യു.ജി.സി നെറ്റും
ചില നീതിനിഷേധങ്ങളും

ഒന്നാം യു.പി.എ സർക്കാരിന്റെ കാലത്ത് 16,000 രൂപയായിരുന്ന ഫെല്ലോഷിപ്പ് തുക രണ്ടാം യു.പി.എ സർക്കാരിൻ്റെ സമയത്ത് 25,000 രൂപയായി ഉയർത്തി. പിന്നീടുവന്ന നരേന്ദ്ര മോദി സർക്കാർ ഫെലോഷിപ്പ് തുക ഉയർത്താൻ തയാറായില്ല. വിദ്യാർഥി സമരങ്ങളുടെ ഭാഗമായി 2019 നു ശേഷമാണ് വർധനയുണ്ടായത്. 25,000 രൂപയിൽനിന്ന് 28,000 രൂപയാക്കി ഉയർത്താൻ ഗവേഷക വിദ്യാർഥികൾക്ക് ഏഴു കൊല്ലം വരെ സമരം ചെയ്യേണ്ടിവന്നു- ഡോ. പ്രഭാഹരൻ കെ. മൂന്നാർ എഴുതുന്നു.

ന്നത വിദ്യാഭ്യാസമേഖലയിൽനിന്ന് അടിസ്ഥാന വർഗങ്ങളെ പുറന്തള്ളുന്ന വിധം, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ പരിമിതപ്പെടുത്തി കേന്ദ്ര സർക്കാർ നടത്തുന്ന വിദ്യാർഥിവിരുദ്ധ നടപടികൾ വേണ്ടത്ര ചർച്ചയാകാറില്ല. ഇപ്പോൾ, നീറ്റ് പരീക്ഷയിലും യു.ജി.സി​ നെറ്റ് പരീക്ഷയിലും സംഭവിച്ച ക്രമക്കേടുകൾ, നിരവധി അനുബന്ധ വിഷയങ്ങളെ കൂടി വെളിച്ചത്തുകൊണ്ടുവരുന്നുണ്ട്.

ദലിത് വിദ്യാർത്ഥികൾക്ക് നൽകിയിരുന്ന രാജീവ് ഗാന്ധി നാഷണൽ ഫെലോഷിപ്പ് ഫോർ എസ്.സി /എസ്.ടി (Rajiv Gandhi National fellowship for SC &ST) പരിമിതപ്പെടുത്താൻ ആദ്യം ശ്രമിച്ചു. പിന്നീട് ഇല്ലാതാക്കാനും ശ്രമിച്ചു.
ക്രിസ്ത്യൻ, മുസ്‍ലിം വിഭാഗത്തിൽപെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന മൗലാനാ അബ്ദുൽ കലാം ആസാദ് ഫെലോഷിപ്പ് ഫോർ മൈനരിറ്റി സ്റ്റുഡൻസ് (Moulana Abdul Kalam Azad fellowship for minorities) കഴിഞ്ഞ ബി.ജെ.പി സർക്കാരാണ് എടുത്തുകളഞ്ഞത്. ഗവേഷണ മേഖലയിലേക്ക് കടന്നുവരുന്ന പിന്നാക്ക ദലിത്, ക്രിസ്ത്യൻ, മുസ്‍ലിം , ആദിവാസി വിഭാഗക്കാരെ പുറന്തള്ളുക എന്ന ലക്ഷ്യമായിരുന്നു ഇതിനുപുറകിൽ.
രാജീവ് ഗാന്ധി ഫെല്ലോഷിപ്പ് ഫോർ എസ്.സി /എസ്.ടി സ്ത്രീകൾക്ക് ലഭിക്കില്ല എന്ന് 2019-ൽ കേന്ദ്രം വ്യക്തമാക്കി. പ്രതിവർഷം 800- 1000 ​ഗവേഷകർക്ക് നൽകിയിരുന്ന ഫെല്ലോഷിപ്പുകളായിരുന്നു ഇവ.
മികച്ച വിഷയം തെരഞ്ഞെടുത്ത് ഗവേഷണം നടത്തുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഗവേഷകർക്കാണ് രാജീവ് ഗാന്ധി നാഷണൽ ഫെലോഷിപ്പും മൗലാന ഫലോഷിപ്പും യു.ജി.സി നൽകുന്നത്. അതായത്, ജനറൽ വിഭാഗത്തിൽ പെട്ട ജെ.ആർ.എഫ് ​സ്കോളർക്ക് കിട്ടുന്ന തത്തുല്യമായ തുക സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ഗവേഷകർക്കും കിട്ടണമെന്ന ലക്ഷ്യത്തോടെയാണ് യു.ജി.സി ഇത്തരം ഫെലോഷിപ്പുകൾ ഏർപ്പെടുത്തിട്ടുള്ളത്.

നീറ്റ് പരീക്ഷയിലും യു.ജി.സി​ നെറ്റ് പരീക്ഷയിലും സംഭവിച്ച ക്രമക്കേടുകൾ, നിരവധി അനുബന്ധ വിഷയങ്ങളെ കൂടി വെളിച്ചത്തുകൊണ്ടുവരുന്നുണ്ട്.
നീറ്റ് പരീക്ഷയിലും യു.ജി.സി​ നെറ്റ് പരീക്ഷയിലും സംഭവിച്ച ക്രമക്കേടുകൾ, നിരവധി അനുബന്ധ വിഷയങ്ങളെ കൂടി വെളിച്ചത്തുകൊണ്ടുവരുന്നുണ്ട്.

ഒന്നാം യു.പി.എ സർക്കാരിന്റെ കാലത്ത് 16,000 രൂപയായിരുന്ന ഫെല്ലോഷിപ്പ് തുക രണ്ടാം യു.പി.എ സർക്കാരിൻ്റെ സമയത്ത് 25,000 രൂപയായി ഉയർത്തി. പിന്നീടുവന്ന നരേന്ദ്ര മോദി സർക്കാർ ഫെലോഷിപ്പ് തുക ഉയർത്താൻ തയാറായില്ല. വിദ്യാർഥി സമരങ്ങളുടെ ഭാഗമായി 2019 നു ശേഷമാണ് വർധനയുണ്ടായത്. 25,000 രൂപയിൽനിന്ന് 28,000 രൂപയാക്കി ഉയർത്താൻ ഗവേഷക വിദ്യാർഥികൾക്ക് ഏഴു കൊല്ലം വരെ സമരം ചെയ്യേണ്ടിവന്നു.

ഉന്നത വിദ്യാഭ്യാസമേഖലയിലെ പിന്നാക്ക- ദലിത്- ന്യൂനപക്ഷ വിഭാഗങ്ങൾ കൊടും നീതിനിഷേധം അഭിമുഖീകരിച്ചിരുന്ന കാലത്താണ് ഇത്തരം വിദ്യാർഥിവിരുദ്ധനടപടികളുണ്ടായത്. ഇതിന്റെ തുടർച്ച യു.ജി.സി നെറ്റ് പരീക്ഷാനടത്തിപ്പിലും കാണാം.

യു.ജി.സി നേരിട്ട് നടത്തിയിരുന്ന നെറ്റ് 2015-ലാണ് നാഷനൽ ടെസ്റ്റിങ് ഏജൻസിയെ (NTA- National Test Agency) ഏൽപ്പിച്ചത്. കോളേജ് അധ്യാപകരാകാനുള്ള അടിസ്ഥാന യോഗ്യതയാണ് നെറ്റിലൂടെ നേടുന്നത്. ഇതൊരു യോഗ്യതാപരീക്ഷ മാത്രമല്ല, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ഗവേഷകരെ മുന്നോട്ടു കൊണ്ടുവരാൻ നൽകുന്ന വിദ്യാഭ്യാസ സഹായം കൂടിയാണ്. നെറ്റിൽ നേടുന്ന ഉയർന്ന വിജയം പി.ജി കഴിഞ്ഞ ഒരു വിദ്യാർത്ഥിയുടെ ജീവിതത്തെ മാറ്റിമറിക്കും. നിശ്ചയിച്ച കട്ട്ഓഫിൽ നിന്ന് ഉയർന്ന കട്ട് ഓഫ് മാർക്ക് നേടുന്ന ഏത് വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിക്കും ജെ.ആർ.എഫ് (Junior Research fellowship) തുക ലഭിക്കും. അതുകൊണ്ട് രാജ്യത്ത് നടക്കുന്ന ഗൗരവമേറിയ പരീക്ഷ കൂടിയാണ് നെറ്റ്.

ഇന്ത്യൻ വിദ്യാർഥികളിൽ 0.05 ശതമാനം പേർ മാത്രമാണ് പി എച്ച്ഡി ഗവേഷണത്തിലേക്ക് കടന്നുവരുന്നത്. സ്റ്റേറ്റ് ഗവൺമെന്റുകൾ നൽകുന്ന തുക ഒരു ഗവേഷണ കാലഘട്ടത്തിൽ ഫീൽഡ് വർക്കിനും മറ്റ് അത്യാവശ്യ ചെലവിനും മാത്രമേ തികയൂ. സയൻസ് വിദ്യാർത്ഥികൾക്കാണെങ്കിൽ അത് തികയാകെ വരും. അത്തരം ഗവേഷകരെ സാമ്പത്തികമായി സഹായിക്കാൻ വേണ്ടി കൂടിയാണ് യു ജി സി നെറ്റ് നടത്തിവരുന്നത്.

ഉന്നത വിദ്യാഭ്യാസമേഖലയിലെ പിന്നാക്ക- ദലിത്- ന്യൂനപക്ഷ വിഭാഗങ്ങൾ കൊടും നീതിനിഷേധം അഭിമുഖീകരിച്ചിരുന്ന കാലത്താണ് ഇത്തരം വിദ്യാർഥിവിരുദ്ധനടപടികളുണ്ടായത്
ഉന്നത വിദ്യാഭ്യാസമേഖലയിലെ പിന്നാക്ക- ദലിത്- ന്യൂനപക്ഷ വിഭാഗങ്ങൾ കൊടും നീതിനിഷേധം അഭിമുഖീകരിച്ചിരുന്ന കാലത്താണ് ഇത്തരം വിദ്യാർഥിവിരുദ്ധനടപടികളുണ്ടായത്

കോളേജ് അധ്യാപകരാകാനുള്ള മിനിമം യോഗ്യതയിൽ, കഴിഞ്ഞ പത്തു വർഷത്തിനിടെ അവ്യക്തമായ നിരവധി ഉത്തരവുകൾ യു.ജി.സി പുറത്തിറക്കിയിട്ടുണ്ട്. നെറ്റ് നിർബന്ധമല്ല എന്ന ഉത്തരവിറക്കിയതിന് പുറകേ, 1990 നുശേഷം ജനിച്ചവർക്ക് നെറ്റ് നിർബന്ധമാണ് എന്ന ഉത്തരവിറക്കി. പിന്നീട്, നേരത്തെ ഉപേക്ഷിച്ച State level Eligibility test യോഗ്യതയായി പ്രഖ്യാപിച്ചു. ഇങ്ങനെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആശയക്കുഴപ്പം നിറഞ്ഞ തീരുമാനങ്ങളായിരുന്നു കഴിഞ്ഞ ഒരു ദശകത്തിലുണ്ടായത്. ഇപ്പോൾ, പുതിയ വിദ്യാഭ്യാസ നയം മുന്നിൽവച്ച്, യൂണിവേഴ്സിറ്റികളെ ഏകീകരിച്ച് ‘വൺ ഇന്ത്യ വൺ യൂണിവേഴ്സിറ്റി’ എന്ന പദ്ധതിയുടെ മറവിൽ പി എച്ച്ഡി പ്രവേശനത്തിന് കോമൺ എൻട്രൻസ് നടത്തണമെന്ന് യു.ജി.സി ഉത്തരവിറക്കിയിരിക്കുന്നു. ഇത് സ്റ്റേറ്റ് യൂണിവേഴ്സിറ്റികളുടെ അധികാരത്തി​ന്മേലുള്ള കടന്നുകയറ്റം കൂടിയാണ്. വിദ്യാഭ്യാസം കൺ കറൻറ് സ്റ്റാറ്റസിൽ നിൽക്കേ, യു.ജി.സി അനുവദിക്കുന്ന തുക കൈപ്പറ്റുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തങ്ങളുടെ മാനദണ്ഡങ്ങൾ പാലിച്ചുമാത്രം പ്രവർത്തിക്കണമെന്ന തിട്ടൂരമിറക്കുകയാണ് യു.ജി.സി ഇ​പ്പോൾ ചെയ്യുന്നത്.


Summary: Prabhakaran K Munnar writes about the denial of justice to students


പ്രഭാഹരൻ കെ. മൂന്നാർ

ഗവേഷകൻ, അധ്യാപകൻ. മാർക്​സിസം, പോസ്റ്റ് കൊളോണിയലിസം എന്നീ വിഷയങ്ങളെ മുൻനിർത്തി​ക്കൊണ്ടുള്ള വിമർശനാത്മക സാഹിത്യനിരൂപണമാണ് താത്പര്യവിഷയം.

Comments