ഷാജി എൻ കരുൺ ആരെയാണ് മിഡിൽ ക്ലാസ് എന്നുവിളിച്ച് അധിക്ഷേപിക്കുന്നത്?

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന പശ്ചാത്തലത്തിൽ സർക്കാർ നേതൃത്വത്തിൽ നടത്താൻ പോവുന്ന കോൺക്ലേവിനെ നയിക്കാൻ ഷാജി എൻ കരുണിന് എന്താണ് യോഗ്യത? ‘മിഡിൽ ക്ലാസ്’ എന്നും ‘ഇൻഫീരിയർ’ എന്നുമൊക്കെയുള്ള ചാപ്പകുത്തലുകൾ ഇതിനു മുന്നേയും അദ്ദേഹം പലപ്പോഴും നടത്തിയിട്ടുണ്ട് - ഇന്ദുലക്ഷ്മി എഴുതുന്നു…

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരികയും അതിലെ സുപ്രധാനമായ കണ്ടെത്തലുകൾ ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നതിനിടയിൽ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിച്ച കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ കരുണിന്റെ വാക്കുകൾ ശ്രദ്ധിക്കാതെ പോവരുത്. പുതിയ സിനിമാ നയ രൂപീകരണത്തിനെയും ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ പോവുന്ന കോൺക്ലേവിനെയും നയിക്കേണ്ട ആൾ എന്ന നിലയിൽ അദ്ദേഹം ചുറ്റുമുള്ള ചർച്ചകളെയും റിപ്പോർട്ടിലെ കണ്ടെത്തലുകളെയും എങ്ങനെ വിലയിരുത്തുന്നുവെന്നത് പ്രധാനമാണ്. സിനിമാ ആസ്വാദനത്തിനെ മൊത്തത്തിൽ ‘മിഡിൽ ക്ലാസ്’ എന്ന് പറഞ്ഞാണ് അദ്ദേഹം പ്രതികരണം തുടങ്ങുന്നത് തന്നെ. പല ചോദ്യങ്ങൾക്കും പരസ്പര ബന്ധം ഇല്ലാതെയാണ് മറുപടി പറയുന്നത്. കപട ബുദ്ധിജീവി ചമഞ്ഞ് വാക്കുകൾ കൊണ്ട് സർക്കസ് നടത്തുകയാണ് ഷാജി എൻ കരുൺ ചെയ്യുന്നത്.

വനിതാസിനിമയെ കുറിച്ചുള്ള ചോദ്യത്തിനുള്ള അദ്ദേഹത്തിന്റെ മറുപടിയിൽ നിന്നും ഇതുവരെ ഞങ്ങൾ പലരും ഉന്നയിച്ചിട്ടുള്ള പ്രശ്നങ്ങളുടെ വ്യാപ്തി എന്താണെന്ന് മനസ്സിലാക്കാവുന്നതാണ്. വനിതാ ചലച്ചിത്ര പ്രവർത്തക എന്ന നിലയിൽ കടന്നുവന്ന ഒരാളായ എനിക്ക് ചില കാര്യങ്ങൾ പറയാതിരിക്കാൻ സാധിക്കില്ല. മിഡിൽ ക്ലാസ് സംസ്കാരമാണ് ഞങ്ങളുടെയയൊക്ക പ്രതികരണങ്ങളിൽ ഉളതെന്നാണ് അദ്ദേഹം പറഞ്ഞത്. ‘മിഡിൽ ക്ലാസ്’ എന്നും ‘ഇൻഫീരിയർ’ എന്നുമൊക്കെയുള്ള ചാപ്പകുത്തലുകൾ ഇതിനു മുന്നേയും അദ്ദേഹം പലപ്പോഴും നടത്തിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സംവിധായകരും (ഞാൻ ഉൾപ്പെടെ) മിഡിൽ ക്ലാസ്സിൽ നിന്ന് വരുന്നവർ തന്നെയാണ്. അല്ലാത്തപക്ഷം ഞങ്ങൾക്ക് സ്വന്തമായി സിനിമകൾ നിർമിച്ചാൽ പോരെ? ഷാജി എൻ കരുണുമായുള്ള ഒരു മീറ്റിംഗിൽ അദ്ദേഹം എന്റെ അച്ഛൻ ഒരു റിട്ടയേർഡ് എഞ്ചിനീയർ ആണല്ലോയെന്നു പറഞ്ഞ് പുച്ഛിച്ചത് ഓർക്കുന്നു. വിശ്വപ്രശസ്തൻ അല്ലാത്തത് കൊണ്ടാണോ എന്റെ അച്ഛനെ പോലും അദ്ദേഹം അവഹേളിച്ചത്?

 ‘മിഡിൽ ക്ലാസ്’ എന്നും ‘ഇൻഫീരിയർ’  എന്നുമൊക്കെയുള്ള ചാപ്പകുത്തലുകൾ ഇതിനു മുന്നേയും  ഷാജി എൻ കരുൺ പലപ്പോഴും നടത്തിയിട്ടുണ്ട്.
‘മിഡിൽ ക്ലാസ്’ എന്നും ‘ഇൻഫീരിയർ’ എന്നുമൊക്കെയുള്ള ചാപ്പകുത്തലുകൾ ഇതിനു മുന്നേയും ഷാജി എൻ കരുൺ പലപ്പോഴും നടത്തിയിട്ടുണ്ട്.

‘സംസ്കാരം’ എന്ന വാക്ക് അദ്ദേഹം ഉപയോഗിച്ച് ക്ഷീണിച്ച ഒന്നാണ്. എല്ലാ പ്രശ്നങ്ങളും നമ്മുടെ സംസ്കാര ശൂന്യത കൊണ്ടാണ് എന്നാണ് അദ്ദേഹം പറയാറുള്ളത്. വനിതാ സിനിമ എന്ന പദ്ധതി ആദ്യമായി സിനിമ സംവിധാനം ചെയ്യുന്നവർക്ക് വേണ്ടി ഉള്ളതായിരുന്നു. ഒരു തുടക്കം ഇല്ലാതെ എങ്ങനെയാണ് നമുക്ക് മുമ്പോട്ടു പോകാൻ കഴിയുക? ആദ്യമായി സംവിധാനം ചെയ്യുന്നു എന്ന് കരുതി ഭയത്തോടെ ആണോ സിനിമയെ സമീപിക്കേണ്ടത്? ആദ്യം ചെയ്യുന്നു എന്നത് എങ്ങനെയാണ് ഒരു കുറവ് ആകുന്നത്? ലോകത്തുള്ള എല്ലാ മാസ്റ്റർ ഫിലിം മേക്കർമാർക്കും ഒരു ആദ്യ സിനിമ ഉണ്ടായിരുന്നില്ലേ?സംവിധായകരുടെ പ്രതിഫലം 8 ലക്ഷം രൂപയെന്നും 5 ലക്ഷം രൂപയെന്നുമെല്ലാം പറയുന്നത് കേട്ടു. തുടക്കക്കാരായ സംവിധായകർക്ക് അവരുടെ 4 വർഷത്തെ ജോലിക്ക് ആണ് ഈ തുക കൊടുത്ത് എന്നോർക്കണം. 2019 മുതൽ 2023 വരെയുള്ള കാലയളവിൽ അവരുടെ മൊത്തം പേയ്മെന്റ്റ് ആണിത്. ഇത്രയും തുക കൊടുത്തു എന്നത് എന്തോ ഔദാര്യം നൽകിയെന്ന രീതിയിൽ പലതവണ ആവർത്തിച്ച് പറയുന്നത് കേട്ടു. റെമ്യൂണറേഷൻ വാങ്ങിക്കുന്നത് എങ്ങനെയാണ് ഒരു തെറ്റായി മാറുന്നത്?

ഒരു കോച്ചിന്റെ റോൾ ഒരിക്കലും കെ.എസ്.എഫ്.ഡി.സിയോ ഷാജി എൻ കരുണോ ചെയ്തിട്ടില്ല. നിരന്തരമായി ജോലിക്ക് തടസ്സം നിൽക്കുകയും സമ്മർദ്ദത്തിൽ ആക്കുകയും ചെയ്യുന്ന ആളിനെ കോച്ച് എന്ന് എങ്ങനെ വിളിക്കാൻ പറ്റും?

എനിക്ക് കിട്ടിയ പ്രതിഫലം ഞാൻ സിനിമയ്ക്ക് വേണ്ടി ചെലവാക്കിയതിന്റെ ഒരു അംശം മാത്രമേ ആകുന്നുള്ളൂ. ‘ഫസ്റ്റ് ടൈം ഡയറക്ടർ’ ആയതു കൊണ്ട് സാമ്പത്തികനഷ്ടം ഉണ്ടാവുകയെന്നത് ഇൻഡസ്ട്രിയുടെ നിയമമാണ് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പുറത്തു പറയാൻ കൊള്ളാത്ത ഒരു സംഖ്യ ആയതു കൊണ്ട് ആ തുക ഞാൻ ഇവിടെ എഴുതുന്നില്ല. വനിതാ സിനിമാ പദ്ധതി ഒരിക്കലും ഒരു കോച്ചിങ് പ്രോഗ്രാം ആയിരുന്നില്ല. ഇതു സംബന്ധിച്ചുള്ള സർക്കാരിന്റെ ഉത്തരവിലോ പരസ്യത്തിലോ ഇതൊരു കോച്ചിങ് പ്രോഗ്രാമാണ് എന്ന് പറഞ്ഞിട്ടില്ല. ഒരു കോച്ചിന്റെ റോൾ ഒരിക്കലും കെ.എസ്.എഫ്.ഡി.സിയോ ഷാജി എൻ കരുണോ ചെയ്തിട്ടില്ല. നിരന്തരമായി ജോലിക്ക് തടസ്സം നിൽക്കുകയും സമ്മർദ്ദത്തിൽ ആക്കുകയും ചെയ്യുന്ന ആളിനെ കോച്ച് എന്ന് എങ്ങനെ വിളിക്കാൻ പറ്റും? ഇതുവരെ ഈ പദ്ധതിയിലൂടെ പൂർത്തിയായ ഒരു സിനിമ കാണാൻ പോലും തയ്യാറാകാത്ത ആൾ എങ്ങനെയാണ് കോച്ച് ആകുന്നത്? ഒരു സീനിയർ സംവിധായകൻ എന്ന നിലയിൽ എന്തെങ്കിലും ഒരു ഉപദേശമോ പ്രോത്സാഹിപ്പിക്കുന്നതോ പ്രചോദിപ്പിക്കുന്നതോ ആയ വാക്കുകളോ ഒന്നും ഒരിക്കലും അദ്ദേഹം പറയാറില്ല. സ്വയം ഒരു കോച്ച് എന്നുവിളിച്ച് ആ വാക്കിനെ ദയവുചെയ്ത് അപമാനിക്കരുത്.

1.5 കോടി രൂപ എന്നത് ഓരോ സിനിമയുടെയും മൊത്തം ബജറ്റ് ആണ്. സിനിമയുടെ എല്ലാ ചെലവുകളും ലൈൻ പ്രൊഡ്യൂസർ വഴി കെ.എസ്.എഫ്.ഡി.സി നേരിട്ട് മാത്രമാണ് കൈകാര്യം ചെയ്തിട്ടുള്ളത്.
1.5 കോടി രൂപ എന്നത് ഓരോ സിനിമയുടെയും മൊത്തം ബജറ്റ് ആണ്. സിനിമയുടെ എല്ലാ ചെലവുകളും ലൈൻ പ്രൊഡ്യൂസർ വഴി കെ.എസ്.എഫ്.ഡി.സി നേരിട്ട് മാത്രമാണ് കൈകാര്യം ചെയ്തിട്ടുള്ളത്.

1.5 കോടി രൂപ എന്നത് ഓരോ സിനിമയുടെയും മൊത്തം ബജറ്റ് ആണ്. സിനിമയുടെ എല്ലാ ചെലവുകളും ലൈൻ പ്രൊഡ്യൂസർ വഴി കെ.എസ്.എഫ്.ഡി.സി നേരിട്ട് മാത്രമാണ് കൈകാര്യം ചെയ്തിട്ടുള്ളത്. ‘തന്നു’ എന്ന വാക്ക് ഒട്ടും ഡെമോക്രാറ്റിക് അല്ല. ആകെ ഒരു കോടി പത്തു ലക്ഷം രൂപയാണ് സിനിമയുടെ നിർമ്മാണത്തിന് ഉള്ളത്. 40 ലക്ഷം രൂപ സിനിമയുടെ റിലീസിനും പ്രൊമോഷനും വേണ്ടി ആയിരുന്നു. ഇതുവരെ ഇറങ്ങിയ സിനിമകളിൽ ഈ 40 ലക്ഷം രൂപ കൊണ്ട് എന്ത് പ്രൊമോഷനാണ് KSFDC ചെയ്തിട്ടുള്ളത് എന്നത് ഉത്തരം ഇല്ലാത്ത ചോദ്യമാണ്. പബ്ലിസിറ്റിക്ക് പലതിനും ടെൻഡർ വിളിച്ചു പണം നൽകിയിട്ടുണ്ട് രേഖകളിൽ. നിളയ്ക്ക് 40 സ്ടാണ്ടീകൾ (Standee) അടിച്ചു എന്നാണ് രേഖകളിൽ. പക്ഷെ അതെല്ലാം അദൃശ്യമായിരുന്നു എന്നതാണ് രസകരമായ കാര്യം. ‘നിള’യടക്കമുള്ള സിനിമകളിൽ ഈ ഒന്നരക്കോടി രൂപ പൂർണമായും വിനിയോഗിച്ചു എന്ന് പറയുന്നതല്ലാതെ ഇതിന്റെ കണക്കുകൾ ആർക്കും ലഭ്യമല്ല.

‘നിള’ ഉൾപ്പെടെ ഉള്ള സിനിമകൾ അധികം ആരും കാണാതെ ഇരിക്കാൻ KSFDC നന്നായി ശ്രമിച്ചിട്ടുണ്ട്. ‘നിള’യുടെ പ്രിവ്യൂ കഴിഞ്ഞ് നല്ല റിവ്യൂകൾ വരാൻ തുടങ്ങിയപ്പോൾ മുതൽ ബാലിശമായ കാര്യങ്ങൾ പറഞ്ഞ് സിനിമ തടഞ്ഞു വെച്ചു.

സിനിമ എടുക്കുവാൻ അറിയാത്തവരാണ് പ്രശ്നങ്ങൾ ഉന്നയിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. ‘നിള’ ഉൾപ്പെടെ ഉള്ള സിനിമകൾ അധികം ആരും കാണാതെ ഇരിക്കാൻ KSFDC നന്നായി ശ്രമിച്ചിട്ടുണ്ട്. ‘നിള’യുടെ പ്രിവ്യൂ കഴിഞ്ഞ് നല്ല റിവ്യൂകൾ വരാൻ തുടങ്ങിയപ്പോൾ മുതൽ ബാലിശമായ കാര്യങ്ങൾ പറഞ്ഞ് സിനിമ തടഞ്ഞു വെച്ചു. റിലീസ് ചെയ്യാതെ ഇരിക്കാൻ പരമാവധി ശ്രമിച്ചു. നിരന്തരം 50-നു മുകളിൽ ഓഡിയൻസ് ഉണ്ടായിരുന്നിട്ടും (കലാഭവൻ തിയേറ്ററിലെ റെക്കോർഡ്സ് നോക്കാം) ഒരു ഷോ പോലും നിലനിർത്താതെ ‘നിള’ എടുത്തു മാറ്റി. ആരും കാണാത്ത സിനിമകളെക്കുറിച്ച് ആകുമ്പോൾ എന്തും പറയാമല്ലോ. അതല്ല, ഇനി അഥവാ ഒരു മോശം സിനിമ ആയിരുന്നുവെങ്കിൽ തന്നെ എങ്ങനെയാണ് KSFDC ചെയർമാന് ഇത്തരം ഒരു പ്രസ്താവന നടത്തുവാൻ അധികാരമുള്ളത്?

നിള’ ഉൾപ്പെടെ ഉള്ള സിനിമകൾ അധികം ആരും കാണാതെ ഇരിക്കാൻ KSFDC നന്നായി ശ്രമിച്ചിട്ടുണ്ട്. ‘നിള’യുടെ പ്രിവ്യൂ കഴിഞ്ഞ് നല്ല റിവ്യൂകൾ വരാൻ തുടങ്ങിയപ്പോൾ മുതൽ ബാലിശമായ കാര്യങ്ങൾ പറഞ്ഞ് സിനിമ തടഞ്ഞു വെച്ചു.
നിള’ ഉൾപ്പെടെ ഉള്ള സിനിമകൾ അധികം ആരും കാണാതെ ഇരിക്കാൻ KSFDC നന്നായി ശ്രമിച്ചിട്ടുണ്ട്. ‘നിള’യുടെ പ്രിവ്യൂ കഴിഞ്ഞ് നല്ല റിവ്യൂകൾ വരാൻ തുടങ്ങിയപ്പോൾ മുതൽ ബാലിശമായ കാര്യങ്ങൾ പറഞ്ഞ് സിനിമ തടഞ്ഞു വെച്ചു.

അദ്ദേഹം പറഞ്ഞ ഓരോ വാക്കിലും അദ്ദേഹത്തിന്റെ ആറ്റിറ്റ്യൂഡ് ഉണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് വെളിച്ചം കാണുമ്പോൾ, ആദ്യമായി വർക്ക് സ്പേസ് സേഫ്റ്റിയെക്കുറിച്ച് ചർച്ചകൾ ഉണ്ടാകുമ്പോൾ സർക്കാർ നിർദ്ദേശിക്കുന്ന കോൺക്ലേവ് നയിക്കാൻ എങ്ങനെ ആണ് ഷാജി എൻ കരുണിനെ പോലെ ഒരാൾക്ക് കഴിയുന്നത്? കോൺക്ലേവിനെക്കുറിച്ച് അദ്ദേഹം മനസ്സിലാക്കിയ കാര്യങ്ങളും മാധ്യമങ്ങളോട് വിശദീകരിക്കുന്നുണ്ട്. അങ്ങനെയൊരു കോൺക്ലേവിനു വേണ്ടിയാണോ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത്? അതെങ്ങനെയാണ് ഒരു പ്രശ്ന പരിഹാരം ആകുന്നത്? കോൺക്ലേവിനെ പറ്റി അദ്ദേഹം പറഞ്ഞ ഒരു കാര്യവും ഇപ്പോഴത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നവയല്ല. സ്പെയിനിൽ നിന്നും ജർമനിയിൽ നിന്നും ആൾക്കാരെ കൊണ്ടുവന്ന് ഇവിടെ ചർച്ച ചെയ്തിട്ട് ഇപ്പോഴത്തെ അവസ്ഥയ്ക്ക് എന്ത് മാറ്റമാണ് ഉണ്ടാവുക? അടിസ്ഥാന സൗകര്യം പോലും ഔദാര്യം എന്ന് കരുതുന്ന ഇടത്ത് ഇത്തരം പ്രഹസനങ്ങൾ പാഴ്ചെലവുകൾ എന്നേ കാണാൻ കഴിയൂ.

മുഴുവൻ കാഴ്ചക്കാരെയും മിഡിൽ ക്ലാസ് എന്ന് വിളിച്ച് അധിക്ഷേപിക്കുമ്പോൾ അദ്ദേഹം കാര്യ ഗൗരവമുള്ള ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രശ്നങ്ങൾ പഠിച്ചു പരിഹരിക്കാൻ യോഗ്യനാണോ എന്ന് ചിന്തിക്കേണ്ടതാണ്.

400 വാട്ട് എനർജിയുടെ കാര്യം പറയാൻ അദ്ദേഹത്തെ പോലെ ഒരാളുടെ ആവശ്യമില്ല. ഒരു പ്രൊജക്ട് ഓപ്പറേറ്റർക്ക് പോലും മനസ്സിലാകുന്ന ലോജിക് മാത്രമേ അതിലുള്ളൂ. കേൾക്കുന്നവർ ഒക്കെയും വിഡ്ഢികൾ ആണ് എന്ന ധാരണയിൽ സംസാരിക്കുമ്പോൾ, മുഴുവൻ കാഴ്ചക്കാരെയും മിഡിൽ ക്ലാസ് എന്ന് വിളിച്ച് അധിക്ഷേപിക്കുമ്പോൾ അദ്ദേഹം കാര്യ ഗൗരവമുള്ള ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രശ്നങ്ങൾ പഠിച്ചു പരിഹരിക്കാൻ യോഗ്യനാണോ എന്ന് ചിന്തിക്കേണ്ടതാണ്. ഒരു ഗവൺമെൻറ് സംവിധാനത്തിൽ കൊടുത്ത പ്രതിഫലം മീഡിയയുടെ മുന്നിൽ വിളിച്ചുപറഞ്ഞ് അപമാനിക്കുന്ന ഒരാൾക്ക് എങ്ങനെയാണ് ഇവിടുത്തെ വേതന പ്രശ്നങ്ങൾ മനസ്സിലാക്കാൻ കഴിയുക? ലൈംഗിക അതിക്രമം ഉൾപ്പെടെയുള്ള ആരോപണങ്ങൾക്ക് വിധേയരായ ഒരു സമിതിയെ നയിക്കാൻ പറ്റിയ കറ പുരണ്ട ഒരു നായകൻ എന്ന നിലയിൽ ആണെങ്കിൽ അദ്ദേഹം വളരെ യോഗ്യനാണ്. പക്ഷെ അങ്ങനെ ഒരാളെയോ സമിതിയെയോ ആണോ ഇവിടെ ആവശ്യം?

Comments