കോവിഷീൽഡ്; നമ്മുടെ സ്വപ്നങ്ങൾ തിരികെ തന്ന വാക്സിൻ

കോവിഷീൽഡ് വാക്സിനെടുത്തവരിൽ അപൂർവം ചിലർക്ക് ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടായേക്കാം എന്ന ഒരു സാങ്കേതിക പ്രസ്താവനയെ 'കോവിഷീൽഡ് ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടാക്കും' എന്ന തരത്തിൽ ഭീതിപ്പെടുത്തുന്ന തലക്കെട്ടിൽ മാധ്യമങ്ങൾ അവതരിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. വാർത്തയ്ക്ക് പിന്നാലെ തന്നെ സത്യാവസ്ഥ വ്യക്തമാക്കി ആരോഗ്യമേഖലയിലെ വിദഗ്ധർ മുന്നോട്ട് വന്നെങ്കിലും പലർക്കും ആശങ്ക ഒഴിഞ്ഞിട്ടില്ല. എപിഡിമിയോളജിസ്റ്റും പൊതുജനാരോഗ്യ ഗവേഷകനുമായ ഡോ. ജയകൃഷ്ണൻ ടി. വിഷയത്തിൽ വിശദമായി സംസാരിക്കുന്നു.

Comments