ഇന്ത്യയിൽ ചില സംസ്ഥാനങ്ങളിലും കേരളത്തിൽ എതാനും ജില്ലകളിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ദേശീയതലത്തിൽ ഒരു ദിവസം 4000 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കേരളത്തിൽ 1400 ഓളം പേരെ രോഗം ബാധിച്ചിട്ടുണ്ട്. ഇതിൽ അത്ഭുതപ്പെടേണ്ടതില്ല. കാരണം, മഹാമാരികൾ (Pandemics) നിയന്ത്രണവിധേയമായിക്കഴിഞ്ഞാൽ അവ പ്രാദേശിക രോഗങ്ങളോ (Endemic Diseases) കാലിക രോഗങ്ങളോ ആയി (Seasonal Diseases) മാറി ഇടക്കിടെ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്. മനുഷ്യശരീരത്തിൽ മാത്രം കാണപ്പെടുന്ന വൈറസുകളെ മാത്രമേ നമുക്ക് പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യാനാവൂ. വസൂരി, പോളിയോ എന്നീ രോഗങ്ങളുടെ വൈറസുകൾ മാത്രമാണ് അത്തരത്തിലുള്ളത്. രണ്ടിനും ഫലവത്തായ വാക്സിനുമുണ്ട്. വസൂരി 1982-ൽ നിർമ്മാർജ്ജനം ചെയ്യപ്പെട്ടു. പോളിയോ നിർമ്മാർജ്ജനം അന്ത്യഘട്ടത്തിലാണെന്നു പറയാം.
കോവിഡ് അടക്കമുള്ള മറ്റ് മഹാമാരികളെല്ലാം പ്രകൃതിയിൽ നിലനിൽക്കും. അനുകൂല സാഹചര്യങ്ങളിൽ വീണ്ടും പ്രത്യക്ഷപ്പെടാം. കോളറ ഈയടുത്ത് കേരളത്തിൽ വീണ്ടും വന്നുവല്ലോ. എന്നാൽ, ഇവയിൽ പല രോഗങ്ങൾക്കും വാക്സിനും ആന്റിബയോട്ടിക്കും മറ്റു ചികിത്സാരീതികളുമുള്ളതിനാൽ പെട്ടെന്ന് നിയന്ത്രിക്കാൻ പറ്റും.

മഹാമാരികൾ എൻഡമിക് ആകുന്നത് രണ്ടു വിധത്തിലാണ്. ഒന്ന്, വ്യാപകമായി ആളുകൾക്കെല്ലാം രോഗം വന്ന് ഭൂരിപക്ഷം പേർക്കും രോഗപ്രതിരോധശേഷി ഉണ്ടാകാം., അതിനെ ഹേഡ് ഇമ്യൂണിറ്റി (Herd Immunity: സാമൂഹിക പ്രതിരോധം) എന്നു പറയും. വാക്‌സിൻ ഇല്ലാത്ത കാലത്ത് ഇത്തരം രോഗങ്ങൾ സാമൂഹിക പ്രതിരോധം വഴിയാണ് പ്രധാനമായും നിയന്ത്രിക്കപ്പെട്ടിരുന്നത്. എന്നാൽ സാമൂഹിക പ്രതിരോധം ലഭിക്കുമ്പോഴേക്കും ഇതിന് കോടിക്കണക്കിനുപേർ രോഗം വന്ന് മരിക്കേണ്ടിവരും. വാക്സിനുകൾ ഉപയോഗിച്ച് കൊണ്ട് മരണം ഒഴിവാക്കി കൃത്രിമായി സാമൂഹിക പ്രതിരോധശേഷി കൈവരിക്കാനാവും. കോവിഡിന്റെ കാര്യത്തിലും വാക്‌സിനിലൂടെ ഹേഡ് ഇമ്യൂണിറ്റിസ് ഉണ്ടാക്കാനാണ് ശ്രമിച്ചത്. 60- 70 ശതമാനം പേർക്ക് വാക്‌സിൻ നൽകുകയോ രോഗം വരികയോ ചെയ്തതുമൂലം കോവിഡിന് സാമൂഹിക പ്രതിരോധമുണ്ടായിട്ടുണ്ട്.
വൈറസിനെ സംബന്ധിച്ച് നിലനിൽക്കുക എന്നതാണ് പ്രധാനം. വൈറസിനു മറ്റൊരു ജീവിയുടെ കോശങ്ങളിൽ മാത്രമേ നിലനിൽക്കാനാവൂ അതിനാൽ അവനിലനിൽക്കേണ്ട ജീവികൾ മരിച്ചുകഴിഞ്ഞാൽ വൈറസിന് നിൽക്കാൻ പറ്റില്ല. അതുകൊണ്ട്, ജീവശാസ്ത്രപരമായ പരിണാമമനുസരിച്ച് (Biological Evolution) അതിന് പുതിയ ജനിതക വകഭേദങ്ങളുണ്ടായിക്കൊണ്ടിരിക്കും. അത്തരം വകഭേഗങ്ങൾക്ക് രോഗവ്യാപന നിരക്ക് കൂടുതലായിരിക്കും. പക്ഷെ, രോഗതീവ്രത കുറവായിരിക്കും. കേരളത്തിൽ ഇപ്പോഴുള്ളത് ഒമിക്രോൺ കോവിഡ് വകഭേദത്തിന്റെ ഉപ വിഭാഗങ്ങളാണെന്ന് ജനിത പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പുതിയ വകഭേദങ്ങളുടെ രോഗകാഠിന്യം (Virulence) കുറവാണെങ്കിലും വ്യാപനനിരക്ക് (Infectivity) കൂടുതലായിരിക്കും.
നമ്മുടെ ആശുപത്രികളിൽ ഇപ്പോഴും മാസ്ക് നിർബന്ധമല്ല. കഴിഞ്ഞദിവസം രാവിലെ വളരെ തിരക്കുള്ള ഒരാശുപത്രിയിൽ പോയിരുന്നു. കോവിഡ് വ്യാപനത്തിലും മറ്റും ആശങ്ക പടരുമ്പോഴും അവിടെയെത്തിയ ഭൂരിപക്ഷം പേരും മാസ്ക് ധരിച്ചിരുന്നില്ല.
എങ്കിലും കേരളത്തെ സംബന്ധിച്ച് ചില പ്രശ്‌നങ്ങളുണ്ട്:
ഒന്ന്: ജനസാന്ദ്രത കൂടുതലായതിനാൽ രോഗവ്യാപന നിരക്ക് കൂടാൻ സാധ്യതയുണ്ട്. ആളുകളുടെ കൂടുതലായി യാത്രചെയ്യുന്ന സംസ്ഥാന കൂടിയാണ് കേരളം.
രണ്ട്: ആളുകൾ ധാരാളമായി തടിച്ചുകൂടുന്ന ആൾക്കൂട്ട സന്ദർഭങ്ങൾ ഏറ്റവുമധികം നടക്കുന്ന സംസ്ഥാനമാണ് കേരളം. തന്മൂലം രോഗവ്യാപനം കേരളത്തിൽ കൂടുതലായിരിക്കും.
മൂന്ന്: പ്രായമായവരുടെ ജനസംഖ്യ വളരെ കൂടിവരുന്ന സംസ്ഥാനവുമാണ് കേരളം.
നാല്: കേരളീയരുടെ പ്രമേഹം, രക്താതിമർദ്ദം, കാൻസർ തുടങ്ങിയവ മൂലമുള്ള രോഗാതുരത വളരെ കൂടുതലുമാണ്. പ്രായമായവരിലും മറ്റ് രോഗമുള്ളവരിലുമാണു രോഗം തീവ്രമാവുന്നത്.
അഞ്ച്: കോവിഡ് വന്നുകഴിഞ്ഞശേഷമുണ്ടാകുന്ന പോസ്റ്റ് കോവിഡ് സിൻഡ്രോം / ലോംഗ് കോവിഡ് എന്നീ രോഗാവസ്ഥമൂലം മറ്റ് പല ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാകാം. ഇക്കാരണങ്ങൾ കൊണ്ട് കോവിഡ് വ്യാപനം കേരളത്തിൽ കൂടുന്നതിൽ ആശങ്കയുണ്ടാവുന്നതിൽ അടിസ്ഥാനമുണ്ട്. അത്കൊണ്ട് മരണനിരക്ക് കുറഞ്ഞിരുന്നാൽ പോലും രോഗം വരുന്നത് ഒഴിവാക്കേണ്ടതാണ്.

വാക്‌സിനേഷനാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള ഒരു മാർഗം. ആദ്യഘട്ടത്തിൽ പ്രത്യക്ഷപ്പെട്ട വൈറസിന്റെ ജനിതക ഘടകയ്ക്കനുസരിച്ചുള്ള വാക്‌സിനാണ് നിലവിലുള്ളത്. കോവിഡിന്റെ പുതിയ വകഭേദങ്ങളെകൂടി നിയന്ത്രിക്കാവുന്ന പുതിയ വാക്സിൻ വൈകാതെ മാർക്കറ്റ് ചെയ്യപ്പെടുമെന്നാണ് ഇപ്പോൾ വിവിധ രാജ്യങ്ങളിൽ നടക്കുന്ന ഗവേഷണങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴഴിയുന്നത്. പുതിയ വാക്‌സിൻ വന്നാൽ ഭാവിയിൽ എല്ലാ വർഷവും വാക്‌സിൻ എടുക്കേണ്ടിവന്നേക്കാം. സാമൂഹിക പ്രതിരോധം നിലനിൽക്കുന്ന സമയമായതിനാൽ, ഈ ഘട്ടത്തിൽ വാക്‌സിന് എടുക്കേണ്ട ആവശ്യമില്ലെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.
കേരളത്തിൽ കോവിഡിനെക്കോളും നിപയേക്കാളും പേടിക്കേണ്ട ചില രോഗങ്ങളുണ്ട്. എലിപ്പനി (Leptospirosis), എച്ച് വൺ എൻ വൺ (Flu), മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ), വയറിളക്ക രോഗങ്ങൾ, ഡങ്കി എന്നിവ ഇവയിൽ ചിലതാണ്.
മാസ്ക് ഇല്ലാതെ
ഇനി രക്ഷയില്ല
കോവിഡ്, ഫ്ലു തുടങ്ങിയ രോഗങ്ങളുടെ കാര്യത്തിൽ മാസ്ക് ധരിക്കലാണ് പ്രധാനം. പനിയും ചുമയും മറ്റുമുള്ളവർ വീട്ടിനകത്ത് കഴിയുമ്പോൾ പോലും മാസ്ക് ധരിച്ചിരിക്കണം. ആശുപത്രിയിൽ പോകുന്നവരെല്ലാം മാസ്ക് ധരിച്ചിരിക്കേണ്ടതാണ്. കോവിഡ് കാലത്ത് ശീലമായി വന്ന കൈകഴുകലൂം മറ്റും തുടരുകയും വേണം. മുതിർന്ന പൗരരും പ്രമേഹം, ശ്വാസകോശരോഗങ്ങൾ തുടങ്ങിയ രോഗങ്ങളുള്ളവരും എപ്പോഴും മാസ്ക് കൈയിൽ കരുതുകയും ആവശ്യമായ അവസരങ്ങളിലെല്ലാം ഉപയോഗിക്കാൻ (ആശുപത്രികൾ, ആൾക്കൂട്ട സന്ദർഭങ്ങൾ, അടഞ്ഞ എ. സി മുറികൾ, എയർപോർട്ട്) പ്രത്യേകം ശ്രദ്ധിക്കയും വേണം.
എന്നാൽ, നമ്മുടെ ആശുപത്രികളിൽ ഇപ്പോഴും മാസ്ക് നിർബന്ധമല്ല. കഴിഞ്ഞദിവസം രാവിലെ വളരെ തിരക്കുള്ള ഒരാശുപത്രിയിൽ പോയിരുന്നു. കോവിഡ് വ്യാപനത്തിലും മറ്റും ആശങ്ക പടരുമ്പോഴും അവിടെയെത്തിയ ഭൂരിപക്ഷം പേരും മാസ്ക് ധരിച്ചിരുന്നില്ല. ആശുപത്രി സന്ദർശിക്കുന്നവരെല്ലാം മാസ്ക് ധരിച്ചിരിക്കണമെന്നത് നിര്‍ബന്ധമാക്കേണ്ടതാണ്. ആശുപത്രി അധികൃതർ മാസ്കുമായി എത്താത്തവർക്ക് (വില വാങ്ങിയെങ്കിലും) മാസ്ക് നൽകാൻ ശ്രമിക്കണം. ഡോക്ടർമാർ നടത്തുന്ന ആശുപത്രികളിൽ പോലും മാസ്‌ക് നിർബന്ധമാക്കിയിട്ടില്ല.

കോവിഡിനേക്കാൾ പേടിക്കേണ്ട പകർച്ചവ്യാധികളുണ്ട്
കേരളത്തിൽ കോവിഡിനെക്കോളും നിപയേക്കാളും പേടിക്കേണ്ട ചില രോഗങ്ങളുണ്ട്. എലിപ്പനി (Leptospirosis), എച്ച് വൺ എൻ വൺ (Flu), മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ), വയറിളക്ക രോഗങ്ങൾ, ഡങ്കി എന്നിവ ഇവയിൽ ചിലതാണ്. ഒന്നാം ലോകമഹായുദ്ധക്കാലത്ത് ഏതാണ്ട് അഞ്ചു കോടി മനുഷ്യരാണ് ഫ്ലൂ ബാധിച്ച് മരിച്ചത്. കേരളത്തിൽ ഇപ്പോഴും ഈ രോഗം പ്രാദേശിക രോഗമായി നിലിൽക്കുകയും നിരവധി പേരെ ബാധിക്കയും മരണങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്, ഫ്ലൂ വാക്സിനും ചികിത്സക്കുള്ള ആൻ്റി വൈറലും ലഭ്യമായിട്ടും.
കേരളത്തിൽ കാർഷികമേഖലയിൽ ആരും ഗ്‌ളൗസ് ധരിക്കാറില്ല. കൃഷിവകുപ്പ് എല്ലാ കർഷകർക്കും ഷൂവും ഗ്‌ളൗസും സൗജന്യമായി കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം.
പനിയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമായും നടത്തണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം ഫ്ലൂ ടെസ്റ്റും (H1N1) നടത്തേണ്ടതാണ്. മഴക്കാലത്ത് സാധാരണയായി കാണുന്ന പനിക്ക് പ്രധാന കാരണം ഫ്ലൂ ആണ്. ഫ്ലൂ സ്ഥിരീകരിച്ചാൽ, ഫലപ്രദമായ ആൻ്റി വൈറൽ മരുന്ന് നൽകി രോഗം ഭേദമാക്കാൻ സാധിക്കും. രോഗലക്ഷണം ആരംഭിച്ച് 48 മണിക്കൂറിനകം ആൻ്റി വൈറൽ നൽകുന്നതാണ് ഉചിതം. 2023- ൽ 1036 പേരെ ഫ്ലൂ ബാധിക്കയും 68 പേർ മരിക്കുകയും ചെയ്തു. 2024 ൽ 2846 ഫ്ലൂ കേസുകളും 61 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഫ്ലൂ ടെസ്റ്റിംഗ് കുറവായതിനാൽ യഥാർത്ഥ രോഗികളുടെയും മരിച്ചവരുടെയും എണ്ണം ഇതിലും കൂടുതലായിരിക്കാൻ സാധ്യതയുണ്ട്. ഫ്ലൂവിനെതിരെ ഫലപ്രദമായ വാക്സിനും ലഭ്യമാണ്. പ്രമേഹം പോലുള്ള രോഗങ്ങളുള്ളവരും മുതിർന്ന പൗരരും വർഷത്തിലൊരിക്കൽ ഫ്ലൂ വാക്സിൻ എടുക്കേണ്ടതാണ്. എന്നാൽ, ഇപ്പോൾ പലരും ഫ്ലൂ വാക്‌സിൻ എടുക്കുന്നില്ല, മാസ്‌ക് ധരിക്കുന്നില്ല. ഈ രോഗം കൂടാൻ ഇതാണ് കാരണം.
എലിപ്പനിയാണ് മറ്റൊരു ഭീഷണി. ഇത് വെള്ളത്തിലൂടെയാണ് പകരുന്നത്. കാലിൽ മുറിവുണ്ടെങ്കിൽ അതിലൂടെ രോഗബാധയുണ്ടാകും. കന്നുകാലിത്തൊഴുത്തിൽനിന്നും തെരുവുനായ്ക്കളിൽനിന്നെല്ലാം ഈ രോഗം വ്യാപിക്കാൻ സാധ്യതയുണ്ട്. ഏറ്റവും നിർഭാഗ്യകരമായ കാര്യം, വിലകുറവൂള്ള ഡോക്സിസൈക്ളിൻ (Doxycycline) എന്ന മരുന്നു കൊണ്ട് ഈ രോഗം തടയാനും ചികിത്സിച്ച് ഭേദമാക്കാനും കഴിയും. എന്നാൽ, എന്നിട്ടും എലിപ്പനി മൂലം നിരവധിപേർ വർഷം തോറും മരണമടയുന്നു എന്നതാണ് ഏറ്റവും നിര്‍ഭാഗ്യകരമായ കാര്യം.
മാത്രമല്ല, ലളിതമായ പ്രതിരോധ നടപടികളിലൂടെ എലിപ്പനിയിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യാം. വെള്ളക്കെട്ടുള്ള പ്രദേശത്ത് ജോലി ചെയ്യുന്നവർ ഷൂവും ഗ്‌ളൗസും ധരിക്കേണ്ടതാണ്. കേരളത്തിൽ കാർഷികമേഖലയിൽ ആരും ഗ്‌ളൗസ് ധരിക്കാറില്ല. കൃഷിവകുപ്പ് എല്ലാ കർഷകർക്കും ഷൂവും ഗ്‌ളൗസും സൗജന്യമായി കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം. എന്നാൽ, ഇത്തരം പ്രതിരോധപ്രവർത്തനങ്ങൾ തീർത്തും അവഗണിക്കപ്പെടുകയാണ്.

2024-ൽ 25,000 ഓളം മഞ്ഞപ്പിത്ത (Hepatitis A) കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നൂറിലേറെ പേർ മരിച്ചു. ഈ രോഗത്തിനും വാക്‌സിനുണ്ട്. വെള്ളത്തിലൂടെയാണ് പകരുന്നത്. വെള്ളം തിളപ്പിച്ചു കുടിക്കുകയും കൈ വൃത്തിയായി കഴുകുന്നതുമായ സ്വഭാവം നഷ്ടമായതാണ്, ഈ രോഗത്തിന്റെ വ്യാപനത്തിനു കാരണം.
മലിനജലത്തിലൂടെ പകരുന്ന വയറിളക്ക രോഗങ്ങൾ പതിനായിരക്കണക്കിനാളുകളെയാണ് വർഷം തോറും ബാധിച്ച് വരുന്നത്. ഇതിലൂടെ വലിയതോതിൽ മരണമുണ്ടാകുന്നില്ല എന്ന് ആശ്വസിക്കാനാകില്ല. കാരണം, ജോലിനഷ്ടം, ചികിത്സാചെലവ്, മറ്റു രോഗങ്ങളിൽ വയറിളക്കമൂലമൂലമുള്ള നിർജ്ജലീകരണവും മറ്റുമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ തുടങ്ങിയവ പ്രശ്നങ്ങൾ പരിഗണിക്കപ്പെടേണ്ടതുണ്ട്.
സംഭവിക്കരുതേ എന്ന ആഗ്രഹത്തോടെ ഒരു കാര്യം പറയാം, വളരെ മാരകമായ ഒരു രോഗം കേരളത്തിൽ വരാൻ സാധ്യതയുണ്ട്, യെല്ലോ ഫീവർ, മഞ്ഞപ്പനി. പരത്തുന്നത് ഈഡിസ് കൊതുകാണ്. മരണനിരക്ക് കൂടുതലാണ്. ഭാഗ്യത്തിന് വാക്‌സിനുണ്ട്, എന്നാൽ, വാക്‌സിൻ കൊടുക്കുമ്പോഴേക്കും ധാരാളം പേർ മരിച്ചു കഴിഞ്ഞിരിക്കും.
കൊതുകിനെ
നിയന്ത്രിക്കാനാകാത്ത
കേരളം
ഇത്ര പകർച്ചവ്യാധികളുണ്ടായിട്ടും, പല രോഗങ്ങളും പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കാൻ നമുക്കായിട്ടില്ല. തദ്ദേശഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും സംയുക്തമായി ചെയ്യേണ്ടതാണിത്. മാലിന്യനിർമ്മാർജ്ജനം ഏറ്റവും നന്നായി നടപ്പാക്കുന്ന ഒരു ജില്ലയിലെ ഗവ. ഗസ്റ്റ് ഹൗസിൽ ഞാൻ ഒരു ദിവസം താമസിക്കാൻ പോയി. ചെന്നയുടൻ അവർ പറഞ്ഞു; മുറിക്കകത്തേ ഇരിക്കാവൂ, പുറത്ത് കൊതുകാണ് എന്നാണ്. രാവിലെ ജനൽ തുറന്നുനോക്കിയപ്പോൾ ഡ്രൈനേജ് പൊട്ടി കൊതുകുകൾ നുരക്കുകയാണ്. വലിയൊരു ക്യാമ്പസിൽ നിരത്തിവെച്ചിരിക്കുന്ന പൂച്ചെട്ടികളിൽ കൊതുക് നിറഞ്ഞിരിക്കുന്നു.
ഈഡിസ് കൊതുക് അധികം പറക്കില്ല. ശുദ്ധജലത്തിലാണ് വളരുക. ടെറസിൽ കെട്ടിക്കിടക്കുന്ന വെള്ളം, പൂച്ചെട്ടികളിലെ വെള്ളം, ഫ്രിഡ്ജിലെ ട്രേകളിലെ വെള്ളം എന്നിവ ആഴ്ചയിലൊരിക്കൽ ഒഴിച്ചുകളയണം. ഇതിനെയാണ് ‘ഡ്രൈ ഡേ’ എന്നു പറയുന്നത്. നമ്മളിൽ എത്ര പേർ ഡ്രൈ ഡേ ആചരിക്കുന്നുണ്ട്? ഈ കൊതുക് മൂലമാണ് ചിക്കൻ ഗുനിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളുമുണ്ടാകുന്നത്. 2022- ൽ ഈ കൊതുക് പരത്തുന്ന സിക്ക വൈറസ് രോഗവും കേരളത്തിൽ എത്തി. സംഭവിക്കരുതേ എന്ന ആഗ്രഹത്തോടെ ഒരു കാര്യം പറയാം, വളരെ മാരകമായ ഒരു രോഗം കേരളത്തിൽ വരാൻ സാധ്യതയുണ്ട്, യെല്ലോ ഫീവർ, മഞ്ഞപ്പനി. പരത്തുന്നത് ഈഡിസ് കൊതുകാണ്. മരണനിരക്ക് കൂടുതലാണ്. ഭാഗ്യത്തിന് വാക്‌സിനുണ്ട്, എന്നാൽ, വാക്‌സിൻ കൊടുക്കുമ്പോഴേക്കും ധാരാളം പേർ മരിച്ചു കഴിഞ്ഞിരിക്കും.

പകർച്ചവ്യാധികൾക്ക് പുറമേ പ്രമേഹം, രക്താതിമർദ്ദം, കാൻസർ, മാനസിക രോഗങ്ങൾ തുടങ്ങിയ ദീർഘസ്ഥായി രോഗങ്ങളും കേരളത്തിൽ കൂടുതലാണ്. പകർച്ചവ്യാധികളും പകർച്ചേതർ രോഗങ്ങൾ അന്വേന്യം രോഗതീവ്രത വർധിപ്പിച്ച് വിഷമവൃത്തമായി പ്രവർത്തിക്കുന്നു,
