ഇപ്പോഴും കേരളത്തിലെ എഡ്യുക്കേറ്റഡ് ആയിട്ടുള്ള ആളുകളോട് ചോദിച്ചതാൽ വ്യവസായം ഇവിടെ നടക്കില്ല എന്ന മറുപടിയാണ് ലഭിക്കുക. അതൊക്കെ ചെയ്യണമെങ്കിൽ തമിഴ്നാട്ടിൽ പോവണം. അപ്പോൾ ഞാൻ കുറേ ഉദാഹരണം പറയും.
വാട്ട് എബട്ട് പി.കെ. സ്റ്റീൽസ്, സിൻന്തയിറ്റ്, ടെർമോ പെൻപോൾ, അഗാപ്പെ ഡയഗനോസിസ്, എസ്.എഫ്.ഒ ടെക്നോളജീസ് , അകായ് ഫ്ലേവേഴ്സ്, വജ്ര റബ്ബേഴ്സ്... ഇങ്ങനെ 50 കമ്പനികളുടെ പേര് ഞാൻ പറയും.
ഇത് മാനുഫേച്ചറിംങ്ങ് കമ്പനികൾ മാത്രമാണ്. ഐടി കമ്പനികളും, ടൂറിസം കമ്പനികളും, ഹോസ്പിറ്റൽ കമ്പനികളും, ആയൂർവേദവും ഒന്നും ഉൾപ്പെടുത്തിയിട്ടില്ല. ഇങ്ങനെയുള്ള മോർഡേൺ മാനുഫേച്ചറിംങ്ങ് കമ്പനികൾ മാത്രം 50 എണ്ണം ഐഡന്റിഫൈ ചെയ്യ്തു.
കുറച്ചൂടെ എഫേർട്ട് എടുത്താൽ ഐ വിൽ ഫൈന്റ് എ അനതർ 50 കമ്പനി. ദാറ്റ് മീൻസ് ഇക്കണോമിക് ആക്റ്റിവിറ്റീസ് ഹാപ്പനിംങ്ങ് ഇൻ കേരള. നമ്മൾ കണക്ക് നോക്കിയാൽ മതി, റെമിറ്റൻസ് ഷെയർ കുറയുന്നു, GDP കൂടുന്നു. സം അതർ സെക്ടർ പ്രൊഡ്യൂസിംങ്ങ് എന്നല്ലേ അതിനർത്ഥം. കോമൺസെൻസ് ആണല്ലോ.