കേരളത്തിൽ പ്രത്യേക മണ്ണിടിച്ചിൽ ഗവേഷണ കേന്ദ്രം അനിവാര്യം

മണ്ണിടിച്ചിലിനെക്കുറിച്ച് ഗവേഷണം നടത്താനും മുൻകരുതലുകൾ എടുക്കാനും കേരളത്തിൽ പ്രത്യേക ഗവേഷണ കേന്ദ്രം അനിവാര്യമാണ്. അതിൻെറ സാധ്യതകളെ വിലയിരുത്തുകയാണ് ഡോ. പ്രവീൺ സാകല്യ…

മണ്ണിടിച്ചിലിനെപ്പറ്റി ക്രിയാത്മകമായ ഗവേഷണങ്ങൾ നടന്നിരുന്ന സംസ്ഥാനമാണ് കേരളം. തിരുവനന്തപുരത്തെ ഭൗമശാസ്ത്ര പഠന കേന്ദ്രമാണ് അത് കാര്യമായി നടത്തിയിരുന്നത്. ആ ഗവേഷണ കേന്ദ്രം ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രമായതോടെ ഇതെല്ലാം പഴയ പോലെ ഇപ്പോൾ നടക്കുന്നുണ്ടോ എന്ന കാര്യം അറിയില്ല. പിന്നെ നമുക്കുള്ളത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് എന്ന സ്ഥാപനവും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമാണ്. പിന്നെ കോട്ടയത്ത് ഒരു ക്ലൈമറ്റ് ചേഞ്ച് സ്ഥാപനമുണ്ട്. ഇവരുടെയെല്ലാം പ്രവർത്തനം പ്രായോഗിക തലത്തിലേക്ക് എത്തുന്നുണ്ടോ എന്ന ഒരു ആത്മവിമർശനം അവർ തന്നെ നടത്തണം എന്നഭ്യർത്ഥിക്കുന്നു.

രീതികൾ മാറണം, പ്രായോഗികത വേണം

പ്രകൃതി ദുരന്ത നിവാരണം എന്നത് ലഘുലേഖകൾ വിതരണം ചെയ്യുന്നതും, നോട്ടീസ് വിതരണം ചെയ്യുന്നതും, മോക്ക് ഡ്രില്ലുകൾ നടത്തുന്നതും സോഫ്റ്റ് ഡാറ്റ വിശകലനം ചെയ്യുന്നതും, മികച്ച റെസല്യൂഷൻ ഡിജിറ്റൽ ഭൂപടങ്ങൾ സൃഷ്ടിക്കുന്നതും, തീസിസുകൾ സൃഷ്ടിക്കുന്നതും, കോൺഫറൻസുകളിൽ പ്രബന്ധാവതരണം നടത്തുന്നതും, ചാനലുകളിൽ ഉയർന്ന ഡെസിബെൽ ചർച്ചകൾ നടത്തുന്നതും മാത്രമായി ഒതുങ്ങി പോകരുത്. കേരളത്തിൽ ദുരന്തമുണ്ടാകുന്ന ഒരാഴ്ച ചൂട് പിടിച്ച ചർച്ചകൾ ആയിരിക്കും. പിന്നീട് എല്ലാം കെട്ടടങ്ങും. കാര്യങ്ങൾ എല്ലാം പഴയതു പോലെയാവും. ജനങ്ങളുടെ ജീവനും സ്വത്തിനും നിലനിൽപ്പിനും സംരക്ഷണം കൊടുക്കാൻ കഴിയണം. പ്രായോഗിക തലത്തിൽ ഒന്നും നടപ്പിലാക്കാൻ കഴിയാതെ അക്കാദമിക കാര്യങ്ങൾ മാത്രം നടപ്പിൽ വരുകയുള്ളൂവെന്ന സ്ഥിതി മാറണം.

നമ്മൾ ചെയ്യേണ്ടത്

ദുരന്തങ്ങളെ വേർതിരിച്ചു ഓരോന്നിനും ഒരു പ്രത്യേ ക സെൽ സൃഷ്ടിക്കുക എന്നതാണ് അടിസ്ഥാന ആവശ്യം. അവിടെ ശാസ്ത്രജ്ഞരും ഗവേഷകരും പ്രായോഗിക തലത്തിലേക്ക് എത്തിക്കുന്ന ഗവേ ഷണങ്ങൾ നടത്തട്ടെ. മുന്നറിയിപ്പ് സംവിധാനങ്ങൾ ഉണ്ടാകട്ടെ. സാധ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂ ടി ഓരോ ജില്ലയിലും രക്ഷാസേന സ്ഥാപിക്കണം. മുന്നറിയിപ്പുകൾ കൊടുക്കാൻ നമുക്ക് സാധിക്കണം. മണ്ണിടിച്ചിലുകൾ പ്രവചിക്കുക എന്നത് സങ്കീർണമായ കാര്യമാണ്. നിരവധി മാർഗങ്ങൾ ഉണ്ടെങ്കിലും പ്രായോഗിക തലത്തിൽ അത് നടപ്പാക്കുക എന്നത് ശ്രമകരമായ ഒരു ദൗത്യവുമാണ്.

ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു. / Photo: PRD
ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു. / Photo: PRD

മണ്ണിടിച്ചിൽ മുന്നറിയിപ്പ് കേന്ദ്രത്തിൻെറ പ്രവർത്തനം എങ്ങനെയാവണം?

1. മാപ്പിംഗ്: മുൻപ് മണ്ണിടിച്ചിൽ സംഭവിച്ചിട്ടുള്ള പ്രദേശങ്ങൾ തിരിച്ചറിയുക എന്നതിനോടൊപ്പം കുന്നുകളിലെ വിള്ളലുകൾ, മടക്കുകൾ, പാറകളുടെ സവിശേഷതകൾ തുടങ്ങിയ ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ കൃത്യമായി രേഖപ്പെടുത്തുക.

2. ചരിവ് വിശകലനം അഥവാ സ്ലോപ്പുകളുടെ വ്യതിയാനങ്ങൾ: കുന്നുകളിൽ ഉണ്ടാകുന്ന അസ്ഥിരതയുടെ അപകടസാധ്യത നിർണ്ണയിക്കാൻ കുന്നുകളെപ്പറ്റി ശാസ്ത്ര സാങ്കേതിക വിലയിരുത്തലുകൾ നിരന്തരം നടത്തുക. അതിൽ പ്രധാനമാണ് സ്ലോപ്പ് വ്യതിയാനം.

3. മണ്ണ്, പാറ പരിശോധന: വിവിധങ്ങളായ മണ്ണു കളെപ്പറ്റിയും അവയുടെ ജലാഗിരണ സാധ്യതകളെപ്പറ്റിയും പഠിക്കുക. മണ്ണിൻെറ ഉറപ്പും പ്രതിരോധ ശക്തിയും പഠിക്കുക. അതിനു പുറമെ മണ്ണിൻെറ സ്വഭാവത്തെക്കുറിച്ചും പഠിക്കണം. സാങ്കേതിക പരാമീറ്ററുകളായ ‘Slaking and dispersion, Infiltration and Permeability, Organic Matter, pH and acidity, Bulk Density, The Soil Profile എന്നിവ മനസ്സിലാക്കണം.

4.മഴ നിരീക്ഷണം: കനത്ത മഴ ഉണ്ടാവാനുള്ള സാധ്യത നേരത്തെ തിരിച്ചറിയണം. മണ്ണിടിച്ചിൽ സാ ധ്യതയെപ്പറ്റി ജാഗ്രതയും ഉണ്ടാകണം. വിവിധ മഴ അളവുകോലുകൾക്കനുസരിച്ചുള്ള മണ്ണിടിച്ചിൽ സാ ധ്യതകൾ അനാവരണം ചെയ്യാൻ സാധിക്കണം. അതിനനുസൃതമായി മുന്നറിയിപ്പ് നൽകുവാനും ആളുകളെ മാറ്റിപ്പാർപ്പിക്കാനും കഴിയണം.

5. വിദൂര വിക്ഷേപണം വഴിയും ത്രിമാന ഉപഗ്രഹ ചിത്രങ്ങൾ വഴിയും ഭൂപ്രദേശത്തിലെ മാറ്റങ്ങൾ അനു ദിനം അന്വേഷിക്കുക. വിശിഷ്യാ മഴ സാഹചര്യങ്ങളിലാണ് ഇത് ചെയ്യേണ്ടത്.

6. ജി.പി.ആർ: ഭൂമിക്കടിയിലുള്ള ബലഹീനതകൾ കണ്ടെത്തുന്നതിന് ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാർ പോ ലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു പ്രതിരോ ധശക്തി തിരിച്ചറിയുക.

7. ന്യൂമറിക്കൽ മോഡലിംഗ്: വൈവിധ്യങ്ങൾ നിറഞ്ഞ കാലാവസ്ഥാ സാഹചര്യങ്ങളും, മഴയും, കുന്നുകളുടെ സ്ലോപ്പിംഗ് സാഹചര്യവും മണ്ണിൻെറ ശക്തിയും, പാറകളുടെ വിള്ളലുകളും മൈക്രോ റെസൊല്യൂഷൻ കമ്പ്യൂട്ടർ മാതൃകകൾ വഴി പ്രവചിക്കുക. അതിന് അനുസൃതമായി ദുർബല പ്രദേശങ്ങളുടെ മാപ്പുകൾ തയ്യാറാക്കുക. അവിടെ മുൻകരുതൽ ബദൽ സം വിധാനങ്ങൾ ഒരുക്കുക.

8. നിർമ്മിത ബുദ്ധി: ഉരുൾപൊട്ടലിന് കാരണമായേക്കാവുന്ന പാരാമീറ്ററുകളുടെ വ്യത്യസ്തങ്ങളായ ഡാറ്റ പാറ്റേണുകൾ നിർമ്മിത ബു ദ്ധിയുടെ സാധ്യതകൾ ഉപയോഗിച്ചു വിശകലനം ചെ യ്ത് സാധ്യതകൾ വിലയിരുത്തുക.

9. ഫീൽഡ് നിരീക്ഷണങ്ങൾ: വർഷത്തിൽ കു റഞ്ഞത് രണ്ടു തവണയെങ്കിലും മലകളുടെയും കു ന്നുകളുടെയും ഉയർന്ന പ്രദേശങ്ങളുടെയും ഭൂപ്ര കൃതി വ്യതിയാനങ്ങളുടെ അസ്ഥിരതാ ലക്ഷണങ്ങൾ മനസിലാക്കുന്നതിനായി റിയൽ ടൈം ഫീൽഡ് നിരീക്ഷണങ്ങൾ നടത്തുക.

10. മുന്നറിയിപ്പ് സംവിധാനങ്ങൾ: മേല്പറഞ്ഞ കാ ര്യങ്ങൾ എല്ലാം സംയോജിപ്പിച്ച് ഉരുൾപൊട്ടൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടി പ്ര വചിക്കാനും ഈ മേഖലകളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനും കഴിയണം.

Comments