വഴിതെറ്റുന്ന ഉടൽ രാഷ്ട്രീയം

മനഃശാസ്ത്രപരമായി നോക്കിയാൽ സ്വയംഭോഗത്തിന്​ പോസിറ്റീവ്- നെഗറ്റീവ് വശങ്ങളുണ്ട്. എന്നാൽ പൊതുവിടങ്ങളിലെ സ്ത്രീകളോടുള്ള അത്തരം ചേഷ്ടകളെ അതിലൈംഗികതയായി മാത്രം വായിച്ചാൽ പോരാ. Physical touch ഇല്ലാത്തതു കൊണ്ടു മാത്രം അതിലാഘവത്തോടെ പോലീസുകാരടക്കം തള്ളിക്കളയുന്ന ഇത്തരം പ്രവർത്തികൾ സ്ത്രീകളെ കൊണ്ടെത്തിക്കുന്ന ട്രോമ ഗൗരവമായിത്തന്നെ കാണണം. ലജ്ജിപ്പിക്കുന്ന തരം സപ്പോർട്ട്​ പിന്തുണയാണ്​ അക്രമിക്ക് സ്ത്രീകളുടെ പ്രൊഫൈലിൽ നിന്ന് വരെ കിട്ടിക്കൊണ്ടിരിക്കുന്നത് എന്നത് സങ്കടകരമാണ്.

ല്ലാവരും ബർഗർ തിന്നുന്ന കാലം ലോകത്തു തുല്യത വരുമെന്ന രീതിയിലാണ് ഇപ്പോൾ പുരോഗമനചിന്തകളുടെ പോക്ക്. സ്വശരീരത്തിന്മേലുള്ള അധികാരത്തിനുവേണ്ടി നിരന്തരയുദ്ധം ചെയ്യുന്ന സ്ത്രീകൾ ഒരു വശത്ത്. പൊതുവിടങ്ങളിലെ സ്വയംഭോഗവും ലൈംഗികചേഷ്ടകളും ഉടൽ രാഷ്ട്രീയമായി എഴുന്നള്ളിക്കുന്ന വിഭാഗം മറുവശത്ത്. വീടകം മുതൽ തൊഴിലിടം വരെ സ്ത്രീകൾ നീന്തിക്കടക്കേണ്ടുന്ന അറപ്പിക്കുന്ന ‘വെയ്‌ൻസ്‌റ്റെയ്‌ൻ എഫക്ട്’*.

ബസിൽ വെച്ച്​ കണ്ടക്ടർ അക്രമത്തിനിരയായ സ്ത്രീയോട് ചോദിക്കുന്നത് ‘പരാതിയുണ്ടോ’ എന്നാണ്. അക്രമത്തിനിരയായാലും ഉറക്കെ പരാതിപ്പെട്ടാൽ മാത്രമേ സഹായിക്കേണ്ടവർ പോലും മുന്നോട്ട് വരികയുള്ളൂ.

മനഃശാസ്ത്രപരമായി നോക്കിയാൽ സ്വയംഭോഗത്തിന്​ പോസിറ്റീവ്- നെഗറ്റീവ് വശങ്ങളുണ്ട്. എന്നാൽ പൊതുവിടങ്ങളിലെ സ്ത്രീകളോടുള്ള അത്തരം ചേഷ്ടകളെ അതിലൈംഗികതയായി മാത്രം വായിച്ചാൽ പോരാ. Physical touch ഇല്ലാത്തതു കൊണ്ടു മാത്രം അതിലാഘവത്തോടെ പോലീസുകാരടക്കം തള്ളിക്കളയുന്ന ഇത്തരം പ്രവർത്തികൾ സ്ത്രീകളെ കൊണ്ടെത്തിക്കുന്ന ട്രോമ ഗൗരവമായിത്തന്നെ കാണണം. പൊതുവിദ്യാലയങ്ങളിൽ നിന്ന്, തൊഴിലിടങ്ങളിൽ നിന്ന് പെൺകുട്ടികളെ പിൻവലിക്കുന്ന ഇത്തരം സാമൂഹ്യവിപത്തുകളെ ഇനിയും കണ്ടില്ലെന്ന് നടിക്കരുത്.

ബസ്​ യാത്രക്കിടെ ലൈംഗികാതിക്രമം നടത്തിയയാളെ കൈയോടെ പിടികൂടിയ നന്ദിത ശങ്കര, കേസിലെ പ്രതി സവാദ്​ (വലത്​)

ഒരിക്കൽ പരിക്കേറ്റാൽ ജീവിതകാലം മുഴുവൻ തനിക്കു ചുറ്റുമുള്ള ലോകത്തു അമിതജാഗ്രതയോടെ മാത്രം ഇടപെടേണ്ടിവരുന്ന സ്ത്രീകളുടെ സമ്മർദ്ദം വിവരണാതീതമാണ്. സ്വയംഭോഗം കുറ്റകരമായി കാണേണ്ട പരിധി ഇവിടെയാണ്. അക്രമത്തിനിരയായവർ അതിജീവിക്കാതെ ‘ഇര’യായൊടുങ്ങുന്ന അവസ്ഥകളിൽ മാത്രമല്ല നിയമം തന്റെ കണ്ണിലെ കെട്ടഴിക്കേണ്ടത്.

ഇത്തരം അപ്രതീക്ഷിതമായ ആക്രമണങ്ങളിൽ സ്ത്രീകൾ പൊതുവെ ഭയന്നുപോകുകയും ഒരുതരം മരവിപ്പിലേക്കെത്തുകയും ചെയ്യുമെന്നത് വ്യക്തിപരമായ അനുഭവമാണ്.

ഉടൽ രാഷ്ട്രീയമെന്നല്ല, കുറ്റകൃത്യമായിത്തന്നെയാണ് ഈ പൊതുശല്യത്തെ കൈകാര്യം ചെയ്യേണ്ടത്. ബസിൽ വെച്ച്​ കണ്ടക്ടർ അക്രമത്തിനിരയായ സ്ത്രീയോട് ചോദിക്കുന്നത് ‘പരാതിയുണ്ടോ’ എന്നാണ്. അക്രമത്തിനിരയായാലും ഉറക്കെ പരാതിപ്പെട്ടാൽ മാത്രമേ സഹായിക്കേണ്ടവർ പോലും മുന്നോട്ട് വരികയുള്ളൂ. ബസിൽ പട്ടാപ്പകൽ സംഭവിച്ച കാര്യത്തിനാണ് ഈ ചോദ്യമെന്നോർക്കണം. ഇത്തരം അപ്രതീക്ഷിതമായ ആക്രമണങ്ങളിൽ സ്ത്രീകൾ പൊതുവെ ഭയന്നുപോകുകയും ഒരുതരം മരവിപ്പിലേക്കെത്തുകയും ചെയ്യുമെന്നത് വ്യക്തിപരമായ അനുഭവമാണ്. അങ്ങനെ ഉറച്ചു നിൽക്കാനും പ്രവർത്തിക്കാനും ചുരുക്കം ചിലർക്കേ സാധ്യമാവുകയുള്ളു. പുരുഷന്റെ അത്തരം പ്രവർത്തികൾക്ക് തന്റെ തുറന്നു കിടക്കുന്ന ശരീരഭാഗങ്ങൾ കാരണമാണെന്ന രീതിയിൽ സ്ത്രീകളിൽ കുറ്റബോധമുണ്ടാക്കി തളർത്തുന്ന സാമൂഹത്തെയാണ് ഉടൽ രാഷ്ട്രീയം കൊണ്ട് സ്ത്രീകൾ നേരിടുന്നത്. അവിടെയാണ് പുരുഷൻ ശാരീരിക സ്പർശം പോലുമില്ലാതെ തന്റെ അധികാരം സ്ഥാപിക്കുന്നത്. പക്ഷെ, ലജ്ജിപ്പിക്കുന്ന തരം സപ്പോർട്ട്​ support ആണ് അക്രമിക്ക് സ്ത്രീകളുടെ പ്രൊഫൈലിൽ നിന്ന് വരെ കിട്ടിക്കൊണ്ടിരിക്കുന്നത് എന്നത് സങ്കടകരമാണ്.

(*The Weinstein effect is a global trend in which allegations of sexual misconduct by powerful men and sometimes women are disclosed.)

Comments