കേരളത്തിന്റെ വിദ്യാഭ്യാസ വിപ്ലവം ശിവൻകുട്ടി തകർക്കും

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടായിട്ടുള്ള വലിയ മുന്നേറ്റം സി.ബി.എസ്.സി. ലോബിക്കുവേണ്ടി പിറകോട്ടടിപ്പിക്കാനുള്ള വലിയ ശ്രമങ്ങൾ വിദ്യാഭ്യാസരംഗത്ത് നടക്കുന്നുണ്ട് എന്ന് വിദ്യാഭ്യാസ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ വിഷയത്തിൽ ട്രൂകോപ്പി തിങ്കിൽ ലേഖനമെഴുതിയ പി. പ്രേമചന്ദ്രനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി എടുക്കുന്ന തലത്തിലേക്ക് പോലും കാര്യങ്ങൾ ചെന്നെത്തി. ഫോക്കസ് ഏരിയയെക്കുറിച്ച് പി. പ്രേമചന്ദ്രൻ ഉൾപ്പടെയുള്ളവർ ചൂണ്ടിക്കാണിച്ച പ്രശ്‌നങ്ങളെ ശരിവെക്കുന്ന അനുഭവമാണ് പരീക്ഷ എഴുതിയ വിദ്യാർഥികൾക്കുണ്ടായതെന്ന് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷാഫലത്തിലെ എപ്ലസുകൾ വലിയ തമാശയായിരുന്നു എന്ന വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ പ്രസ്താവനയും ഇതിനിടെ വിവാദമായി. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന സൂക്ഷ്മനീക്കങ്ങളെക്കുറിച്ച് ടി.കെ. ഉമ്മർ സംസാരിക്കുന്നു.

Comments