സിനിമയ്ക്കും സിനിമയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവർക്കും രാഷ്ട്രീയമുണ്ടെന്നും അത് സിനിമയിൽ പ്രതിഫലിക്കും എന്നും പ്രതിഫലിക്കണം എന്നും ആഗ്രഹിക്കുന്ന പുതിയ സിനിമാ തലമുറയുടെ പ്രതിനിധിയാണ് കാസറഗോഡുകാരനായ രാജേഷ് മാധവൻ. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് രാജേഷ് മാധവൻ സിനിമാ അഭിനയരംഗത്തേക്ക് എത്തുന്നത്. നിരവധി സിനിമകളിൽ കാസ്റ്റിംഗ് ഡയറക്ടർ ആയും ക്രിയേറ്റീവ് ഡയറക്ടറായും പ്രവർത്തിച്ചു.