തെയ്യത്തിനും വേണം
പെരുമാറ്റച്ചട്ടം

ജനങ്ങൾക്ക് തെയ്യത്തെ കാണുന്നതിനും തെയ്യത്തിന് തിരിച്ച് ജനങ്ങളെ കാണുന്നതിനും ഒരു പെരുമാറ്റച്ചട്ടം ഏർപ്പെടുത്തേണ്ട സമയം അതിക്രമിച്ചു. തെയ്യത്തെ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഒരാൾ എന്ന നിലയിൽ ചില തുറന്നുപറച്ചിൽ നടത്തുകയാണ് വി.കെ. അനിൽകുമാർ.

മേടത്തിൻ്റെ ആറാടിക്കൽ നടക്കുകയാണ്. മാലോകർക്കും നാട്ടുകൂട്ടത്തിനും മേലാക്കത്തിനും മേൽഫലത്തിനും നല്ലതിനെ ചൊല്ലിക്കൊടുത്തു മേടം മുടിയെടുക്കുകയാണ്. മേടത്തിന്റെ ആറാടിക്കൽ കഴിഞ്ഞ് മാനത്ത് എടവപ്പാതിയുടെ കുളിച്ചേറ്റം അരങ്ങിലാകുന്നതോടെ തെയ്യക്കാലവും അവസാനിക്കുകയാണ്.

ഉത്തരമലബാറിലെ കാവുകളിലും കോട്ടങ്ങളിലും തറവാടുകളിലും മാടങ്ങളിലും വീടുകളിലും ക്ഷേത്രങ്ങളിലും മോലോം, കൂലോം, കളരി, കാവ്, ക്ഷേത്രം, താനം, അറ പള്ളിയറ, പതി, മുണ്ഡ്യ തുടങ്ങിയ എണ്ണിയലൊടുങ്ങാത്ത സ്ഥാനങ്ങളിൽ കളിയാട്ടം ഗംഭീരമായി നടന്നുകൊണ്ടിരിക്കുകയാണ്. തെയ്യം വിഷയമായ എഴുത്തുകളും സംഭാഷണങ്ങളും ഓൺലൈൻ, വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ ചർച്ചകളും- അങ്ങനെ തെയ്യത്തെ സ്നേഹിക്കുന്നവരും തെയ്യപ്രേമികളും ഈ തെയ്യക്കാലത്തെയും ഏറ്റവും അർത്ഥ സമ്പൂർണ്ണമായി തന്നെയാണ് വിനിയോഗിച്ചത്.

തെയ്യവുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളും സംവാദങ്ങളും അഭിപ്രായ രൂപീകരണങ്ങളും ഒക്കെയായി പല ഗ്രൂപ്പുകളും സജീവമായിരിക്കുന്ന വർത്തമാനത്തിൽ തന്നെയാണ് തെയ്യം അതിൻ്റെ പരിസമാപ്തിയിലേക്ക് കടക്കുന്നത്. പലവിധ തിരക്കുകൾ കാരണം ഈ കളിയാട്ടക്കാലത്ത് വളരെ കുറച്ച് തെയ്യങ്ങൾ മാത്രമേ കാണാൻ സാധിച്ചിട്ടുള്ളൂ. എല്ലാ വർഷവും ബാക്കി വെക്കുന്നത് പ്രതീക്ഷകളാണ്. വരും വർഷങ്ങളിൽ കൂടുതൽ കളിയാട്ടങ്ങൾ കാണാം. മാറ്റിവെച്ച ഒരുപാട് തെയ്യക്കാഴ്ചകളുണ്ട്. അതൊന്നും പലപ്പോഴും നടക്കാറില്ല. ഇക്കുറിയും അങ്ങനെ തന്നെ.

തെയ്യത്തെ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഒരാൾ എന്ന നിലയിൽ ചില തുറന്നുപറച്ചിൽ ആവശ്യമാണെന്ന് തോന്നുകയാണ്. കാരണം പുതുകാലത്ത് തെയ്യം കാണുന്നതിനും തെയ്യത്തെ അറിയുന്നതിനുമുള്ള സാക്ഷരത നമുക്ക് കൈമോശം വന്നിരിക്കുകയാണ്. തെയ്യം സംസ്കാരത്തെ അതിൻ്റെ മഹത്തായ ചരിത്രത്തെ പ്രകൃതിനിബദ്ധമായ അനുഷ്ഠാനിഷ്ഠകളെ മാറ്റിമറിച്ചു കൊണ്ടാണ് പുതുകാലം തെയ്യക്കാഴ്ചകളെ സാധ്യമാക്കുന്നത്.

പുതുകാലത്ത് തെയ്യം കാണുന്നതിനും  തെയ്യത്തെ അറിയുന്നതിനുമുള്ള സാക്ഷരത നമുക്ക് കൈമോശം വന്നിരിക്കുകയാണ്.
പുതുകാലത്ത് തെയ്യം കാണുന്നതിനും തെയ്യത്തെ അറിയുന്നതിനുമുള്ള സാക്ഷരത നമുക്ക് കൈമോശം വന്നിരിക്കുകയാണ്.

കാണൽ എന്ന അനുഷ്ഠാനം

തെയ്യത്തെ അറിഞ്ഞുകാണുക എന്നതുതന്നെ വലിയനുഷ്ഠാനമാണ്. എല്ലാ തെയ്യവും കാണുന്നത് ഒരുപോലെയല്ല. ഓരോ തെയ്യത്തിന്റെയും കാണൽ ഓരോ വിധമാണ്. കാണുന്നയാളും തെയ്യവും തമ്മിലുള്ള വൈകാരിക ബന്ധവും ഓരോ തെയ്യത്തിലും വിഭിന്നമാണ്. ഒരിടത്ത് സ്വസ്ഥമായി അനങ്ങാതെയിരുന്ന് തെയ്യം കാണൽ ഒന്നുമില്ല. അങ്ങനെ കാണാനായി മാത്രം തെയ്യത്തിൽ ഒന്നുമില്ല. തെയ്യം വൈഡ് ആംഗിളിൽ തുറന്നുവച്ച അതിവിശാലതയാണ്. ഒരിടത്തെ മാത്രം കേന്ദ്രീകരിച്ചല്ല തെയ്യത്തിന്റെ സഞ്ചാരങ്ങളും കലാശങ്ങളും. തെയ്യമാണ് കാഴ്ചയുടെ കാണിയുടെ ദിശകളെ തീരുമാനിക്കുന്നത് മറിച്ച് കാണിയല്ല.

തെയ്യം കാണലിന് അതിന്റേതായ വിധികളും സമ്പ്രദായങ്ങളും അനുഷ്ഠാന നിഷ്ഠകളും ചിട്ട വട്ടങ്ങളും ഒക്കെയുണ്ട്. തെയ്യം നടക്കുന്ന സ്ഥലവും തെയ്യവും കാണിയും തമ്മിലുള്ള ദൂരപരിധികളും ഒക്കെ വ്യത്യസ്തങ്ങളാണ്. കാണലാണ് തെയ്യത്തിൽ സൗന്ദര്യവും ശക്തിയും നിഗൂഢതകളും ഭയസംഭ്രമങ്ങളും നിറക്കുന്നത്. ഏകപക്ഷീയമായ ഏകമാനത്തിനുള്ള ഒരു കാഴ്ചയല്ല തെയ്യം. അത് പല അടരുകളുള്ള ത്രൈമാനികങ്ങളാണ് തെയ്യത്തിന്റെ വിരാട് ലോകങ്ങൾ.

തെയ്യം നടക്കുന്ന സ്ഥലം, തെയ്യവും കാണിയും തമ്മിലുള്ള ദൂരം ഇതൊക്കെ തെയ്യക്കാഴ്ചകളുടെ വൈകാരിക ഘടനകളുടെ അടിസ്ഥാനമാണ്. പല പ്രകാരത്തിലാണ് തെയ്യം സ്വയം കാഴ്ചയായി ആവിഷ്കരിക്കപ്പെടുന്നത്. ഓരോ തെയ്യത്തിന്റെയും കാഴ്ചയും കാണുന്ന വരോടുള്ളസമീപനങ്ങളും വ്യത്യസ്തമാണ്. തെയ്യത്തിൽ ഏകപക്ഷീയമായ ഒരു കാണലില്ല ചിലപ്പോൾ തെയ്യം തന്നെ കാണിയായി മാറുകയും കാണുന്നവർ കാഴ്ചയായി മാറുകയും ചെയ്യുന്ന വൈരുദ്ധ്യവും തെയ്യം അനുഷ്ഠാനത്തിന്റെ പ്രത്യേകതയാണ്.

തെയ്യത്തിൽ ഉള്ളതുപോലെ കാണൽ എന്ന അനുഭവത്തിൻ്റെ വൈവിധ്യലോകങ്ങൾ മറ്റൊരു രംഗാവതരണത്തിലും കാണാൻ കഴിയില്ല. പൊട്ടൻ തെയ്യം കാണുന്നതു പോലെയല്ല രൂപത്തിൽ പൊട്ടനോട് സാമ്യമുള്ള കുളിയനെ കാണുന്നത്. രണ്ടും രണ്ട് ലോകങ്ങളിലാണ് സംഭവിക്കുന്നത്. രണ്ടുതരം കാഴ്ചയും അനുഭവങ്ങളുമാണ് രണ്ടു തെയ്യങ്ങളും സമ്മാനിക്കുന്നത്. കുളിയനെ പോലെയല്ല നമ്മൾ കരിഞ്ചാമുണ്ഡിയെ കാണുന്നത്. കരിഞ്ചാമണ്ഡിയെ കാണുന്നതുപോലെയല്ല ഒറ്റക്കോലം. ഒറ്റക്കോലം കാണുന്നതുപോലെയല്ല മൂവാളം കുഴിച്ചാ മുണ്ഡിയെ കാണുന്നത്.

എല്ലാം തെയ്യമാണെങ്കിലും കാണൽ എന്ന അനുഭവം തികച്ചും വ്യത്യസ്തമാണ്. തൃക്കരിപ്പൂരിലെ കുളിയനല്ല നീലേശ്വരം കക്കാട്ടെ കാരക്കുളിയൻ. കാഴ്ചയുടെ കണ്ണിൽ മുള്ളുകുത്തിക്കേറുന്ന അനുഭവമാണത്. കാളരാത്രിയെ കാണുന്നത് പോലെയല്ല ക്ഷേത്രപാലകനെ കാണുന്നത്. കാഴ്ചയിൽ വലിയ വ്യത്യാസങ്ങളൊന്നും ഇല്ലാത്ത പൂമാരനും വൈരജാതനും വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ്. ക്ഷേത്രപാലകനെ കാണുന്നതു പോലെയല്ല പടക്കത്തി ഭഗവതിയെ കാണുന്നത്.

ഇപ്പോൾ ചീമേനി മുണ്ട്യയിൽ കളിയാട്ടം നടക്കുന്ന സമയമാണ്. ഉത്തര കേരളത്തിൽ പരക്കെ കാണപ്പെടുന്നതാണ് പരദേവത എന്ന വിഷ്ണുമൂർത്തി തെയ്യം. പക്ഷേ ചീമേനി മുണ്ട്യയിലെ പരദേവതയെ കെട്ടിയാടിക്കുന്നത് തികച്ചും വ്യത്യസ്തങ്ങളായ അനുഷ്ഠാന സവിശേഷതകളോടെയാണ്. നമ്മുടെ എല്ലാ സഹനത്തിനുമപ്പുറമുള്ള രണ്ട് ദുരന്തങ്ങളാണ് മാക്കവും മക്കളും കതിവനൂർ വീരൻ എന്നീ തെയ്യങ്ങൾ. കൊലചെയ്യപ്പെട്ട കുറേ മനുഷ്യരാണ് ചോര വാർന്നു പോയിട്ടില്ലാത്ത സ്വന്തം ജീവിതവുമായി നമ്മുടെ കരംഗ്രഹിച്ച് നമ്മളോട് സംസാരിക്കുന്നത്. പക്ഷേ മാക്കത്തിന്റെ കണ്ണീരല്ല മാങ്ങാട്ട് മന്നപ്പന്റെയും വേളാർകോട്ട് ചെമ്മരത്തിയുടെയും കണ്ണീർ. രണ്ടു തെയ്യങ്ങളിലെയും ദുഃഖങ്ങളിലേക്കുള്ള ദുരന്തദൂരങ്ങൾ മറ്റൊന്നാണ്. അന്തമെഴാത്ത കാണലിന്റെ അത്ഭുതങ്ങളെ ഇനിയും എത്ര വേണമെങ്കിലും ചൊല്ലിക്കെട്ടി വിശേഷിക്കാം

ഓരോ തെയ്യത്തിൻ്റെ കാഴ്ചകളും വ്യത്യസ്തമാണ്. ഒരേ തെയ്യം തന്നെ വ്യത്യസ്ത കാവുകളിൽ വ്യത്യസ്ത കാഴ്ചകൾ ഒരുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തെയ്യത്തെ കാണുന്നതിനുള്ള സാക്ഷരത നമ്മൾ ആർജ്ജിച്ചേ മതിയാകൂ. ഓരോ തെയ്യത്തെയും കാണുന്നത് വ്യത്യസ്തമാകുന്നത് പോലെ തന്നെയാണ് തെയ്യവും ജനങ്ങളും തമ്മിലുള്ള ബന്ധവും. കാണലെന്ന അനുഷ്ഠാനത്തെ അടിസ്ഥാനമാക്കിയാണ് തെയ്യവും ജനങ്ങളും തമ്മിലുള്ള സൂക്ഷ്മതലത്തിലുള്ള ബന്ധത്തെ നിർണ്ണയിക്കുന്നത്.

തെയ്യത്തിലെ മതിലുകൾ കാഴ്ചകളുടെ ബഹു തലങ്ങളെ വല്ലാതെ ചുരുക്കുന്നുണ്ട്. മതിൽക്കെട്ടിനുള്ളിൽ ക്ഷേത്രാങ്കണത്തിൽ നിയന്ത്രിക്കാൻ പറ്റാത്ത വിധമാണ് തിരക്ക്. പുറത്തേക്കുപോകാൻ ആകെ രണ്ട് കുഞ്ഞുവഴികൾ മാത്രമാണുള്ളത്. ഒരു അപകടം പറ്റിയാൽ ഉണ്ടാകുന്ന ദുരന്തം നമ്മുടെ പ്രവചനങ്ങൾക്കും അപ്പുറമാണ്.

ഈയടുത്ത് ചില സുഹൃത്തുക്കൾ അയച്ചുതന്ന തെയ്യങ്ങളുടെ വീഡിയോ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു എഴുത്ത് എഴുതേണ്ടി വന്നത്. തൃക്കരിപ്പൂരിൽ വീടിനടുത്തുള്ള മാടത്തിൻ കീഴിലെ വൈരജാതൻ തെയ്യത്തെ എല്ലാ കളിയാട്ടത്തിലും കാണുന്നതാണ്. ഓർമ്മ വെച്ച നാൾ മുതൽ ഈ തെയ്യത്തെ കാണുന്നുണ്ട്. ഇതുവരെയുള്ള ജീവിതത്തിനിടയിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് ഈ തെയ്യത്തെ കാണാതിരുന്നിട്ടുള്ളത്. ഇതുവരെ ഉണ്ടായിരുന്ന മറ്റെല്ലാ കളിയാട്ടങ്ങളും കണ്ട വ്യക്തി എന്ന നിലയിൽ വൈരജാതൻ്റെ കാഴ്ചയെയും വൈകാരികമായ അടുപ്പത്തെയും വിപരീതമായി ബാധിക്കുന്ന പല സംഗതികളും പുതിയ തെയ്യ സാക്ഷരതയുടെ ഭാഗമായി കടന്നുവന്നിട്ടുണ്ട്.

തെയ്യത്തിൽ കാണുന്നതും കാണാത്തതുമായ ഒട്ടനവധി അനുഷ്ഠാന ഘടകങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് തെയ്യത്തിന്റെ നിഗൂഢത. ആ നിഗൂഢത നിലനിൽക്കുന്നതുകൊണ്ടുതന്നെയാണ് തെയ്യാനുഷ്ഠാനം നിർമ്മിച്ച ഭയവും കാഴ്ചയെ നിയന്ത്രിക്കുന്നത്.

ലോകം എത്ര തന്നെ പുരോഗമിച്ചാലും നിഗൂഢതയും ഭയവുമൊന്നും ഈ ഭൂമുഖത്തുനിന്ന് ഇല്ലാതാകുന്നില്ല. പക്ഷേ പുതിയ കാലം തെയ്യത്തിലെ നിഗൂഢതയെയും കൂടെയുള്ളോ റായ ഭയത്തെയും ആണ് നിർവീര്യമാക്കുന്നത്.

ഭയവും നിഗൂഢതയും ആഹരിച്ചാണ് തെയ്യം ഇത്രമേൽ തെറപ്പെട്ട് സൗന്ദര്യപ്പെട്ട് നെറന്നുന്നുവരുന്നത്. തങ്കയത്തെ മാടത്തിങ്കീലെ വൈരജാതൻ എന്നാൽ ഭയത്തോടു കൂടി മാത്രം കാണാൻ സാധിക്കുന്ന തെയ്യം എന്നാണ്. അത്രയും ഭയം വിതച്ചാണ് വൈരജാതൻ നെടുവനാട്ട് കീഴൂരിൽ നിന്നുമാണ് തുളുനാടിൻ്റെ എതിരില്ലാ ഭംഗിയിലേക്ക് ഇറങ്ങിവരുന്നത്. ഉൾഭയത്തിന്റെ പൂവും മുടിയും നേർന്ന ഹൃദയഹാരിയായ ആകാരപ്പൊലിമയാണ് നമ്മുടെ സ്വന്തം വൈരജാതൻ.

വൈരജാതൻ
വൈരജാതൻ

മതിൽ, തെയ്യവിരുദ്ധമായ
ആശയത്തിന്റെ ഭൗതികരൂപകം

തൃക്കരിപ്പൂരിലെ തങ്കയം മാടത്തിൻ കീഴിലെ വൈരജാതന് രണ്ടുദിവസത്തെ വെള്ളാട്ടവും രണ്ട് തെറയും എന്നാണ് കണക്ക്. തോറ്റങ്ങൾ ഇല്ലാത്ത വീരന്മാർക്കാണ് വെള്ളാട്ടം. വൈരജാതൻ്റെ വെള്ളാട്ടത്തെ തട്ടുംവെള്ളാട്ടം എന്നാണ് വിളിക്കുന്നത്. ഉത്തര മലബാറിലെ തെയ്യക്കാ ഴ്ചകളിലെ ഏറ്റവും മനോഹരമായ കാഴ്ചയായിരുന്നു തങ്കയം മാടത്തിൻ കീഴിലെ വൈരജാതനും തട്ടും വെള്ളാട്ടവും. അങ്ങനെയൊരു തെയ്യക്കാഴ്ച വേറെ ഇല്ലായിരുന്നു. മാടത്തിങ്കലെ വിശാലമായ മുറ്റത്ത് തടിച്ചുകൂടിയ ആയിരക്കണക്കിന് ജനങ്ങൾക്കിടയിലൂടെ പായുന്ന വെള്ളാട്ടം. കളിയാട്ടമുറ്റത്ത് തിങ്ങിനെറഞ്ഞ ജനങ്ങളുടെ തലയ്ക്കു മുകളിലൂടെ കുതിച്ചുപായുന്ന വൈരജാതൻ്റെ അലങ്ങരിച്ച കൊതച്ച മുടി. പിന്നിൽ പാറിപ്പറക്കുന്ന പുള്ളിത്തുണി. തെയ്യക്കാഴ്ചയിലെ മറക്കാനാവാത്ത അനുഭവമായിരുന്നു.

ഇന്ന് കാണുന്ന കൂറ്റൻ മതിൽ അന്നുണ്ടായിരുന്നില്ല. എവിടെനിന്നും തെയ്യം കാണാമായിരുന്നു. ആ പ്രദേശം മുഴുവൻ ജനങ്ങൾ തടിച്ചു കൂടിയാണ് അന്നത്തെ തെയ്യക്കാഴ്ച സുതാര്യമായത്. പക്ഷേ പിന്നീട് ചുറ്റും വൻമതിൽ വന്നതോടുകൂടി തെയ്യത്തിന്റെ കാഴ്ചയും അനുഭവവും സൗന്ദര്യവും ജനക്കൂട്ടത്തിന്റെ വിവരണാതീതമായ ഭംഗിയും എല്ലാം മറ്റൊന്നായി. മതിലുകൾ ഭേദിക്കുക എന്നതായിരുന്നു എല്ലാ തെയ്യങ്ങളുടെയും ലക്ഷ്യം. മതിലുകൾ തികച്ചും തെയ്യ വിരുദ്ധമായ ഒരാശയത്തിന്റെ ഭൗതിക രൂപകമാണ്.

തെയ്യത്തിലെ മതിലുകൾ കാഴ്ചകളുടെ ബഹു തലങ്ങളെ വല്ലാതെ ചുരുക്കുന്നുണ്ട്. മതിൽക്കെട്ടിനുള്ളിൽ ക്ഷേത്രാങ്കണത്തിൽ നിയന്ത്രിക്കാൻ പറ്റാത്ത വിധമാണ് തിരക്ക്. പുറത്തേക്കുപോകാൻ ആകെ രണ്ട് കുഞ്ഞുവഴികൾ മാത്രമാണുള്ളത്. ഒരു അപകടം പറ്റിയാൽ ഉണ്ടാകുന്ന ദുരന്തം നമ്മുടെ പ്രവചനങ്ങൾക്കും അപ്പുറമാണ്. പെട്ടെന്ന് ഒരു ആംബുലൻസിന് കടന്നു വരാനോ രക്ഷാപ്രവർത്തനം നടത്താനോ പറ്റാത്ത വിധമാണ് പല തെയ്യക്കാവുകളെയും മതിൽക്കെട്ടിനുള്ളിൽ വരിഞ്ഞുമുറുക്കുന്നത്. എവിടെ നിന്നും തെയ്യം കാണാൻ പറ്റുമായിരുന്ന സ്വാതന്ത്ര്യത്തെയാണ് വൻമതിലുകൾ ഇല്ലാതാക്കുന്നത്. മതിൽക്കെട്ടിനു പുറത്തെ കാഴ്ചകൾ പൂർണമായും റദ്ദ് ചെയ്യപ്പെട്ടു. അതുകൊണ്ടുതന്നെ അകത്തെ തിരക്ക് നിയന്ത്രിക്കാൻ പറ്റാതെയുമായി. ഇതോടൊപ്പം വന്ന മറ്റൊരു വ്യത്യാസം ആദ്യകാലത്തെ തെയ്യം കാഴ്ചയിൽ നിന്നും തെയ്യാനുഭവത്തിൽ നിന്നും വിഭിന്നമായ തെയ്യക്കാഴ്ചയാണ്. പിന്നീട് വൈരജാതനും തട്ടും വെള്ളാട്ടത്തിനും സംഭവിച്ചത് എന്നുകൂടി പറയേണ്ടിയിരിക്കുന്നു.

തെയ്യത്തിലെ മതിലുകൾ കാഴ്ചകളുടെ ബഹു തലങ്ങളെ വല്ലാതെ ചുരുക്കുന്നുണ്ട്. മതിൽക്കെട്ടിനുള്ളിൽ  ക്ഷേത്രാങ്കണത്തിൽ  നിയന്ത്രിക്കാൻ പറ്റാത്ത വിധമാണ് തിരക്ക്. പുറത്തേക്കുപോകാൻ ആകെ രണ്ട് കുഞ്ഞുവഴികൾ മാത്രമാണുള്ളത്. ഒരു അപകടം പറ്റിയാൽ ഉണ്ടാകുന്ന ദുരന്തം നമ്മുടെ പ്രവചനങ്ങൾക്കും അപ്പുറമാണ്.
തെയ്യത്തിലെ മതിലുകൾ കാഴ്ചകളുടെ ബഹു തലങ്ങളെ വല്ലാതെ ചുരുക്കുന്നുണ്ട്. മതിൽക്കെട്ടിനുള്ളിൽ ക്ഷേത്രാങ്കണത്തിൽ നിയന്ത്രിക്കാൻ പറ്റാത്ത വിധമാണ് തിരക്ക്. പുറത്തേക്കുപോകാൻ ആകെ രണ്ട് കുഞ്ഞുവഴികൾ മാത്രമാണുള്ളത്. ഒരു അപകടം പറ്റിയാൽ ഉണ്ടാകുന്ന ദുരന്തം നമ്മുടെ പ്രവചനങ്ങൾക്കും അപ്പുറമാണ്.

പേടി എന്ന അനുഷ്ഠാനം

വൈരജാതനെന്ന വമ്പൻ തമ്പുരാനോളം ആകാംക്ഷനിറക്കുന്ന മറ്റൊരു തെയ്യകാഴ്ച ഞങ്ങൾക്ക് വേറെയില്ല. വൈരജാതൻ തെയ്യവും തട്ടുംവെള്ളാട്ടവു ഞങ്ങൾക്കെന്നും അടങ്ങാത്ത ഭീതിയാണ്. വെള്ളാട്ടം ഇറങ്ങുന്നതിന് തൊട്ടു മുൻപുള്ള അണിയറക്കൊട്ട് എന്ന് പറഞ്ഞാൽ അത് ഞങ്ങളുടെ നെഞ്ചടിപ്പ് തന്നെയാണ്. തട്ടും വെള്ളാട്ടത്തിന്റെ തട്ട് കിട്ടാതിരിക്കുക എന്നത് വളരെ പ്രധാനമാണ്. അത്രയും കരുതലോടെയാണ് തെയ്യം കാണാൻ പോയിരുന്നത്.

തെയ്യമെന്നത് എത്രമാത്രം സൗന്ദര്യത്തെ ഉത്പാദിപ്പിക്കുന്നു എന്നതിൻ്റെ പ്രത്യക്ഷീകരണങ്ങളാണ് വൈരജാതൻ്റെ ഓരോ കാഴ്ചയും തട്ടും വെള്ളാട്ടത്തിൻ്റെ പ്രകടനങ്ങളും. ദക്ഷ പ്രജാപതിയുടെ യാഗശാല തച്ചു തകർക്കുന്ന യുദ്ധപ്രതീതിയാണ് തട്ടും വെള്ളാട്ടവും വൈരജാതൻ തെയ്യവും ആൾക്കാരെ തട്ടുന്നതിലൂടെ അവതരിപ്പിക്കുന്നത്. അതിൽ ആദ്യത്തെ തട്ട് കിട്ടാതിരിക്കുക എന്നതും വളരെ പ്രധാനമാണ് ആദ്യത്തെ തട്ടുകിട്ടിയാൽ അടുത്ത കളിയാട്ടം ആകുമ്പോൾ മരിച്ചുപോകും എന്നൊരു അന്ധവിശ്വാസവും നാട്ടിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. വൈരജാതൻ്റെ ആദ്യത്തെ തട്ടിനെ കുറിച്ച് മരിച്ചുപോയ തെക്കുംകര കണ്ണൻ കർണ്ണ മൂർത്തി പറയുന്നത് പീഠത്തിൽ നിന്നിറങ്ങി ആദ്യത്തെ രണ്ട് തട്ട് തെയ്യം സ്വന്തം ഉടയാടയിൽ തട്ടി ആ മരണം സ്വയം ഏറ്റുവാങ്ങുന്നു എന്നതാണ്. പക്ഷേ ഇന്നത്തെ കാഴ്ചയിൽ നിന്നും ഭയം പൂർണ്ണമായും ഇല്ലാതായി. തെയ്യത്തിന്റെ തട്ട് കിട്ടുന്നതിൽ യാതൊരുവിധത്തിലുള്ള പേടിയും ഇല്ലാത്ത വിധം തെയ്യത്തെ പൊതിഞ്ഞു നില്ക്കുന്ന ആൾക്കൂട്ടത്തെയാണ് ഇന്ന് കാണാൻ കഴിയുന്നത്. ഇത് വൈരജാതൻ്റെ ഇന്നോളമുള്ള കാഴ്ചയിൽ തികച്ചും വൈരുദ്ധ്യം നിറഞ്ഞതായ അനുഭവമാണ്.

വൈരജാതൻ തെയ്യത്തിൽ നിന്നും അതുൽപ്പാദിപ്പിക്കുന്ന ഭയം ഇല്ലാതായാൽ പിന്നെ അനുഷ്ഠാനത്തിന് സവിശേഷമായ പ്രസക്തി നഷ്ടമാകും. തൃക്കരിപ്പൂരിൽ വീടിനടുത്തുള്ള മാടമായതിനാൽ ഓർമ്മവച്ച നാൾ മുതൽ ഈ തെയ്യം കണ്ടുവളർന്ന ആൾ എന്നുള്ള നിലക്കാണ് ഈ അനുഭവസാക്ഷ്യത്തെ രേഖപ്പെടുത്തുന്നത്. തെക്കും കരകുഞ്ഞമ്പു കർണ്ണ മൂർത്തിയും തെക്കുംകര കണ്ണൻ മൂർത്തിയും അവരുടെ അനുഷ്ഠാന ജീവിതത്തിൽ ഏറ്റവും സവിശേഷതയോടു കൂടി മാത്രം ആചരിച്ച അനുഷ്ഠാനമാണ് തങ്കയം മാടത്തിങ്കഴിയിലെ വൈരജാതൻ തിറയും വെള്ളാട്ടവും. അത്രയും ശക്തവും സങ്കേതബദ്ധവുമാണ് അതിൻ്റെ അനുഷ്ഠാന വഴികൾ.

വൈരജാതൻ്റെ കനലാടി പരമ്പരയിൽ തെക്കുംകര കർണ്ണമൂർത്തിയുടെ പരമ്പര ഒന്നാമത് നിൽക്കുന്നു. തെയ്യത്തിന്റെ പാരമ്പര്യവും അതിൻ്റെ ഗരിമയും ഒട്ടും കുറയാതെ തന്നെ ഇന്നത്തെ തെക്കുംകര കർണ്ണ കർണ്ണമൂർത്തിയുടെ കുടുംബവും പരിപാലിക്കുന്നുണ്ട്. പക്ഷേ ജനങ്ങളുടെ കാഴ്ചയിലും സമീപനങ്ങളിലും ഭൗതികമായ ചുറ്റുപാടുകളിലും വന്ന മാറ്റങ്ങൾ തെയ്യത്തിൻ്റെ പെരുമാറ്റങ്ങളെയും വിരുദ്ധമായി തന്നെയാണ് ബാധിക്കുന്നത്.

വൈരജാതനും തട്ടും വെള്ളാട്ടവും ആൾക്കാരെ തട്ടുന്നതിന് കൃത്യമായ വ്യവസ്ഥയും ചിട്ടകളുമുണ്ട്. അങ്ങനെയല്ലാതെ ഈ തെയ്യം തട്ടുകയോ ആൾക്കാരുടെ നേർക്ക് പകയോടെ പെരുമാറുകയോ ചെയ്യാറില്ല. ദക്ഷന്റെ യാഗശാലയിൽ ഉള്ളവർക്ക് അനുഷ്ഠാനേ തരമായി യാതൊരു ബുദ്ധിമുട്ടും തെയ്യം വരുത്താറില്ല. തെയ്യത്തിലെ ഏറ്റവും ശക്തിയും ചൈതന്യവും നിറഞ്ഞതാണ് പൂക്കച്ചട്ടിവാളും കടുത്തില തുടങ്ങിയ വലത്തായുധങ്ങൾ. അതൊരിക്കലും വൈരജാതൻ ജനങ്ങളുടെ നേർക്ക് പ്രയോഗിക്കാറില്ല. വലത്തായുധം പിടിച്ച ഭാഗത്ത് നിൽക്കുന്നവരെ പൊതുവേ തെയ്യം തട്ടാറില്ല. മാടത്തിൻ കീഴിലെ തട്ടുംവെള്ളാട്ടത്തിനും വൈരജാതനും ആൾക്കാരെ തട്ടുന്നതിൻ്റെ അനുഷ്ഠാനക്രമങ്ങൾക്ക് കൃത്യമായ ചിട്ടവട്ടങ്ങളും അനുഷ്ഠാന നിഷ്ഠകളുമുണ്ട്.

തെയ്യവും കാണികളും അതിൻ്റെ മര്യാദകൾ ലംഘിക്കുമ്പോൾ ഉണ്ടാകുന്ന അപകടവും വളരെ വലുതാണ്. മൂവാളം കുഴിച്ചാമുണ്ടിയുടെയും കൈതച്ചാമുണ്ഡിയുടെയും ഹിംസാത്മകമായ ചില പ്രകടനങ്ങൾ വലിയ വിവാദങ്ങൾ ഉണ്ടാക്കീട്ടുണ്ട്.

മാടത്തിൻ കീഴിലെ വിശാലമായ കളിയാട്ട മുറ്റത്തിൽ തെയ്യത്തിന്റെ ചലനങ്ങൾ ഏതു പ്രകാരത്തിൽ ആയിരിക്കണമെന്നതിന് പാരമ്പര്യവഴക്കങ്ങളുണ്ട്. തെയ്യം ആൾക്കാരെ തട്ടുന്നത് ഏത് സമയം എങ്ങനെയാണ് ഏതു ദിശയിലൂടെയാണ് ഏത് ഭാഗത്ത് നിൽക്കുന്ന ആൾക്കാരെ തെയ്യം തട്ടും ഏത് ഭാഗത്തു നിൽക്കുന്ന ആൾക്കാരെ തട്ടില്ല എന്നതിനൊക്കെ പാരമ്പര്യവഴക്കങ്ങളുണ്ട്. ഏത് ഭാഗത്തുനിന്ന് തട്ടു കൊള്ളാതെ തെയ്യം കാണാം എന്നിങ്ങനെയുള്ള കൃത്യമായ ഘടനയിലാണ് ഈ സവിശേഷമായ അനുഷ്ഠാനം നടക്കുന്നത്.

അനുഷ്ഠാനത്തിൻ്റെ ഗൗരവത്തെക്കുറിച്ചോ പ്രാധാന്യത്തെക്കുറിച്ചോ വലിയ ധാരണകളൊ ന്നുമില്ലാത്ത ആൾക്കൂട്ടം തെയ്യത്തിനെ വട്ടംചുറ്റിപ്പൊതിയുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുവരുന്നത്. മറ്റൊരാൾക്കും തെയ്യം കാണാൻ പറ്റാത്ത വിധം ഈയാൾക്കൂട്ടം തെയ്യത്തെ വട്ടംചുറ്റിപ്പൊതിയുന്നു. തെയ്യം കാണാൻ വരുന്ന സ്ത്രീകൾക്ക് പുതുകാലത്തെ ആണഹന്തയാൽ നിഷേധിക്കപ്പെടുന്ന കാഴ്ചയാണ് വൈരജാതന്‍റെയും തട്ടും വെള്ളാട്ടത്തിൻ്റെയും പ്രകടനങ്ങൾ. വൈരജാതൻ അനുഷ്ഠാനം അതിൻറെ കാഴ്ചയിലും സൗന്ദര്യത്തിലും ഏറ്റവും ഗംഭീരമാകുന്നത് ഭയപ്പെട്ടോടുന്ന ആൾക്കൂട്ടത്തിന് നടുവിൽ ഒറ്റയാനെപ്പോലൊരു തെയ്യം നിന്ന് പൊരുതുന്നത് കാണുമ്പോഴാണ്. പേടിയും ഇവിടെയൊരനുഷ്ഠാനമാണ്. ഭീതിയിലൂടെ രൂപപ്പെട്ടു വരുന്ന വൈരജാതൻ്റെ കാഴ്ചകൾ പൂർണമായിട്ടും മറ്റൊന്നായി മാറുകയാണിപ്പോൾ.

താൻ എതിരില്ലാത്ത നായരാണെന്നും അതിരു വെക്കാൻ നിങ്ങൾക്കാർക്കും സാധ്യമല്ലെന്നും തെയ്യം പറയുന്നുണ്ട്. മറ്റാർക്കും ലഭിച്ചിട്ടില്ലാത്ത നവരത്നം പോലെ ശോഭിക്കുന്ന മദിച്ചിച്ചിരിക്കുന്ന ഗജക്കുട്ടിയെ തന്നെയല്ലേ നിങ്ങൾക്ക് കിട്ടിയിരിക്കുന്നത് എന്ന് ഉറഞ്ഞ തെയ്യം ആനിടിൽ പൊതുവാളോട് ചോദിക്കുന്നുണ്ട്. അപ്പോഴും യാതൊരു പേടിയുമില്ലാതെ തെയ്യത്തിന് തട്ടാനായി നിന്നു കൊടുക്കുന്ന ഒരു കൂട്ടം പുതിയ ചെറുപ്പക്കാർ തെയ്യത്തെ പ്രകോപിപ്പിക്കുന്നതും പുതിയ തെയ്യക്കാഴ്ചയാണ്.

അനുഷ്ഠാനത്തിൻ്റെ ഗൗരവത്തെക്കുറിച്ചോ പ്രാധാന്യത്തെക്കുറിച്ചോ വലിയ ധാരണകളൊ ന്നുമില്ലാത്ത  ആൾക്കൂട്ടം  തെയ്യത്തിനെ   വട്ടംചുറ്റിപ്പൊതിയുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുവരുന്നത്.
അനുഷ്ഠാനത്തിൻ്റെ ഗൗരവത്തെക്കുറിച്ചോ പ്രാധാന്യത്തെക്കുറിച്ചോ വലിയ ധാരണകളൊ ന്നുമില്ലാത്ത ആൾക്കൂട്ടം തെയ്യത്തിനെ വട്ടംചുറ്റിപ്പൊതിയുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുവരുന്നത്.

തെയ്യം കാണുന്നതിൻ്റെ സാക്ഷരത

മറ്റുള്ളവർ പ്രകോപിപ്പിക്കുമ്പോൾ ദൈവമായ തെയ്യം അങ്ങനെ പ്രകോപിക്കാനും പാടില്ലല്ലോ. പക്ഷേ ചില സമയങ്ങളിൽ തെയ്യം തന്നെ അനുഷ്ഠാനനിഷ്ഠകളും അതിൻ്റെ പാരമ്പര്യ വഴക്കങ്ങളും വിട്ട് കാണുന്നവർക്ക് ഭീതിയും അത്യന്തം അപകടകരമായും പെരുമാറുന്നതും ഇന്നത്തെ പതിവ് കാഴ്ചകളാവുകയാണ്. പലപ്പോഴും മൂവാളംകുഴി ചാമുണ്ഡിയുടെയും കൈതച്ചാമുണ്ടിയുടെയും അരങ്ങു വാഴ്ചകൾ രക്തച്ചൊരിച്ചിലിനുള്ള വേദി കൂടിയാകുന്നുണ്ട് എന്നതും വാസ്തവമാണ്. ചില സമയങ്ങളിൽ തെയ്യം പോലും എല്ലാവിധ മനുഷ്യപ്പറ്റും കൈവെടിഞ്ഞ് അക്രമാസക്തമാകുന്നതും ഒട്ടും സുഖകരമല്ലാത്ത കാഴ്ചയാണ്. ഇതിൻ്റെ പ്രധാനപ്പെട്ട കാരണം

ഓരോ തെയ്യവും എങ്ങനെയാണ് കാണേണ്ടത് എന്ന തെയ്യം സാക്ഷരതയുടെ ഇല്ലായ്മ തന്നെയാണ്.

തെയ്യവും കാണികളും അതിൻ്റെ മര്യാദകൾ ലംഘിക്കുമ്പോൾ ഉണ്ടാകുന്ന അപകടവും വളരെ വലുതാണ്. മൂവാളം കുഴിച്ചാമുണ്ടിയുടെയും കൈതച്ചാമുണ്ഡിയുടെയും ഹിംസാത്മകമായ ചില പ്രകടനങ്ങൾ വലിയ വിവാദങ്ങൾ ഉണ്ടാക്കീട്ടുണ്ട്. വിശാലമായ കളിയാട്ട മുറ്റവും വൃക്ഷങ്ങൾ നിറഞ്ഞ കാവുകളും എല്ലാം കേവലം സങ്കൽപ്പങ്ങൾ മാത്രമാകുമ്പോൾ വമ്പൻ ചുറ്റുമതിലിനുള്ളിൽ കൊടുംചൂട് സഹിക്കാൻ വയ്യാതെ കോൺക്രീറ്റ് ബിൽഡിങ്ങുകൾക്കിടയിൽ പരക്കംപായുന്ന ജനങ്ങളും തെയ്യവും അനുഷ്ഠാനത്തിലെ പുതുക്കാഴ്ചകൾ തന്നെ. ജനങ്ങൾക്ക് തെയ്യത്തെ കാണുന്നതിനും തെയ്യത്തിന് തിരിച്ച് ജനങ്ങളെ കാണുന്നതിനും ഒരു പെരുമാറ്റച്ചട്ടം ഏർപ്പെടുത്തേണ്ട സമയം അതിക്രമിച്ചുവെന്നതാണ് യാഥാർത്ഥ്യം.

READ: തെയ്യം;
വേനലിലെ തീക്കുളിയും
തീക്കളിയും

Comments