ഇപ്പോൾ കേരളത്തിൽ എന്തുകൊണ്ട് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു, എന്തുചെയ്യണം?

2020 ഡിസംബറിലെ ഐ.സി.എം.ആർ സീറോ സർവേ അനുസരിച്ച് കേരളത്തിൽ ഇതുവരെ കോവിഡ് ബാധിച്ചത് പത്തിൽ ഒരാൾക്കാണ്. ദേശീയതലത്തിൽ ഇത് നാലിൽ ഒന്നാണ്. എന്നാൽ, രോഗം പിടിപെടാൻ സാധ്യതയുള്ളവരുടെ എണ്ണം കേരളത്തിൽ കൂടുതലായതുകൊണ്ട് ജാഗ്രത തുടരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആദ്യഘട്ടം മുതൽ കോവിഡ് നിയന്ത്രിക്കുന്നതിൽ വിജയിച്ച് സാർവദേശീയ ഖ്യാതി സമ്പാദിച്ച കേരളത്തിൽ ഇപ്പോൾ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിന്റെ കാരണം വിശകലനം ചെയ്യുകയാണ് ഡോ. ബി. ഇക്ബാൽ

കേരളത്തിൽ ഏതാനും ദിവസങ്ങളിലായി കോവിഡ് രോഗികളിലുണ്ടായ വർധന വലിയ ആശങ്കക്ക് കാരണമായിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ പൊതുവിൽ കോവിഡ് നിയന്ത്രണ വിധേയമായിട്ടുണ്ടെന്നാണ് കാണാൻ കഴിയുന്നത്. ചില സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ആദ്യഘട്ടത്തിൽ രോഗ വർധനയും മരണനിരക്കും വളരെ കൂടുതലായിരുന്നു. എന്നാൽ പിന്നീട് രോഗികളുടെയും മരണമടയുന്നവരുടെയും എണ്ണവും കുറഞ്ഞെങ്കിലും വീണ്ടും രണ്ടാമതൊരു വർധന (Second Peak) ഉണ്ടായി. ഇപ്പോൾ പൊതുവിൽ മിക്ക സംസ്ഥാനങ്ങളിലും രോഗികളുടെയും മരണമടയുന്നവരുടെയും എണ്ണത്തിൽ കാര്യമായ കുറവാണ് അനുഭവപ്പെടുന്നത്. എന്നാൽ ആദ്യഘട്ടം മൂതൽ കോവിഡ് നിയന്ത്രിക്കുന്നതിൽ വിജയിച്ച് സാർവദേശീയ ഖ്യാതി സമ്പാദിച്ച കേരളത്തിലാണ് ഇപ്പോൾ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായിക്കൊണ്ടിരിക്കുന്നത്.

മരണം ഏറ്റവും കുറവ് കേരളത്തിൽ

രാജ്യത്തെ മൊത്തം പ്രതിദിന രോഗികളിൽ ഏതാണ്ട് പകുതിക്കടുത്ത് കേരളത്തിലാണ്. എന്നാൽ, ഇപ്പോഴും കേരളത്തിലാണ് കോവിഡ് മൂലമുള്ള മരണനിരക്ക് ഏറ്റവും കുറവ്- 0.42 ശതമാനം മാത്രം; രാജ്യത്ത് മൊത്തം ശരാശരി 2.1 ശതമാനമാണ്. രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്രയും (20,10,948) കർണാടകയും (9,36,955) കഴിഞ്ഞാൽ മൂന്നാം സ്ഥാനത്താണ് കേരളം (8,94,000). എന്നാൽ മരിച്ചവരുടെ എണ്ണമെടുത്താൽ വളരെ കുറവും (മഹാരാഷ്ട്ര 50, 815), കർണാടക 12,200, കേരളം 3624). അതുപോലെ ചികിത്സയും പരിചരണവും ആവശ്യമുള്ളവർക്ക് മുഴുവൻ സൗജന്യമായി ലഭ്യമാക്കാനും കേരളത്തിന് കഴിയുന്നുണ്ട്. അതിതീവ്ര പരിചരണത്തിനും (കോവിഡ് ആശുപത്രികൾ) അത്ര ഗുരുതരമല്ലാത്തവരെ പരിചരിക്കുന്നതിനുമുള്ള (കോവിഡ് ഫസ്റ്റ്, സെക്കന്റ് ലൈൻ ട്രീൻമന്റ് സെന്ററുകൾ) ചികിത്സാ സംവിധാനങ്ങളിലെ കിടക്കകളുടെ അറുപത് ശതമാനത്തിന് താഴെ മാത്രമാണ് ഇതുവരെ ഉപയോഗിക്കേണ്ടിവന്നിട്ടുള്ളത്.

മരണസാധ്യതയേറെയുള്ള പ്രമേഹം, രക്താതിമർദ്ദം, കാൻസർ, ശ്വാസകോശ രോഗം തുടങ്ങിയ രോഗാതുരത കൂടുതലായുള്ളവരും പ്രായാധിക്യമുള്ളവരും മറ്റ് സംസ്ഥാനങ്ങളേക്കാൾ വളരെ കൂടുതലായിട്ടും കോവിഡ്​ മരണനിരക്ക് കുറക്കുന്നതിൽ കേരളം വിജയിച്ചു

മറ്റ് പല സംസ്ഥാനങ്ങളിലും ചികിത്സാസൗകര്യങ്ങളുടെ അഭാവം മൂലം ജനം ഏറെ കഷ്ടപ്പെടേണ്ടിവന്നിട്ടുണ്ട്. മാത്രമല്ല, സർക്കാർ മേഖലയിൽ ആവശ്യാനുസരണം ചികിത്സാ സൗകര്യമില്ലാത്തതിനാൽ സ്വകാര്യമേഖലയിലെ അതിഭീമമായ ചെലവ് വഹിക്കാൻ കഴിയുന്ന സാമ്പത്തിക ശേഷിയുള്ളവർക്കുമാത്രമാണ് ചികിത്സ ലഭിച്ചിട്ടുള്ളത്.

വ്യാപനം തടഞ്ഞത് ഇങ്ങനെ...

ഏറെ വ്യാപന സാധ്യതയുള്ള രോഗമാണ് കോവിഡ്. ഒരാളിൽ നിന്ന് 3- 4 പേരിലേക്ക് രോഗം പകരാൻ സാധ്യതയുണ്ട്. കേരളം പോലെ ജനസാന്ദ്രത കൂടുതലും ഗ്രാമ- നഗര തുടർച്ചയുള്ളതുമായ ഒരു സംസ്ഥാനത്ത് രോഗവ്യാപന സാധ്യത വളരെ കൂടുതലാണ്, എന്നാൽ അങ്ങനെ സംഭവിക്കാതെ രോഗവ്യാപനം തടയാൻ കഴിഞ്ഞത് ബ്രേക്ക് ദി ചെയിൻ പെരുമാറ്റചട്ടങ്ങൾ (മാസ്‌ക് ധാരണം, ശരീര ദൂരം പാലിക്കൽ, ആവർത്തിച്ച് കൈകഴുകൽ) കാലേക്കൂട്ടി 2020 മാർച്ചിൽ തന്നെ ആരംഭിച്ച് ഫലപ്രദമായി നടപ്പിലാക്കാൻ കഴിഞ്ഞതുമൂലമാണ്. അതുപോലെ, മരണസാധ്യതയേറെയുള്ള പ്രമേഹം, രക്താതിമർദ്ദം, കാൻസർ, ശ്വാസകോശ രോഗം തുടങ്ങിയ രോഗാതുരത കൂടുതലായുള്ളവരും പ്രായാധിക്യമുള്ളവരും കേരളത്തിൽ മറ്റ് സംസ്ഥാനങ്ങളേക്കാൾ വളരെ കൂടുതലായിട്ടും മരണനിരക്ക് കുറക്കുന്നതിൽ കേരളം വിജയിച്ചു.

അതിനു കാരണം, അപകട സാധ്യതയുള്ളവരെ സംരക്ഷണ സമ്പർക്ക വിലക്കേർപ്പെടുത്തി (റിവേഴ്‌സ് ക്വാറന്റയിൻ) സുരക്ഷിതമായി വീടുകളിൽ കഴിയാൻ സംവിധാനം ഏർപ്പെടുത്തി രോഗബാധയിൽ നിന്ന് രക്ഷിച്ച് നിർത്തിയതുമൂലമാണ്. അതുപോലെ, അപകടസാധ്യതയുള്ളവർക്ക് മികച്ച ചികിത്സ നൽകാൻ കഴിഞ്ഞത് മരണനിരക്ക് കുറയുന്നതിന് കാരണമായി.

രോഗവ്യാപനം കൂടിയതിന്റെ കാരണം

ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണമനുസരിച്ച് കോവിഡിന് വ്യാപന സാധ്യത കൂടുതലായതിനാൽ ഏതെങ്കിലും ജനവിഭാഗങ്ങളെയോ പ്രദേശത്തെയോ കേന്ദ്രീകരിച്ച ക്ലസ്റ്ററിംഗ്, കൂടുതൽ ജനവിഭാഗങ്ങളിലേക്ക് പടരുന്ന സാമൂഹ്യ വ്യാപനം എന്നീ ഘട്ടങ്ങളിലൂടെ കടന്നുപോവാൻ സാധ്യതയുണ്ട്. കേരളത്തിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. പല പ്രദേശങ്ങളിലും ക്ലസ്റ്ററുകൾ രൂപപ്പെട്ടു, അവിടങ്ങളിൽ കണ്ടൈൻമെന്റ് സോണുകൾ ഏർപ്പെടുത്തി നിയന്ത്രിക്കാൻ കഴിഞ്ഞു. ചില ജില്ലകളിലെങ്കിലും സാമൂഹ്യ വ്യാപന പ്രവണതയും കണ്ട് തുടങ്ങിയിരുന്നു.

കേരളത്തിൽ ലോക്ക്ഡൗൺ ഇളവ്​ അനുവദിച്ചതിനു പിന്നാലെ തിയ്യേറ്ററിലുണ്ടായ തിരക്ക്

ഇതിനിടെ, വിവിധ മേഖലകളിൽ ലോക്ക്ഡൗൺ ലഘൂകരിക്കാനുള്ള നടപടികൾ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം വീണ്ടും നിയന്ത്രിതമായി പ്രവർത്തിക്കാൻ തുടങ്ങി. സാമ്പത്തിക- സാമൂഹ്യ പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് കൂടുതൽ മേഖലകൾ പ്രവർത്തന ക്ഷമമാക്കേണ്ടതുണ്ട്. അതോടൊപ്പം, വിവിധ മതസ്ഥരുടെ ഉത്സവങ്ങൾ, ചടങ്ങുകൾ, സാംസ്‌കാരിക രാഷ്ടീയ സംഘടനകളുടെ യോഗങ്ങൾ, സമീപകാലത്ത് നടന്ന തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തുടങ്ങി നിരവധി സംഭവങ്ങൾ കേരളത്തിൽ നടക്കുകയുണ്ടായി. പലതും നടന്നുവരികയുമാണ്.

ഈ ഘട്ടത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത്. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക എന്നതാണ്. ആൾക്കൂട്ടത്തിലാണ് അതിവ്യാപന (Super Spread) സാധ്യതയുള്ളത്. എന്നാൽ കോവിഡ് പെരുമാറ്റ ചട്ടങ്ങൾ കർശനമായി പാലിച്ചാൽ അതിവ്യാപനം തീർച്ചയായും ഒഴിവാക്കാം. ആൾക്കൂട്ട സാധ്യതയുള്ള സംഘചേരലിൽ കോവിഡ് പെരുമാറ്റ ചട്ടങ്ങൾ പാലിക്കണമെന്ന സർക്കാർ നിർദ്ദേശം വേണ്ടത്ര പാലിക്കപ്പെടാതെ പോവുന്നതിന്റെ ഫലമായിട്ടാണ് ഇപ്പോൾ രോഗവ്യാപനം ശക്തിപ്പെട്ടിട്ടുള്ളത്. യോഗസ്ഥലത്തും മറ്റും ശരീരദൂരം പാലിക്കാൻ മിക്കവരും ശ്രദ്ധിക്കുന്നുണ്ട് എന്നാൽ യോഗസ്ഥലത്തേക്ക് വരുമ്പോഴും പോവുമ്പോഴും ആഹാരപാനിയങ്ങൾ കഴിക്കുമ്പോഴും കോവിഡ് മാനദണ്ഡങ്ങൾ പലരും പാലിക്കുന്നില്ല.

ഉദാസീനതയും ആലസ്യവും

മരണനിരക്ക് കുറഞ്ഞിരിക്കുന്നതും വാക്‌സിൻ വിതരണം ആരംഭിച്ചതും രോഗബാധിതരിൽ വലിയൊരു വിഭാഗം രോഗലക്ഷണം പ്രകടിപ്പിക്കാത്തതും ദീർഘകാലമായുള്ള കോവിഡ് ജീവിതരീതികളുമെല്ലാം ചേർന്ന് ജനങ്ങളിൽ വലിയൊരു വിഭാഗത്തിലുണ്ടാക്കിയിട്ടുള്ള ഉദാസീനതയും ആലസ്യവും തളർച്ചയുമെല്ലാമാണ് കോവിഡ് പെരുമാറ്റ ചട്ടങ്ങൾ പാലിക്കാതിരിക്കുന്ന സ്ഥിതി വിശേഷത്തിലെത്തിച്ചിരിക്കുന്നത്.

സംസ്​ഥാന സർക്കാരിന്റെ സാമൂഹ്യ സുരക്ഷ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് അഷീൽ കോവിഡ് വാക്സിൻ സ്വീകരിക്കുന്നു

ഈ പ്രവണത തുടർന്നാൽ രോഗവ്യാപനം കൂടുതൽ വർധിക്കുമെന്ന് മാത്രമല്ല മരണനിരക്ക് വർധിക്കാനും സാധ്യതയുണ്ട്. ഇപ്പോഴത്തെ മുൻഗണനാക്രമമനുസരിച്ചുള്ളവർക്ക് വാക്‌സിൻ നൽകാൻ തന്നെ ഏതാനും മാസങ്ങളും വേണ്ടിവരും.

ഈ ഘട്ടത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

സർക്കാർ:

പൊതുസമൂഹം:

Comments