അടുത്ത രോഗിയെ കാത്തിരിക്കുന്ന ഡോക്ടർ. ലഡാക്കിലെ ലേ ജില്ലയിലെ ഖൽത്സെ എന്ന ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ക്ലിനിക്കിലെ ദൃശ്യം. / Photo : Ritayan Mukherjee, PARI

വിഷാദത്തിനും
ആത്മഹത്യക്കുമിടയിലെ​ക്ലിനിക്ക്​

30 ശതമാനം ഇന്ത്യൻ ഡോക്ടർമാരിൽ വിഷാദരോഗമുണ്ടെന്ന്​ ഒരു പഠനം സൂചിപ്പിക്കുന്നു. ഇവരിൽ 17 ശതമാനം പേർ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നു. കോവിഡിനുമുമ്പും കോവിഡ്​ സമയത്തും അതിനുശേഷവും ഡോക്​ടർ നേരിടുന്ന മാനസികപ്രശ്​നങ്ങളെക്കുറിച്ച്​ അന്വേഷണം

‘‘നമ്മുടെ ആസ്പത്രിയിലെ ജോർജ് ജോസഫിന് ഡിപ്രനാണത്രേ. ഒരു മാസം ലീവിലാണെന്നാ കേട്ടത്. ഭദ്രകാളിയെയും ചെകുത്താൻ പിടിച്ചല്ലോ. ഡോക്ടർക്ക് രോഗം വരുമോ, അതും മാനസികരോഗം? അങ്ങനെയാണെങ്കിൽ നമ്മൾ സാധാരണക്കാരുടെ അവസ്ഥയെന്താകും?'', പൊതുജനത്തിന്റെ ആശങ്കയാണ്​.

നമ്മെ ചികിത്സിക്കുന്ന ഡോക്ടറും ഭരിക്കുന്ന മന്ത്രിയും വിധിക്കുന്ന ന്യായാധിപരും നീതിന്യായം നടപ്പാക്കുന്ന പൊലീസും ആത്യന്തികമായി മനുഷ്യരാണ്. അപ്പോൾ മനുഷ്യർ ചെയ്യുന്നതെല്ലാം ഇവരും ചെയ്യും. അവർക്ക് സംഭവിക്കുന്നതെല്ലാം ഇവർക്കും സംഭവിക്കും. ദൈനംദിന ജീവിതത്തിലെ സമ്മർദവും വെല്ലുവിളികളും താങ്ങാനാവാതെ വരുമ്പോൾ ഓരോരുത്തരുടെ കഴിവും വ്യക്തിത്വവുമനുസരിച്ച്, ഓരോരോ ക്വഥനാങ്കം പോലെ, തകരുന്ന ഓരോരോ ബിന്ദുക്കളുണ്ട്. അതിനുമപ്പുറം കടന്നാൽ ആരും തകർന്നുപോകും.

ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ ഔപചാരിക ജേണലായ ഇന്ത്യൻ ജേണൽ ഓഫ് സൈക്യാട്രി, പഠനത്തിനുശേഷം എത്തിയ നിഗമനം, 30 ശതമാനം ഇന്ത്യൻ ഡോക്ടർമാരിൽ വിഷാദരോഗമുണ്ടെന്നാണ്. 17 ശതമാനം പേർ ജീവിതം അവസാനിപ്പിക്കണമെന്ന് തീരുമാനിക്കുന്നു. ഏകദേശം 80 ശതമാനം ഡോക്ടർമാർക്കും വിദ്യാഭ്യാസകാലം മുതലേയുള്ള സമ്മർദം വ്യക്തിത്വത്തിൽ കോറലുണ്ടാക്കുന്നു.

ഡോക്ടർമാർ നീണ്ടസമയം കഠിനമായ സമ്മർദത്തിൽ ജോലി ചെയ്യേണ്ടിവരുന്നു. അതിനാലവരുടെ മാനസിക- ശാരീരിക ആരോഗ്യം സമ്മർദത്തിലാകുന്നു. / Photo : nsplash.com

2008 മുതൽ 2017 വരെ പരിശോധനക്കെത്തിയവരിൽ 80 ശതമാനം പേർ മാനസികാരോഗ്യപ്രശ്‌നമുള്ളവരായിരുന്നു. ഭൂരിഭാഗത്തിനും വിഷാദരോഗം, ഉൽക്കണ്ഠാരോഗം തുടങ്ങിയ സമ്മർദജനക പ്രശ്‌നങ്ങളായിരുന്നു. ഡോക്ടർമാരിലെ മഹാഭൂരിപക്ഷം പേരെ സംബന്ധിച്ചും പഠനകാലം മുതൽ ജോലി, വിവാഹം, ജീവിതം എന്നിവയെല്ലാം സംഘർഷപൂരിതമാണ്. വലിയ ഉത്തരവാദിത്വങ്ങളുള്ള ഐ.എ.എസ്.-ഐ.പി.എസ്.​ ജോലിയുള്ളവരും ഭരണകർത്താക്കൾ, മാനേജർമാർ, സെക്രട്ടറിമാർ, വ്യവസായികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയ സ്ഥാനങ്ങളിലിരിക്കുന്നവരും വലിയ സമ്മർദം നേരിടുന്നവരാണ്. ഇവർക്കെല്ലാം ഉൽക്കണ്ഠാ രോഗങ്ങൾ, എക്‌സിക്യൂട്ടീവ് സ്ട്രെസ്​, ആഘാതാനന്തര സമ്മർദരോഗം (Post- traumatic stress disorder) എന്നിവ വരാനിടയുണ്ട്.

മെഡിക്കൽ സേവന സംവിധാനം

ലോകത്തെ ഏറ്റവും വലിയ വൈദ്യശാസ്ത്ര പഠനസംവിധാനങ്ങൾ ഇന്ത്യയിലുണ്ട്. എന്നാൽ വലിപ്പം കൊണ്ട് ലോകോത്തരമായ ഈ സംവിധാനത്തിൽ ചില ഗുരുതര പാളിച്ചകളുണ്ടെന്ന് സമ്മതിച്ചേതീരൂ. മെഡിക്കൽ വിദ്യാർഥികളുടെയും ഡോക്​ടർമാരുടെയും ഇടയിലുള്ള സുസംഘടിതവും ദേശീയ പ്രാതിനിധ്യമുള്ളതുമായ ആത്മഹത്യകളെക്കുറിച്ചുള്ള വ്യക്തമായ ഡേറ്റ ഇന്ത്യയിൽ ലഭ്യമല്ല. ഇന്ത്യൻ ഗവേഷണരംഗത്തിന് അപമാനകരമാണിത്. ഏതാണ്ട് എല്ലാ വികസിതരാജ്യങ്ങളിലും ഇത് ലഭ്യമാണ്. എന്നാൽ 2010 മുതൽ 2019 വരെയുള്ള കുറെ കണക്കുകൾ ലഭ്യമാണ്. മെഡിക്കൽ വിദ്യാർഥികൾ, ഹൗസ് സർജന്മാർ, ഡോക്​ടർമാർ എന്നിവരെല്ലാം ഇതിൽപ്പെട്ടിരുന്നു. ഗവേഷകർ അധികവും പത്രവാർത്തകളെയാണ് ആശ്രയിക്കുന്നത്. ഹിന്ദി, ഇംഗ്ലീഷ് പത്രമാധ്യമങ്ങളാണ് അവർക്ക് സഹായകരമായത്. ‘ആർ സോഫ്​റ്റ്​വെയറു’പയോഗിച്ച് ഇവരുടെ സാമൂഹ്യ- സാമുദായിക പശ്ചാത്തലവും ആത്മഹത്യയുടെ വിവരങ്ങളും അപഗ്രഥിച്ചിരുന്നു.

​മറ്റ് ജോലിക്കാരേക്കാൾ രണ്ടും നാലും ഇരട്ടിക്കിടയിലാണ് ഡോക്ടർമാരുടെ ആത്മഹത്യാനിരക്ക്. ഡോക്​ടർമാരുടെ ആകെയുള്ള 358 മരണങ്ങളിൽ 125 മെഡിക്കൽ വിദ്യാർഥികൾ, 105 റസിഡൻറുകൾ, 128 ഡോക്ടർമാർ എന്നിവരുൾപ്പെടുന്നു.

‘ഡോക്ടർ കുട്ടി’കളിലെ ആത്മഹത്യ

മറ്റ് ജോലിക്കാരേക്കാൾ രണ്ടും നാലും ഇരട്ടിക്കിടയിലാണ് ഡോക്ടർമാരുടെ ആത്മഹത്യാനിരക്ക്. ഡോക്​ടർമാരുടെ ആകെയുള്ള 358 മരണങ്ങളിൽ 125 മെഡിക്കൽ വിദ്യാർഥികൾ, 105 റസിഡൻറുകൾ, 128 ഡോക്ടർമാർ എന്നിവരുൾപ്പെടുന്നു. 70 ശതമാനം ആത്മഹത്യകളും 30 വയസിനു താഴെയായിരുന്നു (29.9% + 12.2%). സ്ത്രീ റസിഡന്റുകളും ഡോക്ടർമാരും അവരുടെ പുരുഷവിഭാഗത്തേക്കാൾ പ്രായം കുറഞ്ഞവരായിരുന്നു. ഏറ്റവും കൂടുതൽ ആത്മഹത്യ കേരളമൊഴിച്ചുള്ള തെക്കെ ഇന്ത്യയിലായിരുന്നു.

ഏറ്റവും കൂടുതൽ പേർ അനസ്​തീഷ്യ വിഭാഗത്തിലുള്ളവരും (22.4%) അടുത്തത് സ്ത്രീരോഗവിഭാഗത്തിലുള്ളവരുമായിരുന്നു (16.0%). ഇതിൽ ഭൂരിഭാഗവും ഏറ്റവും തീവ്രമായ വഴികളാണ്​ തെരഞ്ഞെടുത്തത്​. ഏറ്റവും കൂടുതൽ പേർ തൂങ്ങിമരിക്കുകയായിരുന്നു. മെഡിക്കൽ വിദ്യാർഥികൾക്കും (45.2%) റസിഡന്റുകൾക്കും (23.1%) താങ്ങാനാവാത്തത്​ പഠനസമ്മർദമാണെങ്കിൽ, ഡോക്ടർമാരുടെ (26.7%) ഇടയിൽ ഇത്​ വൈവാഹികപ്രശ്‌നങ്ങളായിരുന്നു.

ഭൂരിഭാഗം ഡോക്ടർമാരും ആഴ്ചയിൽ 40 മണിക്കൂറിലേറെ കഠിനമായി ജോലി ചെയ്യുന്നവരാണ്. രോഗമുള്ളവരും അതിന്റെ സമ്മർദമുള്ളവരുമായി ഇടപഴകുന്ന ജോലിയായതിനാൽ, ആ സമ്മർദം ഡോക്ടർമാരുടെ ചുമലിലേക്ക് നേരിട്ട് വരുന്നു / Photo : Ritayan Mukherjee, PARI

അടുത്തതായി, മാനസികാരോഗ്യപ്രശ്‌നങ്ങളാണ്. വിദ്യാർഥികൾക്കിടയിൽ ഇത്​ 24 ശതമാനവും ഡോക്ടർമാർക്കിടയിൽ 20 ശതമാനവുമായിരുന്നു. റസിഡന്റുകൾക്കിടയിൽ മുകളിൽ നിന്നുള്ള സമ്മർദം നേരിട്ടവർ 20.5% ആണ്. ഈ വിഭാഗങ്ങളിൽ 13 ശതമാനം മാത്രമേ ജീവനെടുക്കുംമുമ്പ് മനോരോഗ വിദഗ്​ധന്റെ അഭിപ്രായം തേടിയിരുന്നുള്ളൂ. പഠനത്തിനുപയോഗിച്ച ഒമ്പത്​ ആത്മഹത്യാ കുറിപ്പുകളിൽ, 2.4 ശതമാനത്തിലും സൂചിപ്പിച്ചിരുന്നത്​ സാമ്പത്തികപ്രശ്‌നങ്ങളായിരുന്നു. വിദ്യാർഥികൾക്കും റസിഡൻറുകൾക്കും പഠനസമ്മർദവും ഡോക്ടർമാർക്കിടയിൽ വൈവാഹികപ്രശ്‌നങ്ങളും ആത്മഹത്യയിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട് എന്നാണ്​ ഇത്​ കാണിക്കുന്നത്.

ഒരു താത്കാലിക പ്രതിസന്ധിഘട്ടത്തിൽ, ജീവൻ തകർക്കാനുള്ള ഏറ്റവും കഠിനമായ തീരുമാനമെടുക്കുകയാണിവർ. വിഷയകേന്ദ്രീകൃത ഗവേഷണത്തിലൂടെ കൂടുതൽ വ്യക്തമായ ചിത്രം ലഭിക്കും. ഈ ദിശയിൽ ഇന്ത്യയിൽ നടന്ന ആദ്യ ഗവേഷണഫലമാണിത്. അവഗണിക്കപ്പെട്ട സുപ്രധാന പൊതുജനാരോഗ്യ മേഖലയാണിത്. വസ്തുതാപരവും വിഷയകേന്ദ്രീകൃതവുമായ കൂടുതൽ ഗവേഷണം ഈ രംഗത്തുണ്ടാകേണ്ടതുണ്ട്​.

വൈദ്യസേവനത്തിന്റെ അപര്യാപ്​തത

മറ്റൊരു പ്രശ്‌നം, സൈക്യാട്രിസ്റ്റുകളെയും മനഃശാസ്​ത്രജ്ഞരെയും കാണാനുള്ള വെയ്റ്റിങ്ങ് ലിസ്റ്റ് നീളുന്നതാണ്. എത്ര സമയം നീളുന്നുവോ അത്രയും രോഗിയുടെ മാനസിക- ശാരീരിക ഭാവിയും മോശമായിരിക്കും. അതോടൊപ്പം, രോഗിയെ കാണാനുള്ള ഡോക്ടറുടെ താത്പര്യവും കുറയും. യാത്രാസൗകര്യക്കുറവ്, മാനസികരോഗങ്ങളെക്കുറിച്ച്​ സമൂഹത്തിലുള്ള അവമതിപ്പ്, മാനസികരോഗങ്ങളെക്കുറിച്ച് ശാസ്​ത്രീയ വിവരമില്ലായ്മ, ഓൺലൈനായി ചികിത്സിക്കാനും വാർത്താവിനിമയം ചെയ്യാനും മറ്റും ആവശ്യമുള്ള ശേഷി ഇന്റർനെറ്റിനില്ലാതെ വരിക എന്നിവയും പ്രശ്‌നങ്ങളാണ്.

മന്ത്രിമാർ കുറ്റം ചെയ്യാത്ത ‘ബൂർഷ്വാ' ഡോക്ടറെ സ്ഥലം മാറ്റി മാധ്യമങ്ങളിലൂടെയും മറ്റും ജനങ്ങളുടെ കൈയ്യടി നേടുന്നു. ഡോക്ടറുടെ വനരോദനം ആരും കേൾക്കുന്നില്ല. വാഗ്ദത്തം ചെയ്തതെല്ലാം ചെയ്യാൻ ആരോഗ്യവകുപ്പിന് കഴിയില്ല എന്ന സത്യം ഡോക്ടർമാർക്ക് രോഗികളോട് പറയാം.

ഡോക്ടർമാരിൽ വിഷാദരോഗം കൂടുതലാണോ?

ഡോക്ടർമാർ ഒരു വിഭാഗമെന്ന നിലയിൽ, മറ്റ് ജോലി ചെയ്യുന്നവരേക്കാളും വിഷാദരോഗത്തിന് കൂടുതൽ വശംവദരാണോ?

അടുത്തകാലത്ത് നടത്തിയ പഠനങ്ങൾ ക്രോഡീകരിച്ച് മെറ്റാ അനാലിസിസ് ചെയ്ത​പ്പോൾ, വിഷാദരോഗം ഹൗസ്​ സർജൻസിക്കാരിൽ 27 ശതമാനവും അടുത്ത ഘട്ടമായ റജിസ്ട്രാർ ജോലിയിൽ 29 ശതമാനവും, അടുത്ത പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാരിൽ 60 ശതമാനവുമാണ്. ഉത്തരവാദിത്തം കൂടുന്തോറും സമ്മർദവും കൂടുന്നതായി കാണാം.

എന്തുകൊണ്ടാണ് ഡോക്ടർമാർ കൂടുതൽ ദുഃഖിതരായി കാണപ്പെടുന്നത്?

വിശ്രമമില്ലാതെ ജോലി ചെയ്യുന്നു, ആരും പിന്തുണയ്ക്കുന്നില്ല എന്നെല്ലാമാണ് അവരുടെ അനുഭവം. മന്ത്രിമാർ കുറ്റം ചെയ്യാത്ത ‘ബൂർഷ്വാ' ഡോക്ടറെ സ്ഥലം മാറ്റി മാധ്യമങ്ങളിലൂടെയും മറ്റും ജനങ്ങളുടെ കൈയ്യടി നേടുന്നു. ഡോക്ടറുടെ വനരോദനം ആരും കേൾക്കുന്നില്ല. വാഗ്ദത്തം ചെയ്തതെല്ലാം ചെയ്യാൻ ആരോഗ്യവകുപ്പിന് കഴിയില്ല എന്ന സത്യം ഡോക്ടർമാർക്ക് രോഗികളോട് പറയാം.

Photo : Ritayan Mukherjee, PARI

എന്തുകൊണ്ടാണ് ഡോക്ടർമാർ വിഷാദരോഗികളാകുന്നത്?

ഡോക്ടർമാർ നീണ്ടസമയം കഠിനമായ സമ്മർദത്തിൽ ജോലി ചെയ്യേണ്ടിവരുന്നു. അതിനാലവരുടെ മാനസിക- ശാരീരിക ആരോഗ്യം സമ്മർദത്തിലാകുന്നു. ഇംഗ്ലണ്ടിൽ 20 വർഷം നീണ്ടുനിന്ന സംഘടിതപഠനം തെളിയിച്ചത്, 31- 54 ശതമാനം പേർ കഠിനാധ്വാനം മൂലം തകർന്നുപോയി എന്നാണ്.

എന്തുകൊണ്ടാണ് ഡോക്ടർമാർക്ക് ഇത്ര സമ്മർദം?

ജോലിയുടെ സ്വഭാവം തന്നെ. ഒരു ഡോക്ടറെന്ന നിലയിൽ ഉത്കണ്ഠയില്ലാതെ ജോലി ചെയ്യാൻ കഴിയുമോ? പുതിയ ഡോക്ടർക്ക് ഉത്കണ്ഠയില്ലാതെ പ്രവർത്തിക്കാൻ പ്രയാസമാണ്. ജോലി ആരംഭിക്കുന്ന ആദ്യ ഒന്നോ രണ്ടോ കൊല്ലത്തിൽ അവർക്ക്​ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുന്നതിനിടെ, ചില നിർണായക നിമിഷങ്ങളെ അഭിമുഖീകരിക്കേണ്ടിവരാം.

ഭൂരിഭാഗം ഡോക്ടർമാരും ആഴ്ചയിൽ 40 മണിക്കൂറിലേറെ കഠിനമായി ജോലി ചെയ്യുന്നവരാണ്​. ഇത്തരം സാഹചര്യത്തിൽ ജോലിയെടുക്കാൻ ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങിയ വികസിത രാജ്യങ്ങളിലെ ചെറുപ്പക്കാർ തയ്യാറല്ല.

മാനസികരോഗമുള്ള ഒരു മെഡിക്കൽ വിദ്യാർഥിക്ക് പഠനം പൂർത്തീകരിക്കാൻ കഴിയുമോ?

ഇത്തരം വിദ്യാർഥികളെ സൈക്കോ തെറാപിക്ക്​ വിധേയമാക്കുമ്പോൾ, അവർക്ക്​ആവശ്യമുള്ള വിവരങ്ങൾ പറഞ്ഞുകൊടുക്കുകയും പിന്തുണാതെറാപ്പി കൊടുക്കുകയും വേണം. ഭൂരിഭാഗം പേർക്കും പഠനം തുടരാനും പിന്നീട് ഡോക്ടറെന്ന നിലയിൽ പ്രാക്ടീസ് ചെയ്യാനും പ്രയാസമുണ്ടാവില്ല.

ഭൂരിഭാഗം ഡോക്ടർമാരും ആഴ്ചയിൽ 40 മണിക്കൂറിലേറെ കഠിനമായി ജോലി ചെയ്യുന്നവരാണ്​. ഇത്തരം സാഹചര്യത്തിൽ ജോലിയെടുക്കാൻ ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങിയ വികസിത രാജ്യങ്ങളിലെ ചെറുപ്പക്കാർ തയ്യാറല്ല. അവർക്ക് നമ്മെപ്പോലെ ബുദ്ധിമുട്ടാൻ ഇഷ്ടമല്ല. അതുകൊണ്ട് പലരും മെഡിക്കൽ പ്രൊഫഷൻ തെരഞ്ഞെടുക്കില്ല. എന്നാൽ, അവിടുത്ത സർക്കാരുകൾക്ക് കഠിനമായി ജോലി ചെയ്യാൻ തയ്യാറുള്ളവരെ വേണം. ഇന്ത്യയിലെയും മറ്റ് അവികസിത രാജ്യങ്ങളിലെയും ഡോക്ടർമാർ ഈ അവസരം ആവേശപൂർവം സ്വീകരിക്കുന്നു. നമ്മുടെ ഡോക്ടർമാരില്ലെങ്കിൽ അവരുടെ ആരോഗ്യസംവിധാനമാകെ തകരാറിലാകും. രോഗമുള്ളവരും അതിന്റെ സമ്മർദമുള്ളവരുമായി ഇടപഴകുന്ന ജോലിയായതിനാൽ, ആ സമ്മർദം ഡോക്ടർമാരുടെ ചുമലിലേക്ക് നേരിട്ട് വരുന്നു. കാരണം, രോഗികളുടെ ജീവന്റെ നേരിട്ടുള്ള ഉത്തരവാദിത്വം ഡോക്ടർമാരുടെ കൈകളിലാണല്ലോ. ഇതുകൊണ്ടാണ് വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് സമ്മർദമനുഭവപ്പെടുന്നത്.

ഒരു ഡോക്ടറെന്ന നിലയിലുള്ള പ്രയാസങ്ങളെന്തൊക്കെയാണ്?

മഹത്തരങ്ങളിൽ മഹത്തരമായ സേവനമാണ് മെഡിക്കൽ സേവനം, പക്ഷേ...
ഏതാനും ദശകങ്ങളായി മിടുക്കന്മാരായ കുട്ടികൾ ക്ലാസ്​ വൺ ജോലി, ഗവേഷണം, ഐ.ഐ.ടി., കംപ്യൂട്ടർ തുടങ്ങിയ മേഖലകളിലേക്കും ചാർട്ടേഡ് അക്കൗണ്ടൻറ്​, മാനേജർ തുടങ്ങിയ ജോലികളിലേക്കുമാണ്​ പോകുന്നത്. ഡോക്ടർമാരാവാൻ അധികം മിടുക്കന്മാർക്കും താത്പര്യമില്ല. മെഡിക്കൽ വിദഗ്ദ്ധരാവാൻ 30 വയസ്​ വരെ പഠിക്കേണ്ടിവരുന്നു. അതിനേക്കാൾ പകുതി ചെലവും സമയവും ഉപയോഗിച്ച് പഠിച്ചാൽ ഇരട്ടിയലധികം പ്രതിഫലം കിട്ടാൻ ഒരു പ്രയാസവുമില്ല. നല്ല പേ പായ്ക്കറ്റുമായി കാമ്പസ്​ ഇന്റർവ്യൂ അവരെ കാത്തിരിപ്പുണ്ടാവും. ആക്രമണവും ആസ്പത്രി തകർക്കലും പോലുള്ള കാര്യങ്ങളില്ലാത്ത മേഖലയാണവ. മെഡിക്കൽ വിദ്യാഭ്യാസത്തിന് ചെലവും പ്രയാസവും ഭീമമാണ്. ഒരു ഭാവിഡോക്ടർ പല ത്യാഗങ്ങളും അനുഭവിക്കേണ്ടിവരുന്നു.

ഏറ്റവും കൂടുതൽ സമ്മർദം അനുഭവിക്കേണ്ടിവരുന്ന സ്​പെഷ്യലിസ്​റ്റ് വിഭാഗങ്ങൾ ഏതെക്കൊയാണെന്ന് നോക്കാം.

ഏറ്റവും കൂടുതൽ സമ്മർദമനുഭവിക്കുന്നവർ മുകളിൽനിന്ന് താഴോട്ട് ഭരണപരമായ സമ്മർദമനുഭവിക്കുന്നവരാണ്. സ്പെഷ്യലിസ്റ്റ് വിഭാഗങ്ങളനുസരിച്ച് മാനസിക രോഗക്കണക്ക് നോക്കാം.

ദിവസം അരമണിക്കൂറെങ്കിലും മറ്റ് കെട്ടുപാടുകളില്ലാതെ കുടുംബവുമായും വേണ്ടപ്പെട്ടവരുമായും സമയം ചെലവാക്കാൻ സൗകര്യമുണ്ടാകണം / Photo : Ritayan Mukherjee, PARI

തീവ്ര പരിചരണ വിഭാഗം- 60 %,
ന്യൂറോളജി- 46-48 %,
കുടുംബ ഡോക്ടർ- 47- 51 %,
സ്ത്രീരോഗ- പ്രസവ വിഭാഗം- 46-53 %,
ജനറൽ മെഡിസിൻ- 46-48 %,
അടിയന്തര ചികിത്സ- 45-56 %,
പകരുന്ന രോഗവിഭാഗം- 51 %,
ഫിസിയോ തെറാപി- 50 %,
പ്രമേഹം, എൻഡോക്രൈനോളജി- 50 %,
റേഡിയോളജി- 49 %,
ബാലചികിത്സാവിഭാഗം- 49 %,
ശ്വാസകോശവിഭാഗം- 48 %,
ഗാസ്​ട്രോ എന്ററോളജി- 48 %,
യൂറോളജി- 48 %,
അനസ്​തീഷ്യേളജി- 47 %,
റുമാറ്റോളജി- 46 %,
ജനറൽ സർജറി- 44 %,
കാർഡിയോളജി- 42 %,
അലർജി, ഇമ്യുണോളജി, നെഫ്രോളജി- 40 %,
പ്ലാസ്റ്റിക് സർജറി- 44 %,
ഓഫ്താൽമോളജി- 40 %,
ഓട്ടോലാരിൻജോളജി- 37 %,
ഓങ്കോളജി- 36 %,
പത്തോളജി- 35 %,
ഡെർമറ്റോളജി- 33 %,
പൊതുജനാരോഗ്യം, പ്രതിരോധ വിഭാഗം- 26 %
എന്നിങ്ങനെയാണ്​ സ്പെഷ്യലിസ്റ്റ് വിഭാഗങ്ങളിൽ സമർദമനുഭവിക്കുന്നവരുടെ ശതമാനക്കണക്ക്​.

മറ്റുള്ളവരെ അപേക്ഷിച്ച് സർജന്മാർക്ക്​ വിഷാദരോഗം വരാനുള്ള സാധ്യത കൂടുതലാണോ?. സർജന്മാരുടെ ഭാഗത്തുനിന്നുള്ള സമ്മർദം ഗൗരവതരമായ പ്രത്യാഘാതങ്ങളുണ്ടാക്കാം. ഉത്കണ്ഠ, വിഷാദരോഗം, വിവാഹമോചനം, മുറിയുന്ന ബന്ധങ്ങൾ, മദ്യം- മയക്കുമരുന്ന്​ ഉപയോഗം എന്നിവയാണ്​ അവരെ ആത്മഹത്യയിലേക്ക് നയിക്കുന്നത്​. സർജന്മാർ, ഫിസിഷ്യന്മാർ എന്നിവരിൽ ഈ പ്രശ്‌നങ്ങൾ മറ്റു ജോലി ചെയ്യുന്നവരേക്കാൾ കൂടുതലാണ്​.

മറ്റ്‌ പ്രൊഫഷനുകളുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ഡോക്ടറുടെ ജീവിതം സംഘർഷഭരിതമാണ്. പരിശീലനകാലം മുതൽ സമ്മർദജനകമായ അന്തരീക്ഷത്തിലാണ് അവരുടെ ജീവിതയാത്ര. അവരിൽ നിന്ന് വീഴ്ചകൾ ആരും പ്രതീക്ഷിക്കുന്നില്ല.

ഡോക്ടർമാർക്ക് മികച്ച രീതിയിലുള്ള മാനസികാരോഗ്യം ആവശ്യമാണ്. എന്തെന്നാൽ, മാനസിക- ശാരീരിക രോഗങ്ങൾ ഡോക്ടർമാരിൽ കൂടുതലാണ്. 25 ശതമാനത്തിലേറെ പേരിലെങ്കിലും ഇത് വ്യക്തമായി തെളിഞ്ഞിട്ടുണ്ട്. അടിയന്തര ചികിത്സാവിഭാഗത്തിലുള്ള ഡോക്ടർമാരിൽ​ കൂടുതൽ മാനസികത്തകർച്ച കാണാറുണ്ട്. 2022-ൽ വിഷാദരോഗത്തിനുശേഷമുള്ള ‘മെഡിസ്കേപ്’ പഠനം അതാണ് തെളിയിച്ചത്. ആ പഠനത്തിൽ 13,000 ഫിസിഷ്യന്മാരും 29 സ്പെഷ്യലിസ്റ്റുകളും പങ്കെടുത്തിരുന്നു. 2021 ജൂൺ 29 മുതൽ സെപ്​തംബർ 26 വരെയായിരുന്നു പഠനം. എല്ലാ വിഭാഗം സ്പെഷ്യലിസ്റ്റുകളും പങ്കെടുത്ത പഠനത്തിൽ കണ്ടെത്തിയത്, 47 ശതമാനം പേർ വിഷാദരോഗത്തിനുശേഷമുള്ള മാനസികത്തകർച്ചക്ക് വിധേയരായിരുന്നു എന്നാണ്​.

ഡോക്ടർക്കും വേണം ചികിത്സ

മെച്ചപ്പെട്ട മാനസികാരോഗ്യം പരിപോഷിപ്പിക്കേണ്ടതിന്റെ ആവശ്യകതയോടൊപ്പം മെഡിക്കൽ പ്രൊഫഷനലുകളുടെ ബോധവത്കരണവും രോഗചികിത്സയും വൈദ്യസേവന വ്യവസായമേഖലയുടെ ശരിയായ പ്രവർത്തനത്തിന് നിർണായകമാണ്. സമൂഹവും ഈ വിഷയത്തിൽ ആശങ്കാകുലരാണ്. മറ്റ്‌ പ്രൊഫഷനുകളുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ഡോക്ടറുടെ ജീവിതം സംഘർഷഭരിതമാണ്. പരിശീലനകാലം മുതൽ സമ്മർദജനകമായ അന്തരീക്ഷത്തിലാണ് അവരുടെ ജീവിതയാത്ര. അവരിൽ നിന്ന് വീഴ്ചകൾ ആരും പ്രതീക്ഷിക്കുന്നില്ല. മേലധികാരികളും രോഗികളും അവരുടെ കുടുംബവും സമൂഹവും ഡോക്ടരുടെ തെറ്റ് അക്ഷന്തവ്യമായി കണക്കാക്കുന്നു. ചെറിയ തെറ്റിനുപോലും അക്രമാസക്തമായി പ്രതികരിക്കുന്ന സമൂഹം ഡോക്ടറെ ആക്രമിച്ചും ആസ്പത്രി തകർത്തുമാണ്​ പ്രതികരിക്കുക. കൂടാതെ, തങ്ങളുടെ പ്രവർത്തനത്തിന്​ ഡോക്ടർമാർ ഒരു ഉയർന്ന നിലവാരം സ്വയം നിശ്ചയിച്ചിരിക്കുന്നതിനാലും മറ്റ്‌ പ്രൊഫഷനുകളിൽ വ്യത്യസ്തമായി സ്വയം വിമർശനം വ്യാപകമായതിനാലും അവരുടെ മാനസികാരോഗ്യം ഗൗരവതരമായി ഹനിക്കപ്പെടുന്നു.

മാനസികത്തകർച്ചയെപ്പറ്റി പഠിക്കണമെങ്കിൽ മാനസികാരോഗ്യത്തെപ്പറ്റി അറിയണം. ഈ കോവിഡ് കാലത്ത് ആ സമ്മർദവും കൂടി ഡോക്ടർമാർക്കുണ്ടായി. കൂടുതൽ അധ്വാനഭാരവും അവരുടെ ചുമലിൽ വന്നുചേർന്നു. അതും മാനസികത്തകർച്ചക്ക് കാരണമായിട്ടുണ്ട്​. കൂടാതെ ആസ്പത്രി, മെഡിക്കൽ കോളേജുകൾ എന്നിവ കഠിനമായ പരിശീലനവും ജോലി സാഹചര്യവും ആവശ്യപ്പെടുന്ന ഇടങ്ങളാണ്​. ഈ സാഹചര്യത്തിൽ തങ്ങളുടെ മാനസികാരോഗ്യം അവരുടെ പരിഗണനയിൽ അവസാനത്തേതാകുന്നു. മാത്രമല്ല, ആരോഗ്യസേവനത്തിലെ സ്വയംപര്യാപ്തത, എന്ന നമ്മുടെ സംസ്കാരത്തിന്റെ ഭാഗവുമാകുന്നു. പല ഡോക്ടർമാരും കരുതുന്നത് നമുക്ക് ഒട്ടും അയവ് കാണിക്കാൻ പാടില്ല എന്നാണ്. അതനുസരിച്ച് മാനസികത്തകർച്ച ഒട്ടും ഉണ്ടാകാൻ പാടില്ലാത്തതാണ്​. അതിനുള്ള അവസരവും ഉണ്ടാകാൻ പാടില്ല.

ഇംഗ്ലണ്ടിൽ 20 വർഷം നീണ്ടുനിന്ന സംഘടിതപഠനം തെളിയിച്ചത്, 31- 54 ശതമാനം പേർ കഠിനാധ്വാനം മൂലം തകർന്നുപോയി എന്നാണ് / Photo : cma.ca

മറ്റ് വെല്ലുവിളികളും ഡോക്ടർമാരെ നേരിട്ട് ബാധിക്കുന്നുണ്ട്, പ്രത്യേകിച്ച് കോവിഡ് കാലത്ത്. ജോലി കഴിഞ്ഞ് വീട്ടിലേക്കുവരുമ്പോൾ കോവിഡും ഒപ്പം കൊണ്ടുവരാനിടയുണ്ടെന്ന കുറ്റബോധം, പി.പി.ഇ. കിറ്റ് ഉപയോഗിക്കാനുള്ള മെഡിക്കൽ ​പ്രോ​ട്ടോക്കോളുകളുടെ പ്രയാസങ്ങൾ തുടങ്ങിയവയെല്ലാം അവരെ അലോസരപ്പെടുത്തും. കൂടാതെ, 2020 മുതലുള്ള നിസഹായതയും സമ്മർദം സൃഷ്ടിക്കും.

ഡോക്ടർമാർക്ക്​ സ്വീകരിക്കാൻ കഴിയുന്ന ചില നിർദേശങ്ങൾ പരിശോധിക്കാം.


ഡോ. പി.കെ. സുകുമാരൻ

മനോരോഗ വിദഗ്ധൻ, എഴുത്തുകാരൻ, യുക്തിവാദ പ്രവർത്തകൻ. തൃശൂർ പ്രശാന്തി ക്ലിനിക്കിൽ കൺസൽട്ടൻറ്​ സൈക്യാടിസ്റ്റ്. ഇന്ത്യൻ സൈക്യാട്രിക്​ സൊസൈറ്റിയിൽ ആജീവനാന്ത ഫെല്ലൊ. ​​​​​​​ഹൃദ്‌രോഗം മുതൽ കോവിഡ് വരെ: രോഗലക്ഷണങ്ങളും രോഗ നിർണയവും, ശങ്കരാചാര്യർ വിചാരണ ചെയ്യപ്പെടുന്നു, വിഷാദോന്മാദ ജീവിതം ബൈപോളാർ, സ്‌കിസോഫ്രീനിയ: അനുഭവവും വിശകലനവും തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments