ഒരു യെമനി
പെൺകുട്ടിയുടെ
ഇന്ത്യൻ പഠനാനുഭവം

“ഇന്ത്യയിലെയും കേരളത്തിലെയും എൻെറ അനുഭവങ്ങൾ, യെമനിലെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ജീവിതസാഹചര്യങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായിട്ടാണ് അനുഭവപ്പെട്ടത്. യെമനിൽ ഏകദേശം 1.5 ദശലക്ഷം പെൺകുട്ടികൾ സ്കൂളിൻെറ പടി കടക്കാത്തവരാണ്. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ സാമൂഹിക ചട്ടക്കൂടുകളും അരക്ഷിതാവസ്ഥയും ലിംഗപരമായ അസമത്വങ്ങൾ വർദ്ധിപ്പിക്കുന്നു,” യെമനിൽ നിന്ന് വിദ്യാഭ്യാസത്തിനായി ഇന്ത്യയിലെത്തിയ, ഇവിടെ വേരുകളുള്ള സമർ അസാസി എം.ജി. സർവകലാശാലയിൽ നിന്നടക്കമുള്ള തൻെറ പഠനാനുഭവങ്ങൾ എഴുതുന്നു.

മർ അസാസിയെന്ന യെമനീസ് പെൺകുട്ടിയായ എൻെറ ജീവിതത്തിലെ വഴിത്തിരിവുകളെക്കുറിച്ചാണ് എഴുതുന്നത്.

കൃത്യമായി പറഞ്ഞാൽ ഏദൻ (Aden) നഗരത്തിൽ നിന്നാണ് ഞാൻ വരുന്നത്. 2016-ലാണ് അമ്മയും രണ്ട് സഹോദരങ്ങളും അടങ്ങുന്ന ഞങ്ങളുടെ കുടുംബം എൻെറ ഉന്നത വിദ്യാഭ്യാസത്തിൻെറ ഭാഗമായി ഇന്ത്യയിലേക്ക് എത്തിയത്. ഇന്ത്യയിൽ പഠിക്കണമെന്ന എൻെറ തെരഞ്ഞെടുപ്പ് ഒട്ടും യാദൃച്ഛികമായിരുന്നില്ല. ഇന്ത്യയിലുള്ള എൻെറ വംശവേരുകൾ തന്നെയാണ് ഈ മഹത്തായ രാജ്യത്ത് നിന്ന് പഠിക്കാൻ ഞാൻ തീരുമാനിച്ചതിന് പ്രധാന കാരണമായത്.

എനിക്ക് ഇന്ത്യൻ - യെമനി പാരമ്പര്യമാണുള്ളത്. ബ്രിട്ടീഷ് കൊളോണിയൽ ഇന്ത്യയിൽ നിന്നും യെമനിൽ കച്ചവടത്തിന് വന്നയാളാണ് മുത്തച്ഛൻ. പിന്നീട് അദ്ദേഹം മുത്തശ്ശിയെ വിവാഹം ചെയ്യുകയും യെമനിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. ഒരു യെമനി യുവതിയായ എൻെറ ഇന്ത്യയിലേക്കുള്ള പറിച്ചുനടൽ അങ്ങനെയായിരുന്നു.

എനിക്ക് ഇന്ത്യൻ - യെമനി പാരമ്പര്യമാണുള്ളത്. ബ്രിട്ടീഷ് കൊളോണിയൽ ഇന്ത്യയിൽ നിന്നും യെമനിൽ കച്ചവടത്തിന് വന്നയാളാണ് മുത്തച്ഛൻ. പിന്നീട് അദ്ദേഹം മുത്തശ്ശിയെ വിവാഹം ചെയ്യുകയും യെമനിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. ഒരു യെമനി യുവതിയായ എൻെറ ഇന്ത്യയിലേക്കുള്ള പറിച്ചുനടൽ അങ്ങനെയായിരുന്നു.
എനിക്ക് ഇന്ത്യൻ - യെമനി പാരമ്പര്യമാണുള്ളത്. ബ്രിട്ടീഷ് കൊളോണിയൽ ഇന്ത്യയിൽ നിന്നും യെമനിൽ കച്ചവടത്തിന് വന്നയാളാണ് മുത്തച്ഛൻ. പിന്നീട് അദ്ദേഹം മുത്തശ്ശിയെ വിവാഹം ചെയ്യുകയും യെമനിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. ഒരു യെമനി യുവതിയായ എൻെറ ഇന്ത്യയിലേക്കുള്ള പറിച്ചുനടൽ അങ്ങനെയായിരുന്നു.

സവിശേഷമായ ഒരു ഇന്ത്യൻ-യെമൻ പൈതൃകത്തിൽ വേരൂന്നിയ എന്റെ യാത്ര, അറിവിനായുള്ള വ്യക്തിപരമായ അന്വേഷണം മാത്രമല്ല, വിദ്യാഭ്യാസത്തിന് വ്യക്തികളിലും സമൂഹങ്ങളിലും, പ്രത്യേകിച്ച് സംഘർഷബാധിത പ്രദേശങ്ങളിലെ സ്ത്രീകളിലും ചെലുത്താൻ കഴിയുന്ന ആഴത്തിലുള്ള സ്വാധീനത്തിന്റെ തെളിവ് കൂടിയാണ്.

പൈതൃകവും പ്രചോദനവും

ഇന്ത്യയിലുള്ള വേരുകൾ ഈ രാജ്യത്തെക്കുറിച്ച് കൂടുതൽ അറിയാനുള്ള താൽപര്യം വർധിപ്പിച്ചിരുന്നു. ഇന്ത്യ എൻെറ കൂടി ഇടമാണെന്ന തോന്നൽ തുടക്കം മുതലേ ഉണ്ടായിരുന്നു. എന്റെ ബൗദ്ധികവും വ്യക്തിപരവുമായ വളർച്ചയ്ക്ക് ആത്യന്തികമായി ഒരു നിർണായക ഘടകമായി ഈ രാജ്യം മാറുമെന്നും തോന്നിയിരുന്നു.

എന്നെ സംബന്ധിച്ച് വിദ്യാഭ്യാസം എന്നത് പ്രൊഫഷണൽ വിജയത്തിലേക്കുള്ള പാത മാത്രമല്ല, മറിച്ച് ജീവിതത്തിൻെറ മുന്നോട്ടുള്ള യാത്രയെ പരിവർത്തിപ്പിക്കുന്ന ശക്തിയാണ്. വെറും അതിജീവനത്തിൽ നിന്ന് യഥാർത്ഥ ജീവിതാനുഭവത്തിലേക്കുള്ള യാത്രയായിട്ടാണ് ഞാൻ വിദ്യാഭ്യാസത്തെ കണക്കാക്കിയത്. ഇന്ത്യയിലേക്ക് വരുന്നതിനു മുമ്പ്, എന്റെ അക്കാദമിക് വീക്ഷണം അൽപ്പം ഇടുങ്ങിയതായിരുന്നു, പ്രാദേശിക പരിമിതികളും അവസരങ്ങളുടെ കുറവുമെല്ലാം അതിനെ സ്വാധീനിച്ചു. വിദേശത്ത് പഠിക്കാനുള്ള സാധ്യത എനിക്ക് വിശാലമായ ലോകമാണ് തുറന്നുതന്നത്. അതെനിക്ക് മാനസികമായി വല്ലാതെ ഊർജ്ജം പകർന്ന ഒരു തീരുമാനമായിരുന്നു.

Read : Aden’s Echoes, India's Quill:
A Yemeni Woman's Indian Awakening

വ്യത്യസ്ത സംസ്കാരങ്ങളുമായുള്ള കൂടിച്ചേരൽ

ഇന്ത്യയിലെ അക്കാദമിക് യാത്ര ആരംഭിക്കുന്നത് മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നാണ്. ഏറെ വൈവിധ്യമാർന്ന അന്തരീക്ഷമുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലാണ് ഞാൻ ചേർന്നത്. വ്യത്യസ്ത അനുഭവങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾ. ബൗദ്ധികമായ അക്കാദമികയാത്രയിൽ ഒരേ മനസ്സോടെ ലക്ഷ്യബോധത്തോടെ ഞങ്ങളെല്ലാവരും ഒന്നിക്കുകയാണ് ചെയ്തത്. ക്ഷമയുടെയും പരസ്പര പിന്തുണയുടെയും മൂല്യം ഞാൻ ഈ സാഹചര്യത്തിൽ നിന്നും പഠിച്ചു. എൻെറ പ്രതിസന്ധികളും പോരാട്ടങ്ങളും ഒറ്റപ്പെട്ടതല്ലെന്നും അത് എല്ലാവരുമായും പങ്കുവെച്ച് മുന്നോട്ട് പോവാമെന്നും ഞാൻ മനസ്സിലാക്കി. ആഗോള ഐക്യദാർഢ്യത്തിന്റെ സൂക്ഷ്മരൂപമായി ക്ലാസ് മുറി മാറി, അവിടെ ബൗദ്ധികവും വൈകാരികവുമായ ബന്ധങ്ങൾ തഴച്ചുവളർന്നു.

ബിരുദപഠനത്തിന് ശേഷം തുടർപഠനത്തിനായി, ഔറംഗബാദിലെ ഡോ. ബാബാസാഹേബ് അംബേദ്കർ മറാത്ത് വാഡ സർവകലാശാലയിലെ താരാബായ് ഷിൻഡെ വുമൻ സ്റ്റഡി സെൻററിൽ ബിരുദാനന്തര ബിരുദ പഠനത്തിന് ചേർന്നു.
ബിരുദപഠനത്തിന് ശേഷം തുടർപഠനത്തിനായി, ഔറംഗബാദിലെ ഡോ. ബാബാസാഹേബ് അംബേദ്കർ മറാത്ത് വാഡ സർവകലാശാലയിലെ താരാബായ് ഷിൻഡെ വുമൻ സ്റ്റഡി സെൻററിൽ ബിരുദാനന്തര ബിരുദ പഠനത്തിന് ചേർന്നു.

ബിരുദപഠനത്തിന് ശേഷം തുടർപഠനത്തിനായി, ഔറംഗബാദിലെ ഡോ. ബാബാസാഹേബ് അംബേദ്കർ മറാത്ത് വാഡ സർവകലാശാലയിലെ താരാബായ് ഷിൻഡെ വുമൻ സ്റ്റഡി സെൻററിൽ ബിരുദാനന്തര ബിരുദ പഠനത്തിന് ചേർന്നു. ബാബാസാഹേബ് എന്ന പേര് തന്നെ, ഇന്ത്യൻ ഭരണഘടനാശിൽപിയും രാജ്യത്ത് സാമൂഹ്യനീതിക്ക് വേണ്ടി അഹോരാത്രം പ്രയത്നിക്കുകയും ചെയ്ത ഡോ. ബി.ആർ. അംബേദ്ക്കറിനെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ സഹായിച്ചു. "ഒരു സമൂഹത്തിന്റെ പുരോഗതി ഞാൻ അളക്കുന്നത് സ്ത്രീകൾ കൈവരിച്ച പുരോഗതിയുടെ അളവിലൂടെയാണ്" എന്ന അദ്ദേഹത്തിന്റെ പ്രസ്താവന എന്നിൽ വലിയ ബഹുമാനമുണ്ടാക്കി. വനിതകളുടെ അവകാശങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാനും മാതൃരാജ്യമായ യെമനിലെ സാഹചര്യങ്ങൾ പഠിക്കുവാനുമെല്ലാം ഈ വാക്കുകൾ ആഴത്തിൽ പ്രചോദിപ്പിച്ചു.

കേരളത്തിലെ അക്കാദമിക- സാംസ്കാരിക അന്തരീക്ഷം

കേരളത്തിലേക്കുള്ള വരവ്, പ്രത്യേകിച്ച് കോട്ടയത്തെ മഹാത്മാഗാന്ധി സർവകലാശാലയിലുള്ള പഠനം ജീവിതത്തിലെ തന്നെ വലിയ വഴിത്തിരിവായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ നഗരമായ കോട്ടയം, ഊർജ്ജസ്വലമായ ഒരു ബൗദ്ധിക പാരമ്പര്യവും സാംസ്കാരിക ഐക്യത്തെയും പ്രതിഫലിപ്പിക്കുന്നുണ്ട്. കഠിനമായ അക്കാദമിക് അന്തരീക്ഷവുമായി പൊരുത്തപ്പെടുകയെന്നതും, ഭാഷാപരമായ തടസ്സം മറികടക്കുകയെന്നതും പ്രാരംഭ വെല്ലുവിളികളായിരുന്നു. എന്നാൽ, എല്ലാവരെയും ഉൾക്കൊള്ളുന്നതും പിന്തുണയ്ക്കുന്നതുമായ അക്കാദമിക് സമൂഹം വലിയ കരുത്ത് പകർന്നു.

വനിതകളുടെ അവകാശങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാനും മാതൃരാജ്യമായ യെമനിലെ സാഹചര്യങ്ങൾ പഠിക്കുവാനുമെല്ലാം അംബേദ്ക്കറുടെ വാക്കുകൾ ആഴത്തിൽ പ്രചോദിപ്പിച്ചു.
വനിതകളുടെ അവകാശങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാനും മാതൃരാജ്യമായ യെമനിലെ സാഹചര്യങ്ങൾ പഠിക്കുവാനുമെല്ലാം അംബേദ്ക്കറുടെ വാക്കുകൾ ആഴത്തിൽ പ്രചോദിപ്പിച്ചു.

മതപരമായ ഐക്യവും വൈവിധ്യത്തോടുള്ള ആഴമായ ആദരവും നിറഞ്ഞ കേരളത്തിന്റെ സാമൂഹിക ഘടന എന്നെ വല്ലാതെ ആകർഷിച്ചു. ജനങ്ങൾക്കിടയിലെ ഐക്യവും പുറത്തുനിന്നുള്ളവരെ സ്വാഗതം ചെയ്യുമ്പോഴുള്ള സ്നേഹവും സന്തോഷവുമെല്ലാം എന്നെ എപ്പോഴും ആഹ്ലാഭരിതയാക്കി. എന്റെ കുടുംബവും ഇവിടെനിന്ന് അഭിവൃദ്ധി പ്രാപിച്ചു. ഇളയ സഹോദരി കമ്പ്യൂട്ടർ സയൻസ് പഠിച്ചു, ഇലക്ട്രോണിക്സിൽ മികവ് പുലർത്തി, അവളുടെ പ്രോഗ്രാമിലെ ആദ്യത്തെ വിദേശ വിദ്യാർത്ഥിനിയായി, ഉന്നത സംസ്ഥാന ബഹുമതികൾ നേടി. എല്ലാവരെയും ഒരുപോലെ ഉൾക്കൊള്ളുന്നതും പിന്തുണയ്ക്കുന്നതുമായ വിദ്യാഭ്യാസ അന്തരീക്ഷമാണ് ഈ വിജയങ്ങൾക്കെല്ലാം അടിത്തറയായത്.

സ്ത്രീകളുടെ വിദ്യാഭ്യാസം,
ഇന്ത്യയിലും യെമനിലും

ഇന്ത്യയിലെയും കേരളത്തിലെയും എൻെറ അനുഭവങ്ങൾ, യെമനിലെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ജീവിതസാഹചര്യങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായിട്ടാണ് അനുഭവപ്പെട്ടത്. യെമനിൽ ഏകദേശം 1.5 ദശലക്ഷം പെൺകുട്ടികൾ സ്കൂളിൻെറ പടി കടക്കാത്തവരാണ്. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ സാമൂഹിക ചട്ടക്കൂടുകളും അരക്ഷിതാവസ്ഥയും ലിംഗപരമായ അസമത്വങ്ങൾ വർദ്ധിപ്പിക്കുന്നു. ചരിത്രപരമായി, യെമനിൽ സ്ത്രീ സാക്ഷരതാനിരക്ക് 55%-ത്തിനടുത്താണ്. യുവാക്കളുടെ സാക്ഷരതാനിരക്കിൽ പുരോഗതിയുണ്ടെങ്കിലും, കാര്യമായ തടസ്സങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

യെമനിൽ ഏകദേശം 1.5 ദശലക്ഷം പെൺകുട്ടികൾ സ്കൂളിൻെറ പടി കടക്കാത്തവരാണ്. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ സാമൂഹിക ചട്ടക്കൂടുകളും അരക്ഷിതാവസ്ഥയും ലിംഗപരമായ അസമത്വങ്ങൾ വർദ്ധിപ്പിക്കുന്നു.
യെമനിൽ ഏകദേശം 1.5 ദശലക്ഷം പെൺകുട്ടികൾ സ്കൂളിൻെറ പടി കടക്കാത്തവരാണ്. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ സാമൂഹിക ചട്ടക്കൂടുകളും അരക്ഷിതാവസ്ഥയും ലിംഗപരമായ അസമത്വങ്ങൾ വർദ്ധിപ്പിക്കുന്നു.

നിയമനിർമ്മാണങ്ങളിലൂടെയും പ്രതിബദ്ധതയിലൂന്നിയ പദ്ധതികളിലൂടെയും അവ കൃത്യമായി നടപ്പിലാക്കിയും ഇന്ത്യയിൽ വിദ്യാഭ്യാസ തുല്യതയിൽ വലിയ പുരോഗതി തന്നെ സംഭവിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രായപൂർത്തിയായ സ്ത്രീകളുടെ സാക്ഷരതാനിരക്ക് ഏകദേശം 81 ശതമാനവും യുവാക്കളുടേത് (15-24 വയസ്സ്) 96 ശതമാനവുമാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിലും സ്ത്രീകളുടെ പ്രാതിനിധ്യം വല്ലാതെ ഉയരുന്നുണ്ട്. സ്ത്രീകൾക്ക് വിദ്യാഭ്യാസ അവസരങ്ങൾ വളർത്തിയെടുക്കുന്നതിൽ നയരൂപീകരണം, സാമൂഹിക പിന്തുണ, സാംസ്കാരിക സ്വീകാര്യത എന്നിവയുടെ പങ്ക് എന്താണെന്ന് ഈ പുരോഗതികൾ വ്യക്തമാക്കുന്നുണ്ട്.

വ്യക്തിപരമായ മാറ്റങ്ങളും
കാഴ്ചപ്പാടിൽ വന്ന നവീകരണവും

ഇന്ത്യ എനിക്ക് അക്കാദമിക് കേന്ദ്രം എന്നതിലുപരി; വ്യക്തിപരമായ പരിവർത്തനത്തിന്റെ ഇടം കൂടിയായിരുന്നു. വൈവിധ്യമാർന്ന കാഴ്ചപ്പാടുകളും വ്യത്യസ്തമായ പരിസ്ഥിതികളെക്കുറിച്ചുള്ള ധാരണയും എൻെറ ബോധ്യങ്ങളെ കൂടുതൽ വിശാലമാക്കുകയാണ് ചെയ്തത്. ഒരു മുസ്ലീം സ്ത്രീ എന്ന നിലയിൽ എനിക്ക് കിട്ടിയ ബഹുമാനവും പിന്തുണയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉണ്ടാവേണ്ട സാംസ്കാരിക ഔന്നത്യത്തെക്കുറിച്ച് ഉൾക്കാഴ്ച്ചകൾ നൽകി. എനിക്കും കുടുംബത്തിനും വിദ്യാഭ്യാസം എന്നത് ജീവിതത്തിൻെറ ഒരു ഭാഗം മാത്രമായിരുന്നില്ല, അത് ഞങ്ങളുടെ അതിജീവനത്തിന് ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാനും അനുകൂല സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തി മുന്നോട്ട് പോവാനും കൂടുതൽ ഉയരങ്ങൾ സ്വപ്നം കാണാനും വ്യത്യസ്തമായ വാതായനങ്ങൾ തുറക്കുന്നതിനും അതെന്നെ സഹായിച്ചു.

യെമന്റെ ഭാവി അനിശ്ചിതത്വത്തിലാണെങ്കിലും, എന്റെ യാത്ര എനിക്ക് വലിയ പ്രത്യാശ നൽകുന്നുണ്ട്. അറിവിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും എനിക്ക് നേടാൻ കഴിയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അത് പഠിപ്പിച്ചു. എന്നിൽ നടന്ന പരിവർത്തനങ്ങൾക്ക് ഞാൻ ഇന്ത്യയോട് കടപ്പെട്ടിരിക്കുന്നു. വുമൻ സ്റ്റഡീസ് മേഖലയിലുള്ള പഠനം, മാതൃരാജ്യത്തിന് അർത്ഥവത്തായ സംഭാവന നൽകുന്നതിന്, പ്രത്യേകിച്ച് വനിതാ പഠനമേഖലയിൽ പ്രയോജനപ്പെടുത്താൻ ഞാൻ പ്രതിജ്ഞാബദ്ധയാണ്. ആത്യന്തികമായി അതിരുകൾ മറികടന്ന് പ്രതിബന്ധങ്ങളെ മറികടന്നുള്ള ഈ യാത്ര എനിക്ക് വലിയ ഊർജ്ജം പകർന്നിരിക്കുന്നു. ജീവിതങ്ങളെയും സമൂഹങ്ങളെയും പരിവർത്തനം ചെയ്യാൻ വിദ്യാഭ്യാസത്തിന്റെ ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു.


Summary: This essay chronicles Samar Azazi's journey as a young Yemeni woman from Aden, whose pursuit of higher education in India.


സമർ അസാസി

യമനിൽനിന്നുള്ള ഗവേഷക വിദ്യാർത്ഥി. ICMR-നു കീഴിൽ ഗവേഷണം നടത്തുന്നു. കോട്ടയം എം.ജി യൂണിവേഴ്സിറ്റിയിൽ സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡവലപ്മെന്റ് സ്റ്റഡീസിൽ പിഎച്ച്. ഡി ചെയ്യുന്നു. സ്ത്രീ, ജൻഡർ, വികസനം, പോസ്റ്റ് കൊളോണിയൽ സ്റ്റഡീസ് എന്നീ മേഖലകളിൽ പഠനം നടത്തുന്നു.

Comments