പുരുഷന്മാർ ഇരകളായി സ്വയം ചിത്രീകരിക്കുന്നത് എന്തുകൊണ്ട്?

രമ്പരാഗതമായി പുരുഷന്മാർക്ക് കിട്ടിയിരുന്ന അധികാര അവകാശങ്ങൾ പലതരത്തിൽ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. സ്ത്രീകൾക്ക് പുരുഷന്മാരുടെ മേലുള്ള ആശ്രിതത്വവും കുറഞ്ഞിട്ടുണ്ട്. ഗാർഹിക പീഡനങ്ങൾക്കും ലൈംഗികാതിക്രമങ്ങൾക്കും എതിരെ ഭരണകൂട തലത്തിൽ വ്യവഹാരങ്ങൾ നിലനിൽക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഒരുവിഭാഗം ആൺകൂട്ടം തങ്ങൾ ഇരകളാണെന്ന നിലവിളികളുമായി സംഘടിക്കുന്നത്. ഭരണകൂടം എന്നു പറയുന്ന മഹാപുരുഷത്വം പുരുഷന്മാരെ നിരായുധരാക്കുന്നുവെന്നതാണ് ഈ ആൺകൂട്ടങ്ങളുടെ പരാതി. ലോകത്താകമാനം രൂപപ്പെടുന്ന പുരുഷാവകാശ പ്രസ്ഥാനങ്ങളെ ഫെമിനിസ്റ്റ് വീക്ഷണത്തിൽ വിശകലനം ചെയ്യുകയാണ് ദേവിക.

Comments