കേരളത്തിൽ വിദേശ സർവകലാശാലകൾ വരാൻ
എസ്.എഫ്.ഐ അനുവദിക്കില്ല: വി.പി. സാനു

കുടിയേറുന്നവരെ ആകർഷിക്കുന്ന ഒരുപാട് ഘടകങ്ങളുണ്ട്. വിദ്യാഭ്യാസത്തിനു വേണ്ടിയല്ല അവർ പോകുന്നത്. തൊഴിൽ കിട്ടാൻ വേണ്ടി പോലുമല്ല. സാമൂഹിക ജീവിതവും മറ്റുമൊക്കെ വലിയ ഘടകമാണ്. ഉയർന്ന വിദ്യാഭ്യാസം നേടി ഉയർന്ന സ്‌കോളർഷിപ്പുകളോടെ ഏറ്റവും പ്രമുഖമായ സർവകലാശാലകളിൽ പഠിക്കാൻ പോകുന്നവരുമുണ്ട്. അവരെ തിരിച്ച് വരാൻ ആകർഷിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുക എന്നതാണ് ചെയ്യേണ്ടത്'

Think

രു കാരണവശാലും വിദേശ സർവകലാശാല കേരളത്തിൽ വരാൻ പോകുന്നില്ലെന്നും അതു വരാൻ അനുവദിക്കുകയില്ലെന്നും അതിൽ ഒരു തർക്കവും എസ്.എഫ്.ഐക്കില്ലെന്നും എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി. സാനു. ബജറ്റിന്റെ ഭാഗമായി മന്ത്രി ഒരു പ്രഖ്യാപനം നടത്തിയിട്ടുണ്ടാകാമെന്നും അതിനപ്പുറത്തേക്ക് അത് നടക്കാൻ പോകുന്നില്ലെന്നും ട്രൂകോപ്പി വെബ്സീനിനുവേണ്ടി, എഡിറ്റർ ഇൻ ചീഫ് മനില സി.​മോഹനുമായി നടത്തിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

വിദേശ സർവകലാശാലകളുമായി കൊളാബറേഷനാകാമെന്നും എന്നാൽ അതിലും എസ്.എഫ്.ഐയ്ക്ക് ചില ആശങ്കകളുണ്ടെന്ന് സാനു പറഞ്ഞു: ‘‘ലോകത്തിലെ പ്രമുഖ സർവകലാശാലകളുമായി കൊളാബറേറ്റ് ചെയ്യുന്നതിൽ ഞങ്ങൾക്ക് എതിർപ്പില്ല. പ്രശ്‌നം; അവിടെ പോലും പഠിക്കാൻ ആളില്ലാത്ത, കാശു മാത്രം ലക്ഷ്യമിട്ട് വരുന്ന, ചില ടെക്‌നിക്കൽ കോഴ്‌സുകൾ മാത്രം കൊടുക്കുന്ന, നാലാംകിട സർവകലാശാലകൾ വരുന്നതാണ്. അത് ഒരു കാരണവശാലും അനുവദിക്കില്ല. മാത്രമല്ല, ഡാറ്റ കളക്റ്റ് ചെയ്യാൻ ഇന്ത്യൻ വിദ്യാർത്ഥിയും അത് അനലൈസ് ചെയ്യാനും ഇന്റർഫക്ട് ചെയ്യാനും വിദേശത്തുള്ള വിദ്യാർത്ഥിയാവുകയും ചെയ്യുന്നത് പല കൊളാബറേഷനിലും വരാറുണ്ട്. അത്തരം രീതികൾ അംഗീകരിക്കാൻ പറ്റില്ല’’.

‘‘ഹരിയാനയിലേക്ക് ഹാർവാർഡും ഒഡീഷയിലേക്ക് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും വരുന്നതല്ലല്ലോ പ്രോജക്ട്. അത്തരം സർവ്വകലാശാലകൾ വരികയാണെങ്കിൽ സ്വാഗതം ചെയ്യണം. പക്ഷേ അത്തരം സർവകലാശാലകളൊന്നും അവരുടെ സെൻ്ററിൻ്റെ അപ്പുറത്തേക്ക് ഒരു ഓഫ് സെൻറർ പോലും തുടങ്ങാത്തവയാണ്’’.

പരീക്ഷാ നടത്തിപ്പും റിസൾട്ട് പബ്ലിഷ് ചെയ്യുന്നതുമായി ബന്ധപ്പെട്ടും കേരളത്തിലെ സർവകലാശാലകളിൽ വലിയ മാറ്റമുണ്ടായിട്ടുണ്ടെന്നും ആ മാറ്റം അക്കാദമിക് രംഗത്തേക്കും വരേണ്ടതുണ്ടെന്നും വിദ്യാർഥികൾ ഉപരിപഠനത്തിന് വിദേശത്തേക്കുപോകുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി സാനു പറഞ്ഞു.

‘‘പല കാരണങ്ങൾ കൊണ്ടാണ് കുട്ടികൾ കുടിയേറുന്നത്. ഇവിടെ സെൽഫ് ഫിനാൻസ് കോളേജിലാണ് അഡ്മിഷൻ കിട്ടുന്നത് എങ്കിൽ അതിനേക്കാൾ കുറഞ്ഞ ഫീസിൽ പഠിക്കാൻ കഴിയുന്ന സ്ഥാപനങ്ങൾ പുറം രാജ്യങ്ങളിലുള്ളതിനാൽ അങ്ങോട്ട് കുടിയേറുന്നവർ, വിദേശ പൗരരവുക എന്ന ലക്ഷ്യവുമായി പോകുന്നവർ, ഉയർന്ന സ്‌കോളർഷിപ്പുകളോടെ ഏറ്റവും പ്രമുഖമായ സർവകലാശാലകളിൽ പഠിക്കാൻ പോകുന്നവർ തുടങ്ങി പല വിഭാഗക്കാരുണ്ട്. അവരെ തിരിച്ച് വരാൻ ആകർഷിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുകയാണ് വേണ്ടത്’’.

‘‘ധനകാര്യവകുപ്പ് മന്ത്രി ഇക്കാര്യം പറയുമ്പോൾ അതിന് മറ്റൊരു മാനമുണ്ട്. ഏതാണ്ട് 50,000 കോടി രൂപയിലധികമാണ് ഓരോ വർഷവും കേരളത്തിൽ നിന്നു മാത്രം വിദേശത്തേക്ക് വിദ്യാഭ്യാസത്തിനു വേണ്ടി മാത്രം പോയിക്കൊണ്ടിരിക്കുന്നത് എന്നതാണ് ഏകദേശ കണക്ക്. അതിഭീകരമായ തുകയാണ് പോകുന്നത്. ഒരു സംസ്ഥാനം എന്ന നിലയ്ക്കും ധനകാര്യവകുപ്പ് എന്ന നിലയ്ക്കും അത് വലിയൊരു നഷ്ടം തന്നെയാണ്. അതിൽ കുറച്ചെങ്കിലും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ തീർച്ചയായും നടത്തേണ്ടതുണ്ട്. അതിന് വിദേശത്തുള്ള സർവ്വകലാശാലകളെ ഇങ്ങോട്ട് കൊണ്ടുവന്നിട്ട് നടക്കുന്ന കാര്യമല്ല. നമ്മുടെ നിലവാരം വർധിപ്പിച്ചുകൊണ്ട് മാത്രം ചെയ്യാൻ കഴിയുന്ന ഒന്നാണ് എന്നും വി.പി. സാനു പറഞ്ഞു.


Comments