കോർപ്പറേറ്റ്
മെഡിസിൻ ഉയർത്തുന്ന
നൈതിക വെല്ലുവിളികൾ

‘‘അമേരിക്കൻ കുത്തക സ്വകാര്യ ഓഹരി നിക്ഷേപക കമ്പനികൾക്കും റിയൽ എസ്റ്റേറ്റ് മാഫിയകൾക്കും കേരള ജനതയുടെ ആരോഗ്യത്തിൽ എന്താണ് താൽപര്യം? ചുരുങ്ങിയ കാലംകൊണ്ട് വൻ ലാഭം കൊയ്യുക, വളർന്നുകൊണ്ടേയിരിക്കുന്ന ആവർത്തന വരുമാനം ഉറപ്പാക്കുക എന്നതിൽ കവിഞ്ഞ് മറ്റൊരു ലക്ഷ്യവും ഇല്ല എന്നതാണ് സത്യം. സ്വകാര്യ ആശുപത്രികളുടെ കോർപ്പറേറ്റ് വൽക്കരണം പൊതുജനാരോഗ്യത്തിന് മരണമണിയും കേരള മോഡലിന് പുതിയ ഭീഷണിയുമാണ്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. കെ.പി. മോഹനൻ എഴുതിയ ലേഖനം.

റെ കൊട്ടിഘോഷിക്കപ്പെടുന്ന കേരള മോഡൽ വികസനം ഒരു സുപ്രഭാതത്തിൽ സംഭവിച്ചതല്ല. സ്വാതന്ത്ര്യസമരത്തോടൊപ്പം ഇവിടെ ഉയർന്നുവന്ന നവോത്ഥാന പ്രസ്ഥാനങ്ങളും ജാതിവിരുദ്ധ -പുരോഗമന വിപ്ലവാശയങ്ങളും നിരന്തര പോരാട്ടങ്ങളിലൂടെ നേടിയതാണ് വർത്തമാന കേരളത്തിന്റെ രാഷ്ട്രീയ- സാമൂഹിക- ആരോഗ്യ പരിസരം. സമാനതകളില്ലാത്തതും ഏറെ വിജയ പ്രദവുമായ വികസനതന്ത്രങ്ങളിലൂടെ ഉന്നത ജീവിതനിലവാരവും ഉയർന്ന ആരോഗ്യസ്ഥിതിയും സാർവ്വത്രിക സാക്ഷരതയും നേടുന്നതിൽ നാം വിജയിച്ചിട്ടുണ്ട്. താരതമ്യേന കുറഞ്ഞ ആളോഹരി വരുമാനം വെച്ചു കൊണ്ടാണ് വികസിത രാജ്യങ്ങളിലേതിനു സമാനമായി ഉയർന്ന മാനവ വികസന സൂചികളായ ഉന്നത സാക്ഷരത, കൂടിയ ആയുർ ദൈർഘ്യം, കുറഞ്ഞ ശിശുമരണനിരക്ക് എന്നീ നേട്ടങ്ങൾ കൈവരിക്കാനായത്. ലോകരാഷ്ട്രങ്ങളുടേയും ലോകാരോഗ്യ സംഘടനയുടേയും ശ്രദ്ധയും പ്രശംസയും നിരന്തരം പിടിച്ചു പറ്റിയിട്ടുള്ള വസ്തുതയാണിത്.

കേരള മോഡലിന് പുതിയ ഭീഷണി

പൊതുസമൂഹത്തിന് രോഗപ്രതിരോധവും ആരോഗ്യ ബോധവൽക്കരണവും പരിസരശുചിത്വവും ഉറപ്പാക്കുന്നതിന്റെ ശാസ്ത്രവും കലയുമാണ് പബ്ലിക് ഹെൽത്ത്. പൊതുജനാരോഗ്യം വിലയ്ക്കു വാങ്ങാവുന്നതാണെന്നും (ഇന്നത്തെ അർത്ഥത്തിലല്ല!) ഒരു സമൂഹത്തിന് അതിന്റെ മരണനിരക്ക് നിജപ്പെടുത്താമെന്നും ഹെർമൻ ബിഗ്സ് പ്രഖ്യാപിക്കുന്ന ത് 1911-ലാണ്.

സ്വാതന്ത്ര്യസമരത്തോടൊപ്പം ഇവിടെ ഉയർന്നുവന്ന നവോത്ഥാന പ്രസ്ഥാനങ്ങളും ജാതിവിരുദ്ധ -പുരോഗമന വിപ്ലവാശയങ്ങളും നിരന്തര പോരാട്ടങ്ങളിലൂടെ നേടിയതാണ് വർത്തമാന കേരളത്തിന്റെ രാഷ്ട്രീയ- സാമൂഹിക- ആരോഗ്യ പരിസരം.
സ്വാതന്ത്ര്യസമരത്തോടൊപ്പം ഇവിടെ ഉയർന്നുവന്ന നവോത്ഥാന പ്രസ്ഥാനങ്ങളും ജാതിവിരുദ്ധ -പുരോഗമന വിപ്ലവാശയങ്ങളും നിരന്തര പോരാട്ടങ്ങളിലൂടെ നേടിയതാണ് വർത്തമാന കേരളത്തിന്റെ രാഷ്ട്രീയ- സാമൂഹിക- ആരോഗ്യ പരിസരം.

ക്ലാസ്സിക്കൽ പബ്ലിക് ഹെൽത്ത് സങ്കേതങ്ങളായ ശുദ്ധമായ കുടിവെള്ളവും, പരിസര ശുചിത്വവും ശാസ്ത്രീയ മാലിന്യനിർമ്മാർജ്ജനവും വാക്സിനേഷനുകളും ഉറപ്പാക്കാൻ സാധിച്ചാൽ മെഡിസിന്റെ മറ്റു മാർഗ്ഗങ്ങൾ കൊണ്ട് ഒഴിവാക്കാനാവുന്നതിനേക്കാൾ രോഗങ്ങളേയും മരണങ്ങളേയും ചെറുക്കാനാകും എന്ന വസ്തുതയാണ് അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൊരുൾ. ഇന്ത്യയെ പോലുള്ള മൂന്നാം ലോക രാജ്യങ്ങളിൽ ഇന്നും പ്രസക്തമായ കാര്യം.

ഭോർ കമ്മറ്റി (Bhore Committee - 1946), മുതലിയാർ കമ്മറ്റി (1961), ശ്രീവാസ്തവ കമ്മറ്റി (1975) തുടങ്ങിയ വിദഗ്ദ്ധ സമിതികളുടെ റിപ്പോർട്ടുകളാണ് സ്വതന്ത്ര ഭാരതത്തിലെ ഹെൽത്ത് പ്ലാനിംഗിന്റെ അടിസ്ഥാനം. അങ്ങനെ ശക്തമായൊരു ശ്രേണീകൃത പൊതുജനാരോഗ്യ സംവിധാനം രാജ്യമൊട്ടാകെ നിലവിൽവന്നെങ്കിലും കേരളമാണ് ഈ സംവിധാനത്തെ കൂടുതൽ ശാക്തീകരിച്ചും വിപുലീകരിച്ചും മുന്നോട്ടുകൊണ്ടു പോവുന്നത്. സബ് സെന്ററുകൾ മുതൽ പ്രാഥമികാരോഗ്യകേന്ദ്രങ്ങളും സാമൂഹികാരോഗ്യ കേന്ദ്രങ്ങളും ജില്ലാശുപത്രികളും മെഡിക്കൽ കോളേജ് ആശുപത്രികളും സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളും വരെ പരസ്പരബന്ധിതമാണ് ഈ വ്യവസ്ഥ. തുടക്കത്തിൽ നിലവിലുണ്ടായിരുന്ന നാലു മെഡിക്കൽ കോളേജുകളും മികവിന്റെ കേന്ദ്രങ്ങളായിരുന്നു.

1977-ൽ അൽമ ആറ്റയിൽ നടന്ന ലോകാരോഗ്യ അസംബ്ലിയുടെ ചരിത്ര പ്രഖ്യാപനമായ ‘രണ്ടായിരമാണ്ടോടെ ഏവർക്കും ആരോഗ്യം’ എന്നതായിരുന്നു ലക്ഷ്യം. ജനക്ഷേമവും ആരോഗ്യവും ലക്ഷ്യമിട്ട് സേവനത്തിൽ ഊന്നിയ ശക്തമായൊരു പൊതുജനാരോഗ്യസംവിധാനം ഇവിടെ നിലവിൽവന്നു. അമ്മമാരുടേയും കുഞ്ഞുങ്ങളുടേയും ആരോഗ്യത്തിന് പ്രഥമ പരിഗണന നൽകി, രോഗപ്രതിരോധപരവും ആരോഗ്യ അഭിവർദ്ധനപരവും രോഗഹരവുമായ (Preventive,Promotive and Curative Health) ത്രിതല സമഗ്രചികിത്സയാണ് (Comprehensive care) ഉറപ്പാക്കിയത്. കേരള മോഡൽ ആരോഗ്യ നേട്ടങ്ങൾ ഇതിന്റെ സംഭാവനയാണ്.

വരുന്നു, കോർപറേറ്റുകൾ

കോർപ്പറേറ്റ് ആശുപത്രി ശൃംഖലകൾ കേരളത്തിന്റെ ‘ആരോഗ്യ മാർക്കറ്റിൽ ‘ സാന്നിധ്യമറിയിച്ചിട്ട് രണ്ടു പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. എങ്കിലും ഈ അടുത്ത കാലത്ത് രണ്ടു വൻകിട അമേരിക്കൻ കുത്തക കമ്പനികളായ കെ.കെ.ആർ ഗ്രൂപ്പും ബ്ലാക്ക് സ്റ്റോണും കേരളത്തിലെ സ്വകാര്യ ആശുപത്രികളെ വിഴുങ്ങി എന്ന വാർത്തയാണ് പൊതുസമൂഹത്തെയും പൊതുജനാരോഗ്യ പ്രവർത്തകരേയും സർക്കാരിനേയും ഞെട്ടിച്ചു കളഞ്ഞത്. കെ കെ ആർ ആന്റ് കമ്പനി. ഇൻക് (Kohlberg Kravis Roberts & Co) 1976-ൽ രൂപം കൊണ്ടതും 553 ബില്യൺ ഡോളർ (2024-ലെ കണക്ക്) ആസ്തിയുമുള്ള ആഗോള നിക്ഷേപക സ്ഥാപനമാണ്. ന്യൂയോർക്കിലാണ് ഹെഡ്ക്വാർട്ടേഴ്സ് എങ്കിലും വടക്കേ അമേരിക്കയിലും യൂറോപ്പിലും ഏഷ്യയിലും മിഡിൽ ഈസ്റ്റിലും ബിസിനസ് സാന്നിദ്ധ്യമുണ്ട്. പ്രൈവറ്റ് ഇക്വിറ്റിയും റിയൽ എസ്റ്റേറ്റുമാണ് മുഖ്യസാമ്പത്തിക പ്രവർത്തനങ്ങൾ.

രണ്ടു വർഷത്തിനിടയിലെ മൂന്നു വമ്പൻ ഏറ്റെടുക്കൽ കേരളത്തിലെ സ്വകാര്യ ആരോഗ്യമേഖലയുടെ ഏകീകരണവും നിയന്ത്രണവുമെന്ന ലക്ഷ്യത്തോടെയാണ്.
രണ്ടു വർഷത്തിനിടയിലെ മൂന്നു വമ്പൻ ഏറ്റെടുക്കൽ കേരളത്തിലെ സ്വകാര്യ ആരോഗ്യമേഖലയുടെ ഏകീകരണവും നിയന്ത്രണവുമെന്ന ലക്ഷ്യത്തോടെയാണ്.

ഓഹരി വിപണികളിൽ ലിസ്റ്റ് ചെയ്യാത്ത സ്വകാര്യ കമ്പനികൾ നടത്തുന്ന ദീർഘകാല നിക്ഷേപമാണ് പ്രൈവറ്റ് ഇക്വിറ്റി. വളർച്ചാസാധ്യതയുള്ള കമ്പനികളുടെ ഓഹരികൾ വാങ്ങി അവയെ വികസിപ്പിക്കുകയും പിന്നീട് വൻലാഭത്തിന് വിൽക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ 20 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുള്ള ഈ ഗ്രൂപ്പ് 2024-ൽ 300 മില്യൺ ഡോളറിന് (2500 കോടി രൂപ) കോഴിക്കോട്ടെ 500 ബെഡുകളുള്ള ഒരു സ്വകാര്യ ആശുപത്രി കൈക്കലാക്കുകയും 2025- ൽ 230 ബെഡുകളുള്ള മറ്റൊരു ഹോസ്പിറ്റലിന്റെ ഭൂരിപക്ഷം മൂല്യവും 1,100 കോടിക്ക് സ്വന്തമാക്കുകയും ചെയ്തു. അതിനുമുമ്പേ 350 ബെഡുകളുള്ള തൊടുപുഴയിലെ സ്വകാര്യ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയെ വിഴുങ്ങിക്കഴിഞ്ഞിരുന്നു. തുക ഇനിയും വെളിപ്പെടുത്തിയിട്ടില്ല.

രണ്ടു വർഷത്തിനിടയിലെ മൂന്നു വമ്പൻ ഏറ്റെടുക്കൽ കേരളത്തിലെ സ്വകാര്യ ആരോഗ്യമേഖലയുടെ ഏകീകരണവും നിയന്ത്രണവുമെന്ന ലക്ഷ്യത്തോടെയാണ്. 2023-ൽ മറ്റൊരു അമേരിക്കൻ സ്വകാര്യ നിക്ഷേപക സ്ഥാപനമായ ബ്ലാക്ക് സ്റ്റോൺ ഗ്രൂപ്പ് (Black stone Inc.) സ്വന്തം കമ്പനിയായ ക്വാളിറ്റി കെയർ ഇന്ത്യ മുഖേന തിരുവനന്തപുരത്തെ പ്രമുഖ ആശുപത്രിയെ 3500 കോടിക്ക് അടിച്ചുമാറ്റുകയുണ്ടായി. അനന്തരം 2025- ൽ കിംസ് മലപ്പുറത്തുള്ള ഒരു വൻ ഹോസ്പിറ്റലിന്റെ 51% മൂല്യം സ്വന്തമാക്കി. 1.3 ട്രില്യൺ ഡോളർ ആസ്തിയുള്ള (2025,ഡിസംമ്പർ 31) ലോകത്തിലെ ഏറ്റവും വലിയ ബദൽ നിക്ഷേപക നിർവ്വഹണ സ്ഥാപനമാണിത്.

"ആരോഗ്യ ഇൻഷുറൻസ്
ഇല്ലെങ്കിൽ ചികിത്സയില്ല’’

അമേരിക്കൻ കുത്തക സ്വകാര്യ ഓഹരി നിക്ഷേപക കമ്പനികൾക്കും റിയൽ എസ്റ്റേറ്റ് മാഫിയകൾക്കും കേരള ജനതയുടെ ആരോഗ്യത്തിൽ എന്താണ് താൽപര്യം? ചുരുങ്ങിയ കാലംകൊണ്ട് വൻ ലാഭം കൊയ്യുക, വളർന്നുകൊണ്ടേയിരിക്കുന്ന ആവർത്തന വരുമാനം ഉറപ്പാക്കുക എന്നതിൽ കവിഞ്ഞ് മറ്റൊരു ലക്ഷ്യവും ഇല്ല എന്നതാണ് സത്യം. ഇപ്പോൾ തന്നെ സ്വകാര്യ ആശുപത്രി ചികിത്സാചെലവ് അതിഭീമമാണ്. ഇത് പൊതു അമർഷത്തിലേക്കും പൊട്ടിത്തെറിയിലേക്കും നയിക്കും എന്നാണ് വിദഗ്ദ്ധാഭിപ്രായം. സ്വകാര്യ ആശുപത്രികളുടെ കോർപ്പറേറ്റ് വൽക്കരണം പൊതുജനാരോഗ്യത്തിന് മരണമണിയും കേരള മോഡലിന് പുതിയ ഭീഷണിയുമാണ്.

ആഗോള തലത്തിൽ തന്നെ ഏറ്റവും മോശപ്പെട്ട ആരോഗ്യ സംവിധാനമാണ് അമേരിക്കയിലുള്ളത്. "ആരോഗ്യ ഇൻഷുറൻസ് ഇല്ലെങ്കിൽ ചികിത്സയില്ല’’ എന്ന അമേരിക്കൻ മോഡലാണ് അവർ ഇവിടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ഹെൽത്ത് ഇൻഷുറൻസ് നിർബ്ബന്ധമായി വരും. രോഗിക്ക് എന്തു ചികിത്സയാണ് വേണ്ടതെന്ന് ഡോക്ടറല്ല, ഇൻഷുറൻസ് കമ്പനികളാണ് തീരുമാനിക്കുന്നത്. പ്രീമിയത്തിന്റെ മൂല്യത്തിനനുസരിച്ച് ചികിത്സ മാറും. ആശുപത്രി സംവിധാനങ്ങളുടെ ഭരണം എം.ബി.ബി.എസുകാരല്ല, എം.ബി.എക്കാരായിരിക്കും നടത്തുന്നത്. ചികിത്സയുടെ മുൻഗണനാക്രമങ്ങൾ മാറിമറയും. കമ്പോളത്തിന് ശവപ്പെട്ടി വിൽപനക്കാരുടെ മനസ്സാണ്. ചികിത്സയുടെ പേരിൽ രോഗിയെ പിഴിയാനുള്ള വിവിധ തന്ത്രങ്ങളായിക്കും ആവിഷ്കരിക്കപ്പെടുന്നത്.

അമേരിക്കൻ കുത്തക സ്വകാര്യ ഓഹരി നിക്ഷേപക കമ്പനികൾക്കും റിയൽ എസ്റ്റേറ്റ് മാഫിയകൾക്കും കേരള ജനതയുടെ ആരോഗ്യത്തിൽ എന്താണ് താൽപര്യം? ചുരുങ്ങിയ കാലംകൊണ്ട് വൻ ലാഭം കൊയ്യുക, വളർന്നുകൊണ്ടേയിരിക്കുന്ന ആവർത്തന വരുമാനം ഉറപ്പാക്കുക എന്നതിൽ കവിഞ്ഞ് മറ്റൊരു ലക്ഷ്യവും ഇല്ല എന്നതാണ് സത്യം
അമേരിക്കൻ കുത്തക സ്വകാര്യ ഓഹരി നിക്ഷേപക കമ്പനികൾക്കും റിയൽ എസ്റ്റേറ്റ് മാഫിയകൾക്കും കേരള ജനതയുടെ ആരോഗ്യത്തിൽ എന്താണ് താൽപര്യം? ചുരുങ്ങിയ കാലംകൊണ്ട് വൻ ലാഭം കൊയ്യുക, വളർന്നുകൊണ്ടേയിരിക്കുന്ന ആവർത്തന വരുമാനം ഉറപ്പാക്കുക എന്നതിൽ കവിഞ്ഞ് മറ്റൊരു ലക്ഷ്യവും ഇല്ല എന്നതാണ് സത്യം

കൂടിയ വരുമാനം ഉറപ്പുള്ള കൂറ്റൻ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളുടെ വികസനം, ഹൃദ്രോഗ ചികിത്സ, അസ്ഥിരോഗ ചികിത്സ, കാൻസർ ചികിത്സ, അവയവമാറ്റ ചികിത്സ തുടങ്ങിയവയിലാണ് ഇവർ നിക്ഷേപം നടത്തുന്നത്. കോർപറേറ്റ് ആശുപത്രികൾ ആശ്രയിക്കുന്നത് മുൻനിര ടെക്നോളജിയേയും ഇൻഷുറൻസ് പണത്തേയും മെഡിക്കൽ ടൂറിസത്തെയുമാണ്. ഹൈടെക് സാങ്കേതിക ചികിത്സാമുറകൾ മാർക്കറ്റ് ചെയ്യാൻ വേണ്ട സകല പരസ്യ തന്ത്രങ്ങളും സ്വീകരിക്കുന്നു. ആയുഷ്മാൻ ഭാരത് / പി.എം- ജെയ് എന്ന കേന്ദ്ര പദ്ധതി, KASP, MEDISEP പോലുള്ള സംസ്ഥാന ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ എന്നിവയെല്ലാം കോർപ്പറേറ്റ് ആശുപത്രികളെയാണ് സന്തുഷ്ടരാക്കുന്നത്. ഇൻഷുറൻസ് കവറേജ് സ്വകാര്യ ആശുപത്രികളെ സമീപിക്കാനും ചെലവേറിയ ചികിത്സാ മാർഗ്ഗങ്ങൾ തേടാനും രോഗികളെ പ്രേരിപ്പിക്കാൻ തുടങ്ങി.

ആരോഗ്യം കച്ചവടമാകുമ്പോൾ

ശക്തവും സുസംഘടിതവുമായ പൊതുജനാരോഗ്യ സംവിധാനമാണ് കേരള ആരോഗ്യ മോഡലിന്റെ നട്ടെല്ല്. മുമ്പും സ്വകാര്യ ആശുപത്രികൾ ഉണ്ടായിരുന്നെങ്കിലും അവയെല്ലാം ഒന്നോ അതിലധികമോ ഡോക്ടർമാർ നടത്തിയിരുന്ന ക്ലിനിക്കുകളോ, ചെറുകിട ആശുപത്രികളോ പോളി ക്ലിനിക്കുകളോ ആയിരുന്നു. ഡോക്ടർ- രോഗി ബന്ധം സുദൃഢമായിരുന്നു. സേവനത്തിനായിരുന്നു മുൻതൂക്കം. കോർപ്പറേറ്റ് വൽക്കരണം നാട്ടിൽപുറങ്ങളിൽ പോലുമുളള ഇത്തരം സ്ഥാപനങ്ങളെ കൂടി വിഴുങ്ങാൻ തുടങ്ങി. 2018-ലെ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ഈ പ്രക്രിയയെ പരോക്ഷമായി സഹായിക്കുകയാണുണ്ടായത്. പ്രാന്തപ്രദേശങ്ങളി ലേക്ക് നീളുന്ന കോർപ്പറേറ്റ് ആ ശുപത്രികളുടെ നീരാളിക്കൈകളായി ഇവ പരിവർത്തിക്കപ്പെട്ടു.

കോർപ്പറേറ്റ് മാനേജ്മെന്റിന്റെ ഏക ലക്ഷ്യം അഞ്ചോ ആറോ വർഷത്തെ ചുരുങ്ങിയ കാലാവധിക്കകം ഏറ്റവും കൂടിയ വരുമാനം സൃഷ്ടിക്കുക എന്നതാണ്. ഫലത്തിൽ സഹാനുഭൂതിയോടെയുള്ള സേവനം എന്ന ചികിത്സാമോഡൽ, വിലക്കു വാങ്ങാവുന്ന ആരോഗ്യം എന്ന ലാഭേച്ഛയുടെ കമ്പോള മോഡലായി മാറുകയാണ്. ചികിത്സാചെലവ് കുത്തനെ കൂടി. ഉയർന്ന ബില്ലിനായി ഉയർന്ന മാർജിൻ പരിശോധനകൾക്കും പ്രൊസീജറുകൾക്കും കിടത്തിചികിത്സക്കും രോഗികൾ നിർബ്ബന്ധിക്കപ്പെട്ടു. ഡോക്ടർമാർ നടത്തിയിരുന്ന, താങ്ങാവുന്ന നിരക്കിൽ ഗുണമേന്മയുള്ള മികച്ച സേവനം നൽകിയിരുന്ന ചെറുകിട ആശുപത്രികൾ അപ്രത്യക്ഷമായതു കാരണം താഴ്ന്ന വരുമാനക്കാർക്കും ഇടത്തട്ടുകാർക്കും മറ്റു മാർഗ്ഗങ്ങൾ ഇല്ലാതായി.

ശക്തവും സുസംഘടിതവുമായ പൊതുജനാരോഗ്യ സംവിധാനമാണ് കേരള ആരോഗ്യ മോഡലിന്റെ നട്ടെല്ല്.
ശക്തവും സുസംഘടിതവുമായ പൊതുജനാരോഗ്യ സംവിധാനമാണ് കേരള ആരോഗ്യ മോഡലിന്റെ നട്ടെല്ല്.

പ്രാഥമിക തലത്തിലും ദ്വിതീയ തലത്തിലുമുള്ള രോഗീസേവനം അവഗണിക്കപ്പെടുകയും അധികപണം ചെലവിടാൻ തയ്യാറുള്ളവർക്കായി തൃദീയ തലത്തിലും സൂപ്പർ സ്പെഷ്യാലിറ്റി തലത്തിലുമുള്ള ചികിത്സകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രാദേശിക ജനതയെയല്ല, മെഡിക്കൽ ടൂറിസ്റ്റുകളെയാണ് ഇവർ ഉന്നം വെക്കുന്നത്. ചികിത്സയിലെ മനുഷ്യസ്പർശം അപ്രത്യക്ഷമായി. ക്ലിനിക്കൽ മെഡിസിൻ പൂർണമായും തമസ്കരിക്കപ്പെട്ടു. പകരം വന്നത് പലപ്പോഴും അപ്രസക്തമായ ഹൈടെക് ഇൻവെസ്റ്റിഗേഷനുകൾ. ഡോക്ടർമാർ കമ്മീഷൻ പറ്റുന്ന ടെക്നോളജിസ്റ്റുകളായി അധപതിച്ചു.

ചികിത്സാചെലവ് കുതിക്കുന്നതുകാരണം ഉയർന്ന പ്രീമിയം ഹെൽത്ത് ഇൻഷുറൻസുകൾ അനിവാര്യമായിരിക്കുകയാണ്. ഇൻഷൂറൻസ് കമ്പനികൾ ചികിത്സാ വിധികൾ തീരുമാനിക്കുകയും ചികിത്സ തന്നെ പലപ്പോഴും വൈകുകയും ചെയ്യുന്ന സ്ഥിതിവിശേഷം സംജാതമാവും. വിരോധാഭാസമെന്നോണം സേവനത്തിന്റെ ഗുണമേന്മ കുത്തനെ കുറഞ്ഞു. സ്വകാര്യ നിക്ഷേപക കുത്തകകളുടെ ആശുപത്രികളിൽ മരണനിരക്ക് കൂടുതലാണെന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്. ചെലവു കുറച്ച് ലാഭം കൂട്ടുക എന്ന മാർക്കറ്റ് തന്ത്രത്തിന്റെ ഭാഗമായി അനുബന്ധ സ്റ്റാഫിന്റെ എണ്ണം കുറക്കുന്നത് ഒരു കാരണമാണ്. മാന്യമായ വേതനത്തിനായി പ്രൈവറ്റ് ഹോസ്പിറ്റൽ നഴ്സുമാർ നടത്തിയ സമരം ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.

ദേശീയ അവസ്ഥയെ അപേക്ഷിച്ച് കേരളത്തിന്റെ അവസ്ഥ ഇപ്പോഴും ഏറെ മെച്ചമാണ്. 900-ൽ പരം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും (PHC), 750-ലേറെ കുടുംബാരോഗ്യ (FHC) കേന്ദ്രങ്ങളും, 230- ഓളം സാമൂഹികാരോഗ്യകേന്ദ്രങ്ങളും, 90 താലൂക്ക് ആശുപത്രികളും 17 ജില്ലാ ആശുപത്രികളും 10 ജനറൽ ആശുപത്രികളും 14 മെഡിക്കൽ കോളേജുകളും ആരോഗ്യവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സ്വകാര്യമേഖലയുടെ കുത്തൊഴുക്കിനിടയിലും ഔട്ട് പേഷ്യന്റ് ചികിത്സക്കായി പകുതിയിലേറെ ജനങ്ങളും ആശ്രയിക്കുന്നത് പൊതുജനാരോഗ്യ സംവിധാനത്തെയാണ്.

2023-24 കാലഘട്ടത്തിൽ 11.29 കോടി ഒ.പി. സന്ദർശനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കിടത്തിച്ചികിത്സാരോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കിടപ്പുരോഗികളിൽ 55 ശതമാനത്തിലേറെയും സ്വകാര്യ ആശുപത്രികളിലാണ്. എങ്കിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ സർക്കാർ ആശുപത്രിയിലെ കിടപ്പുരോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ടെർഷ്യറി കെയർ ചികിത്സകളായ ആൻജിയോപ്ലാസ്റ്റികളും കൊറോണറി ബൈപാസ്സ് ശസ്ത്രക്രിയകളും അവയവമാറ്റ ഓപ്പറേഷനുകളും ധാരാളമായി നടന്നുവരുന്നു. അടുത്ത കാലത്ത് എറണാകുളം ജനറൽ ആശുപത്രിയിൽ നടന്ന ഹൃദയമാറ്റ ശസ്ത്രക്രിയ ചരിത്രസംഭവമാണ്. ആരോഗ്യ വകുപ്പിനു ഴിൽ അവയവമാറ്റ ശസ്ത്രക്രിയകൾക്കു മാത്രമായി ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന് സർക്കാർ തുടക്കം കുറിച്ചിരിക്കുകയാണ്.

വരുമാനം വ(വാ)രുന്ന വഴികൾ

പൊതുജനാരോഗ്യം കമ്പോളത്തിനു തുറന്നു കൊടുക്കുമ്പോൾ ചികിത്സ വ്യവസായമായി മാറുന്നു. ലാഭം,കൂടുതൽ ലാഭം എന്ന ആർത്തിയാണല്ലൊ കച്ചവടത്തിന്റെ ചാലകശക്തി. ഒരു രോഗിയിൽനിന്ന് ഇത്രയെങ്കിലും ഈടാക്കണമെന്ന ടാർജറ്റ് ഉണ്ടെങ്കിലും ഔട്ട് പേഷ്യന്റ് ചികിത്സ കൊണ്ട് സംഭരിക്കാവുന്ന വരുമാനത്തിന് പരിധിയുണ്ട്. അതുകൊണ്ടുതന്നെ സ്വകാര്യ ആശുപത്രികളും കോർപ്പറേറ്റ് ആശുപത്രികളും കിടത്തിചികിത്സക്കാണ് (ഇൻപേഷ്യന്റ് കെയർ) പ്രാമുഖ്യം നൽകുന്നത്. കിടക്കകളുടെ എണ്ണം പത്തുശതമാനം മാത്രം വർദ്ധിച്ചപ്പോൾ ഒരു പ്രധാന ആശുപത്രി ചെയിനിന്റെ വരുമാനം ഒമ്പതുകൊല്ലം കൊണ്ട് മൂന്നര മടങ്ങോളമാണ് കൂടിയത്. റൂം വാടക ഇനത്തിലും വിലകൂടിയ പരിശോധനകളുടേയും ചികിത്സാ ഇടപെടലുകളുടേയും മരുന്നുകളുടേയും പേരിലുമുള്ള ഉയർന്ന ബില്ലിംഗ് ആണ് മുഖ്യ വരുമാന സ്രോതസ്സ്. ഇത് അമിത വൈദ്യവൽക്കരണത്തിലേക്കു (Over Medicalisation) നയിക്കുന്നു.

സ്വകാര്യ നിക്ഷേപക കുത്തകകളുടെ ആശുപത്രികളിൽ മരണനിരക്ക് കൂടുതലാണെന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്. ചെലവു കുറച്ച് ലാഭം കൂട്ടുക എന്ന മാർക്കറ്റ് തന്ത്രത്തിന്റെ ഭാഗമായി അനുബന്ധ സ്റ്റാഫിന്റെ എണ്ണം കുറക്കുന്നത് ഒരു കാരണമാണ്. മാന്യമായ വേതനത്തിനായി പ്രൈവറ്റ് ഹോസ്പിറ്റൽ നഴ്സുമാർ നടത്തിയ സമരം ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.
സ്വകാര്യ നിക്ഷേപക കുത്തകകളുടെ ആശുപത്രികളിൽ മരണനിരക്ക് കൂടുതലാണെന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്. ചെലവു കുറച്ച് ലാഭം കൂട്ടുക എന്ന മാർക്കറ്റ് തന്ത്രത്തിന്റെ ഭാഗമായി അനുബന്ധ സ്റ്റാഫിന്റെ എണ്ണം കുറക്കുന്നത് ഒരു കാരണമാണ്. മാന്യമായ വേതനത്തിനായി പ്രൈവറ്റ് ഹോസ്പിറ്റൽ നഴ്സുമാർ നടത്തിയ സമരം ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.

കോർപ്പറേറ്റ് മെഡിസിന്റെ അനിവാര്യ സൃഷ്ടിയാണ് അതിവൈദ്യവൽക്കരണം. ആരോഗ്യ സാമ്പത്തികശാസ്ത്രവും പൊതുജനാരോഗ്യരംഗവും ഏറെ ചർച്ച ചെയ്യുന്നതാണ് ഈ വിഷയം. ബഹുഭൂരിപക്ഷം രോഗങ്ങളും ക്ലിനിക്കൽ പരിരോധനയിലൂടെ തിരിച്ചറിയാം എന്നിരിക്കിലും രോഗനിർണയത്തിനുള്ള ഉപാധികളായ (Diagnostics) ലബോറട്ടറി പരിശോധനകളും ഇമേജിംഗുകളും (എക്സ്റേ, അൾട്രാ സൌണ്ട്, സി.ടി, എം.ആർ.ഐ, പെറ്റ് സ്കാൻ തുടങ്ങിയവ) അനിയന്ത്രിതമായും അടിസ്ഥാനരഹിതമായും അധികരിക്കുന്നു. രോഗനിർണയത്തിന്റേയും ചികിത്സയുടെയും ഭാഗമായുള്ള പ്രൊസീജറുകൾക്കും സർജിക്കലോ അല്ലാതെയോ ഉള്ള ചികിത്സാഇടപെടലുകൾക്കും അതിവേഗ പെരുപ്പമാണ് (Procedure Inflation) സ്വകാര്യ ആശുപത്രികളിൽ കാണുന്നത്. ഹൃദ്രോഗ ഇടപെടലുകളിലും അസ്ഥിരോഗ ചികിത്സയിലും കാൻസർ പ്രൊസീജറുകളിലുമാണ് അമിത വളർച്ച. പ്രസവവും പ്രസവാനന്തര ചികിത്സയും ഒരു മുഖ്യ വരുമാന സ്രോതസ്സാണ്. ഇവയോടൊപ്പം ഐ.സി.യു അഡ്മിഷനുകളും വർദ്ധിക്കുന്നു.

ഡയഗ്നോസ്റ്റിക് വിസ്ഫോടനമാണ് മറ്റൊരു പ്രതിഭാസം. കോർപ്പറേറ്റ് ഹോസ്പിറ്റലുകൾക്കെല്ലാം സ്വന്തം ലബോറട്ടറികളും എക്സ്റേ -സ്കാൻ സെന്ററുകളും കാണും. കൂടുതൽ പരിശോധനകൾ കുറിക്കുന്ന ഡോക്ടർമാർക്ക് ആനുപാതിക സാമ്പത്തിക ഉത്തേജകങ്ങൾ (incentives) ലഭിക്കും. ഇങ്ങനെയാണ് പ്രൊസീജർ ബേസ്ഡ് റവന്യൂ മോഡൽ പ്രവർത്തിക്കുന്നത്. അൾട്രാസൗണ്ട് സ്കാൻ മതിയാകുന്നിടത്ത് സി.ടിയോ എം.ആർ.ഐയോ കുറിക്കൂക, അനാവശ്യമായി ആവർത്തിക്കുന്ന ലാബ് പാനൽ പരിശോധനകൾ, ശസ്ത്രക്രിയക്കുമുമ്പുള്ള അനാവശ്യ ലാബ് ടെസ്റ്റുകൾ, രോഗനിരീക്ഷണത്തിനു മാത്രമുള്ള ഐ.സി. യു അഡ്മിഷനുകൾ തുടങ്ങിയ ക്രൂരവും കുറ്റകരവുമായ ക്രമക്കേടുകളാണ് പഠനങ്ങളും ഓഡിറ്റുകളും അനാവരണം ചെയ്യുന്നത്.

ഇൻഷുറൻസ് പ്രേരിത അമിത ചികിത്സയാണ് കോപ്പറേറ്റ് മെഡിസിന്റെ മറ്റൊരു പാർശ്വഫലം. ആരോഗ്യമേഖലയുടെ കമ്പോളവൽക്കരണം ആരോഗ്യ ഇൻഷുറൻസ് അനിവാര്യമാക്കുന്നു. ഇൻഷുറൻസ് വ്യാപനം ആശുപത്രികളുടെ സമീപനത്തിൽ വ്യതിയാനം സൃഷ്ടിക്കുന്നു. ഈ ദൂഷിതവലയം ‘വിതരണക്കാരാൽ പ്രേരിതമാകുന്ന ആവശ്യം’ (Supplier Induced Demand) എന്ന ദുരന്താവസ്ഥ യിലേക്കാണ് രോഗികളെ നയിക്കുന്നത്. വൈദ്യശാസ്ത്രപരമായി അവശ്യം വേണ്ട ചികിത്സയേക്കാൾ കൂടുതൽ ഉപഭോഗം ചെയ്യാനായി രോഗി നിർബ്ബന്ധിക്കപ്പെടുകയാണ്.

കോർപ്പറേറ്റ് മെഡിസിന്റെ അനിവാര്യ സൃഷ്ടിയാണ് അതിവൈദ്യവൽക്കരണം.
കോർപ്പറേറ്റ് മെഡിസിന്റെ അനിവാര്യ സൃഷ്ടിയാണ് അതിവൈദ്യവൽക്കരണം.

സാമ്പത്തിക പ്രോത്സാഹന മാതൃകയാണ് (Economic Incentive Model) കോർപ്പറേറ്റ് ആശുപത്രികൾ പിന്തുടരുന്നത്. പാരിതോഷികങ്ങളും കട്ടും കമ്മീഷനുകളും നൽകി വ്യക്തികളേയോ ഓർഗനൈസേഷനുകളേയോ സ്വാധീനിച്ച് അവരുടെ പെരുമാറ്റത്തിലും പ്രവർത്തന ത്തിലും മാറ്റം വരുത്തി സ്വന്തം വരുതിയിൽ കൊണ്ടുവരികയും കോർപ്പറേറ്റ് കൊള്ളക്കായുള്ള ഉപകരണങ്ങളായി മാറ്റുകയും ചെയ്യുക എന്ന പുതിയ തന്ത്രം. കിടപ്പുരോഗികളുള്ള ഓരോ ബെഡ്ഡിന്റെയും ശരാശരി വരുമാനം, കട്ടിൽ നിറക്കൽ, ചികിത്സാ ഇടപെടലുകളുടെ വ്യാപ്തി എന്നിവയെല്ലാം ചികിത്സാഇൻസെന്റീവിനെ സ്വാധീനിക്കുന്നു. ചികിത്സാചെലവിന്റെ മുപ്പതു ശതമാനവും അനാവശ്യ പരിചരണത്തിനുള്ള വൃഥാവ്യയമാണെന്ന് അമേരിക്കൻ പഠനങ്ങൾ തന്നെ തെളിയിച്ചിട്ടുണ്ട്. ‘ബുദ്ധിപൂർവ്വം തെരഞ്ഞടുക്കുക’ (Choosing Wisely Campaign) എന്ന പ്രചാരണ പ്രവർത്തനം അമേരിക്കൻ ആശുപത്രികളിൽ പതിവായി ചെയ്യുന്ന നൂറുകണക്കിന് അനാവശ്യ ടെസ്റ്റുകളുടെയും പ്രൊസീജറുകളുടെയും പട്ടിക പുറത്തിറക്കുകയുണ്ടായി. അമിത വൈദ്യവൽക്കരണം ഇന്ന് ഒരു ആഗോള ആരോഗ്യ മഹാപ്രശ്നമായി മാറിയിരിക്കുകയാണ്.

അനാവശ്യ അൻജിയോപ്ലാസ്റ്റിയും സ്റ്റെന്റിംഗും ഇന്ത്യയിൽ വർദ്ധിച്ചു വരികയാണ്. ഹൃദ്രോഗ വിദഗ്ദ്ധരുടെ തന്നെ അഭിപ്രായത്തിൽ 25-30 ശതമാനം സ്റ്റെന്റ് നിക്ഷേപങ്ങളും അനുചിതമോ അനാവശ്യമോ ആണത്രെ. കാര്യമായ ബ്ലോക്ക് ഇല്ലാത്ത രോഗികളിൽ പോലും സ്റ്റെന്റ് ഇടുന്നുണ്ട്. പ്രൊസീജർ അടിസ്ഥാനമാക്കിയുള്ള വേതനവും ഇൻസെന്റീവും, ആശുപത്രികളും ഉപകരണ വിതരണക്കാരും തമ്മിലുള്ള അവിശുദ്ധ ബാന്ധവവും, കാത്ത്ലാബുകളുടെ ബാഹ്യ ഓഡിറ്റിംഗിന്റെ അഭാവവുമെല്ലാം ഈ സ്ഥിതിവിശേഷത്തിന്റെ കാരണങ്ങളാണ്. മാറ്റം സംഭവിക്കാത്ത ഹൃദയധമനീരോഗികളിൽ (Stable Ischaemic Heart Disease) ഔഷധ ചികിത്സയേക്കാൾ മേന്മ ആൻജിയോപ്ലാസ്റ്റിക് ഇല്ലെന്ന് അന്തർദേശീയ ക്ലിനിക്കൽ ട്രയൽ ആയ COURAGE (Clinical Outcomes Utilising Revascularisation and Aggessive Drug Evaluation- 2007) പഠനം തെളിയിച്ചിട്ടുളളതാണ്.

പ്രസവ ചികിത്സ (Obstetrics) യാണ് മറ്റൊരു ചൂഷണമേഖല. സിസേറിയൻ പ്രസവങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ്. 2005-ൽ 8.5% മാത്രമുണ്ടായിരുന്ന സിസേറിയൻ ശസ്ത്രക്രിയകൾ 2021 ആയപ്പോൾ 21% ആയി വളർന്നു. തീർച്ചയായും സ്വകാര്യ ആശുപത്രികൾ തന്നെയാണ് ഏറെ മുന്നിൽ. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ഏതാണ്ട് 10% ഗർഭിണികൾ മാത്രമേ സിസേറിയനു വിധേയരാവേണ്ടതുള്ളൂ. കുഞ്ഞുണ്ണിമാഷ് പറഞ്ഞതുപോലെ, അതിലപ്പുറം പേറിനുപകരമുള്ള കീറ് മാതൃ-ശിശു മരണനിരക്കിൽ കുറവുണ്ടാക്കില്ല. ഓരോ വർഷവും ഇന്ത്യയിലെ സ്വകാര്യ ആശുപത്രികളിൽ ഒമ്പതു ലക്ഷം അനാവശ്യ സിസേറിയനുകൾ നടക്കുന്നതായി അഹമ്മദാബാദ് ഐ.ഐ.എം നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇൻസെന്റീവും പ്രൊവൈഡർ ഇൻഡ്യൂസ്ഡ് ഡിമാന്റുമാണ് കാരണങ്ങളായി തിരിച്ചറിഞ്ഞത്. നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേ ഡാറ്റ ഉപയോഗിച്ചുള്ള ഒരു വലിയ അപഗ്രഥനത്തിൽ സർക്കാർ ആശുപത്രികളിൽ നടക്കുന്നതിന്റെ നാലിരട്ടി സിസേറിയനുകൾ സ്വകാര്യ ആശുപത്രികളിൽ നടക്കുന്നതായും അവയിൽ 21 ശതമാനമെങ്കിലും ഒഴിവാക്കാവുന്നതാണെന്നും തെളിഞ്ഞിട്ടുണ്ട്. ഈ വലിയ അന്തരം വൈദ്യ സങ്കീർണതാസാധ്യത കൊണ്ട് വിശദീകരിക്കാനാവില്ല.

ഇതോടൊപ്പം, സ്വകാര്യ ആശുപത്രികളില്‍ നടക്കുന്ന അമിത പരിശോധനകൾക്കും അനാവശ്യ ഇന്റൻസീവ് കെയർ യൂണിറ്റ് അഡ്മിഷനുകൾക്കും ഗൈഡ് ലൈനുകൾക്ക് അതീതമായി ഓപ്പറേഷനുകൾക്കു മുമ്പു നടത്തുന്ന അനാവശ്യ ടെസ്റ്റുകൾക്കും സാക്ഷ്യങ്ങൾ ഏറെയാണ്.

അനാവശ്യ അൻജിയോപ്ലാസ്റ്റിയും സ്റ്റെന്റിംഗും ഇന്ത്യയിൽ വർദ്ധിച്ചു വരികയാണ്. ഹൃദ്രോഗ വിദഗ്ദ്ധരുടെ തന്നെ അഭിപ്രായത്തിൽ 25-30 ശതമാനം സ്റ്റെന്റ് നിക്ഷേപങ്ങളും അനുചിതമോ അനാവശ്യമോ ആണത്രെ.
അനാവശ്യ അൻജിയോപ്ലാസ്റ്റിയും സ്റ്റെന്റിംഗും ഇന്ത്യയിൽ വർദ്ധിച്ചു വരികയാണ്. ഹൃദ്രോഗ വിദഗ്ദ്ധരുടെ തന്നെ അഭിപ്രായത്തിൽ 25-30 ശതമാനം സ്റ്റെന്റ് നിക്ഷേപങ്ങളും അനുചിതമോ അനാവശ്യമോ ആണത്രെ.

ഫിസിഷ്യന് സ്വയം നിർണ്ണായകാവകാശമുള്ള, രോഗീക്ഷേമം പ്രഥമ പരിഗണനയായുള്ള പ്രൊഫഷണൽ മോഡലിൽ നിന്ന്, ലാഭേച്ഛയോടെ മാത്രം പ്രവർത്തിക്കുന്ന ചികിത്സകരുള്ള, ധനോൽപാദന സംരംഭങ്ങളുടെ കോർപ്പറേറ്റ് മോഡലായി ആശുപത്രികൾ അധഃപതിക്കുകയാണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്. ആരോഗ്യമേഖല വൻകിട വ്യവസായമായി മാറുകയാണ്. വ്യാപകമായ ഡിജിറ്റൽ പരസ്യങ്ങളിലൂടെയും, ഹെൽത്ത് പാക്കേജുകളിലൂടെയും, കോർപ്പറേറ്റ് കൂട്ടുകെട്ടിലൂടെയും, ഇൻഷുറൻസ് പങ്കാളിത്തത്തിലൂടെയും ആശുപത്രി സേവനങ്ങൾ മാർക്കറ്റു ചെയ്യുകയും രോഗികളെ ആകർഷിക്കുകയുമാണ് പ്രഥമ പരിപാടി. കിടത്തി ചികിത്സക്കാണ് മുൻഗണന. മാധ്യമ സ്വാധീനമുപയോഗിച്ച് നൂതന സാങ്കേതികവിദ്യകളുടെ അടിസ്ഥാനത്തിലുള്ള പരിശോധനകളും റോബോട്ടിക് സർജറി പോലുള്ള ചികിത്സകളും വാർത്തകളാക്കുന്നു. ഇൻഷുറൻസ് അടിസ്ഥിത ബില്ലിംഗിലാണ് കൂടുതൽ താൽപര്യം. കാരണം, പണം അടവ് ഉറപ്പാണ്. പ്രൊസീജറുകളേയും ചികിത്സകളേയും ന്യായീകരിക്കാൻ വേണ്ട കൃത്യമായ കോഡിംഗും ഡോക്കുമെന്റേഷനും ആശുപത്രികൾ ഉറപ്പാക്കും.

‘മെഡിക്കൽ - ഇൻഡസ്ട്രിയൽ കോംപ്ലക്സ്’ എന്നാണ് ഈ ചികിത്സാ കച്ചവടക്കൂട്ട് അറിയപ്പെടുന്നത്. ഹെൽത്ത് പോളിസി വിദഗ്ദ്ധനും ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിന്റെ മുൻ എഡിറ്ററുമായ ആർണോൾഡ് റെൽമാൻ ആണ് ഈ പ്രയോഗത്തിന്റെ ഉപജ്ഞാതാവ്. പൊതുജനാരോഗ്യ സേവനമേഖല ധനലാഭത്താൽ നയിക്കപ്പെടുന്ന വൻ വ്യവസായ സംരംഭമായി പരിണമിക്കുകയാണ് എന്ന മുന്നറിയിപ്പ് ലോകരാഷ്ട്രങ്ങൾക്ക് നൽകുകയായിരുന്നു അദ്ദേഹം. ആശുപത്രികളും മരുന്നുകമ്പനികളും മെഡിക്കൽ ഉപകരണ നിർമ്മാതാക്കളും ഇൻഷുറൻസ് കമ്പനികളും സ്വകാര്യ നിക്ഷേപകരും അടങ്ങുന്ന പരസ്പര ബന്ധിത കമ്പോളതാല്പര്യങ്ങൾ ചികിത്സാ വ്യവസ്ഥയെ പുനഃസംഘടിപ്പിക്കുകയാണ്. സാമ്പത്തിക ഇൻസെന്റീവുകളിലൂടെയാണ് ഈ സിസ്റ്റം വർക്കു ചെയ്യുന്നത്. മെഡിക്കൽ ഡിവൈസ് കമ്പനികൾ സ്റ്റെന്റുകളും ഇംപ്ലാന്റുകളും റോബോട്ടിക് സർജറി ഉപകരണങ്ങളും പരിശോധനാ ഉപകരണങ്ങളും പ്രോത്സാഹിപ്പിക്കുന്നു, ആശുപത്രികൾ വിലകൂടിയ ഉപകരണങ്ങൾ വാങ്ങുന്നു. നിക്ഷേപവും ലാഭവും ഉറപ്പാക്കാൻ ആശുപത്രികൾ ചികിത്സാ ഇടപെടലുകളും പ്രൊസീജറുകളും വ്യാപകമാക്കുന്നു. ഇൻഷുറൻസ് സിസ്റ്റം ബില്ലടക്കുന്നു. അങ്ങനെ സ്വയം ശാക്തീകരണ ചികിത്സാ വ്യാപാരചക്രം രൂപം കൊള്ളുന്നു. പരിണാമം സാമ്പത്തിക വിലക്കയറ്റത്തേക്കാൾ വലിയ ചികിത്സാവിലക്കയറ്റം.

ചോരുന്ന കീശ

സമഗ്ര ആരോഗ്യപരിരക്ഷ ഏവർക്കും ഉറപ്പാക്കുക എന്നത് ലോക രാജ്യങ്ങൾ ഐക്യകണ്ഠേന അംഗീകരിച്ച മഹത്തായൊരു ലക്ഷ്യമാണ്. അധിക സാമ്പത്തിക ബാധ്യതയില്ലാതെ ഗുണമേന്മയുള്ള ആരോഗ്യസേവനം ലഭിക്കുക എന്നത് മൗലികാവകാശവുമാണ്.

2000 മുതൽ 2019 വരെയുള്ള കാലയളവിൽ ആഗോള ചികിത്സാ ചെലവ് 4.2 ട്രില്യൺ ഡോളറിൽ നിന്ന് ഇരട്ടിയിലേറെ വർദ്ധിച്ച് 8.5 ട്രില്യൺ ഡോളറായി (ആഗോള ജി.ഡി.പി യുടെ 9.8%) വർദ്ധിച്ചു. ഇതിന്റെ 80 ശതമാനവും വികസിത രാജ്യങ്ങളുടേതാണെങ്കിലും 70 ശതമാനവും വഹിക്കുന്നത് സർക്കാരുകളാണ്. ദേശീയ വരുമാനത്തിന്റെ 9 മുതൽ 17% വരെ സ്വന്തം ജനതയുടെ ആരോഗ്യ സംരക്ഷണത്തിനായി ചെലവിടുന്നുണ്ട്.

അവികസിത രാജ്യങ്ങൾ ജി.ഡി.പി യുടെ ആറു ശതമാനത്തിൽ താഴെ മാത്രമാണ് ആരോഗ്യമേഖലക്കായി നീക്കിവെക്കുന്നത്. ഇന്ത്യ ഇക്കാര്യത്തിൽ ഏറെ പുറകിലാണ്. പത്തു വർഷം മുമ്പുള്ള നീക്കിയിരിപ്പ് 1.3 ശതമാനമായിരുന്നെങ്കിൽ 2025-26-ലെ കണക്ക് 1.97 ശതമാനത്തിലേക്കുള്ള നേരിയ വർദ്ധന മാത്രം. ഇതിന്റെ ഭൂരിപക്ഷവും വഹിക്കുന്നത് സംസ്ഥാന സർക്കാരുകളാണ്. 2020-21ന്റെ കേന്ദ്ര ബജറ്റിലെ ആരോഗ്യവിഹിതം ജി.ഡി.പിയുടെ 0.37% ആയിരുന്നപ്പോൾ, 2025-26 ലെ വിഹിതം 0.29% ആയി കുറഞ്ഞു. അശാസ്ത്രീയ ചികിത്സാസംഘാതമായ ആയുഷിനുള്ള ദുർവ്യയമാണ് കൂടിയത്.

ആരോഗ്യ സംരക്ഷണത്തിനായി സ്വന്തം പോക്കറ്റിൽ നിന്ന് ചെലവിടേണ്ടി വരുന്നതിനെയാണ് ഔട്ട് ഓഫ് പോക്കറ്റ് എക്സ്പെൻഡിച്ചർ അഥവാ ‘OOPE’ (Out Of Pocket Expenditure OOPE) എന്നു പറയുന്നത്. ‘OOPE’ ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയാണ്.
ആരോഗ്യ സംരക്ഷണത്തിനായി സ്വന്തം പോക്കറ്റിൽ നിന്ന് ചെലവിടേണ്ടി വരുന്നതിനെയാണ് ഔട്ട് ഓഫ് പോക്കറ്റ് എക്സ്പെൻഡിച്ചർ അഥവാ ‘OOPE’ (Out Of Pocket Expenditure OOPE) എന്നു പറയുന്നത്. ‘OOPE’ ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയാണ്.

ഇത്തരം സാഹചര്യങ്ങളിൽ ഇന്ത്യയടക്കമുള്ള പിന്നാക്ക രാജ്യങ്ങൾ ചികിത്സക്കായി ഇതര മാർഗ്ഗങ്ങൾ തേടാൻ നിർബ്ബന്ധിതരാകുന്നു. ആരോഗ്യ സംരക്ഷണത്തിനായി സ്വന്തം പോക്കറ്റിൽ നിന്ന് ചെലവിടേണ്ടി വരുന്നതിനെയാണ് ഔട്ട് ഓഫ് പോക്കറ്റ് എക്സ്പെൻഡിച്ചർ അഥവാ ‘OOPE’ (Out Of Pocket Expenditure OOPE) എന്നു പറയുന്നത്. ‘OOPE’ ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയാണ്. ചികിത്സാചെലവിന്റെ 39 - 44% വരെ ‘OOPE’ ആണ്. കടമെടുത്തും സ്ഥാവര- ജംഗമ സ്വത്തുകൾ വിറ്റഴിച്ചുമാണ് ലക്ഷ്യം സാധിക്കുന്നത്.

ഈ അമിത സാമ്പത്തിക ഭാരം കുടുംബബജറ്റിന്റെ നടുവൊടിക്കുന്നു, ദുരന്തപരമായ ആരോഗ്യ ചെലവിലേക്കും (Catastrophic Health Expenditure - CHE) അതിദാരിദ്ര്യവൽക്കരണത്തിലേക്കും നയിക്കുന്നു. സ്വകാര്യ ആശുപത്രികളാണ് ഈ സ്ഥിതിവിശേഷത്തിന്റെ മുഖ്യഹേതു. 90 ദശലക്ഷം ഇന്ത്യക്കാർ ഈ ദുരിതപർവ്വം പിന്നിട്ട് പട്ടിണിയുടെ പടുകുഴിയി ൽ പതിച്ചുകഴിഞ്ഞു. കോപ്പറേറ്റുവൽക്കരണം ഈ അനിവാര്യ ദുര ന്തത്തിന് ആക്കം കൂട്ടുകയാണ്.

വീണ്ടെടുക്കാം,
മെഡിസിന്റെ ആത്മാവിനെ

വൈദ്യവൃത്തിയെ നയിക്കേണ്ട ചില അടിസ്ഥാന ധാർമ്മികമൂല്യങ്ങളും നൈതികതത്വങ്ങളും പെരുമാറ്റ സംഹിതകളുമുണ്ട്. ഹിപ്പോക്രാറ്റസ് പ്രതിജ്ഞയും ഹെൽസിങ്കി പ്രഖ്യാപനവും ജനീവാ ഡിക്ലറേഷനുമെല്ലാമാണ് ആധാരശിലകൾ. സത്യസന്ധതയിലും സ്വകാര്യതയിലുമൂന്നിയ ഡോക്ടർ- രോഗി ബന്ധവും യഥാസമയം നീതിയുക്തമായ തീരുമാനമെടുക്കാനുള്ള ഡോക്ടറുടെ കഴിവും ഇതിന്റെ ഭാഗമാണ്.

രോഗിയുടെ ക്ഷേമത്തിനും സ്വയം നിർണയാവകാശത്തിനും അന്തസ്സിനും ആയിരിക്കണം മുൻഗണന. രോഗത്തെ കുറിച്ചും ചികിത്സകളെ കുറിച്ചും രോഗിയെ (അടുത്ത ബന്ധുവിനെ) ബോധവൽകരിച്ചതിനുശേഷം എന്തു ചികിത്സ വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം രോഗിയുടേതാണ് (Autonomy). രോഗിയുടെ ഏറ്റവും നല്ല ഗുണത്തിനായിരിക്കണം പ്രവർത്തിക്കേണ്ടത് (Beneficence). രോഗിക്ക് ചികിത്സകൊണ്ട് ദോഷമുണ്ടാവാതിരിക്കാൻ നോക്കേണ്ടത് ഡോക്ടറുടെ ഉത്തരവാദിത്തമാണ് (Non-maleficence). ചികിത്സകൊണ്ട് നേട്ടമുണ്ടായില്ലെങ്കിലും കോട്ടമുണ്ടാവരുത് (Primum Non I Nocere) എന്നത് ചികിത്സയുടെ ബാലപാഠമാണ്. ആരോഗ്യസേവനസൗകര്യങ്ങളുടെ ലഭ്യത നീതിയുക്തവും തുല്യവുമായിരിക്കണം (Justice).

ആരോഗ്യത്തിന്റെ എത്തിപ്പിടിക്കാവുന്ന ഏറ്റവും ഉയർന്ന നിലവാരം ഓരോ മനുഷ്യന്റേയും അടിസ്ഥാന അവകാശമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഭരണഘടന അടിവരയിടുന്നുണ്ട്. പൊതുജനാരോഗ്യസംവിധാനത്തെ ശാക്തീകരിച്ചും, സമ്പൂർണ ആരോഗ്യപരിരക്ഷ പൗരർക്ക് ഉറപ്പാക്കിയും സ്വകാര്യ ചികിത്സാമേഖലയെ നിയന്ത്രിച്ചും ലക്ഷ്യസാക്ഷാത്കാരത്തിനായി പല ലോക രാഷ്ട്രങ്ങളും ശ്രമിക്കുന്നുണ്ട്.

ആരോഗ്യം കമ്പോളച്ചരക്കല്ലെന്നും സമൂഹത്തിന് അവശ്യം വേണ്ട നന്മയാണെന്നും ഭരണകൂടങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. പൊതുജനാരോഗ്യ സംവിധാനം വളരുമ്പോൾ ആരോഗ്യ അസന്തുലനവും അതിവൈദ്യവൽക്കരണവും കുറയും.
ആരോഗ്യം കമ്പോളച്ചരക്കല്ലെന്നും സമൂഹത്തിന് അവശ്യം വേണ്ട നന്മയാണെന്നും ഭരണകൂടങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. പൊതുജനാരോഗ്യ സംവിധാനം വളരുമ്പോൾ ആരോഗ്യ അസന്തുലനവും അതിവൈദ്യവൽക്കരണവും കുറയും.

ആരോഗ്യം കമ്പോളച്ചരക്കല്ലെന്നും സമൂഹത്തിന് അവശ്യം വേണ്ട നന്മയാണെന്നും ഭരണകൂടങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. പൊതുജനാരോഗ്യ സംവിധാനം വളരുമ്പോൾ ആരോഗ്യ അസന്തുലനവും അതിവൈദ്യവൽക്കരണവും കുറയും. കേന്ദ്ര സർക്കാർ ബജറ്റ് ആയുധങ്ങൾക്കല്ല, ആരോഗ്യത്തിനാണ് അധിക വിഹിതം വകയിരുത്തേണ്ടത്. പ്രാഥമികാരോഗ്യ സേവനത്തെ ശക്തിപ്പെടുത്തുന്നതോടൊപ്പം കുടുംബ ഡോക്ടർ സംവിധാനം നടപ്പിലാക്കുന്നത് പ്രാഥമികതലത്തിൽ തന്നെ ഭൂരിപക്ഷം ആരോഗ്യപ്രശ്നങ്ങളെ തടയുന്നതിനും സുഖപ്പെടുത്തുന്നതിനും സഹായിക്കും എന്നുമാത്രമല്ല ചികിത്സാദുർവ്യയം ഗണ്യമായി കുറക്കുകയും ചെയ്യും.

ഇതോടൊപ്പം, കോർപ്പറേറ്റ് ആശുപത്രികൾക്ക് മൂക്കുകയറിടാൻ വേണ്ട ശക്തമായ നടപടികൾ സ്വീകരിക്കുകയും വേണം. അവയുടെ പ്രവർത്തനം സുതാര്യമാക്കണം. പരിശോധനകൾക്കും പ്രൊസീജറുകൾക്കും സർജറികൾക്കും മറ്റും ഈടാക്കുന്ന നിരക്കുകൾ പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകണം. സ്വതന്ത്ര മെഡിക്കൽ ഓഡിറ്റിംഗ് പതിവായി നടത്തി അതിവൈദ്യവൽക്കരണവും ചൂഷണവും അനാവരണം ചെയ്യുകയും നടപടി സ്വീകരിക്കുകയും വേണം. എല്ലാ ചികിത്സകൾക്കും സ്റ്റാൻഡേർഡ് ചികിത്സാ ഗൈഡ് ലൈനുകളും തെളിവ് അടിസ്ഥാനമാക്കിയ പ്രോട്ടോക്കോളുകളും നടപ്പാക്കണം. പല രാജ്യങ്ങളിലും ഇതിനായി നിയമം കൊണ്ടുവന്നിട്ടുണ്ട്. സ്വകാര്യ ആശുപത്രികൾക്കും കോർപ്പറേറ്റ് ആശുപത്രികൾക്കും സർക്കാർ നിയന്ത്രണം അത്യാവശ്യമാണ്. കുത്തനെ ഉയരുന്ന ചികിത്സാചെലവിന് തടയിടുന്നതോടൊപ്പം ഗുണമേന്മയും ഉത്തരവാദിത്തവും ഉറപ്പാക്കേണ്ടതുണ്ട്.

ആരോഗ്യം പൗരരുടെ അടിസ്ഥാന അവകാശമായി ഉറപ്പാക്കാനും ചികിത്സ രോഗീകേന്ദ്രിത സേവന മേഖലയായി വീണ്ടെടുക്കാനും വൈദ്യ വിദ്യാഭ്യാസത്തെ മാറ്റിപ്പണിയേണ്ടതുണ്ട്. മെഡിക്കൽ എഡ്യുക്കേഷന്റെ കമ്പോളവൽക്കരണം ചികിത്സയുടെ കച്ചവടവൽക്കരണത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. മെറിറ്റ് കുറഞ്ഞതിനാൽ ഉയർന്ന ട്യൂഷൻ ഫീസും തലവരിപ്പണവും നൽകി ലാഭേച്ഛ മാത്രമുള്ള സ്വകാര്യ മെഡിക്കൽ കോളേജിൽ നിന്നും അപര്യാപ്തമായ ക്ലിനിക്കൽ ട്രെയിനിംഗ് ലഭിച്ച് പുറത്തിറങ്ങുന്ന നവഭിഷഗ്വരർ സ്വാഭാവികമായും സ്വകാര്യ ആശുപത്രികളിലെ ചികിത്സാ കച്ചവടക്കാരായി മാറാൻ സാധ്യതയേറെയാണ്. സ്വകാര്യ മെഡിക്കൽ കോളേജുകളെ നിയന്ത്രിക്കുകയും സർക്കാർ മെഡിക്കൽ കോളേജുകളെ ശാക്തീകരിക്കുകയും വേണം. പൗരബോധവും സേവനമനോഭാവവും അനുതാപവും മെഡിക്കൽ എത്തിക്സും വൈദ്യപഠനത്തിന്റെ ഭാഗമാവണം.

ക്ലിനിക്കൽ മെഡിസിനാണ് ഊന്നൽ നൽകേണ്ടത്. രോഗചരിത്രത്തിന്റെയും ദർശനം, സ്പർശനം, ശ്രവണം (Inspection, Palpation, Auscutation) എന്നീ പരിശോധനാമാർഗ്ഗങ്ങളിലൂടെ അനാവൃതമാകുന്ന രോഗലക്ഷണങ്ങളുടേയും അടിസ്ഥാനമാക്കിയുള്ള ക്ലിനിക്കൽ അനുമാനത്തിലൂടെയാണ് രോഗനിർണയം നടത്തേണ്ടത്. അവശ്യം വേണ്ട പരിശോധനകൾ മാത്രം യുക്തിപൂർവ്വം തെരഞ്ഞെടുക്കുക. ടെക്നോളജി, ക്ലിനിക്കൽ സ്കില്ലിന് പകരമല്ല, സഹായകം മാത്രമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. മെഡിക്കൽ എത്തിക്സും എംപതിയും പ്രൊഫഷനലിസവും കൈമോശം വന്നുകൂടാ.

ക്ലിനിക്കൽ മെഡിസിനാണ് ഊന്നൽ നൽകേണ്ടത്. രോഗചരിത്രത്തിന്റെയും ദർശനം, സ്പർശനം, ശ്രവണം (Inspection, Palpation, Auscutation) എന്നീ പരിശോധനാമാർഗ്ഗങ്ങളിലൂടെ അനാവൃതമാകുന്ന രോഗലക്ഷണങ്ങളുടേയും അടിസ്ഥാനമാക്കിയുള്ള ക്ലിനിക്കൽ അനുമാനത്തിലൂടെയാണ് രോഗനിർണയം നടത്തേണ്ടത്.
ക്ലിനിക്കൽ മെഡിസിനാണ് ഊന്നൽ നൽകേണ്ടത്. രോഗചരിത്രത്തിന്റെയും ദർശനം, സ്പർശനം, ശ്രവണം (Inspection, Palpation, Auscutation) എന്നീ പരിശോധനാമാർഗ്ഗങ്ങളിലൂടെ അനാവൃതമാകുന്ന രോഗലക്ഷണങ്ങളുടേയും അടിസ്ഥാനമാക്കിയുള്ള ക്ലിനിക്കൽ അനുമാനത്തിലൂടെയാണ് രോഗനിർണയം നടത്തേണ്ടത്.

ആരോഗ്യം വില്പനച്ചരക്കല്ല, രോഗം രോഗിയുടെ കുറ്റവുമല്ല. ജീവിതത്തിന്റെ അനിവാര്യമായ അനിശ്ചിതത്വത്തിൽ ജൈവികമായ വിധേയത്വവും സാമൂഹികവും പാരിസ്ഥിതികവുമായ കാരണങ്ങളും സൃഷ്ടിക്കുന്ന നിസ്സഹായാവസ്ഥയാണ് രോഗം. രോഗചികിത്സക്കും ആരോഗ്യ സംരക്ഷണത്തിനുമുള്ള ഉത്തരവാദിത്വം രോഗിക്കു മാത്രമല്ല, കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും ആഗോള സമൂഹത്തിനും കൂടിയുണ്ട്. ആധുനിക പൊതുജനാരോഗ്യ സംവിധാനങ്ങൾ പടുത്തുയർത്തിയിരിക്കുന്നത് ഈ ധാർമ്മിക അടിത്തറയിലാണ്. അതുകൊണ്ടുതന്നെ ആരോഗ്യ കാര്യത്തിൽ അന്താരാഷ്ട്ര സഹകരണം അത്യന്താപേക്ഷിതവുമത്രെ. ആഗോളീകൃത സമൂഹത്തിൽ എല്ലാ മനുഷ്യന്റേയും ആരോഗ്യം പരസ്പരബന്ധിതമാണ്. കോവിഡ് മഹാമാരി മാനവരാശിയെ ഈ സത്യം ആവർത്തിച്ച് ഓർമ്മിപ്പിച്ചു. ഈ പശ്ചാത്തലത്തിലാണ് ഏകാരോഗ്യം (One Health) എന്ന പരികല്പന രൂപം കൊള്ളുന്നത്.

കഴിഞ്ഞ ദശകങ്ങളിൽ മെഡിക്കൽ സയൻസിലും ടെക്നോളജിയിലുമുണ്ടായ വൻ മുന്നേറ്റം രോഗനിർണയത്തിലും ചികിത്സയിലും അനന്തസാധ്യതകൾ തുറന്നിടുന്നുണ്ട്. സമാന്തരമായി അസ്വസ്ഥമായൊരു പ്രവണത കൂടി പ്രത്യക്ഷപ്പെട്ടു; ഒരു വ്യവസായ സംരംഭമായി മാറാനുള്ള ആരോഗ്യമേഖലയുടെ അനുക്രമ പരിണാമം. രോഗീക്ഷേമത്തിൽനിന്ന് സ്ഥായിയായ വരുമാന മാർഗ്ഗം എന്ന തലത്തിലേക്ക് ചികിത്സയുടെ ലക്ഷ്യം തിരുത്തപ്പെടുകയാണ്. ഏവർക്കും ആരോഗ്യം എന്ന പ്രഖ്യാപിതനയം ശ്വാശ്വത ചികി ത്സാ വ്യാപാരം എന്ന കമ്പോളനയത്തിന് നിശ്ശബ്ദം വഴി മാറുന്നു. പൊതുജനാരോഗ്യത്തിന്റെ അടി സ്ഥാന സ്തംഭങ്ങളായ പ്രതിരോധചികിത്സയും ആരോഗ്യ അഭിവർദ്ധക ചികിത്സയും (Promotive Care) അവഗണിക്കപ്പെടുന്നു.

വൈദ്യവൃത്തി വെറുമൊരു ജോലി എന്നതിനപ്പുറം സഹാനുഭൂതിയിലും സാമൂഹ്യ ഉത്തരവാദിത്തത്തിലും വേരൂന്നിയ ധാർമ്മിക വേലയായിരുന്നു എന്നും. ആരോഗ്യസേവന സംവിധാനം മനുഷ്യ സ്നേഹപരവും നീതിയുക്തവുമായി തുടരണമെങ്കിൽ വൈദ്യശാസ്ത്രനേട്ടങ്ങൾ നൈതിക ആശയങ്ങളാലും പൊതുജനക്ഷേമ നയങ്ങളാലും നയിക്കപ്പെടേണ്ടതുണ്ട്. ഇത് സമൂഹവും ഭരണകൂടവും ഉറപ്പുവരുത്തണം. ഭാവിയിലെ ആരോഗ്യരംഗം കരുത്തുറ്റ പൊതുജനാരോഗ്യ വ്യവസ്ഥയും ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വൈദ്യവിദ്യാഭ്യാസവും ടെക്നോളജിയുടെ യുക്തിസഹമായ ഉപയോഗവും സ്വകാര്യമേഖലയുടെ സുതാര്യ നിയന്ത്രണവും ഉറപ്പാക്കിയായിരിക്കണം ആസൂത്രണം ചെയ്യേണ്ടത്. മെഡിസിന്റെ ആത്മാവിനെ വീണ്ടെടുക്കേണ്ടത് തൊഴിൽപരമായ ധാർമ്മിക ബാധ്യത എന്നതിലുപരി ഡോക്ടർമാരുടെയും പൗരരുടെയും ഭരണകൂടത്തിന്റെയും കൂട്ടുത്തരവാദിത്തമാണ്.

റഫറൻസ്:

1. Health System Governance and Financing. Global expenditure on health.Public spending on the rise? (2021).

2. National Health Systems Resource Centre, Ministry of Health and Family Welfare, Macro Graphics Pvt Ltd., Sharma S, Jose M,Bose M- National Health Accounts Estimates for India (2019-20) New Delhi

3. Ambade M, Sanval R , Mor N, Kin R,Subramanian S.V., Components of OOPE and their relative Contribution to economic burden of diseases in India. JAMA (2022).

4. World Bank Open Data: Current health expenditure (% of GDP) - Low and middlemicome, washington DC (2022).

5. Global Health Journal- Volume 9, Issue 4, Dec 2025, - Vivek Nenmini Dileep.

6. Text book of Preventive and Social Medicine, J.E. Park and K. Park.

7 The Economic Times - December 3, 2025.

8. The New Indian Express, Sept. 24, 2025.

READ: ‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments