ദുരന്തസാധ്യത കുറയ്ക്കുന്നതിൽ
പുറകിലാകുന്ന കേരളം

കാലാവസ്ഥാ പ്രതിസന്ധിയും അതിന്റെ ഫലമായുണ്ടായ അതിതീവ്ര മഴയും മാത്രമാണ് വയനാട്ടിലെ ദുരന്തകാരണം എന്ന് വാദിക്കുന്നവർ ഭംഗ്യന്തരേണ നമ്മൾ ഒരു തിരുത്തലും വരുത്തേണ്ടതില്ല എന്നാണ് പറഞ്ഞുവയ്ക്കുന്നത്. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാത്തതാണ് മുഴുവൻ പ്രശ്നങ്ങൾക്കും കാരണം എന്നു പറയുന്നതും വസ്തുതകളെ വല്ലാതെ ലഘൂകരിക്കലാണ് - എസ്.പി രവി എഴുതുന്നു.

യനാടിന്റെ വേദന ഏറെക്കാലം നമ്മെ വേട്ടയാടും. ജീവൻ നഷ്ടമായവർക്കുമുന്നിൽ കണ്ണീർ പ്രണാമം അർപ്പിച്ചും നടുക്കുന്ന ദുരന്തക്കാഴ്ചകളിലും പ്രതികൂല സാഹചര്യങ്ങളിലും മനസ്സാന്നിദ്ധ്യം കൈവിടാതെ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ അഭിവാദ്യം ചെയ്തുകൊണ്ടുമല്ലാതെ ഈ ദുരന്തത്തെക്കുറിച്ച് എഴുതാനാകില്ല.

ഏതൊരു ദുരന്തം കഴിയുമ്പോഴും ചെയ്യുന്നതുപോലെ ഇനി ഇത്തരത്തിൽ ഒരു ദുരന്തം ഉണ്ടാകാതിരിക്കട്ടെ എന്ന പ്രതീക്ഷ തന്നെയാണുള്ളത്. എങ്കിലും ആ പ്രതീക്ഷ വിഫലമാകും എന്ന ഭീതി വല്ലാതെ ഉള്ളിലുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ അനുഭവങ്ങൾ പറയുന്നത്, വരാനിരിക്കുന്ന കാലത്തെക്കുറിച്ച് നമുക്ക് തീർച്ചയായും ഭയം വേണമെന്നും ഭയത്തിനനുസരിച്ച ജാഗ്രതയും വേണം എന്നുമാണ്.

ഏതൊരു ദുരന്തം കഴിയുമ്പോഴും ചെയ്യുന്നതുപോലെ ഇനി ഇത്തരത്തിൽ ഒരു ദുരന്തം ഉണ്ടാകാതിരിക്കട്ടെ എന്ന പ്രതീക്ഷ തന്നെയാണുള്ളത്.
ഏതൊരു ദുരന്തം കഴിയുമ്പോഴും ചെയ്യുന്നതുപോലെ ഇനി ഇത്തരത്തിൽ ഒരു ദുരന്തം ഉണ്ടാകാതിരിക്കട്ടെ എന്ന പ്രതീക്ഷ തന്നെയാണുള്ളത്.

പുതിയ സഹസ്രാബ്ദത്തിന്റെ ആരംഭം മുതൽ നമ്മുടെ കാലാവസ്ഥ മാറിക്കൊണ്ടിരിക്കുന്നുണ്ട്. 2016 മുതലെങ്കിലും ഇത് ഏറെ പ്രകടമാണ്. വലിയ മഴക്കുറവ് രേഖപ്പെടുത്തിയ 2016, 2023 ഒഴികെയുള്ള വർഷങ്ങളിൽ മഴക്കാല ദുരന്തങ്ങൾ അനവധി അനുഭവിച്ചു, കേരളം. കേരളത്തിൽ മാത്രമല്ല ലോകമാസകലം ജല- കാലാവസ്ഥ (Hydro-climatic hazards) ദുരന്തങ്ങൾ സമീപകാലത്തായി വല്ലാതെ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ പ്രതിസന്ധി കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഇനിയും വലിയ ദുരന്തങ്ങളുണ്ടാകാം എന്ന് ശാസ്ത്രജ്ഞർ തുടർച്ചയായി പറഞ്ഞുകൊണ്ടേയിരിക്കുന്നു.

മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഏറ്റവും ചുരുങ്ങിയത് വയനാട് തുരങ്ക പാതയുടെ പാരിസ്ഥിതികാഘാതങ്ങളെ സംബന്ധിച്ച് പുതിയ പഠനം നടത്തും എന്നെങ്കിലുമുള്ള പ്രസ്താവന സർക്കാരിൽ നിന്ന് തീർച്ചയായും പ്രതീക്ഷിക്കുന്നുണ്ട്.

പക്ഷേ മുന്നറിയിപ്പുകളെ, വിശേഷിച്ച് പ്രകൃതിയും പരിസ്ഥിതിയുമായി ബന്ധപ്പെട്ടവയെ, തുടർച്ചയായി അവഗണിക്കുന്നതിന്റെ നീണ്ട ചരിത്രമുണ്ട് ലോകത്തിന്. ഏംഗൽസും ഗാന്ധിജിയും ഷൂമാക്കറും ഒക്കെ പറഞ്ഞുവെച്ചത് അവിടെ ഇരിക്കട്ടെ. 1962- ൽ പുറത്തിറങ്ങിയ റെയ്ച്ചൽ കാഴ്സന്റെ "സൈലന്റ് സ്പ്രിങ്" മുതലെങ്കിലും വന്നിട്ടുള്ള ശാസ്ത്രത്തിന്റെ വ്യക്തമായ പിൻബലമുള്ള റിപ്പോർട്ടുകളെ / മുന്നറിയിപ്പുകളെ അവഗണിച്ച ചരിത്രത്തെ, വർദ്ധിച്ചുവരുന്ന പാരിസ്ഥിതിക വെല്ലുവിളികളും പ്രകൃതി - കാലാവസ്ഥ ദുരന്തങ്ങളുമായി ചേർത്തുവച്ച് നോക്കുന്നത് നന്നായിരിക്കും. സ്റ്റോക്ക് ഹോം കൺവെൻഷൻ, ക്ലബ് ഓഫ് റോമിന്റെ ‘ലിമിട്സ് ടു ഗ്രോത്ത്’ എന്ന പഠനം, ഐ പി സി സി രൂപീകരണം, അവരുടെ നിരവധി റിപ്പോർട്ടുകൾ, മോൺട്രിയൽ- ക്യോട്ടോ പ്രോട്ടോകോളുകൾ, റിയോ ഡി ജനീറോയിൽ നടന്ന ഭൗമ ഉച്ചകോടിയിലെ പ്രഖ്യാപനം, 30 വർഷമായി തുടർച്ചയായി നടക്കുന്ന ആഗോള കാലാവസ്ഥ സമ്മേളനങ്ങൾ, പാരീസ് കരാർ.... പട്ടിക വളരെ നീണ്ടതാണ്.

കേരളം ഉൾപ്പെടെയുള്ള പശ്ചിമഘട്ട സംസ്ഥാനങ്ങളെ സംബന്ധിക്കുന്ന ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് (WGEEP Report), 2018-ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ Post Disaster Needs Assessment (PDNA) റിപ്പോർട്ട് തുടങ്ങിയവ നമ്മൾ സവിശേഷമായി പരിഗണിക്കേണ്ടിയിരുന്നവയാണ്. ഇനിയും ശാസ്ത്രീയ പഠന റിപ്പോർട്ടുകളെയും പരിസ്ഥിതി പക്ഷത്തുനിന്നുകൊണ്ടുള്ള വിവേകത്തിന്റെ ശബ്ദങ്ങളെയും അവഗണിച്ച്, വിനാശകരം എന്ന് ആവർത്തിച്ച് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ‘വികസന’ രീതികൾക്ക് പിന്നാലെ പോകാനാണ് നമ്മൾ നിശ്ചയിക്കുന്നതെങ്കിൽ ദൈവത്തിനു പോലും കേരളത്തെ ദുരന്തങ്ങളുടെ സ്വന്തം നാടായി മാറുന്നതിൽ നിന്ന് രക്ഷിക്കാനാകില്ല. മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഏറ്റവും ചുരുങ്ങിയത് വയനാട് തുരങ്ക പാതയുടെ പാരിസ്ഥിതികാഘാതങ്ങളെ സംബന്ധിച്ച് പുതിയ പഠനം നടത്തും എന്നെങ്കിലുമുള്ള പ്രസ്താവന സർക്കാരിൽ നിന്ന് തീർച്ചയായും പ്രതീക്ഷിക്കുന്നുണ്ട്.

മഴക്കാല ദുരന്തങ്ങളിൽ തീർച്ചയായും ഒന്നാമത്തെ ഘടകം അതിശക്തമായ മഴ തന്നെയാണ്. സമീപകാലത്ത് കേരളത്തിലുണ്ടായിട്ടുള്ള ഓരോ കാലാവസ്ഥാ ദുരന്തത്തിലും നമ്മൾ തുടർന്നുവരുന്ന തെറ്റായ ഭൂവിനിയോഗരീതികളുടെ കൂടി പ്രഭാവം പ്രകടമാണ്.

രക്ഷാപ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടായി നിൽക്കുമ്പോഴും ദുരന്തത്തിലേക്ക് നയിച്ച ഘടകങ്ങൾ സംബന്ധിച്ച് വ്യത്യസ്ത വാദങ്ങളാണ് ഉയരുന്നത്. വയനാട് ദുരന്തത്തെക്കുറിച്ച് ആഴത്തിലുള്ള ശാസ്ത്രീയവും സുതാര്യവുമായ പഠനങ്ങൾ നടക്കും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. അതിനുശേഷം മാത്രമേ ഇത്ര വലിയ ദുരന്തത്തിലേക്ക് നയിച്ച ഘടകങ്ങൾ സംബന്ധിച്ച് ആധികാരികമായി പറയാൻ കഴിയൂ. എന്നാൽ ഒന്ന് ഉറപ്പിച്ചു പറയാനാവും; പല ഘടകങ്ങളുടെയും സഞ്ചിത പ്രഭാവമാണ് ഓരോ ദുരന്തത്തിന്റെയും സാധ്യതയും വ്യാപ്തിയും നിശ്ചയിക്കുന്നത്. കാലാവസ്ഥാ പ്രതിസന്ധിയും അതിന്റെ ഫലമായുണ്ടായ അതിതീവ്രമായ മഴയും മാത്രമാണ് ദുരന്തകാരണം എന്ന് വാദിക്കുന്നവർ ഭംഗ്യന്തരേണ നമ്മൾ ഒരു തിരുത്തലും വരുത്തേണ്ടതില്ല എന്നാണ് പറഞ്ഞുവയ്ക്കുന്നത്. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാത്തതാണ് മുഴുവൻ പ്രശ്നങ്ങൾക്കും കാരണം എന്നു പറയുന്നതും വസ്തുതകളെ വല്ലാതെ ലഘൂകരിക്കലാണ്.

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാത്തതാണ് മുഴുവൻ പ്രശ്നങ്ങൾക്കും കാരണം എന്നു പറയുന്നതും വസ്തുതകളെ വല്ലാതെ ലഘൂകരിക്കലാണ്.
ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാത്തതാണ് മുഴുവൻ പ്രശ്നങ്ങൾക്കും കാരണം എന്നു പറയുന്നതും വസ്തുതകളെ വല്ലാതെ ലഘൂകരിക്കലാണ്.

മഴക്കാല ദുരന്തങ്ങളിൽ തീർച്ചയായും ഒന്നാമത്തെ ഘടകം അതിശക്തമായ മഴ തന്നെയാണ്. സമീപകാലത്ത് കേരളത്തിലുണ്ടായിട്ടുള്ള ഓരോ കാലാവസ്ഥാ ദുരന്തത്തിലും നമ്മൾ തുടർന്നുവരുന്ന തെറ്റായ ഭൂവിനിയോഗരീതികളുടെ കൂടി പ്രഭാവം പ്രകടമാണ്. തിരുത്തലുകൾക്ക്, നിലവിൽ ലഭ്യമായ ഏറ്റവും നല്ല കുറിപ്പടി ഗാഡ്ഗിൽ കമ്മിറ്റി എന്നറിയപ്പെടുന്ന പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ടിലെ ‘സെക്ടറൽ റെക്കമെന്റേഷൻസ്’ ആണ്. പശ്ചിമഘട്ട മേഖലയിൽ മാത്രമല്ല സംസ്ഥാനതൊട്ടാകെയും രാജ്യത്തൊട്ടാകെയും പ്രസക്തമാണ് അതിലെ ഒട്ടുമിക്ക നിർദ്ദേശങ്ങളും. പ്രാദേശിക സാഹചര്യങ്ങളെയും സവിശേഷതകളെയും കൂടി ചേർത്ത് ഈ നിർദ്ദേശങ്ങളെ ഗ്രാമസഭാതലം മുതലുള്ള ചർച്ചകളിലൂടെ പരിഷ്കരിച്ച് നടപ്പാക്കാവുന്നതാണ്. ഈ റിപ്പോർട്ട് എഴുതപ്പെട്ടശേഷം ആഗോള കാലാവസ്ഥ അതിദ്രുതം മാറിക്കൊണ്ടിരിക്കുകയാണ്. അതിനാൽ പല വിഷയങ്ങളിലും ഗാഡ്ഗിൽ കമ്മിറ്റിയുടെ ശുപാർശകൾ തന്നെ പര്യാപ്തമാകില്ല എന്ന സാഹചര്യം കൂടി പരിഗണിക്കപ്പെടണം.

രക്ഷാപ്രവർത്തനങ്ങളിലും പുനരധിവാസ പ്രവർത്തനങ്ങളിലും കേരളം ഏറെ മുന്നിലാണ്. എന്നാൽ ദുരന്തനിവാരണത്തിന്റെ ഒന്നാമത്തെ ഘടകമായ ദുരന്തസാധ്യതാ ലഘൂകരണത്തിൽ (Disaster Risk Reduction - DRR) നമ്മൾ ഏറെ പിന്നിലാണ്.

ഒരു ദുരന്തം സംഭവിച്ചാൽ അതിനോടുള്ള അടിയന്തര പ്രതികരണത്തിൽ, രക്ഷാപ്രവർത്തനങ്ങളിലും പുനരധിവാസ പ്രവർത്തനങ്ങളിലും കേരളം ഏറെ മുന്നിലാണ്. എന്നാൽ ദുരന്തനിവാരണത്തിന്റെ ഒന്നാമത്തെ ഘടകമായ ദുരന്തസാധ്യതാ ലഘൂകരണത്തിൽ (Disaster Risk Reduction - DRR) നമ്മൾ ഏറെ പിന്നിലാണ്. 2005-ലെ ദുരന്തനിവാരണ നിയമം ദുരന്തസാധ്യതാ ലഘൂകരണത്തിന്റെ പ്രാധാന്യം എടുത്തുപറയുന്നുണ്ട്. 2015-ലെ സെണ്ടായി ഫ്രെയിം വർക്കിന്റെ (Sendai Framework) ലക്ഷ്യം തന്നെ ദുരന്തസാധ്യത ലഘൂകരണമാണ്. കാലാവസ്ഥാ നിരീക്ഷണം ശക്തിപ്പെടുത്തുക, ദുരന്തസാധ്യതാ മേഖലകൾ സൂക്ഷ്മമായി അടയാളപ്പെടുത്തുക, ദുരന്തസാധ്യത കൂടിയ മേഖലകളിലെ ജനങ്ങളെ സുരക്ഷിതരായും തൃപ്തികരമായും പുനരധിവസിപ്പിക്കുക, പശ്ചിമഘട്ട മലനിരകളിൽ ഉൾപ്പെടെ ദീർഘകാല പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുക തുടങ്ങിയവയെല്ലാം ദുരന്തസാധ്യതാ ലഘൂകരണത്തിന്റെ ഭാഗമായി വരും. പുഴകളിലും തോടുകളിലും കയ്യേറ്റങ്ങളും മറ്റു തടസ്സങ്ങളും ഒഴിവാക്കുക, അണക്കെട്ടുകളുടെ പ്രവർത്തനങ്ങളിൽ പ്രളയ, വരൾച്ച നിയന്ത്രണങ്ങൾക്ക് പ്രമുഖ പരിഗണന നൽകുക തുടങ്ങിയവയും ഇതിന്റെ ഭാഗമാണ്.

ദുരന്തനിവാരണത്തിന്റെ ഒന്നാമത്തെ ഘടകമായ ദുരന്തസാധ്യതാ ലഘൂകരണത്തിൽ (Disaster Risk Reduction - DRR) നമ്മൾ ഏറെ പിന്നിലാണ്.
ദുരന്തനിവാരണത്തിന്റെ ഒന്നാമത്തെ ഘടകമായ ദുരന്തസാധ്യതാ ലഘൂകരണത്തിൽ (Disaster Risk Reduction - DRR) നമ്മൾ ഏറെ പിന്നിലാണ്.

വയനാട്ടിൽ പെയ്ത അതിതീവ്രമായ മഴ പ്രവചിക്കുന്നതിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പരാജയപ്പെട്ടു എന്നത് വസ്തുതയാണ്. നേരത്തെ കൂട്ടിക്കലിലും കൊക്കയാറിലും ഉരുൾപൊട്ടലുണ്ടായ വേളയിലും അതിതീവ്ര മഴ പ്രവചിക്കുന്നതിൽ IMD പരാജയപ്പെട്ടിരുന്നു. അവരുടെ ശക്തിദൗർബല്യങ്ങളെയും പരിമിതികളെയും ഉൾക്കൊള്ളുമ്പോഴും രാജ്യത്തിന്റെ കാലാവസ്ഥാ ഏജൻസിയിൽ നിന്ന് നമ്മൾ പ്രതീക്ഷിക്കുന്നത് ഇതല്ല എന്ന് പറയാതെ വയ്യ. IMD പറഞ്ഞില്ലെങ്കിലും പക്ഷേ അവിടെ ജനകീയമായി മഴനിരീക്ഷണം നടത്തുന്ന ഹ്യും സെന്റർ ജൂലൈ 29ന് രാവിലെതന്നെ തലേദിവസം പെയ്ത അതിതീവ്ര മഴയുടെയും അന്നേ ദിവസത്തേക്കുള്ള മഴ സാധ്യതയുടെയും അടിസ്ഥാനത്തിൽ ഉരുൾപൊട്ടൽ സാധ്യതാ മുന്നറിയിപ്പ് ബന്ധപ്പെട്ടവർക്ക് നൽകിയിരുന്നു എന്ന് വ്യക്തമാക്കപ്പെട്ട കഴിഞ്ഞുവല്ലോ. വയനാടിന് സമാനമായി മറ്റു ചിലയിടങ്ങളിലും ജനകീയമായ ജല - കാലാവസ്ഥ നിരീക്ഷണം നടക്കുന്നുണ്ട്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ അധ്യാപകരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ മഴസാധ്യത സ്ഥൂലതലത്തിലും സൂക്ഷ്മതലത്തിലും വിലയിരുത്തി പൊതുസമൂഹത്തിന് ലഭ്യമാക്കുന്നുണ്ട്. മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മീനച്ചിലാറിലും മണിമലയാറിലും നൂറുകണക്കിന് മഴ, പുഴ വളണ്ടിയർമാരുടെ സഹായത്തോടെ പ്രളയ സാധ്യത വിലയിരുത്തുന്നുണ്ട്. അണക്കെട്ടുകളാൽ നിയന്ത്രിതമായ ചാലക്കുടി പുഴ തടത്തിൽ അണക്കെട്ടുകളിലെ ജലസ്ഥിതി കൂടി പരിഗണിച്ചുള്ള വിലയിരുത്തലുകളാണ് ചാലക്കുടി പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ലഭ്യമാക്കുന്നത്.

ഓരോ ഇടത്തും ജനകീയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ഈ വിലയിരുത്തലുകൾ പൊതുസമൂഹത്തിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും തൽസമയം ലഭ്യമാക്കുന്നുണ്ട്. ഒപ്പം,ന്നെ ബന്ധപ്പെട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുമായും ആശയവിനിമയങ്ങൾ നടക്കുന്നുണ്ട്. ഇവയ്ക്ക് പൊതുവിൽ സ്വീകാര്യതയുണ്ടെങ്കിലും ഔദ്യോഗിക സംവിധാനങ്ങൾക്ക് പുറത്തായതിനാൽ ഈ മുന്നറിയിപ്പുകൾക്കനുസരിച്ച് നടപടിയെടുക്കേണ്ട പ്രോട്ടോക്കോൾ നിലവിലില്ല. ഇതിന് മാറ്റം വരേണ്ടതുണ്ട്. മഴയുടെയും മറ്റു കാലാവസ്ഥ ഘടകങ്ങളുടെയും സ്വഭാവം കൂടുതൽ കൂടുതൽ പ്രവചനാതീതമാകുന്ന പശ്ചാത്തലത്തിൽ ദീർഘ ഹ്രസ്വകാല കാലാവസ്ഥ മുന്നറിയിപ്പുകൾക്കൊപ്പം തൽസമയ നിരീക്ഷണത്തിന് ഏറെ പ്രാധാന്യമുണ്ട്. അതിനുള്ള ജനകീയ സംവിധാനങ്ങൾ കൂടുതൽ വിപുലപ്പെടേണ്ടതുണ്ട്.

ദീർഘ ഹ്രസ്വകാല കാലാവസ്ഥ മുന്നറിയിപ്പുകൾക്കൊപ്പം  തൽസമയ നിരീക്ഷണത്തിന് ഏറെ പ്രാധാന്യമുണ്ട്. അതിനുള്ള ജനകീയ സംവിധാനങ്ങൾ കൂടുതൽ വിപുലപ്പെടേണ്ടതുണ്ട്.
ദീർഘ ഹ്രസ്വകാല കാലാവസ്ഥ മുന്നറിയിപ്പുകൾക്കൊപ്പം തൽസമയ നിരീക്ഷണത്തിന് ഏറെ പ്രാധാന്യമുണ്ട്. അതിനുള്ള ജനകീയ സംവിധാനങ്ങൾ കൂടുതൽ വിപുലപ്പെടേണ്ടതുണ്ട്.

ആഗോളതലത്തിൽ കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളിലും അതിനെ പ്രതിരോധിക്കുന്നതിലും നമ്മുടെ പങ്ക് തീരെ ചെറുതായിരിക്കും. എന്നാൽ പ്രാദേശികമായി സൂക്ഷ്മകാലാവസ്ഥയിൽ വന്നിട്ടുള്ള മാറ്റങ്ങളിൽ നമ്മുടെ പ്രവർത്തികൾക്ക് വലിയ പങ്കുണ്ട്. അവിടെ പ്രാദേശിക തലത്തിലുള്ള തിരുത്തലുകൾ തന്നെയാണ് വേണ്ടത്. ആവർത്തിക്കുന്ന ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ നമ്മുടെ ഇനിയുള്ള ഓരോ പദ്ധതികളും പ്രവർത്തികളും കാലാവസ്ഥ പ്രതിസന്ധിയും ദുരന്തസാധ്യതകളും കൂടി പരിഗണിച്ചുമാത്രമേ വിഭാവനം ചെയ്യാവൂ. പരിഗണനയിലിരിക്കുന്ന പരിസ്ഥിതിക്ക് ഏറെ ദോഷം വരുത്തുന്ന വൻകിട അടിസ്ഥാനസൗകര്യ വികസന പദ്ധതികളിലെല്ലാം അടിയന്തരമായ പുനർവിചിന്തനമുണ്ടാകണം. കാലാവസ്ഥാ പ്രതിസന്ധിയെയും അനുബന്ധ ദുരന്തങ്ങളെയും നേരിടുന്നതിനുള്ള നിർദ്ദേശങ്ങൾ തേടിക്കൊണ്ട് എല്ലാ ജില്ലകളിലും ജനസമ്പർക്ക പരിപാടികൾ നടത്താൻ സർക്കാർ തയ്യാറാവണം.

വാൽക്കഷണം

1. ജൂലൈ 30, 31 തീയതികളിൽ ചാലക്കുടി പുഴത്തടത്തിലും കരുവന്നൂർ പുഴത്തടത്തിലും നൂറു കണക്കിന് വീടുകളിൽ വെള്ളം കയറി. യഥാക്രമം പെരിങ്ങൽകുത്ത്, പീച്ചി അണക്കെട്ടുകൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയാണ് ഈ പുഴത്തടങ്ങളിൽ വെള്ളപ്പൊക്കം സൃഷ്ടിച്ചത്. 2018-ലെ പാഠങ്ങൾ നമ്മൾ പൂർണ്ണമായി ഉൾക്കൊണ്ടിട്ടില്ല എന്നതിന്റെ അടയാളപ്പെടുത്തലായിരുന്നു ഈ വെള്ളപ്പൊക്കം.

2.തൊണ്ണൂറ്റിഒൻപതിലെ വെള്ളപ്പൊക്കത്തിന്റെ നൂറാം വാർഷികത്തിലാണ് സമാനതകളില്ലാത്ത മറ്റൊരു ദുരന്തത്തിന് കേരളം സാക്ഷ്യം വഹിച്ചത്. അന്ന് ആഴ്ചകളോളം തുടർച്ചയായി പെയ്ത മഴക്കൊടുവിലാണ് കരിന്തിരിമല പൊട്ടിയടന്നു വീണത്. നൂറു വർഷത്തിനിപ്പുറം ഒന്നോ രണ്ടോ ദിവസത്തെ അതിതീവ്ര മഴ പോലും വലിയ ദുരന്തങ്ങൾ സൃഷ്ടിക്കാവുന്ന അവസ്ഥയിൽ കേരളം എത്തിയെങ്കിൽ നമ്മൾ നടന്നു വന്ന വഴികൾ പുനഃപരിശോധിക്കപ്പെടുക തന്നെ വേണം.

Comments