ക് ഇറങ്ങുന്നത്. കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഋഷഭ് പന്ത് 21 മാസങ്ങൾക്ക് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിൽ തിരിച്ചെത്തിയിരിക്കുകയാണ്. ടെസ്റ്റിൽ ഗംഭീര റെക്കോഡുള്ള കളിക്കാരനാണ് പന്ത്. വിദേശത്ത് പ്രത്യേകിച്ചും ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലുമൊക്കെ തിളങ്ങിയിട്ടുള്ള പന്തിന് നാട്ടിൽ നടക്കുന്ന പരമ്പരയിൽ ടീമിനായി കൂടുതൽ സംഭാവന ചെയ്യാൻ സാധിക്കും. ആറ് മാസത്തിന് ശേഷമാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരം കളിക്കാൻ പോവുന്നത്. ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യ അവസാനമായി ടെസ്റ്റ് കളിച്ചത്. വൈറ്റ് ബോൾ മത്സരങ്ങളിൽ കുറച്ച് കാലമായി രോഹിത് ശർമയും സംഘവും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഋഷഭ് പന്ത്  21 മാസങ്ങൾക്ക് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിൽ തിരിച്ചെത്തിയിരിക്കുകയാണ്. ടെസ്റ്റിൽ ഗംഭീര റെക്കോഡുള്ള കളിക്കാരനാണ് പന്ത്.
കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഋഷഭ് പന്ത് 21 മാസങ്ങൾക്ക് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിൽ തിരിച്ചെത്തിയിരിക്കുകയാണ്. ടെസ്റ്റിൽ ഗംഭീര റെക്കോഡുള്ള കളിക്കാരനാണ് പന്ത്.

ബോളിങ് നിരയിൽ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ സ്ഥാനം ഉറപ്പിക്കും. സ്പിന്നറോ പേസറോ ആര് വേണമെന്ന തീരുമാനത്തിൻെറ അടിസ്ഥാനത്തിലായിരിക്കും അഞ്ചാം ബോളറെ തീരുമാനിക്കുക. സ്പിന്നറാണെങ്കിൽ അക്സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവരിലൊരാൾക്ക് നറുക്ക് വീഴും. പേസറാണെങ്കിൽ യഷ് ദയാലും ആകാശ് ദീപും അവസരം കാത്തിരിക്കുന്നുണ്ട്. വിരാട് കോഹ്ലിയുടെയും രോഹിത് ശർമയുടെയും നേതൃത്വത്തിലുള്ള ഇന്ത്യൻ ബാറ്റിങ് നിരയും കരുത്തേറിയതാണ്. വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് ഉറപ്പിക്കുമ്പോൾ മധ്യനിരയിൽ കെഎൽ രാഹുലുമുണ്ടാവും. രോഹിത്തിനൊപ്പം യശസ്വി ഓപ്പണറാവുമ്പോൾ മൂന്നാം നമ്പറിൽ ശുഭ്മാൻ ഗില്ലെത്തും. പ്രാദേശിക ക്രിക്കറ്റിലെ മിന്നുന്ന ഫോമിന് ശേഷം ടീമിലെത്തിയ സർഫറാസ് ഖാൻ തൽക്കാലം പുറത്തിരിക്കേണ്ടി വരും.

പരമ്പരക്കായുള്ള ടീം ഇവരിൽ നിന്ന്:

ഇന്ത്യൻ ടീം:

രോഹിത് ശർമ (ക്യാപ്റ്റൻ ) ജസ്പ്രിത് ബുംറ, യശസ്വി ജയ്സ്വാൾ, രവീന്ദ്ര ജഡേജ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ആകാശ് ദീപ്, യാഷ് ദയാൽ, കുൽദീപ് യാദവ്, വിരാട് കോഹ്ലി, കെ.എൽ രാഹുൽ, ധ്രുവ് ചന്ദ് ജുറേൽ (വിക്കറ്റ് കീപ്പർ) സർഫാസ് ഖാൻ, മുഹമ്മദ് സിറാജ്, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ശുഭ്മാൻ ഗിൽ.

ബംഗ്ലാദേശ് ടീം:

നജ്മുൽ ഹുസൈൻ ഷാൻ്റോ (ക്യാപ്റ്റൻ), ഷാക്കിബ് അൽ ഹസൻ, നഹിദ് റാണ, മൊമിനുൽ ഹഖ്, ലിറ്റൺ കുമാർ ദാസ്, സയ്യിദ് ഖാലിദ് അഹമ്മദ്, മഹ്മൂദുൽ ഹസൻ ജോയ്, മെഹിദി ഹസൻ മിറാസ്, നയീം ഹസൻ, സാക്കിർ ഹസൻ, മുഷ്ഫിഖുർ റഹീം, തസ്കിൻ അഹമ്മദ്, ഹസൻ മഹ്മുദ് അനിക്, തൈജുൽ ഇസ്ലാം, ഷാദ്മാൻ ഇസ്ലാം.

ഇന്ത്യയുടെ പുതിയ ക്രിക്കറ്റ് സീസൺ; ബാറ്റ്സ്മാൻമാർ ധാരാളം, ബോളിംഗിൽ ക്ഷീണം

Comments