മലയാള സിനിമയിൽ 25 അഭിനയവർഷങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു ഇർഷാദ് എന്ന നടൻ. താരപരിവേഷങ്ങൾക്കപ്പുറത്ത് രാഷ്ട്രീയം പറയാൻ തെല്ലും ഭയക്കാത്ത ഇടതുപക്ഷക്കാരൻ, സാഹിത്യത്തെ സ്നേഹിക്കുന്ന ഒരു പച്ചമനുഷ്യൻ. ആഢംബര സ്വപ്നങ്ങൾക്കു പിറകേ പോവാനല്ല മനുഷ്യരുടെ സ്നേഹത്തിനു പിന്നാലെ പോകാനാണിഷ്ടം എന്ന് പറയുന്നു ഇർഷാദ്.